യോഗചെയ്യുമ്പോള്‍ ഏതുതരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്?
തുണി തുന്നിച്ചേര്‍ത്ത് കുപ്പായമായി ധരിക്കുമ്പോള്‍ സ്വതന്ത്രമായ ചലനങ്ങള്‍ക്ക് തടസ്സം സംഭവിക്കുന്നു. പ്രാണവായുവിന്‍റെ സഞ്ചാരത്തിനും വിഘാതമുണ്ടാവുന്നു. ഈ അസൗകര്യങ്ങള്‍ സാധനാനുഷ്ഠാനസമയത്ത് കഴിവതും ഒഴിവാക്കേണ്ടതാണ്
 
 

सद्गुरु

സാധനകള്‍ അനുഷ്ഠിക്കുമ്പോള്‍ ഏതുതരം വസ്ത്രങ്ങളാണ് ധരിക്കേണ്ടത്? ഈ ചോദ്യത്തിനുള്ള മറുപടിയാണ് താഴെ ചേര്‍ത്തിരിക്കുന്നത് ലോഹം കൊണ്ടുള്ള വസ്തുക്കളൊന്നും ഈ അവസരത്തില്‍ ധരിക്കരുത് എന്നും സദ്‌ഗുരു നിഷ്കര്‍ഷിക്കുന്നു.

സദ്‌ഗുരു : പണ്ടൊക്കെ ഹഠയോഗ പരിശീലിക്കുന്നവര് ചെറിയൊരു കൗപീനം മാത്രമേ ധരിക്കുമായിരുന്നുള്ളു. കുട്ടിയായിരുന്നപ്പോഴേ ഞാന്‍ ഹഠയോഗ പരിശീലിച്ചിരുന്നു. ആ കാലത്ത് ചെറിയൊരു കൗപീനം മാത്രമേ ഞങ്ങളെ ധരിക്കാന്‍ അനുവദിച്ചിരുന്നുള്ളു. കഴിയുന്നത്ര തടസ്സങ്ങള്‍ ഒഴിവാക്കുക എന്നതായിരുന്നു അതിന്‍റെ ഉദ്ദേശ്യം. പ്രാചീനകാലങ്ങളില്‍ ഭാരതത്തിലെ ജനങ്ങള്‍ തുന്നിച്ചേര്‍ത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല. സ്ത്രീകളുടെ സാരിയായാലും പുരുഷന്‍മാരുടെ ധോത്തിയായാലും രണ്ടും പറഞ്ഞുവരുമ്പോള്‍ ഓരോ കഷണം തുണി മാത്രമാണ്. തുണി തുന്നിച്ചേര്‍ത്ത് കുപ്പായമായി ധരിക്കുമ്പോള്‍ സ്വതന്ത്രമായ ചലനങ്ങള്‍ക്ക് തടസ്സം സംഭവിക്കുന്നു. പ്രാണവായുവിന്‍റെ സഞ്ചാരത്തിനും വിഘാതമുണ്ടാവുന്നു. ഈ അസൗകര്യങ്ങള്‍ സാധനാനുഷ്ഠാന സമയത്ത് കഴിവതും ഒഴിവാക്കേണ്ടതാണ്. ഇതിന്‍റെയര്‍ത്ഥം എല്ലാവരും കൗപീനം മാത്രം ധരിച്ച് യോഗാഭ്യാസം നടത്തണം എന്നല്ല. എന്തായാലും "സിന്‍തെറ്റിക്" വസ്ത്രങ്ങള്‍ കായികാഭ്യാസികള്‍ ഒഴിവാക്കേണ്ടതാണ്. പരുത്തികൊണ്ടൊ, അസംസ്കൃത പട്ടുകൊണ്ടൊ നെയ്ത വസ്ത്രങ്ങളാണ് ഉത്തമം. പട്ടിന് വില കൂടുതലായതുകൊണ്ട് പരുത്തിയാണ് സാധാരണക്കാര്‍ തെരഞ്ഞെടുക്കാറ്. കമ്പിളി വസ്ത്രങ്ങളും ഉപയോഗിക്കാം.
സാധനകള്‍ ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പായി അന്യപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍നിന്നും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ലോഹം കൊണ്ടുണ്ടാക്കിയിട്ടുള്ള വസ്തുക്കള്‍

