അന്താരാഷ്ട്ര പുസ്തക ദിനം - സദ്ഗുരുവിന്റെ പുസ്തകങ്ങളോടൊപ്പം
ഏപ്രില്‍ 23 ലോക പുസ്തക ദിനത്തില്‍ സദ്ഗുരുവിന്‍റെ മലയാളത്തിലുള്ള പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്.
1.അകകാഴ്ച
ആത്മീയസാധനയുടെയും സാധ്യതയുടെയും ഒരു പ്രകാശസാമ്രാജ്യമാണ് ഈ പുസ്തകം വായനക്കാരനുമുന്നിൽ തുറക്കുന്നത്. ഇന്നു ജീവിച്ചിരിക്കുന്ന ഒരു ആത്മീയഗുരുവും ദിവ്യദർശിയുമായ സദ്ഗുരുജഗ്ഗി വാസുദേവ്, നിഗൂഢദർശ നതലങ്ങളെക്കുറിച്ച് ഒരു അന്വേഷി ആവിഷ്കരിക്കാവുന്ന എല്ലാ ചോദ്യങ്ങളെയും സ്പർശിച്ചുകൊണ്ട്, നൂറ്റാണ്ടുകളോളം എണ്ണമറ്റ യോഗികളുടെ ഒരു സ്വപ്നമായിരുന്നതും, തൻറെ മൂന്നുജന്മങ്ങൾ നീണ്ട അസാധാരണ സാധനയിലൂടെ സാധിച്ചതുമായ ധ്യാനലിംഗസൃഷ്ടിയെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. നിരവധി ചോദ്യങ്ങൾക്കുള്ള മറുപടികളിലൂടെയാണ് ഈ പുസ്തകത്തിൻറെ ആശയചക്രവാളം വികസിക്കുന്നത്. ഓരോ മറുപടി വായിച്ചു കഴിയുമ്പോഴും ഉള്ളിലെ ഇരുൾപ്പരപ്പിൽ വിളക്കുകൾ തെളിയുന്നതായി വായനക്കാരന് അനുഭവപ്പെടാതിരിക്കുകയില്ല. കണ്ണുകൾക്കു മുന്നിൽ നിന്ന്, നാം തിരിച്ചറിയാതെ വീണുകിടന്ന ഒരു മൂടുപടം പെട്ടെന്നങ്ങു മാറിപ്പോവുകയും, ഇതുവരെയറിയാത്ത കാഴ്ചത്തെളിച്ചം കൈവരികയും ചെയ്യുന്ന അനുഭവം ഈ പുസ്തകം നമുക്കു നല്കും. സ്വന്തം ഭാഗധേയത്തിൻറെ വിധാതാവാൻ കഴിയുന്ന യോഗശാസ്ത്രത്തിൻറെ കരുത്ത് നാം അറിയുന്നു.
2. ആനന്ദലഹരി
ലോക പ്രശസ്ത യോഗിയും ദാര്‍ശനികനും അധ്യാത്മീകാചാര്യനുമായ സദ്ഗുരുവിന്റെ മൊഴികളും സംഭാഷണങ്ങളും. അതീവസരളമായ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളവയാണ് സദ്ഗുരുവിന്റെ വാക്കുകള്‍. അതിരുകളില്ലാത്ത സ്നേഹത്താല്‍ ഉണര്‍വോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ ഇവ നമ്മെ പ്രാപ്തമാക്കുന്നു. ഇന്നിനെ മഹത്തരവും നാളെയെ അതിമഹത്തരവുമാക്കിതീര്‍ക്കാന്‍ സഹായിക്കുന്ന ആനന്ദവീചികള്‍.
