सद्गुरु

സംയമയില്‍ അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അങ്ങേക്ക് ഒരു ഗുരുവായിത്തീരാനാകുന്നു. ഇവിടെ ഹിമാലയത്തില്‍ ഒരു ഞങ്ങളോടൊപ്പം ഫ്രിസ്ബീ കളിക്കുന്നു. ഇങ്ങിനെ സ്വയം ഉയരുവാനും താഴുവാനും അങ്ങേക്ക് എങ്ങിനെ കഴിയുന്നു?

അമ്പേഷി: സദ്ഗുരോ, വ്യത്യസ്ത ചുറ്റുപാടുകളില്‍ വ്യത്യസ്ത രീതികളില്‍ അങ്ങേക്ക് പെരുമാറാന്‍ കഴിയുന്നു. ഉദാഹരണത്തിന് സംയമയില്‍ അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഒരു ഗുരുവായിത്തീരുന്നു. ഇവിടെ ഹിമാലയത്തില്‍ ഒരു സുഹൃത്തിനെപ്പോലെ ഞങ്ങളോട് പെരുമാറുന്നു, ഞങ്ങളോടൊപ്പം ഫ്രിസ്ബീ കളിക്കുന്നു. ഇങ്ങിനെ സ്വയം ഉയരുവാനും താഴുവാനും അങ്ങേക്ക് എങ്ങിനെ കഴിയുന്നു?

സദ്‌ഗുരു: അതെ, തീര്‍ച്ചയായും, എപ്പോഴും ഉയരത്തില്‍ത്തന്നെ നിന്നാല്‍ പല ആളുകളും എരിഞ്ഞടങ്ങും. അത് താങ്ങാനാവാതെ വരും. ബലഹീനരായിട്ടുള്ളവര്‍ അവിടെ എത്തുമ്പോള്‍ത്തന്നെ എരിഞ്ഞുതീരും. സംയമയുടെ ഏഴു ദിവസങ്ങളും ഒരേ ഉയരത്തില്‍ നിന്നാല്‍ പലരും എരിഞ്ഞുപോവും. അത്തരത്തിലുള്ള ഊര്‍ജത്തെ കൈകാര്യം ചെയ്യാനുള്ള ശാരീരികവും മാനസികവുമായുള്ള കരുത്ത് അവര്‍ക്കില്ല. വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബുകളാണവര്‍. കൂടുതല്‍ വോള്‍ട്ടേജ് കടത്തിവിട്ടാല്‍ പ്ശ്-ശ് , പ്ശ്-ശ് എന്ന് അവ കത്തിപ്പോവും. വളരെ ശ്രദ്ധയോടും ക്രമമായ രീതിയിലുമാണ് അത് ചെയ്യുന്നത്. ചിലപ്പോള്‍ നിങ്ങള്‍ അതിനെ ആളിക്കത്തിക്കും, ചിലപ്പോള്‍ മങ്ങിക്കത്തും. അത്തരത്തിലുള്ള ഊര്‍ജപ്രഭാവത്തില്‍ കൂടുതല്‍നേരം ആളുകളെ നില്‍ക്കാന്‍ അനുവദിക്കാവുന്നതല്ല. വളരെ ചുരുക്കം ആളുകള്‍ക്കു മാത്രമേ അങ്ങനെ നില്‍ക്കാനാവൂ, മറ്റുള്ളവര്‍ക്ക് കൂടുതല്‍ 'സാധന' ആവശ്യമാണ്. അതിനാലാണ് 'സാധന' ഇത്ര പ്രധാനമാവുന്നത്. അത് നിങ്ങളെ തയ്യാറാക്കുന്നു.

