യൊഗീശ്വര പ്രതിഷ്ഠകര്‍മ്മം - സദ്ഗുരുവിന്റെ സംഭാഷണത്തില്‍ നിന്ന് - 2
 
 

सद्गुरु

ആദിയോഗിക്കു ശേഷം ഇത്രയും യുഗങ്ങൾക്കിടയിൽ ഈ ഏഴു ചക്രങ്ങളും അവയുടെ എല്ലാ ഭാഗങ്ങളോടും കൂടി ഉൾക്കൊണ്ടിരുന്ന വളരെ കുറച്ച് യോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ചക്രങ്ങളെയും അവയുടെ എല്ലാ ഭാഗങ്ങളെയും കൈകാര്യം ചെയ്യാൻ കഴിവുള്ള യോഗികളെ ചക്രേശ്വരന്മാരെന്നാണ് വിളിക്കുന്നത്.

ഇവരിൽ പ്രമുഖനായിരുന്നു മത്സ്യേന്ദ്രനാഥ് - ശ്രീ ബ്രഹ്മ ആയിരുന്നു മറ്റൊരാൾ. കഴിഞ്ഞ പതിനയ്യായിരം വർഷങ്ങൾക്കുള്ളിൽ ആകെ കുറച്ചു ഡസൻ ചക്രേശ്വരന്മാർ മാത്രം എന്നുള്ളത് മാനവ കുലത്തിന് അഭിമാനിക്കാനുള്ള കാര്യമല്ല. രക്തം വാർന്നു വീഴുന്ന ഒരു ഹൃദയം നിങ്ങൾക്ക് ഉണ്ടെങ്കിൽ ധാരാളം ആളുകൾ അതിനാൽ ആകർഷിക്കപ്പെടുകയും നിങ്ങളെ വലിയ ഒരു യോഗിയായി കാണുകയും ചെയ്യും. ഇതിനാലാണ് " പ്രേമമാണ് ഈ പ്രപഞ്ചത്തിനാധാരം" ഈശ്വരൻ പ്രേമമാണ്" എന്നീ തരത്തിലുള്ള പാഠങ്ങൾ ലോകമെങ്ങും പ്രചാരം നേടുന്നത്.

ആദിയോഗിക്കു ശേഷം ഇത്രയും യുഗങ്ങൾക്കിടയിൽ ഈ ഏഴു ചക്രങ്ങളും അവയുടെ എല്ലാ ഭാഗങ്ങളോടും കൂടി ഉൾക്കൊണ്ടിരുന്ന വളരെ കുറച്ച് യോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇത്തരം ഇളം പ്രേമത്തിനുപരിയായി പലേ തലങ്ങളും നിങ്ങൾ സങ്കല്പിക്കുന്ന ഈശ്വരനുണ്ട്. സ്നേഹം മാത്രമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഒരു നായ ആയിരിക്കും ഏറ്റവും പറ്റിയ കൂട്ടുകാരൻ. നായക്ക് മാത്രമേ എല്ലാ സമയത്തും സ്നേഹം ഭാവിക്കുവാൻ സാധിക്കുകയുള്ളു. മനുഷ്യ ജീവിതം വളരെ സങ്കീർണ്ണമാണ് . ഇളം പ്രേമം ദിവ്യമാണെന്നു സങ്കല്പിക്കുവാൻ ഒരു വിഡ്ഢിക്കു മാത്രമേ സാധിക്കുകയുള്ളു ആരോടെങ്കിലും മധുരവികാരങ്ങൾ ഉണ്ടാക്കുന്നത് മനുഷ്യ സഹജമാണ്. അത്തരം മധുര വികാരങ്ങൾ നല്ലതാണ് പക്ഷെ അവ നിങ്ങളെ ഉയർത്തുകയില്ല. ഹൃദയം ഉപയോഗിച്ച് ഉയരുവാൻ ശ്രമിക്കുന്നത് വിഷമകരമാണ്. ഒന്നാമതായി അതിനു നിങ്ങൾ നിങ്ങളെ തന്നെ വിട്ടു കൊടുക്കണം. ഇത് മനുഷ്യർക്ക് അസാധ്യമാണ്.

