सद्गुरु

കൃഷ്ണന്‍ അങ്ങനെയാണ്. കളികളുടെ അവസാനം എന്താകുമെന്നറിയാം. അതേസമയം കളിയിലെ രസംകൊല്ലിയാവാന്‍ ആഗ്രഹവുമില്ല. ഉറങ്ങുന്നുവെന്ന് നടിച്ചു, ഉണരുന്നതായും നടിച്ചു. ഒരു നാട്യവും ഒന്നില്‍ അവസാനിക്കുന്നില്ല.

മഹാഭാരത കഥകളില്‍ ഒരെണ്ണം, വിശേഷിച്ചും ശ്രീകൃഷ്ണന്‍റെ ബുദ്ധിസാമര്‍ത്ഥ്യവും കൗശലവും എടുത്തു കാട്ടുന്നതാണ്. മഹാഭാരതയുദ്ധം ആരംഭിക്കുന്നതിന് കുറച്ചുമുമ്പായി ഒരു ദിവസം ദുര്യോധനനും അര്‍ജുനനും ദ്വാരകയിലെത്തി – കൃഷ്ണന്‍ തങ്ങളുടെ പക്ഷം ചേര്‍ന്ന് യുദ്ധം ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി. അന്ന് ദുര്യോധനന്‍ കാട്ടിയ ധിക്കാരവും, നടത്തിയ തെറ്റായ തീരുമാനവും അദ്ദേഹത്തിന് ഏറ്റവും കനത്ത നഷ്ടത്തിനു കാരണമായി. പക്ഷെ അന്ന്, ആ സമയത്ത് താന്‍ കാണിച്ച ബുദ്ധിമോശം എന്താണെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല.

സദ്‌ഗുരു : മഹാഭാരതത്തിലെ ശ്രദ്ധാര്‍ഹമായ രസകരമായ ഒരു രംഗം - കുരുക്ഷേത്ര യുദ്ധം ആസന്നമായിരിക്കുന്നു. രണ്ടുപക്ഷക്കാരും യുദ്ധസന്നാഹങ്ങളുടെ തിരക്കിലാണ്. കൗരവന്മാരും പാണ്ഡവന്‍മാരും തങ്ങളുടെ അണികളിലേക്ക് രാജാക്കന്മാരെ ക്ഷണിച്ചുകൊണ്ട് ഓടി നടക്കുകയാണ്. ഒരാളേയും വിടുന്നില്ല. ഓരോരുത്തരും "നമ്മുടെ പക്ഷത്താകണം" എന്ന വാശി. നാട്ടിലെ തെരഞ്ഞെടുപ്പല്ല, ഇത് ജീവന്മരണ പോരാട്ടമാണ്. രണ്ടുകൂട്ടരും കാര്യമായ പിന്‍തുണ നേടിക്കഴിഞ്ഞു. കൃഷ്ണന്‍ യഥാര്‍ത്ഥത്തില്‍ രാജാവല്ല. എന്നാല്‍ സ്വന്തമായി അതിവിദഗ്ദ്ധമായ പരിശീലനം നേടിയ വലിയൊരു സൈന്യമുണ്ട്. പല യുദ്ധങ്ങളും പ്രശസ്തമായി ജയിച്ചു വന്നിട്ടുള്ളവരാണവര്‍.

അല്‍പസമയം കഴിഞ്ഞ് കൃഷ്ണന്‍ കണ്ണു തുറന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഉറങ്ങുന്നുവെന്ന് നടിച്ചു, ഇനി ഉണരുന്നതായും നടിക്കണം. ഒരു നാട്യവും ഒന്നില്‍ അവസാനിക്കുന്നില്ല, അതൊരു തുടര്‍ക്കഥയാണ്.