സാധന നിങ്ങളെ ലംബോര്‍ഗിനിയുടെ തലത്തിലേക്ക് മാറ്റിയെടുക്കാന്‍ സഹായിക്കുന്നു

നോക്കൂ, ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം ഏത് നിമിഷം വേണമെങ്കിലും അവര്‍ക്ക് നല്‍കാന്‍ സാധിക്കും. എന്നാല്‍ അതിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്ന മനസ്സും ശരീരവും ശരിയായ ഊര്‍ജവും നിങ്ങള്‍ക്കാവശ്യമാണ്. അതുകൊണ്ടുമാത്രമാണ് മനുഷ്യര്‍ക്ക് എന്നും അങ്ങിനെ ജീവിക്കാന്‍ കഴിയാത്തത്. വര്‍ണ്ണിക്കാനാവാത്തവിധം ഹര്‍ഷോന്മാദം അനുഭവപ്പെട്ട നിമിഷങ്ങള്‍ ഏവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ അവയെല്ലാം നിമിഷങ്ങള്‍മാത്രം നിലനില്‍ക്കാന്‍ കാരണം അത്തരത്തിലുള്ള വേഗത നിലനിര്‍ത്താനുതകുന്ന വാഹനം അവര്‍ക്കില്ലായിരുന്നു എന്നതാണ്. ഏതെങ്കിലും ഇറക്കം ഇറങ്ങുമ്പോള്‍ നിങ്ങളുടെ മാരുതികാര്‍പോലും ഇരുനൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാം; എന്നാല്‍ ഇരുനൂറ് കിലോമീറ്റര്‍ വേഗതയില്‍ ഒരു കാര്‍ ഓടിക്കണമെങ്കില്‍ അതിന് നിങ്ങള്‍ക്ക് ഒരു ലംബോര്‍ഗിനിതന്നെ വേണ്ടിവരും, ശരിയല്ലേ? രണ്ടും ഒന്നു തന്നെ. സാധന നിങ്ങളെ ലംബോര്‍ഗിനിയുടെ തലത്തിലേക്ക് മാറ്റിയെടുക്കാന്‍ സഹായിക്കുന്നു. അങ്ങനെയാവുമ്പോള്‍ എപ്പോഴും ഈ ഹര്‍ഷോന്മാദം നിലനിര്‍ത്താനും അത് നിങ്ങളുടെ സാധാരണ പ്രകൃതിയാക്കി മാറ്റാനും കഴിയും.

sadhguru-with-maskഅന്വേഷി: അങ്ങയെപ്പോലെ മറ്റൊരാള്‍ ഉണ്ടെന്നു പറഞ്ഞു; അദ്ദേഹം എവിടെയാണ് സദ്ഗുരോ?

സദ്‌ഗുരു: ഇവിടെ, അവിടെ, എവിടെ, ഇതെല്ലാം നിങ്ങളുടെ മാത്രം പ്രശ്നമാണ്.

അമ്പേഷി: അദ്ദേഹം സന്യാസിയാണോ?

സദ്‌ഗുരു: അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍, അല്ല. ലോകര്‍ക്ക് കാണാന്‍ വേണ്ടി അദ്ദേഹം ഒരു രൂപവും ഭാവവും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിലൊന്നും അദ്ദേഹം ഒതുങ്ങുന്നില്ല. അദ്ദേഹത്തിന്‍റെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകമാണ്.

എന്നാല്‍ കാഴ്ചയോടൊപ്പം ഗ്രഹണശേഷി കൂടി നഷ്ടമായാല്‍ "സൂര്യനുദിച്ചിരിക്കുന്നു" എന്ന് നിങ്ങള്‍ക്കറിയിക്കേണ്ടി വരും.

അമ്പേഷി: ഈ ജീവിതത്തില്‍ അദ്ദേഹം ജനങ്ങളുമായി ഇടപഴകിയിട്ടില്ല എന്നാണോ? അപ്പോള്‍ ആത്മസാക്ഷാത്കാരം നേടിയശേഷവും അദ്ദേഹം എന്തിനാണ് ഇവിടെ കഴിയുന്നത്? അദ്ദേഹത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയുമോ?

സദ്‌ഗുരു: മനുഷ്യരുമായി ഇടപഴകി മാത്രമേ പ്രവൃത്തിചെയ്യാവൂ എന്നില്ല. ഒരുത്തരുമായും ഇടപെടാതെതന്നെ വിപുലമായ രീതിയില്‍ പ്രവര്‍ത്തിക്കാനാകും. യഥാര്‍ത്ഥത്തില്‍, മനുഷ്യര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയും. പ്രജ്ഞയുള്ളവര്‍ക്ക് അദ്ദേഹത്തെ അറിയാന്‍ സാധിക്കും. യോഗികള്‍ക്കും അദ്ദേഹത്തെ അറിയാം. ആര്‍ക്കും അദ്ദേഹത്തെ അവഗണിക്കാന്‍ സാധിക്കുകയില്ല, എന്നാല്‍ പരസ്യത്തിലൂടെ അറിയാനും കഴിയുകയില്ല. ഈ ഭൂഗോളത്തില്‍ ആര്‍ക്കുംതന്നെ അത്തരം ഒരു സാന്നിദ്ധ്യത്തെ അവഗണിക്കാനാവില്ല. കണ്ണുള്ളവര്‍ക്കെല്ലാം സൂര്യന്‍ ഉദിച്ചിരിക്കുന്നു എന്ന് അറിയാന്‍ സാധിക്കും. അന്ധരാണെങ്കില്‍ "ഇതാ സൂര്യന്‍ ഉദിച്ചിരിക്കുന്നു" എന്ന് ആരെങ്കിലും പറയേണ്ടി വരും. ലോകത്തിന്‍റെ സ്ഥിതിയനുസരിച്ച് ഭൂരിഭാഗം പേരും അന്ധരാണ്. ആരെങ്കിലും അവരോട് പറയേണ്ടി വരും "ഇതാ ഒരു യോഗി വന്നിരിക്കുന്നു" എന്ന്. നിര്‍ഭാഗ്യവശാല്‍ അതാണ് സ്ഥിതി. അങ്ങിനെ വിളംബരം ചെയ്യുമ്പോള്‍ എല്ലാ കപടന്മാരും പറയും "ഞാനാണ് ആ യോഗി" എന്ന്. അങ്ങിനെയാണ് അത് സംഭവിക്കുക. അന്ധരോട് രാത്രിയാണെങ്കിലും "ഇതാ സൂര്യന്‍ ഉദിച്ചിരിക്കുന്നു" എന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കും, ശരിയല്ലേ? മറ്റു കഴിവുകള്‍ നിലനില്‍ക്കുന്നതിനാല്‍ അത് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ കാഴ്ചയോടൊപ്പം ഗ്രഹണശേഷി കൂടി നഷ്ടമായാല്‍ "സൂര്യനുദിച്ചിരിക്കുന്നു" എന്ന് നിങ്ങള്‍ക്കറിയിക്കേണ്ടി വരും. ഉറങ്ങുന്നവരോട് ഇപ്പോഴും സൂര്യനുദിച്ചിരിക്കുന്നു എന്ന് നാം അറിയിക്കേണ്ടിയിരിക്കുന്നു. ശരിയല്ലേ?

