सद्गुरु

യോഗ ഉപയോഗിച്ച് നമ്മുടെ ശരീരത്തെ എങ്ങിനെ പ്രശാന്തമാക്കാമെന്നും അത് വഴി ബുദ്ധിക്കും അതീതമായ വിവേകത്തോടെ ജീവിക്കാമെന്നും സദ്ഗുരു വിശദീകരിക്കുന്നു.

ചോദ്യകർത്താവ് : "ഇന്നർ എഞ്ചിനീയറിംഗ് - എ യോഗിസ് ഗൈഡ് ടു ജോയ് ' എന്ന പുസ്തകത്തിൽ താങ്കൾ പറഞ്ഞിട്ടുണ്ട് നമ്മളിൽ പലർക്കും കൃത്യമായ ചിത്രങ്ങൾ, കൃത്യമായ ചിന്ത എന്നിവ ലഭിക്കുന്നതിന് വേണ്ടി നമ്മുടെ മനസ്സിന്‍റെ ആന്റിന വീണ്ടും ശരിയാക്കി ഘടിപ്പിക്കണമെന്നും എങ്കിൽ മാത്രമേ നമുക്ക് മുന്നേറുവാൻ സാധിക്കുകയുള്ളു എന്നും.. ഇതിനെ ഒന്ന് വിശദീകരിച്ചു തരുമോ?

സദ്ഗുരു : ഒരാൾ ഇരിക്കുന്ന വിധം കണ്ടാൽ അയാൾക്ക് അടുത്ത പത്തു പതിനഞ്ചു വർഷങ്ങളിൽ ഏതെല്ലാം തരത്തിലുള്ള പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരിക എന്ന് പറയുവാനാകും. നിങ്ങളുടെ ശരീരത്തിന്റെ ക്ഷേത്ര ഗണിതം ചില കാര്യങ്ങളെ ക്ഷണിച്ചു വരുത്തും - അതിൽ നിങ്ങൾ നിസ്സഹായരാണ്. നമ്മുടെ സംസ്കാരത്തിൽ ഒരാൾ എങ്ങിനെ ഇരിക്കണം, എങ്ങിനെ ശ്വസിക്കണം, ശരീരം എങ്ങിനെ സൂക്ഷിക്കണം, മനസ്സിനെ എങ്ങിനെ സൂക്ഷിക്കണം എന്നിവയെ കുറിച്ചെല്ലാം വളരെ സൂക്ഷ്മമായ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ ക്ഷേത്ര ഗണിതം ശരിയാണെങ്കിൽ നിങ്ങളുടെ ഇന്ദ്രിയ ജ്ഞാനം വർധിക്കും. ഈ ജ്ഞാനം വർധിപ്പിച്ചാൽ മാത്രമേ നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ സാധ്യമാകുകയുള്ളൂ. .ബാക്കിയെല്ലാം ഭാവന മാത്രമാണ്. ഭാവനയെ എല്ലാവരും അത്യധികം പുകഴ്ത്തുന്നുണ്ടെന്നു എനിക്കറിയാം. പക്ഷെ നമ്മൾ മനസ്സിലാക്കേണ്ടത് ഭാവന നമ്മുടെ ഓർമകളുടെ ഒരു ആവൃത്തി മാത്രമാണെന്നുള്ളതാണ്. നിങ്ങളുടെ ജീവിതത്തിന്‍റെ ഉന്നമനത്തിനു ജ്ഞാനത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുക എന്നതുമാത്രമാണ് ചെയ്യുവാനുള്ളത്.


നിങ്ങളുടെ ജ്ഞാനം വർദ്ധിപ്പിക്കുവാനും ബുദ്ധിയെ ഉണർത്തുവാനും എങ്ങിനെ സാധിക്കും എന്നതിനെ കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാവുന്ന ഒരു പദ്ധതി ഉണ്ട്.

നിങ്ങളുടെ ജ്ഞാനം വർദ്ധിപ്പിക്കുവാനും ബുദ്ധിയെ ഉണർത്തുവാനും എങ്ങിനെ സാധിക്കും എന്നതിനെ കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാവുന്ന ഒരു പദ്ധതി ഉണ്ട്. ബുദ്ധി എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് കവിത രചിക്കുവാനോ ചിത്രങ്ങൾ വരക്കുവാനോ ഉള്ള കഴിവിനെയല്ല. മനുഷ്യ ശരീരത്തെ പ്രവർത്തിക്കുവാൻ സഹായിക്കുന്ന ഒരു അടിസ്ഥാനപരമായ ബുദ്ധി നമ്മളിലെല്ലാവരിലുമുണ്ട്.- അതിനെയാണ് ഞാൻ ഉദ്ദേശിക്കുന്നത്.

