വികസനം - ജനക്ഷേമം മുന്‍നിര്‍ത്തിയിട്ടുള്ളതാകണം
കമ്മ്യൂണിസത്തില്‍ ആവശ്യത്തിനാണ് മുന്‍ഗണന. നിങ്ങള്‍ക്കുള്ളത് ഞാനുമായി പങ്കുവെക്കണം. അത് സുന്ദരമായൊരു ആശയം തന്നെ, നിങ്ങള്‍ സ്വയം അതിന് തയ്യാറാവുകയാണെങ്കില്‍. എന്നാല്‍ ആ പങ്കുവെക്കലിന് ഒന്നുമില്ലാത്ത ഞാന്‍ വേണ്ടുവോളമുള്ള നിങ്ങളെ നിര്‍ബന്ധിക്കുമ്പോള്‍, ആ ആശയത്തിന് ഒളിമങ്ങുന്നു.
 
games
 

सद्गुरु

ഏതാണോ ഏറ്റവുമധികം പേര്‍ക്ക് ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് ആ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. ആദ്യം എല്ലാവര്‍ക്കും വയറുനിറച്ച് നല്ല ഭക്ഷണം കഴിക്കാനുള്ള സാഹചര്യമുണ്ടാവണം... വിശദമായ ചര്‍ച്ചകള്‍ പിന്നീടാവാം.

ചോദ്യം : അങ്ങ് ഉപഭോഗത്തെപറ്റിയും, ആഢംബരങ്ങളെ പറ്റിയും, അമേരിക്കന്‍ സ്വപ്നത്തെ പറ്റിയുമൊക്കെ എതിര്‍ത്തു സംസാരിച്ചിട്ടുണ്ടല്ലൊ. വികസനമെന്നാല്‍ ഉപഭോഗത്തിന്‍റെ ആധിക്യമാണ് എന്ന ആശയത്തേയും അങ്ങ് കഠിനമായി വിമര്‍ശിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഗുജറാത്തിലേയും കേരളത്തിലേയും വികസന മാതൃകകളെ അങ്ങ് എങ്ങനെയാണ് വിലയിരുത്തുന്നത്? കണക്കുകളനുസരിച്ചു നോക്കുമ്പോള്‍ കേരള മാതൃകയല്ലേ ജനപക്ഷത്തേക്ക് കൂടുതല്‍ ശ്രദ്ധ തിരിച്ചിട്ടുള്ളത്?