അമ്പേഷി: എന്തുകൊണ്ടാണ് അങ്ങ് നീല ജീന്‍സ് ധരിക്കുന്നത്?

സദ്‌ഗുരു: നഗ്നത മറയ്ക്കാന്‍. അമ്പേഷി: ഞാന്‍ ഉദ്ദേശിച്ചത്, എന്തിനാണ് അങ്ങ് ഒരു സാധാരണക്കാരനെപ്പോലെ വസ്ത്രം ധരിച്ചിരിക്കുന്നത് എന്നാണ്.

സദ്‌ഗുരു: ധ്യാനലിംഗ സൃഷ്ടിയുമായി ബന്ധപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങിനെ ആവുമായിരുന്നില്ല. അത് ആളുകളുമായി ഗാഢമായി ഇടപെടാന്‍ കാരണമായി.

അമ്പേഷി: അങ്ങയെപ്പോലുള്ള മറ്റേ യോഗിയും എന്തെങ്കിലും പ്രത്യേക പ്രവൃത്തിയില്‍ വ്യാപൃതനാണോ? അങ്ങനെ എന്തെങ്കിലും കാര്യത്തിനാണോ അദ്ദേഹം ജന്മമെടുത്തത്?

സദ്‌ഗുരു: സൂര്യന്‍ ദിവസേന എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ? ഇല്ല. അത് അവിടെയുണ്ട്, മറ്റെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു. സൂര്യന്‍ എരിഞ്ഞു തീരുന്നുണ്ടോ? അതിന് എന്തെങ്കിലും പോഷണം ആവശ്യമുണ്ടോ?
അമ്പേഷി: അങ്ങ് ധ്യാനലിംഗ സൃഷ്ടിക്കുവേണ്ടി തിരിച്ചുവന്നു. എന്നാല്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു കര്‍മ്മവും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും തിരിച്ചു വന്നു. മറ്റുള്ളവരോടുള്ള ദയാ വായ്പുകൊണ്ടായിരുന്നുവോ അത്?

സദ്‌ഗുരു : അതുകൊണ്ടല്ല. ഹിമാലയം ചുറ്റിക്കറങ്ങാനുള്ള ഇഷ്ടം കൊണ്ടാണ്.

അമ്പേഷി: അങ്ങ് അദ്ദേഹത്തെ സന്ദര്‍ശിച്ചുവോ?

സദ്‌ഗുരു: എന്തിനാണ് ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്? ഒരാളെയും ഒരു കാര്യത്തിനു വേണ്ടിയും കാണാന്‍ എനിക്ക് ഉദ്ദേശമില്ല, അതിന്‍റെ ആവശ്യവുമില്ല. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് നാം ഓരോ കാര്യങ്ങള്‍ ചെയ്യുന്നു. അദ്ദേഹത്തിന് ആവശ്യങ്ങള്‍ ഒന്നുമില്ലാത്തപ്പോള്‍ എന്തിന് അദ്ദേഹത്തെ കാണാന്‍ പോകണം? അത്തരത്തിലുള്ളവരുടെ കൂടെ കഴിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണമെങ്കില്‍ എന്നെത്തന്നെ പത്താക്കി, അവരുടെ കൂടെ കഴിയാം. എന്നാല്‍ ഞാന്‍ ആരുടെയും കൂടെ കഴിയുവാന്‍ ആഗ്രഹിക്കുന്നില്ല.

https://www.publicdomainpictures.net