3. ധ്യാനവചസ്സുകള്‍
ഈ പുസ്തകം അന്വേഷകർക്കുള്ളതാണ് . ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ എല്ലാ അന്വേഷകരുടെയും മനസ്സിൽ ഉയർന്നു വന്നിട്ടുള്ള വിവിധതരം ചോദ്യങ്ങളെ ഇതു പൂർണ വ്യാപ്തിയിൽ ഉൾക്കൊണ്ടിരിക്കുന്നു. ഇന്നു ജീവിച്ചിരിക്കുന്ന ഒരു ആത്മീയഗുരുവും ദിവ്യദർശിയുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പല അവസരങ്ങളിലും ഏറ്റവും അടുത്ത ശിഷ്യരുമായി പങ്കിട്ട സംഭാഷണങ്ങളാണ് ഇതിലെ ഉള്ളടക്കം.പൊതുസദസ്സുകളിൽ സാധാരണ സ്പർശിക്കാത്ത വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഈ വാക്കുകൾ തന്നോടൊപ്പം ദീർഘകാലമായി കഴിയുന്ന കുറച്ചുപേരുടെ ആത്മീയവളർച്ച ത്വരിതപ്പെടുത്തുന്നതിനു വേണ്ടി പറഞ്ഞവയാണ്. സൗഹൃദം നിറഞ്ഞ ശൈലി,സംഭാഷണപരമായതാളം, സുവ്യക്തമായ സന്ദർഭങ്ങൾ അതാണ് ഈ പുസ്തകത്തിൻറെ ഉൾക്കരുത്ത്. തുറന്ന മനസ്സും സ്വീകാര്യക്ഷമതയുമായി സമീപിച്ചാൽ, ഈ ഉത്തരങ്ങൾക്ക് ഒരു ശക്തമായ ആത്മീയ യാത്രയ്ക്കു തുടക്കം കുറിക്കുവാൻ സാധിക്കും.ജീവൻറെ യഥാർത്ഥസത്തയിലേക്കുള്ള ഒരു തീർത്ഥ യാത്ര.
4. ജ്ഞാനിയുടെ സവിധത്തില്‍
ജീവിതംഏറെ സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായിരിക്കുന്ന ഇന്നത്തെ കാലത്തില്‍ സദ്ഗുരു ജഗ്ഗി വാസുദേവ് പുതിയൊരു തത്വശാസ്ത്രം നല്‍കുകയാണ്. ജീവിതവുമായി നിങ്ങള്‍ക്ക് ഏതു വിധേനയും സല്ലപിക്കാം. ജീവിതം ആഘോഷിക്കാം. അതിനുള്ള പാത തുറന്നു നല്‍കുകയാണ് യുക്തിപൂര്‍ണ്ണമായ ചിന്തകളിലൂടെ സദ്ഗുരു. സത്യത്തെ അറിയാന്‍ ജീവിതം ആസ്വദിക്കൂ. നാമാകുന്ന ദൈവീകതയിലേക്ക് ഉണരൂ.
5. കഷ്ടത എന്ത് കൊണ്ട്
അസാമാന്യ ഉള്‍കാഴ്ചയുള്ള ദിവ്യദര്‍ശിയും ദാര്‍ശനികനും മനുഷ്യസ്നേഹിയുമായ സദ്ഗുരു തികച്ചും വ്യത്യസ്തമായ ഒരു ആത്മീയാചാര്യനാണ്. അഗാധ ജ്ഞാനത്തിന്‍റെയും പ്രായോഗികതയുടെയും അസുലഭ ചേരുവയായ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും, യോഗ എന്നത് ഭൂതകാലത്തില്‍ നിന്നും വന്ന കാലഹരണപ്പെട്ട ദുര്‍ഭലമായ ഒരു പഠനശാലയല്ല, പ്രതുത നമ്മുടെ കാലത്തും പ്രഭാവവും പ്രസക്തിയുമുള്ള ഒരു ആധുനിക ശാസ്ത്രശാഖയാണ് എന്നതിന് ഒരു ഉദ്ബോധനമാണ്. ചൂഴ്ന്നിറങ്ങുന്നതും, തീക്ഷ്ണവും, പ്രകോപിപ്പിക്കുന്നതും, ആഴമേറിയ ഉള്‍ക്കാഴച്ചയും, അനന്തമായ നര്‍മോക്തിയും നിറഞ്ഞതുമായ സദ്ഗുരുവിന്‍റെ പ്രസംഗങ്ങള്‍ അദ്ദേഹത്തിന് ഒരു പ്രഭാഷകന്‍, അഭിപ്രായ രൂപീകരണത്തിന് കഴിവുള്ളവന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര ഖ്യാതി നേടിക്കൊടുത്തിട്ടുണ്ട്.