സദ്‌ഗുരു : ജനക്ഷേമം മുന്‍നിര്‍ത്തിയിട്ടുള്ള വികസനം മാത്രമേ വികസനമാകുന്നുള്ളു. എങ്ങനെയാണ് അത് സാധിക്കേണ്ടത് എന്നതാണ് പ്രശ്നം. നമ്മള്‍ ഒരു കമ്പോള സാമ്പത്തിക വ്യവസ്ഥയാണ് സ്വീകരിച്ചിരിക്കുന്നത്. ആ രംഗത്തെ വളര്‍ച്ച ജനങ്ങള്‍ക്ക് പൊതുവെ ഗുണം ചെയ്യുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഇതിന്‍റെ മറുവത്തുള്ളതാണ് സോഷ്യലിസം. അതിന്‍റെ നിലനില്‍പിനും വളര്‍ച്ചക്കും ആവശ്യം പ്രതിബദ്ധതയും, അര്‍പ്പണബോധവും, കുറെയെങ്കിലും ത്യാഗസമ്പന്നതയുമുള്ള ജനങ്ങളാണ്. ഈ മാതൃകയും നമ്മള്‍ പരീക്ഷിച്ചിട്ടുള്ളതാണ്. കമ്മ്യൂണിസം മൊത്തത്തില്‍ വേറെ ഒരു ചിന്താഗതിയാണ്. സോഷ്യലിസം കമ്മ്യൂണിസത്തിന്‍റെ ദുര്‍ബലനായ സഹോദരനാണെന്നു പറയാം. കമ്മ്യൂണിസ്റ്റാവാന്‍ വേണ്ട മനഃക്കരുത്തില്ലാത്തവര്‍ക്ക് സോഷ്യലിസമാവാം. കമ്മ്യൂണിസത്തില്‍ ആവശ്യത്തിനാണ് മുന്‍ഗണന. ആഡംബരങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും അതില്‍ സ്ഥാനമല്ല. ഉള്ളത് എല്ലാവരുമായി പങ്കുവെക്കാന്‍ തയ്യാറാകുമ്പോഴേ കമ്മ്യൂണിസം നിലനില്‍ക്കൂ. നിങ്ങള്‍ക്ക് ധാരാളമുണ്ട്, എനിക്ക് തീരെയില്ല. നിങ്ങള്‍ക്കുള്ളത് ഞാനുമായി പങ്കുവെക്കണം. അത് സുന്ദരമായൊരു ആശയം തന്നെ, നിങ്ങള്‍ സ്വയം അതിന് തയ്യാറാവുകയാണെങ്കില്‍. എന്നാല്‍ ആ പങ്കുവെക്കലിന് ഒന്നുമില്ലാത്ത ഞാന്‍ വേണ്ടുവോളമുള്ള നിങ്ങളെ നിര്‍ബന്ധിക്കുമ്പോള്‍, ആ ആശയത്തിന് ഒളിമങ്ങുന്നു. അമേരിക്കക്കാരുടെ ശരാശരി ജീവിത നിലവാരം ഇന്ത്യയിലെ ഓരോ പൗരനും ലഭ്യമാക്കണമെങ്കില്‍ ഇപ്പോഴത്തെ ഇന്ത്യയുടെ നാലര ഇരട്ടികൂടി വേണ്ടിവരും. അല്ലെങ്കില്‍തന്നെ ഇപ്പോള്‍ നമ്മുടേതായുള്ളത് ഇന്ത്യാ ഉപഭൂഖണ്ഡത്തിന്‍റെ പകുതി മാത്രമാണല്ലൊ. മറ്റേ പകുതി എന്നോ എടുത്തുമാറ്റപ്പെട്ടു കഴിഞ്ഞു.

പങ്കുവെക്കണം, അത് സുന്ദരമായൊരു ആശയം തന്നെ. എന്നാല്‍ ആ പങ്കുവെക്കലിന് ഒന്നുമില്ലാത്ത ഞാന്‍ വേണ്ടുവോളമുള്ള നിങ്ങളെ നിര്‍ബന്ധിക്കുമ്പോള്‍, ആ ആശയത്തിന് ഒളിമങ്ങുന്നു.

ഇന്ത്യയിലെ ജനസംഖ്യയില്‍ 60% വും നന്നേ ഞെരുക്കത്തിലാണ് കഴിയുന്നത്. അവരുടെ ശരീരപുഷ്ടിക്കുവേണ്ട പോഷണം അവര്‍ക്കു ലഭിക്കുന്നില്ല. കിട്ടുന്ന ഭക്ഷണവും ഗുണമേന്മയുള്ളതല്ല. ചിലപ്പോള്‍ വയറുനിറയെ കഴിക്കുന്നുണ്ടാവാം, എന്നാല്‍ അത് വേണ്ടതരത്തിലുള്ളതാവില്ല. ഇതൊക്കെയാണ് നാട്ടിലെ സാമാന്യ സ്ഥിതി എന്നിരിക്കെ ഏതു മാര്‍ഗമാണ് കൂടുതല്‍ നല്ലതെന്ന് ഞാന്‍ എങ്ങനെ പറയും? ഏതാണോ ഏറ്റവുമധികം പേര്‍ക്ക് ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് ആ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. ആദ്യം എല്ലാവര്‍ക്കും വയറുനിറച്ച് നല്ല ഭക്ഷണം കഴിക്കാനുള്ള സാഹചര്യമുണ്ടാവണം... വിശദമായ ചര്‍ച്ചകള്‍ പിന്നീടാവാം.