തന്‍റെ ശരീരത്തെ യാതൊരു വൈകാരികമായ അടുപ്പവും കൂടാതെ, 'ഞാൻ 'എന്ന ഭാവത്തിലല്ലാതെ , ഒരു യന്ത്രമായി മാത്രം കാണുകയാണെങ്കിൽ, അത് ഈ പ്രപഞ്ചത്തിലെ ഏറ്റവും പരിഷ്കൃതമായ ഒരു യന്ത്രമാണെന്നു മനസ്സിലാക്കാം. ഇതിനെ ഏത് തരം വസ്തുക്കളുപയോഗിച്ചാണ് നിർമിച്ചിട്ടുള്ളതെന്ന് നോക്കാം. നിങ്ങൾ ഒരു പഴം കഴിച്ചു എന്ന് വിചാരിക്കുക. നിങ്ങളുടെ ഉള്ളിൽ ചെന്ന് ഒന്നര മണിക്കൂറിനകം അത് ഒരു മനുഷ്യനായി മാറുന്നു. ഒരു പഴത്തെയോ, പച്ചക്കറിയേയോ എന്നല്ല നിങ്ങൾ കഴിക്കുന്ന ഏതിനെയും ഇത്തരത്തിൽ ഒരു സങ്കീർണമായ യന്ത്രമാക്കി മാറ്റുവാനുള്ള ഒരു ബുദ്ധി ഇതിൽ ഉണ്ട്. അന്തർലീനമായ ഒരു ബുദ്ധിശക്തി ഇല്ലാതെ ഇത് എങ്ങിനെ സാധ്യമാകും? പക്ഷെ ഈ ബുദ്ധിയെ കുറിച്ച് നിങ്ങൾ ഇപ്പോൾ ബോധവാന്മാരല്ല.

യോഗയുടെ പ്രധാന ഉദ്ദേശം നിങ്ങളെ സ്വാസ്ഥ്യത്തിന്‍റെ ഒരു തലത്തിൽ എത്തിച്ച് മന്ദത ഒഴിവാക്കുക എന്നതാണ്. മന്ദത എന്ന് ഞാൻ പറയുമ്പോൾ മനസ്സിലാക്കേണ്ടത് പരിണാമത്തിന്റെ ചരിത്രത്തിൽ മനുഷ്യ മനസ്സ് അടുത്ത കാലത് മാത്രം നിലവിൽ വന്ന ഒരു പ്രതിഭാസമാണ്. അതിനെ പൂർണമായി ഉപയോഗിക്കുവാൻ നമുക്ക് അറിയില്ലാത്തതു കൊണ്ട് അതിൽ കുറച്ചു മന്ദത ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിനെ ഒരു ചെറിയ കുട്ടി റേഡിയോ വച്ച് കളിക്കുന്നതിനോട് താരതമ്യം ചെയ്യാം - കുറെ അർത്ഥരഹിതമായ ശബ്ദങ്ങൾ മാത്രമേ കേൾക്കുവാൻ സാധിക്കുകയുള്ളു.


നിങ്ങളുടെ ശരീരമാകുന്ന യന്ത്രത്തെ സ്വാസ്ഥ്യത്തിലേക്കു കൊണ്ടുവന്നാൽ നിങ്ങളുടെ ബുദ്ധിക്കും ഉപരിയായ ഒരു ശക്തി എല്ലായ്‌പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാകും.

നിങ്ങളുടെ ശരീരമാകുന്ന യന്ത്രത്തെ സ്വാസ്ഥ്യത്തിലേക്കു കൊണ്ടുവന്നാൽ നിങ്ങളുടെ ബുദ്ധിക്കും ഉപരിയായ ഒരു ശക്തി എല്ലായ്‌പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാകും. നിങ്ങളുടെ ബുദ്ധിമൂലമല്ല നിങ്ങൾ ജീവിച്ചിരിക്കുന്നത്. നമ്മുടെ സ്ഥിതിയെ പറ്റി ഒന്ന് ആലോചിച്ചു നോക്കാം - നമ്മൾ ഒരു ഉരുണ്ട ഗ്രഹത്തിലാണ് ജീവിക്കുന്നത് . അത് എപ്പോഴും ചുറ്റി കൊണ്ടിരിക്കുകയുമാണ്. ഈ പ്രപഞ്ചം എവിടെ ആരംഭിക്കുന്നു എവിടെ അവസാനിക്കുന്നു എന്ന് ആർക്കും അറിഞ്ഞു കൂടാ. എന്നിട്ടും ഈ വക കാര്യങ്ങളെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ തന്നെ നമുക്ക് നമ്മുടെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കാം. നിങ്ങളിലും, നിങ്ങള്‍ക്ക് ചുറ്റിലും, എല്ലായിടത്തും, കൂടുതൽ ഗഹനമായ ഒരു ബുദ്ധിശക്തി പ്രവർത്തിക്കുന്നുണ്ട്. ഈ ശക്തിയെ പ്രാപിക്കുവാനാണ് മനുഷ്യർ ശ്രമിക്കേണ്ടത്.

ഈ ലോകത്തിൽ നടക്കുവാൻ തന്നെ ഇതിലുള്ള മറ്റു വസ്തുക്കളുമായി താദാത്മ്യം പ്രാപിക്കേണ്ടതുണ്ട്. കൂടുതൽ മദ്യം കഴിച്ച ആളുകൾ നടക്കുവാൻ പ്രയാസപ്പെടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. നടത്തം അത്ര നിസ്സാരമായ സംഗതിയല്ല. അത് നിങ്ങളുടെ ബുദ്ധിശക്തി കൊണ്ട് മാത്രം സംഭവിക്കുന്നതുമല്ല. നിങ്ങൾക്കുള്ളിലുള്ള കൂടുതൽ ഗഹനമായ ഒരു ബുദ്ധി ശക്തിയാണ് ഇതെല്ലാം നടത്തുന്നത്. ഈ ശക്തിയെ തൊട്ടറിയാൻ സാധിച്ചാൽ ഇപ്പോഴുള്ള ബാഹ്യമായ യുക്തിയില്‍ നിന്നും നിങ്ങൾക്ക് ജീവിതമാകുന്ന ഇന്ദ്രജാലത്തിലേക്കു ഉയരാം.