വളർച്ചയ്ക്കുള്ള സാധ്യതകൾ
 
 

सद्गुरु

ഫാഷൻ ഡിസൈനർ തരുൺ താഹിലിയാനി സദ്‌ഗുരുവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്

തരുൺ താഹിലിയാനി : ഭാരതം അഥവാ ഹിന്ദുസ്ഥാൻ എന്ന ഒറ്റ രാജ്യമായി നമ്മെ നിലനിർത്തുന്ന സത്ത എന്താണ് ? ഇതിന്റെ സവിശേഷതകൾ എന്തെല്ലാമാണ് ?

സദ്ഗുരു : നിങ്ങൾ ഈ മുറിയിൽ ഒറ്റക്കാണെന്നു വിചാരിക്കു. ഞാൻ നിങ്ങളോട് ഈ മുറിയെക്കുറിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞു എന്നിരിക്കട്ടെ . ഈ മുറി ഇപ്പോൾ എങ്ങിനെയാണ് , അത് എങ്ങിനെ ആയിരിക്കണം , എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിൽ ആയതിനാൽ അത് ഒരിക്കലും അപ്രകാരമാവില്ല - ഇതെല്ലാം അറിഞ്ഞതുകൊണ്ട് നിങ്ങളുടെ ബുദ്ധി കൂടുതൽ നന്നായി പ്രവർത്തിക്കുമോ ? അതല്ല ഞാൻ ഈ മുറിയെക്കുറിച്ച് ഒന്നും പറയാതെ മൂന്നു ദിവസം നിങ്ങളെ ഇവിടെ തനിച്ച് വിട്ടാൽ നിങ്ങൾക്ക് ഇവിടം മുഴുവൻ പരിശോധിച്ച് സ്വയം അതിനെക്കുറിച്ച് പഠിക്കാൻ അവസരം തന്നാൽ , നിങ്ങളുടെ ബുദ്ധി കൂടുതൽ നന്നായി പ്രവർത്തിക്കുമോ ? ഇതിൽ ഏതായിരിക്കും കൂടുതൽ നല്ലത് ?

തരുൺ താഹിലിയാനി : രണ്ടാമത്തേതായിരിക്കും കൂടുതൽ നല്ലത് .

സദ്ഗുരു: തീർച്ചയായും. അന്വേഷണവും നിരീക്ഷണവും നിങ്ങളുടെ ബുദ്ധിയെ കൂടുതൽ നന്നായി പ്രവർത്തിക്കാൻ സഹായിക്കും . അന്വേഷണകുതുകിയായ ഒരാളുടെ ബുദ്ധി കൂടുതൽ മൂർച്ചയും ഉണർവും ഉള്ളതായിരിക്കുമെന്ന് നമ്മുടെ സംസ്കാരം വളർത്തിക്കൊണ്ടുവന്ന ഋഷിമാർ മനസ്സിലാക്കിയിരുന്നു . വിശ്വാസം ഉറച്ചാൽ ബുദ്ധിയുടെ മൂർച്ച കുറയും .
ഇക്കാര്യം ലോകം ഒരിക്കലും മനസ്സിലാക്കിയിട്ടില്ല . അതുകൊണ്ട് ഈ ചോദ്യത്തിന് ഉണ്ട് എന്നും ഇല്ല എന്നും ഉത്തരം പറയും

തരുൺ താഹിലിയാനി : ശരിയാണ് അത് തന്നെയാണ് നമ്മൾ ചെയ്യുന്നത് . നമുക്ക് ഇതിന് തീർച്ചയായ ഒരു ഉത്തരം ഇല്ല .

സദ്ഗുരു : വാസ്തവത്തിൽ നമുക്കറിയാഞ്ഞിട്ടല്ല .ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ ? ഉത്തരം പറയണം .

തരുൺ താഹിലിയാനി : ഈശ്വര ! ഞാൻ കുരുക്കിലാകുമോ ?


ഒരു മനുഷ്യനെ നല്ലത് , ചീത്ത എന്ന് മുദ്രകുത്തിയാൽ നമ്മൾ മനുഷ്യരെ ചരക്കുകളായി കണ്ടു തുടങ്ങും. ജീവിതം അതല്ലല്ലോ.

സദ്ഗുരു : അതെ . നിങ്ങൾ ഒരു കുരുക്കിലാണ് . നിങ്ങൾ ഒരു പുരുഷനാണോ അതോ സ്ത്രീയാണോ ?