ഹൃദയാരഹിതനായ യോഗി അത്രയും ഉൾക്കൊണ്ടിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് വികാരങ്ങൾ ആവശ്യമില്ല. എല്ലാത്തിനെയൂം നിങ്ങളുടെ തന്നെ ഭാഗമാക്കി കഴിഞ്ഞാൽ പിന്നെ വേറെ എന്തിനെയെങ്കിലും എങ്ങിനെ സ്നേഹിക്കും? നിങ്ങൾ ഒരു മതിൽ പോലെ നിന്നാൽ എന്നെങ്കിലും ഒരു ദിവസം നിങ്ങൾ വീഴും. ഞാൻ ഇത് പറയുമ്പോൾ ഞാൻ നിങ്ങൾക്ക് അനഭിമതനായേക്കാം - പക്ഷെ എനിക്ക് നിങ്ങളെ സ്നേഹത്തിൽ നിന്നും മോചിപ്പിക്കണം . എന്നിട്ട് നിങ്ങൾ എല്ലാം ഉൾക്കൊള്ളുന്നവരായി തീരണം. സ്നേഹിക്കുവാൻ രണ്ട് വസ്തുക്കൾ വേണം. ഉൾകൊള്ളുകയെന്നാൽ ഒന്നാവുകയാണ്. ശിവൻ തന്റെ സ്ത്രീയെ കണ്ട് മുട്ടിയപ്പോൾ അവളെ തന്റെ തന്നെ ഒരു ഭാഗമാക്കുകയാണ് ചെയ്തത് - അദ്ദേഹത്തിന്റെ പകുതി. ഹൃദയമില്ലാതിരിക്കുക എന്നാൽ വികാര രഹിതനാകുക എന്നാണു ആളുകൾ കരുതിയിരിക്കുന്നത്. ഉൾകൊണ്ട് ജീവിക്കുക എന്ന കാര്യം അവർ ഒരിക്കലും കണക്കിലെടുത്തിട്ടില്ല. രണ്ട് പേർക്കും സൗകര്യമുണ്ടെങ്കിൽ അവർ സ്നേഹം പ്രകടിപ്പിക്കും. സൗകര്യമില്ലാതായാൽ അവർ പിരിയും.

നമ്മൾക്ക് ശേഷവും ജീവിതം തുടരുന്ന ഈ യോഗിക്ക്, ഈ തലമുറയിലെ കോടിക്കണക്കിനു മനുഷ്യരെയും അതിലും അനേകം മടങ്ങു വരുംതലമുറകളിലെ മനുഷ്യരെയും കാണുവാൻ സാധിക്കും.

നമ്മൾക്ക് ശേഷവും ജീവിതം തുടരുന്ന ഈ യോഗിക്ക്, ഈ തലമുറയിലെ കോടിക്കണക്കിനു മനുഷ്യരെയും അതിലും അനേകം മടങ്ങു വരുംതലമുറകളിലെ മനുഷ്യരെയും കാണുവാൻ സാധിക്കും. മനുഷ്യന്റെ ബുദ്ധി മറ്റെന്തിനേക്കാളും പ്രാധാന്യം നേടുവാൻ പോകുകയാണ്. ഇതിന്റെ ഫലമായി ഗുണകരവും അല്ലാത്തതുമായ കാര്യങ്ങൾ നടക്കും. നമ്മൾ ബുദ്ധിയും ഊർജ്ജവും ഉപയോഗിച്ച് ഉൾകൊള്ളുന്ന സംവിധാനത്തിലേക്കെത്തുവാൻ ശ്രമിക്കണം. യോഗേശ്വര ലിംഗത്തിന്റെ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം എന്നിവ നിങ്ങൾക്ക് ആരോഗ്യം, സ്വാസ്ഥ്യം, ആനന്ദം എന്നിവ നൽകും. സന്തോഷവാനായ ഒരു മനുഷ്യനെ ഉൾകൊള്ളുന്ന ഒരുവനായി മാറ്റുവാൻ എളുപ്പമാണ്. നിങ്ങൾക്ക് ആരോഗ്യവാനായി, സന്തോഷത്തോടെ ആവേശത്തോടെ ജീവിക്കുവാനുള്ള അവകാശമുണ്ട്. അദ്ഭുതകരമായ ഈ ജീവിതം നിങ്ങൾ സൃഷ്ടിച്ചതല്ല. നിങ്ങൾ അതിനെ നന്നായി പരിപാലിച്ച് ഉന്നതിയിലേക്കെത്തിക്കണം. ഇന്ദ്രിയങ്ങൾക്കപ്പുറം ഉള്ളതിനെ പരീക്ഷണപരമായി പരിശോധിക്കുവാനുള്ള ഉപാധിയാണ് യോഗേശ്വര ലിംഗം.

വരൂ ! ആദിയോഗിയുടെ അനുഗ്രഹം നേടി നിങ്ങളുടെ ജീവിതം ധന്യമാകട്ടെ.