അതുല്യമായ ഈ ചെറുപുസ്തകം വിഭിന്നമായ രണ്ടു പ്രമേയങ്ങളെക്കുറിച്ച് സദ്ഗുരുവുമായി നടത്തിയ ചര്‍ച്ചകളെ കൂട്ടിച്ചേര്‍ത്തതാണ്. ഈ ഉത്തേജനപരമായ ആശയവിനിമയത്തിലൂടെ പുറത്തു വരുന്നത് ആചാര്യന്‍റെ ശബ്ദമാണ് - മൂര്‍ച്ചയുള്ളതും ആധികാരികവും പ്രചോദനപരവും, എല്ലാ അന്വേഷകരും തന്‍റെതെന്നു തിരിച്ചറിയുന്ന ചോദ്യങ്ങള്‍ക്ക് ഒരു ഉന്മേഷദായകമായ പുതിയ ധാരണ നല്‍കിക്കൊണ്ട്.
6. കുട്ടികളെ പ്രചോദിപ്പിക്കുക ഈ ലോകത്തെ പ്രചോദിപ്പിക്കുക
അസാമാന്യ ഉള്‍കാഴ്ചയുള്ള ദിവ്യദര്‍ശിയും ദാര്‍ശനികനും മനുഷ്യസ്നേഹിയുമായ സദ്ഗുരു തികച്ചും വ്യത്യസ്തമായ ഒരു ആത്മീയാചാര്യനാണ്. അഗാധ ജ്ഞാനത്തിന്‍റെയും പ്രായോഗികതയുടെയും അസുലഭ ചേരുവയായ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും, യോഗ എന്നത് ഭൂതകാലത്തില്‍ നിന്നും വന്ന കാലഹരണപ്പെട്ട ദുര്‍ഭലമായ ഒരു പഠനശാലയല്ല, പ്രതുത നമ്മുടെ കാലത്തും പ്രഭാവവും പ്രസക്തിയുമുള്ള ഒരു ആധുനിക ശാസ്ത്രശാഖയാണ് എന്നതിന് ഒരു ഉദ്ബോധനമാണ്. ചൂഴ്ന്നിറങ്ങുന്നതും, തീക്ഷ്ണവും, പ്രകോപിപ്പിക്കുന്നതും, ആഴമേറിയ ഉള്‍ക്കാഴച്ചയും, അനന്തമായ നര്‍മോക്തിയും നിറഞ്ഞതുമായ സദ്ഗുരുവിന്‍റെ പ്രസംഗങ്ങള്‍ അദ്ദേഹത്തിന് ഒരു പ്രഭാഷകന്‍, അഭിപ്രായ രൂപീകരണത്തിന് കഴിവുള്ളവന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര ഖ്യാതി നേടിക്കൊടുത്തിട്ടുണ്ട്.
അതുല്യമായ ഈ ചെറുപുസ്തകത്തില്‍ സദ്ഗുരു ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായവും, കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികളും, ഒക്കെയുള്‍പ്പെടുന്ന സാഹചര്യത്തെ സൂക്ഷമായി പരിശോധിച്ച് അത്യന്താപേക്ഷിതമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. കൂടാതെ ഇന്നത്തെ വിദ്യാഭ്യാസപദ്ധതിയില്‍ നിലനില്‍ക്കുന്ന വഴിതെറ്റിയ പ്രേരണകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്‍റെ പ്രാഥമിക ചുമതല എന്താണെന്നു നമ്മെ ഓര്‍മിപ്പിക്കുന്നു.
