യോഗ പരിശീലനം വീട്ടിൽ

നിങ്ങളുടെ  ശാരീരികവും , മാനസികവും, വികാരപരവും , ഊർജ്ജപരവുമായ പാരമ്യതയിൽ തുടരാൻ യോഗ നിങ്ങളെ പ്രാപ്തരാക്കുന്നു. യോഗ വീട്ടിൽ വച്ച് എല്ലാ ദിവസവും (പ്രത്യേകിച്ച് രാവിലെ ) അഭ്യസിക്കുന്നതാണ് അനുയോജ്യം, എന്തെന്നാൽ പുറം ലോകവുമായുളള നിങ്ങളുടെ ദൈനം ദിന വ്യാപാരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അത്  നിങ്ങളെ പ്രാപ്തരാക്കും.

എല്ലാ യോഗ പരിശീലനങ്ങളും കുറഞ്ഞത് ഒരു മണ്ഡലകാലത്തേക്ക് പരിശീലിക്കണം എന്നതാണ് യോഗയുടെ പാരമ്പര്യവിശ്വാസം. ഒരു മണ്ഡലം എന്നത്  ഒരു മനുഷ്യന്റെ ശാരീരിക വ്യവസ്ഥ ഒരു ചക്രം പൂർത്തിയാക്കാനെടുക്കുന്ന ഏകദേശ സമയമായ 40 ദിവസമാണ്. വീട്ടിൽ ഒരു മണ്ഡലകാലത്തേക്ക് യോഗ തുടരുക വഴി നിങ്ങൾക്ക് യോഗ പരിശീലനത്തിന്റെ എല്ലാ തലത്തിലും - ശാരീരികം, മാനസികം, ഊർജ്ജ പരം - സ്ഥിരപ്രതിഷ്ഠ നേടാം ഒപ്പം എല്ലാ ഗുണഫലങ്ങളും നേടിയെടുക്കാം.

പ്രഭാതത്തിലും സായാഹ്നത്തിലും

യോഗ പരിശീലിക്കുന്ന സമയത്ത് ശരീരത്തിൽ ധാരാളം ചൂട് അല്ലെങ്കിൽ ഉഷ്ണം ഉണ്ടാകുന്നതാണ്. സദ്ഗുരു വിവരിക്കുന്നതിനനുസരിച്ച് " പുറത്തുള്ള ചൂട് ഉയർന്ന് നില്കുമ്പോൾ ശരീരത്തിനുള്ളിലെ ഉഷ്ണം കൂടിയാൽ അത് കോശങ്ങൾക്ക് തകരാർ സംഭവിക്കാനിടയാക്കും. " അതുകൊണ്ട് അന്തരീക്ഷം തണുത്ത നിലയിൽ ഉള്ള പ്രഭാതങ്ങളും സായാഹ്ന സമയവുമാണ് യോഗ പരിശീലനത്തിന് അഭികാമ്യം.

പരിശീലിക്കുവാനുള്ള സ്ഥലം.

യോഗ പരിശീലനം ആരംഭിക്കുന്ന തുടക്കകാർ വീട്ടിൽ അതിനായി ഒരു പ്രത്യേക സ്ഥലം ഒരുക്കുന്നത് നന്നായിരിക്കും. ഒരേ സ്ഥലത്ത് സ്ഥിരമായി യോഗ പരിശീലനം തുടരുമ്പോൾ ആ സ്ഥലത്തിന്റെ തന്നെ ഗുണം വർദ്ധിക്കാനും അത് പരിശീലനം നടത്തുന്നവരുടെ ആന്തരിക വളർച്ചയ്ക്കും സഹായകമാകും.

ഒരു വിളക്ക് തെളിയിക്കാം.

എണ്ണയൊഴിച്ച് തെളിയിക്കുന്ന ഒരു വിളക്ക് പ്രകാശം നല്കുന്നതോടൊപ്പം മനോഹരമായ ഒരന്തരീക്ഷവും ഒരുക്കുന്നു , എന്നാൽ അതിലുപരിയായ ഇവയെല്ലാം ഒരുക്കുന്നതോടെ ആ വീട്ടിൽ ഒരു അനുകൂല ഊർജ്ജം സൃഷ്ടിക്കുകയും ചെയ്യും.
യോഗ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ഒരു വിളക്ക് തെളിയിക്കുന്നത് തീർച്ചയായും നിങ്ങളുടെ യോഗ പരിശീലനം മികച്ച നിലയിൽ പുരോഗമിക്കുന്നതിനും സഹായിക്കും.

മൂന്ന് അടി സ്ഥലം ചുറ്റുമായി ഒഴിച്ചിടുക.

 യോഗ  മനുഷ്യ ശരീരത്തെ പരിഗണിക്കുന്നത് ഈ വലിയ പ്രപഞ്ച അംശത്തിന്റെ ചെറിയ സൂക്ഷ്മ അംശമായാണ്. അതിനാൽ യോഗ പരിശീലിക്കുക വഴി പ്രാപഞ്ചിക ജ്യോമതീയുമായി മനുഷ്യ ജ്യോമതിയെ ക്രമീകരിക്കുകപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള ശക്തമായ ഒരു പ്രക്രീയ നടക്കുമ്പോൾ നിങ്ങളുടെ ൾക്ക് ചുറ്റും ഊർജ്ജത്തിന് ചലിക്കാനാവശ്യമായ സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്. ഇതിലേക്കായി യോഗ പരിശീലിക്കുമ്പോൾ നിങ്ങൾക്കു ചുറ്റുമായി ഒരു മൂന്ന് അടി സ്ഥലം ഒഴിച്ചിടുന്നത് ഉചിതമാണ്.

ശ്രദ്ധ വ്യതിചലിപ്പിക്കുന്ന  ഒന്നും  വേണ്ട   - സംഗീതവും ഫോണും ഒന്നും. 

യോഗ പരിശീലിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് സ്വയം നിരീക്ഷണത്തിലൂടെ ആന്തരികമായ സൃഷ്ടിയുടെ ഉറവിടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. അതിനാൽ വീട്ടിൽ വച്ച് യോഗ ചെയ്യുമ്പോൾ സംഗീതം ഉൾപ്പെടെ ഏത് ശബ്ദവും നമ്മുടെ ശ്രദ്ധയെ പുറത്തേക്ക് ക്ഷണിക്കുന്നതാണ്. സെൽഫോൺ സൈലന്റ് മോഡിലോ അല്ലെങ്കിൽ സ്വിച്ച് ഓഫ് ചെയ്തോ സൂക്ഷിക്കാം. ഈ സമയം നിങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതാകട്ടെ !