എല്ലാവരും സുഖമായി ജീവിക്കണം. ഉപഭോഗ സംസ്കാരം നല്ലൊരു കാര്യമാണെന്ന് ഞാന്‍ പറയില്ല. അതപകടകാരിയാണ്. എന്നാല്‍ ചില അപകടങ്ങള്‍ ചിലര്‍ക്ക് ഗുണകരമാവാറുണ്ട്. അതുപോലെ കുറെ പേരുടെ ഉപഭോഗാസക്തി 25% പേരുടെ ജീവിതത്തെയെങ്കിലും മെച്ചപ്പെടുത്തുന്നുണ്ട്. എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുണ്ടാക്കുവാന്‍ കൂടുതല്‍ ഭൂമി വെട്ടിപ്പിടിക്കുക എന്നത് ഒരു ഭ്രാന്തന്‍ സ്വപ്നമാണ്. ഒന്നേ നമുക്കു ചെയ്യാനാവു. സാഹചര്യങ്ങള്‍ മനസ്സിലാക്കികൊണ്ട് ജീവിത നിലവാരം പതുക്കെ ഉയര്‍ത്താന്‍ ശ്രമിക്കുക. ഭൂമിയെ സംരക്ഷിക്കണമെങ്കില്‍ ഭൂമിയുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകണം.

സുഖമായി കഴിയുന്നു എന്ന തോന്നല്‍ ഒരളവുവരെയെങ്കിലും എല്ലാവര്‍ക്കും ഉണ്ടാവണം, എങ്കില്‍ മാത്രമേ ലോകത്തെ രക്ഷിക്കാനാവു.

വിശക്കുന്ന മനുഷ്യനോട് ഭൂമിയെ സംരക്ഷിക്കൂ എന്നു പറയാനാവുമൊ? സമ്പന്നരായവരോട് അഭ്യര്‍ത്ഥിക്കാം, ഉപഭോഗത്തില്‍ നിയന്ത്രണം വയ്ക്കു എന്ന്. സുഖമായി കഴിയുന്നു എന്ന തോന്നല്‍ ഒരളവുവരെയെങ്കിലും എല്ലാവര്‍ക്കും ഉണ്ടാവണം, എങ്കില്‍ മാത്രമേ ലോകത്തെ രക്ഷിക്കാനാവു. സമ്പന്ന രാഷ്ട്രങ്ങളും സമൂഹങ്ങളുമാണ് "ഭൂമിയെ രക്ഷിക്കൂ" എന്ന് ഏറ്റവുമധികം മുറവിളി കൂട്ടുന്നത്. ചേരിയിലും കൂരയിലും താമസിക്കുന്നവര്‍ക്ക് ഇതൊരു പ്രശ്നമല്ല. ആകാവുന്നതെല്ലാം കൈക്കലാക്കാനാണ് അവന്‍റെ ത്വര. മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നമുക്കാവില്ല. ജനസംഖ്യ നിയന്ത്രിക്കാന്‍ മാത്രമേ നമുക്കു സാധിക്കൂ.