തരുൺ താഹിലിയാനി: ഞാൻ ഒന്ന് ചിന്തിക്കട്ടെ . എനിക്ക് തോന്നുന്നു ഞാൻ ഒരു പുരുഷനാണ് എന്ന്. എന്നെ ഒരു പുരുഷനായിട്ടാണ് നിർണയിച്ചിട്ടുള്ളത് .

സദ്ഗുരു : അത് പറ്റില്ല . നേരിട്ടൊരു ഉത്തരം തരണം . നിങ്ങൾ ഒരു പുരുഷനാണോ ?

തരുൺ താഹിലിയാനി : (ചിരിച്ചുകൊണ്ട് ) അതെ . ഞാൻ ഒരു പുരുഷനാണ് .

സദ്ഗുരു: ശരി. നിങ്ങൾ ഒരു പുരുഷനാണെന്നതാണ് വാസ്തവം എന്നാൽ ഒരു പുരുഷനും സ്ത്രീയും യോജിച്ചതുകൊണ്ടാണ് നിങ്ങൾ ഉണ്ടായത് എന്നതാണ് സത്യം . നിങ്ങൾ പുരുഷനായത് കൊണ്ട് നിങ്ങളുടെ അമ്മ നിങ്ങളിൽ ഇല്ല എന്ന് പറയുന്നത് ശരിയല്ല . അവർ നിങ്ങളിൽ തീർച്ചയായിട്ടും ഉണ്ട് . അതുപോലെ ഒരു സ്ത്രീ ആയതുകൊണ്ട് അവളിൽ അവളുടെ അച്ഛൻ ഇല്ല എന്ന് പറയുന്നത് ശരിയല്ല . അവളിൽ അച്ഛനും ഉണ്ട് . ഇന്ത്യയിൽ നമ്മൾ രണ്ട് ചോദ്യങ്ങൾക്കും 'ഉണ്ട് ' എന്ന ഉത്തരം പറഞ്ഞു . മറ്റുള്ളവർ വിചാരിക്കും നമ്മൾ അമ്പരപ്പിലാണെന്ന് . വാസ്തവത്തിൽ നമ്മൾ അതിനെക്കുറിച്ച് കൂടുതൽ ഗാഢമായി ചിന്തിക്കുന്നുണ്ട് . പുറമെ നിന്ന് നോക്കുമ്പോൾ ഒരാൾ നല്ലതോ ചീത്തയോ ആണെന്ന് തോന്നാം . പക്ഷെ നമ്മൾ അപ്രകാരമല്ല കാണുന്നത് . ഒരാളും 24 മണിക്കൂറും 100% നല്ലവനോ ദുഷ്ടനോ അല്ല എന്ന് നമുക്കറിയാം .നമുക്കൊപ്പമുള്ളവരിൽനിന്ന് ഏറ്റവും നല്ല പ്രവൃത്തി എങ്ങനെ നേടാമെന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത് . തെറ്റായ ചുറ്റുപാടുകൾ സൃഷ്ടിച്ചാൽ ഏറ്റവും നല്ലവൻ പോലും ചീത്തയായിപ്പോകും. നല്ല അന്തരീക്ഷം സൃഷ്ടിച്ചാൽ എത്ര കൊള്ളരുതാത്തവനും ഒരു നല്ല മനുഷ്യനാകും . ഒരു മനുഷ്യനെ നല്ലത് , ചീത്ത എന്ന് മുദ്രകുത്തിയാൽ നമ്മൾ മനുഷ്യരെ ചരക്കുകളായി കണ്ടു തുടങ്ങും. ജീവിതം അതല്ലല്ലോ. നമ്മൾ ആ ചോദ്യത്തിന് 'അതെ' എന്ന് ഉത്തരം പറഞ്ഞാൽ അത് പരിഭ്രാന്തി കൊണ്ടല്ല; അതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ചതുകൊണ്ടാണ്.

തരുൺ താഹിലിയാനി: അത് എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാൻ ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് തിരിച്ചു പോകാം. ഹിന്ദുത്വം എന്ന പേരിൽ നമ്മൾ മനസ്സിലാക്കുന്ന ആത്മീയത എന്താണ് ?

സദ്ഗുരു: ഇത് ദൈവങ്ങളില്ലാത്ത ഒരു രാജ്യമാണ്. നിങ്ങൾ പറയു ഈ രാജ്യത്തെ ദൈവം ഏതാണ് ?