7. സൃഷ്ടി മുതല്‍ സൃഷ്ടാവ് വരെ
അസാമാന്യ ഉള്‍കാഴ്ചയുള്ള ദിവ്യദര്‍ശിയും ദാര്‍ശനികനും മനുഷ്യസ്നേഹിയുമായ സദ്ഗുരു തികച്ചും വ്യത്യസ്തമായ ഒരു ആത്മീയാചാര്യനാണ്. അഗാധ ജ്ഞാനത്തിന്‍റെയും പ്രായോഗികതയുടെയും അസുലഭ ചേരുവയായ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും, യോഗ എന്നത് ഭൂതകാലത്തില്‍ നിന്നും വന്ന കാലഹരണപ്പെട്ട ദുര്‍ഭലമായ ഒരു പഠനശാലയല്ല, പ്രതുത നമ്മുടെ കാലത്തും പ്രഭാവവും പ്രസക്തിയുമുള്ള ഒരു ആധുനിക ശാസ്ത്രശാഖയാണ് എന്നതിന് ഒരു ഉദ്ബോധനമാണ്. ചൂഴ്ന്നിറങ്ങുന്നതും, തീക്ഷ്ണവും, പ്രകോപിപ്പിക്കുന്നതും, ആഴമേറിയ ഉള്‍ക്കാഴച്ചയും, അനന്തമായ നര്‍മോക്തിയും നിറഞ്ഞതുമായ സദ്ഗുരുവിന്‍റെ പ്രസംഗങ്ങള്‍ അദ്ദേഹത്തിന് ഒരു പ്രഭാഷകന്‍, അഭിപ്രായ രൂപീകരണത്തിന് കഴിവുള്ളവന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര ഖ്യാതി നേടിക്കൊടുത്തിട്ടുണ്ട്.
അതുല്യമായ ഈ ചെറുപുസ്തകം ശക്തമായ ഒരു പ്രമേയത്തെക്കുറിച്ച് സദ്ഗുരുവുമായി നടത്തിയ ചര്‍ച്ചയാണ്. ഈ ഉത്തേജനപരമായ ആശയവിനിമയത്തിലൂടെ പുറത്തു വരുന്നത് ആചാര്യന്‍റെ ശബ്ദമാണ് - മൂര്‍ച്ചയുള്ളതും ആധികാരികവും പ്രചോദനപരവും, എല്ലാ അന്വേഷകരും തന്‍റെതെന്നു തിരിച്ചറിയുന്ന ചോദ്യങ്ങള്‍ക്ക് ഒരു ഉന്മേഷദായകമായ പുതിയ ധാരണ നല്‍കിക്കൊണ്ട്.
8. ഹിമാലയം ഒരു ആത്മീയലഹരി
ഈ പുസ്തകം ഹിമാലയയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടിയുള്ളതാണ്. ഇതിന്റെ താളുകളിലൂടെയുള്ള തീര്‍ത്ഥാടനം ഗുരുവിന്റെ പ്രവചനാതീതവും ഹഠാദാകര്‍ഷിക്കുന്നതുമായ വാക്കുകളുടെ നിമ്‌നോന്നതികളിലൂടെയുള്ള പര്യടനത്തിന് അവസരമൊരുക്കുന്നു. പല യാത്രകളില്‍ നിന്നും സമാഹരിച്ചു ചേര്‍ത്ത പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും സമ്മിശ്രമായ ഈ പുസ്തകം സമയസീമയില്ലാതെ ഇനം തിരിച്ചെടുത്ത ഒരു ചേരുവയാണ്. ഇതിന്റെ ആയാസരഹിതവും അനൗപചാരികവുമായ അവതരണരീതി അസാധാരണവും, ശക്തിയുക്തവും, സ്വതന്ത്രവുമായ ധാരാളം ചോദ്യങ്ങള്‍ അനുവദിക്കുന്നുണ്ട്. അവയ്ക്കുള്ള സദ്ഗുരുവിന്റെ സാരഭൂതമായ മറുപടികള്‍ ബഹുമാനരഹിതവും വെല്ലുവിളി നിറഞ്ഞതും ധാരാളം ഉപാഖ്യാനങ്ങളും പുരാണകഥകളും അടങ്ങിയതും, അസ്വാസ്ഥ്യജനകമാംവണ്ണം ലക്ഷ്യത്തില്‍ ആഘാതമേല്‍പ്പിക്കുന്നവയുമാണ്. ഈ പുസ്തകം ഹിമാലയത്തെക്കുറിച്ചു മാത്രമുള്ളതല്ല, എന്നാല്‍ ഹിമാലയം ഇല്ലെങ്കില്‍ ഈ പുസ്തകം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഈ പുസ്തകത്തിനു പശ്ചാത്തലമായും പ്രചോദനമായും മനോഭാവമായും ഉല്‍പ്രേക്ഷകമായും ഹിമാലയ പര്‍വതനിരകള്‍ ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. അവയില്ലാതെ ഇതിലെ ചില ചോദ്യങ്ങള്‍ ഒരിക്കലും ചോദിക്കപ്പെടുമായിരുന്നില്ല. ചോദ്യങ്ങളില്‍ ഹിമാലയത്തെക്കുറിച്ചു സ്പര്‍ശിച്ചുപോകുക മാത്രമാണു ചെയ്യുന്നതെങ്കിലും, അവ ഇതിന് ശക്തമായ അടിത്തറയായി നിലനില്‍ക്കുന്നു. അന്തിമമായി നോക്കുമ്പോള്‍ ഈ പുസ്തകത്തിന്റെ അടിസ്ഥാനശിലതന്നെ ഹിമാലയപര്‍വ്വത നിരകളാണെന്നു പറയാം.