2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 97 ലക്ഷം കോടിയാകുമെന്നാണ് പറയുന്നത്. അതിന്‍റെ പകുതിയെങ്കിലുമാക്കാന്‍ നമുക്ക് ശ്രമിച്ചുകുടേ? നമ്മുടെ ശരീരം എന്നു പറയുന്നത് ഈ ഭൂമിയുടെ തന്നെ ഒരംശമാണ്. ഭൂമിയുടെ ഭാരം കുറയ്ക്കണമെങ്കില്‍ ശരീരങ്ങളുടെ എണ്ണത്തില്‍ തീര്‍ച്ചയായും കുറവു വരണം. മുല്ലമാര്‍ക്കും സാക്ഷി മഹാരാജക്കന്മാര്‍ക്കും ഞാന്‍ പറയുന്നത് രസിക്കുകയില്ല. ഈ നാട്ടില്‍ നമുക്ക് പൊതുവായ ഒരു നിയമം വേണം. ഓരോ സമുദായത്തിന് ഓരോ നിയമം എന്ന നില തീര്‍ത്തും മാറ്റേണ്ടതാണ്. ഒരു നിയമത്തിന്‍റെ തിരിച്ചലില്‍നിന്നുള്ള മോചനമാണ് നമ്മള്‍ നേടുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊരു കുരുക്കാണ്. കാലചക്രത്തിനിടയില്‍ കുടുങ്ങി കിടക്കുന്നവരാണ് നമ്മള്‍. ആവര്‍ത്തന സ്വഭാവമുള്ള എന്തും ഒരു കെണിയാണെന്ന് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. ഒരേ സ്ഥലത്ത് ദീര്‍ഘകാലം താമസിച്ചാല്‍ അത് എത്രതന്നെ സുഖകരമായാലും അതൊരു കെണിയായിത്തീരുമെന്ന് അറിയാനുള്ള ബുദ്ധി നമുക്കുണ്ട്. ജീവിതത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം പരമമായ മോചനം നേടുക എന്നതാണ്. രാഷ്ട്രീയമൊ സാമ്പത്തികമൊ ആയ സ്വാതന്ത്ര്യമല്ല നമ്മള്‍ ലക്ഷ്യമാക്കുന്നത്. മറ്റൊരാളില്‍നിന്നൊ വ്യവസ്ഥയില്‍ നിന്നൊ ഉള്ള മോചനവുമല്ല. നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കടിഞ്ഞാണ്‍ ഇടുന്നതെന്തോ അതില്‍നിന്നുള്ള മോചനമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.

കൃഷ്ണനും ശിവനും യേശുവും ഒക്കെ ഈ വഴിയിലൂടെ തന്നെ നടന്നുപോയവരാണ്. അവരും ഇവിടെ കുടുംബസമേതം ജീവിച്ചു, ജീവിത വ്യാപാരങ്ങള്‍ നടത്തി, പ്രശ്നങ്ങള്‍ നിരവധി നേരിട്ടു.

നമ്മള്‍ പല ദൈവങ്ങളെ ആരാധിക്കുന്നു. വാസ്തവത്തില്‍ അവരെല്ലാം ഈ ഭൂമിയില്‍ ജീവിച്ചിരുന്ന നമ്മുടെ പൂര്‍വ്വികര്‍ തന്നെയാണ്. കൃഷ്ണനും രാമനും യേശുവും ഒക്കെ ഈ വഴിയിലൂടെ തന്നെ നടന്നുപോയവരാണ്. അവരും ഇവിടെ കുടുംബസമേതം ജീവിച്ചു, ജീവിത വ്യാപാരങ്ങള്‍ നടത്തി, പ്രശ്നങ്ങള്‍ നിരവധി നേരിട്ടു. കുറെയൊക്കെ പരിഹരിച്ചു, ചിലതില്‍ പരാജയപ്പെട്ടു. അവരാരും ആകാശത്തു പറന്നു നടക്കുന്ന മാലാഖമാരായിരുന്നില്ല. അവര്‍ ജീവിച്ചത് നമ്മുടെ ഈ ലോകത്തായിരുന്നു; വേറൊരു മായാലോകത്തിലായിരുന്നില്ല. ഓരോ സ്ത്രീയും പുരുഷനും കടന്നുപോകേണ്ടിവരുന്ന പ്രയാസങ്ങളിലൂടെയും പ്രതിസന്ധികളിലുടെയും അവരും കടന്നുപോയി.

 
 
  0 Comments
 
 
Login / to join the conversation1