സാധനകള്‍ ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പായി അന്യപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍നിന്നും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ലോഹം കൊണ്ടുണ്ടാക്കിയിട്ടുള്ള വസ്തുക്കള്‍. ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ ഫോട്ടോ എടുത്തുനോക്കൂ. ഏറ്റവും ചെറിയ വസ്തുപോലും അതിനുചുറ്റും വലയങ്ങള്‍ സൃഷ്ടിക്കുന്നതു കാണാം. എത്ര ചെറിയ വസ്തുവായാലും അത് ശരീരത്തിലുണ്ടെങ്കില്‍ അത് പ്രാണോര്‍ജ്ജത്തിന്‍റെ സ്വച്ഛന്ദമായ പ്രവാഹത്തിന് തടസ്സമുണ്ടാക്കും. ശരീരത്തിലെ ചില ഭാഗങ്ങള്‍ അത്രതന്നെ സജീവമല്ല. ഉദാഹരണം കാതിന്‍റെ തട്ട്(earlobe). അതുകൊണ്ട് മൂക്കുത്തി തുടങ്ങിയ ആഭരണങ്ങള്‍ മാറ്റിവേക്കേണ്ടതാണ്. രുദ്രാക്ഷംവും, പിത്തളയിലുള്ള നാഗമോതിരവും ധരിക്കുന്നതില്‍ തെറ്റില്ല. രുദ്രാക്ഷം നല്ലൊരു താങ്ങാണ്. പ്രാണോര്‍ജത്തിന് ഒരു കവചമായി വര്‍ത്തിക്കുന്നു, ഫലസിദ്ധിക്കു സഹായിക്കുന്നു. നാഗമോതിരത്തിന്‍റെ സഹായം മറ്റൊരു വിധത്തിലാണ്. ചില സാധനകള്‍ ചെയ്യുന്നതിനിടയില്‍ പ്രാണന്‍ അബദ്ധത്തില്‍ ശരീരത്തില്‍നിന്നും വിട്ടുപോയെന്നുവരാം. വളരെ വളരെ അപൂര്‍വമായേ ഇങ്ങനെ സംഭവിക്കാറുള്ളു. ഈ അപകട സാധ്യതയെ ഒഴിവാക്കാന്‍ നാഗമോതിരത്തിനു സാധിക്കുന്നു. സ്ത്രീകള്‍ ലോഹം കൊണ്ടുള്ള എന്തെങ്കിലും സാമഗ്രികള്‍ നട്ടെല്ലിന്‍റെ ഭാഗത്ത് ധരിക്കുന്നുണ്ടെങ്കില്‍ അത് ഊരി മാറ്റേണ്ടതാണ്. ഊര്‍ജ്ജവുമായി സംബന്ധിച്ചു പറയുമ്പോള്‍ ലോഹത്തേക്കാള്‍ നല്ലത് പ്ലാസ്റ്റിക് ആണ്.

സ്ത്രീകള്‍ ലോഹം കൊണ്ടുള്ള എന്തെങ്കിലും സാമഗ്രികള്‍ നട്ടെല്ലിന്‍റെ ഭാഗത്ത് ധരിക്കുന്നുണ്ടെങ്കില്‍ അത് ഊരി മാറ്റേണ്ടതാണ്

യോഗ ചെയ്യുന്ന സമയത്ത് കണ്ണട മാറ്റിവെക്കണം. ശരിയായ യോഗാഭ്യാസത്തിലൂടെ ധാരാളം പേര്‍ക്ക് കണ്ണടയുടെ ഉപയോഗം ആവശ്യമില്ലാതായി വന്നിട്ടുണ്ട്. കണ്ണടയും, കോണ്‍ടാക്ട് ലെന്‍സും കുറെ നാള്‍ ഉപയോഗിക്കാതിരിക്കുക. പതിവായി ശരിയായ വിധത്തില്‍ യോഗയും ചെയ്യുക. കാഴ്ചസംബന്ധമായ തകരാറുകള്‍ക്ക് അതുകൊണ്ട് വളരെ പ്രയോജനം ലഭിക്കും. കാഴ്ചക്കുറവുള്ളവര്‍ തീര്‍ച്ചയായും ഇത് പരീക്ഷിച്ചു നോക്കേണ്ടതാണ്. തലവേദന തോന്നുന്നുണ്ടെങ്കില്‍ കുറെ നേരം കണ്ണടച്ചിരുന്നാല്‍ മതി. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ രാവിലത്തെ സാധനയെങ്കിലും അതില്ലാതെ ചെയ്യേണ്ടതാണ്. സാധാരണയായി കാഴ്ചയിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങളെല്ലാം ഇങ്ങനെ പരിഹരിക്കാവുന്നതാണ്; കുറച്ചു ദിവസം മുടങ്ങാതെ ചെയ്യണമെന്നുമാത്രം.

 

 
 
  0 Comments
 
 
Login / to join the conversation1