ഒരുച്ചനേരം. കൃഷ്ണന്‍ ഉറക്കം നടിച്ചു കിടന്നു. പലപ്പോഴും കൃഷ്ണന്‍ അങ്ങനെയാണ്. കളികളുടെ അവസാനം എന്താകുമെന്നറിയാം. അതേസമയം കളിയിലെ രസംകൊല്ലിയാവാന്‍ ആഗ്രഹവുമില്ല. അപ്പോള്‍ പിന്നെ ഇങ്ങനെ ചില നാട്യങ്ങള്‍ കൂടാതെ വയ്യ. മെത്തയില്‍ നീണ്ടുനിവര്‍ന്ന് കൃഷ്ണന്‍ കണ്ണടച്ചു കിടന്നു. കൗരവന്മാരില്‍ ജ്യേഷ്ഠനായ ദുര്യോധനനാണ് ആദ്യം കടന്നുവന്നത്. കൃഷ്ണന്‍ നല്ല ഉറക്കം. ശല്യം ചെയ്യേണ്ട എന്നു കരുതി മിണ്ടാതെ കാക്കല്‍ കാത്തിരുന്നു. കൃഷ്ണന്‍റെ ചുണ്ടില്‍ ഗൂഢസ്മിതം. തന്‍റെ നേരെ നീട്ടിവെച്ചിരിക്കുന്ന കാല്‍ കണ്ട് ദുര്യോധനന് നീരസം തോന്നി. "കൃഷ്ണന്‍ രാജാവല്ല. വെറുമൊരു ഗോപാലനാണ്. ഞാനോ, ഹസ്തിനപുരത്തിലെ ചക്രവര്‍ത്തി. എനിക്ക് കൃഷ്ണന്‍റെ കാല്‍ക്കലിരിക്കേണ്ട ഒരാവശ്യവുമില്ല." അദ്ദേഹം പതുക്കെ എഴുന്നേറ്റു. കൃഷ്ണന്‍റെ തലയ്ക്കലായി ചെന്നിരുന്നു. താമസിയാതെ അര്‍ജുനനും അവിടെയെത്തി. കൃഷ്ണന്‍റെ ഭക്തനും ദാസനുമാണ് അര്‍ജുനന്‍. കൃഷ്ണന്‍റെ നീട്ടിയ കാല്‍ അനുഗ്രഹസൂചകമായിട്ടാണ് അര്‍ജുനന്‍ കണ്ടത്. അദ്ദേഹം കാല്‍ക്കല്‍തന്നെ കൃഷ്ണന്‍ ഉണരാനായി കാത്തുനിന്നു. അല്‍പസമയം കഴിഞ്ഞ് കൃഷ്ണന്‍ കണ്ണു തുറന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഉറങ്ങുന്നുവെന്ന് നടിച്ചു, ഇനി ഉണരുന്നതായും നടിക്കണം. ഒരു നാട്യവും ഒന്നില്‍ അവസാനിക്കുന്നില്ല, അതൊരു തുടര്‍ക്കഥയാണ്.

കൃഷ്ണന്‍ കണ്ണുതുറന്നതും അര്‍ജുനനെ കണ്ടു, സ്വാഗതം ചെയ്തു. പരസ്പരം സംസാരിക്കാന്‍ അവര്‍ക്കിടകിട്ടിയില്ല, അതിനു മുമ്പേ ദുര്യോധനന്‍ മുരടനക്കി. കൃഷ്ണന്‍ തിരിഞ്ഞുനോക്കി. "അല്ല,അങ്ങും ഇവിടെ നില്‍ക്കുന്നുണ്ടൊ?" എല്ലാം അറിയാമായിരുന്നിട്ടും ചോദിച്ചു. "എന്താണാവോ ഈ വരവിന്‍റെ ഉദ്ദേശ്യം? രണ്ടുപേരും ഒപ്പം വന്നിരിക്കുന്നല്ലൊ!"

രണ്ടുപേരും ഒരുമിച്ചു പറഞ്ഞു, "യുദ്ധത്തിന് സഹായമപേക്ഷിച്ചു വന്നിരിക്കയാണ്."