9. അറിവിനും അപ്പുറം
അര്‍ദ്ധമനസ്സുകൊണ്ട് ഏറ്റെടുക്കാന്‍ കഴിയുന്ന ഒന്നല്ല ആത്മീയ സാധന. പൂര്‍ണ്ണസമര്‍പ്പണംകൊണ്ടു മാത്രമേ അതു സാധിക്കൂ. എന്താണ് സമര്‍പ്പണം? ഏതെങ്കിലും ഗുരുവിന്റെ കാല്ക്കല്‍ സാഷ്ടാംഗം പ്രണമിക്കുന്നതല്ലത്. 'ഞാന്‍' എന്നും 'എന്റേത്' എന്നും 'എനിക്ക്' എന്നും ഉള്ള വിചാരങ്ങളെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ കഴിയുമ്പോഴേ സമര്‍പ്പണം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. എന്നാല്‍, അത്യന്തം ക്ലിഷ്ടമായ ഈ പ്രക്രിയ വിജയിക്കണമെങ്കില്‍ ഒരു ഗുരുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം കൂടിയേ കഴിയൂ. സദ്ഗുരുവിന്റെ വചനങ്ങള്‍ വായനക്കാരനു മുന്നില്‍ പ്രകാശത്തിന്റെ വീഥി തീര്‍ക്കുന്നത് അത്തരം ഘട്ടത്തിലാണ്. അന്വേഷകന്റെ ചെറുതും വലുതുമായ ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലൂടെ സദ്ഗുരു വിപുലമായ ആത്മീയയാത്രകളുടെ സൂക്ഷ്മഭാവങ്ങള്‍പോലും ആധികാരികതയോടെ വിശദമാക്കുന്നു. വ്യക്തിപരമായ വൈഷമ്യങ്ങളും പരാധീനതകളും പരിമിതികളും തുറന്നു പങ്കുവയ്ക്കാന്‍ ചോദ്യകര്‍ത്താവിനെ പ്രേരിപ്പിക്കുന്ന പ്രതികരണശൈലിയാണ് സദ്ഗുരുവിന്റേത്. അതാണ് സാധകന്റെ (വായനക്കാരന്റെയും) സൗഭാഗ്യം. ആധുനിക ശാസ്ത്രവിജ്ഞാനവും സൂക്ഷ്മമായ ജീവിത നിരീക്ഷണവുമാണ് സദ്ഗുരുവിന്റെ വാക്യങ്ങള്‍ക്ക് സവിശേഷമായ തിളക്കം പകരുന്നത്. അതിനോടൊപ്പം ശ്രദ്ധേയമാണ് സഹജമായ ഫലിതബോധം. ജീവിതചൈതന്യവും ആത്മീയ ദര്‍ശനത്തിന്റെ അമൃതകിരണവും ഈ വചസ്സുകളെ ചൂഴ്ന്നുനില്ക്കുന്നു. ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതനമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ടെന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തും.
എഡിറ്ററുടെ കുറിപ്പ്: സദ്ഗുരുവിന്‍റെ പുസ്തകങ്ങള്‍ ഇഷ ഷോപ്പിയില്‍ നിന്നും ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സാധിക്കും. താഴെ കൊടുത്ത ലിങ്കുകള്‍ ഉപയോഗിക്കുക.
ഇഷ ഷോപ്പി
സോഫ്റ്റ് കോപ്പി