യോഗേശ്വര ലിംഗ പ്രതിഷ്ഠയുടെ മൂന്നാം ദിവസം സദ്ഗുരു ഈ അസാധാരണമായ ഊർജ ശക്തിയെക്കുറിച്ച് കൂടുതൽ അറിവ് പകർന്നു തരുമ്പോൾ ഞങ്ങളോടോത്തു ചേരു. ആ ദിവസം മുഴുവനും ഇതിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാതോർത്തിരിക്കു.

ചോദ്യം: ഈ മൈക്രോഫോൺ കൈയിൽ കിട്ടുവാൻ രണ്ട് കൊല്ലമായി ഞാൻ കാത്തിരിക്കുന്നു. താങ്കളുടെ വിഡിയോകൾ ഞാൻ യൂ ട്യൂബിൽ കണ്ടിട്ടുണ്ട്. എനിക്ക് വേണ്ട അറിവ് തരാൻ അങ്ങ് മാത്രമേ ഉള്ളു എന്നതുകൊണ്ട് എനിക്ക് നിസ്സഹായത തോന്നുന്നു. ഇതിനു വേണ്ടി ഒരു പുസ്തകം വായിക്കുവാനോ ഗൂഗിളിൽ തിരയുവാനോ എനിക്ക് താല്പര്യമില്ല. പരമമായ പരിഹാരം അങ്ങ് എനിക്ക് പറഞ്ഞു തരണം, എന്തെന്നാൽ ഇനിയും രണ്ട് കൊല്ലം കാത്തിരുന്നിട്ട് ഓരോ പ്രശ്നത്തിനും പരിഹാരം ആവശ്യപ്പെടാൻ എനിക്ക് കഴിയില്ല.

സദ്ഗുരു (തമാശയായി)" താങ്കൾക്ക് ഈ മൈക്രോഫോൺ കൊണ്ട് നടക്കുവാനുള്ള ജോലി തരാം"
" അയാൾ ചോദിക്കുന്നത് ഇതാണ്." ഇത് ഒരു താത്കാലികമായ ബന്ധത്തെ കുറിച്ചുള്ള ചോദ്യമാണോ - ആത്മീയത ചേർന്ന ഒരു കലാപരിപാടി , ജീവിതത്തിൽ ലഭിക്കുന്ന സുഖം, - അതോ സ്വയംപരിണാമത്തിനുള്ള മാർഗമാണോ?"

പരിണാമമെന്നാൽ വെറും മാറ്റമല്ല. മാറ്റമെന്നാൽ വസ്തുക്കളുടെ ആകാരം വ്യത്യാസപ്പെടുത്തുന്നതാണ്. പരിണാമത്തിൽ ആദ്യത്തെ ഒന്നും ബാക്കി നിൽക്കുന്നില്ല.

പരിണാമമെന്നാൽ വെറും മാറ്റമല്ല. മാറ്റമെന്നാൽ വസ്തുക്കളുടെ ആകാരം വ്യത്യാസപ്പെടുത്തുന്നതാണ്. പരിണാമത്തിൽ ആദ്യത്തെ ഒന്നും ബാക്കി നിൽക്കുന്നില്ല. നിങ്ങൾക്ക് ചെറിയ തോതിലുള്ള മാറ്റമാണ് വേണ്ടതെങ്കിൽ ഞാൻ അതിനെ എതിർക്കുന്നില്ല. ചെറിയ മാറ്റം മതിയെങ്കിൽ യൂ ട്യൂബ് മതിയാകും. ലോകത്തെമ്പാടുമുള്ള അനേകം ആളുകൾ എപ്രകാരമാണ് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതെന്നും, മെച്ചപ്പെടുത്തേണ്ടതെന്നും നിങ്ങൾക്ക് പറഞ്ഞു തരും.

നിങ്ങൾക്ക് കുറച്ചൊന്നു മെച്ചപ്പെടണമോ അതോ പൂർണമായ പരിണാമം നേടണമോ എന്ന് നിശ്ചയിക്കണം. നിങ്ങൾ ഇപ്പോൾ അതിനു തയ്യാറല്ലെങ്കിൽ സാരമില്ല. രണ്ട് വർഷത്തിലൊരിക്കൽ ഞാൻ നിങ്ങളെ. രസിപ്പിക്കാം നിഷ്ക്രിയമായി നിൽക്കുന്നതിനേക്കാൾ ഭേദമാണ് ചെറിയ മാറ്റങ്ങളെങ്കിലും ഉണ്ടാക്കുന്നത്. പക്ഷെ അത് ഒരു പരിഹാരമല്ല. ആകെയുള്ള പരിഹാരം പരിപൂർണ്ണമായ വിലയനമാണ്.

 
 
  0 Comments
 
 
Login / to join the conversation1