"രണ്ടുപേരും ഒരുമിച്ച് വന്ന് ഒരേ കാര്യമാവശ്യപ്പെട്ടാല്‍ ഞാനെന്തു ചെയ്യും!" കൃഷ്ണന്‍ നിസ്സഹായത പ്രകടിപ്പിച്ചു. അല്‍പം ആലോചിച്ചതിനുശേഷം പറഞ്ഞു, "ഒരാള്‍ക്ക് എന്‍റെ സൈന്യം മുഴുവനായും തരാം. മറ്റേ പക്ഷത്തേക്ക് ഞാനും വരാം. പക്ഷെ ഞാന്‍ ആയുധമെടുക്കില്ല, യുദ്ധം ചെയ്യുകയുമില്ല." കൃഷ്ണന്‍ രണ്ടുപേരേയും മാറിമാറി നോക്കി, “യഥേഷ്ടം തെരഞ്ഞെടുക്കാം. ആദ്യം അര്‍ജുനനാവട്ടെ, കണ്ണുതറന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് അദ്ദേഹത്തെയാണല്ലൊ!”

"അതു ശരിയല്ല" ദുര്യോധനന്‍ ഉടനെ പ്രതിഷേധം പ്രകടിപ്പിച്ചു. "അങ്ങ് ആദ്യം കണ്ടത് അര്‍ജ്ജുനനെയാകാം, എന്നാലാദ്യം ഇവിടെ വന്നത് ഞാനാണ്"

കൃഷ്ണന് അത് സമ്മതമായില്ല. "ഞാന്‍ ആദ്യം കണ്ടത് അര്‍ജുനനെയാണ്. അദ്ദേഹം തന്നെ ആദ്യം തന്‍റെ ഇഷ്ടം അറിയിക്കട്ടെ". "കൃഷ്ണാ, ഞങ്ങള്‍ക്കങ്ങയേ മാത്രമേ വേണ്ടൂ" പാണ്ഡവന്‍ വിനയാന്വിതനായി. “ആയുധമെടുക്കേണ്ട, പടവെട്ടേണ്ട, ഞങ്ങളുടെ പക്ഷത്തുണ്ടായാല്‍ മതി".

വിവേകപൂര്‍വ്വമുള്ള തിരഞ്ഞെടുപ്പ്, അതാണ് കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവരെ വിജയികളാക്കിയത്!

ഇവനെന്തൊരു മണ്ടന്‍! ദുര്യോധനന്‍ ആശ്വാസത്തോടെ ദീര്‍ഘശ്വാസം വിട്ടു. പാണ്ഡവന്മാര്‍ ഇത്രയും വിവരം കെട്ടവരാണെന്ന് അദ്ദേഹം ധരിച്ചിരുന്നില്ല. കൃഷ്ണന്‍റെ അതിശക്തമായ സൈന്യത്തെ ഒന്നാകെയാണ് അവര്‍ വേണ്ടെന്ന് പറഞ്ഞിരിക്കുന്നത്. സ്വന്തം ഭാഗ്യത്തില്‍ ദുര്യോധനന്‍റെ മുഖം തെളിഞ്ഞു. ഒരാള്‍ തനിയെ ആയുധമെടുക്കാതെ, യുദ്ധം ചെയ്യാതെ കൂടെ നിന്നതുകൊണ്ട് എന്തുമെച്ചം?

ആ മെച്ചമെന്താണെന്ന് അപ്പോള്‍ ദുര്യോധനന്‍ മനസ്സിലാക്കിയില്ല. ആയുധം ധരിക്കാതെ, അടരാതെ കൂടെനിന്ന ആ ഒറ്റയാള്‍, യുദ്ധത്തിന്‍റെ ജയപരാജയങ്ങള്‍ക്കു മുഴുവന്‍ കാരണമായി. വിവേകപൂര്‍വ്വമുള്ള തിരഞ്ഞെടുപ്പ്, അതാണ് കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവരെ വിജയികളാക്കിയത്!

https://upload.wikimedia.org/wikipedia/commons/3/38/Arjuna_chooses_Krishna.jpg