Main Centers
International Centers
India
USA
Sadhguru Quotes
FILTERS:
SORT BY:
Clear All
മണ്ണ് ഒരു ഉൽപ്പന്നമോ അനന്തമായ വിഭവമോ അല്ല. നാമത് നശിപ്പിച്ചാൽ, ഈ ഭൂമിയിൽ ജീവൻ ഇല്ലാതാവും. മണ്ണിനെ രക്ഷിക്കൂ.
ഇന്നർ എഞ്ചിനീയറിംഗ് എന്നാൽ നിങ്ങളുടെ ശരീരവും മനസ്സും ചേർന്ന സങ്കീർണ്ണമായ ഈ യന്ത്രത്തെ നിങ്ങൾക്കെതിരായല്ലാതെ നിങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനായി എഞ്ചിനീയറിംഗ് ചെയ്യുക എന്നാണ്.
യോഗ എന്നാൽ ഐക്യം. നിങ്ങൾ അതു കണ്ടെത്തുന്നത് അച്ചടക്കത്തിലൂടെയോ പരിത്യാഗത്തിലൂടെയോ എന്നത് നിങ്ങളുടെ ഇഷ്ടം.
ധ്യാനലിംഗം ദൈവികതയുടെ സാധ്യമായതിൽ വച്ച് ഏറ്റവും ഉയർന്ന ആവിഷ്കാരമാണ് - മറ്റൊന്നിനും അല്ലെങ്കിൽ മറ്റാർക്കും കഴിയാത്ത തലങ്ങളിൽ നിങ്ങളെ സ്പർശിക്കുന്ന ജീവനുള്ള ഒരു ഗുരു.
എന്നെ സന്തോഷിപ്പിക്കാനോ ദുഃഖിപ്പിക്കാനോ ദേഷ്യപ്പെടുത്താനോ കഷ്ടപ്പെടുത്താനോ ഉള്ള അവകാശം ഞാനാർക്കും നൽകിയിട്ടില്ല. ഇതാണ് നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം : നിങ്ങൾ എങ്ങനെയാണ് എന്നത് നിങ്ങളാണ് തീരുമാനിക്കേണ്ടത്.
ആന്തരിക പ്രകൃതത്തിന്റെ കാര്യത്തിൽ, നിങ്ങളുടെ ബോധം എന്തിലെങ്കിലും കേന്ദ്രീകരിച്ചാൽ, ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും നിങ്ങളെ അവിടെയെത്തിച്ചേരുന്നതിൽ നിന്ന് തടയാനാവില്ല.
എല്ലാ ദിവസവും, അല്ലെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും ഒരു കണക്കെടുപ്പു നടത്തൂ - നിങ്ങൾ ഒരു മെച്ചപ്പെട്ട മനുഷ്യനായി മാറുന്നുണ്ടോ.
ബാഹ്യ സാഹചര്യങ്ങൾ എന്തുതന്നെയായാലും നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു അനുഭവവും സൃഷ്ടിക്കാൻ കഴിയുന്നതാണ് ധ്യാനം. ഇവിടെ ഇരുന്നുകൊണ്ടു നിങ്ങൾക്ക് സ്വന്തം രസതന്ത്രത്തെ പരമാനന്ദകരമാക്കാം.
നിങ്ങളുടെ പരാജയങ്ങളിൽ നിന്ന് പഠിക്കുക മാത്രമല്ല, പരാജയപ്പെടാതിരിക്കാനും പഠിക്കണം. നിങ്ങളുടെ ആഗ്രഹങ്ങളെ എങ്ങനെ സാധ്യമാക്കാം എന്നു കാണുക. ജീവിതം നിങ്ങളുടെ കർമ്മമാണ് - അത് നിങ്ങൾ സൃഷ്ടിക്കുന്നതാണ്.
പ്രവൃത്തിയിലും ആവിഷ്കാരത്തിലും ഓരോ മനുഷ്യരും വ്യത്യസ്തരായിരിക്കും. എന്നാൽ അടിസ്ഥാനപരമായ ജീവന്റെ കാര്യത്തിൽ, എല്ലാ മനുഷ്യരും ഒന്നാണ്.
ചെറുപ്പമായി തുടരുക എന്നാൽ നിങ്ങളൊരിക്കലും ഒരു അടഞ്ഞ ജീവനാകരുത് എന്നാണ് - നിങ്ങൾ ഒരു തുറന്ന ജീവനാകണം. പരിണമിക്കാനും പഠിക്കാനും ജീവിതത്തോട് തുറന്ന സമീപനം പുലർത്താനും എപ്പോഴും നിങ്ങൾ തയ്യാറാകണം.
പരിപാലനത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചാൽ മാത്രമേ ആളുകൾക്ക് ഒത്തുചേർന്നു ജീവിക്കാനാകൂ, പരസ്പരം അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിലൂടെ അതു സാധ്യമാകില്ല.