Main Centers
International Centers
India
USA
Sadhguru Quotes
FILTERS:
SORT BY:
Clear All
ദുരിതവും സന്തോഷവും നിർമ്മിക്കപ്പെടുന്നത് നിങ്ങളുടെ മനസ്സിലാണ്.
നിങ്ങൾ ബോധപൂർവമല്ലാതെ ചെയ്യുന്നതെല്ലാം, ബോധപൂർവവും ചെയ്യാൻ കഴിയും. ഇതാണ് അജ്ഞതയും പ്രബുദ്ധതയും തമ്മിലുള്ള വ്യത്യാസം.
മനസ്സ് ഭ്രാന്തമാണ്. മനസ്സിനതീതമാകുമ്പോൾ മാത്രമേ ധ്യാനം സാധ്യമാകൂ.
യോഗ എന്നാൽ, ഒരു വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ അതിരുകൾ ഇല്ലാതാക്കി പ്രപഞ്ചവുമായി ഏകത്വം അനുഭവിക്കുക എന്നതാണ്.
അസ്തിത്വം മനുഷ്യകേന്ദ്രീകൃതമല്ല. നിങ്ങൾ ഈ പ്രപഞ്ചത്തിലെ ഒരു ചെറിയ കണിക മാത്രമാണ്.
നിങ്ങൾക്ക് ആരോടും ഒന്നിനോടും ഒരു കടമയുമില്ല. നിങ്ങൾക്ക് സ്നേഹവും കരുതലും ഉണ്ടെങ്കിൽ, നിങ്ങൾ ആവശ്യമുള്ളതു ചെയ്യും.
ഒരു അധികാരകേന്ദ്രത്തെയും സത്യമായി കാണേണ്ടതില്ല. സത്യം മാത്രമാണ് ഒരേയൊരു അധികാരം.
അനുമാനങ്ങൾ നിങ്ങൾക്ക് വ്യക്തതയില്ലാത്ത ആത്മവിശ്വാസം നൽകുന്നു. വ്യക്തതയില്ലാത്ത ആത്മവിശ്വാസം ഒരു ദുരന്തമാണ്.