തരുൺ താഹിലിയാനി: ഇവിടെ കോടിക്കണക്കിന് ദൈവങ്ങളുണ്ട്.

സദ്ഗുരു : ശരിയാണ് . നമുക്ക് അത്രയും മാത്രം ജനസംഖ്യ ഉണ്ടായിരുന്ന കാലത്ത് കോടിക്കണക്കിന് ദൈവങ്ങളും ഉണ്ടായിരുന്നു .

തരുൺ താഹിലിയാനി : ഓരോരുത്തർക്കും സ്വന്തം ദൈവങ്ങൾ . ഇപ്പോൾ അത് 1.3 ബില്യൺ ആയിട്ടുണ്ടായിരിക്കും , അല്ലെ?


ഈ മഹാപ്രപഞ്ചത്തിന്റെ വെറും ഒരു പൊട്ടു മാത്രമാണ് നമ്മളെന്ന് നമുക്കറിയാം .നാളെ സൂര്യനുദിക്കുമ്പോൾ നമ്മൾ അപ്രത്യക്ഷമായാലും ലോകത്തിന് ഒന്നും സംഭവിക്കില്ല .

സദ്ഗുരു: ഇല്ല . നമുക്ക് നമ്മുടെ ഭാവനാശക്തി ഇടയിലെവിടെയോ വച്ച് നഷ്ടപ്പെട്ടുപോയി .അനേകം ദൈവങ്ങളുണ്ട് എന്ന് പറഞ്ഞ് മറ്റുള്ളവർ നമ്മളെ കളിയാക്കിയപ്പോൾ നമുക്ക് പുതിയ ദൈവങ്ങളെ സൃഷ്ടിക്കാൻ പറ്റാതായി. ഇത് ഒരു തരം അപകർഷതാബോധമാണ്. നമുക്ക് ശരിക്കും അഭിമാനമാണ് തോന്നേണ്ടത് . "അതെ. ഞങ്ങൾക്ക് 33 മില്യൺ ദൈവങ്ങളുണ്ട് ഞങ്ങൾ അക്കാര്യത്തിൽ ധനികരാണ് .(ചിരിച്ചുകൊണ്ട് ) ദൈവങ്ങളെ സൃഷ്ടിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ . മനുഷ്യരൂപത്തിലുള്ള , (ചിരിച്ചുകൊണ്ട് ) സ്ത്രീരൂപത്തിലല്ല , ഒരു ദൈവം ഈ പ്രപഞ്ചത്തെയാകമാനം ഭരിച്ചുകൊണ്ട് മുകളിൽ ഇരിക്കുന്നു എന്ന വിശ്വാസം വന്നത് ഈ ലോകം മനുഷ്യനിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന ചിന്തയിൽ നിന്നാണ് . നമ്മൾ ഒരിക്കലും അങ്ങിനെ ചിന്തിച്ചിട്ടില്ല .ഈ മഹാപ്രപഞ്ചത്തിന്റെ വെറും ഒരു പൊട്ടു മാത്രമാണ് നമ്മളെന്ന് നമുക്കറിയാം .നാളെ സൂര്യനുദിക്കുമ്പോൾ നമ്മൾ അപ്രത്യക്ഷമായാലും ലോകത്തിന് ഒന്നും സംഭവിക്കില്ല .

തരുൺ താഹിലിയാനി : വളരെ ശരിയാണത് .

സദ്ഗുരു : നമ്മൾ എന്നും പറഞ്ഞിട്ടുണ്ട് ഈ ഭൂമി ആയിരം കോടി വർഷം പഴക്കമുള്ളതാണ് എന്ന് . ഇന്ന് ശാസ്ത്രജ്ഞരും അത് തന്നെ പറയുന്നു . ഈ നാട് ഒരിക്കലും സദാചാരാനുഷ്‌ഠാനത്തിൽ അധിഷ്ടിതമായിരുന്നില്ല . ഏറ്റവും സുന്ദരമായ ഒരു ജീവിത ചര്യയാണ് ഇത് . എന്തെന്നാൽ സദാചാര നിയമങ്ങൾ ഉള്ളിടത്ത് പീഡനം അനിവാര്യമാണ് ; അതിൽ എല്ലായിപ്പോഴും തെറ്റുകളും ശരികളും ഉണ്ടായിരിക്കും . ശരി , തെറ്റ് എന്ന് ചിന്തിച്ചു തുടങ്ങിയാൽ എപ്പോഴും ഞാൻ ശരിയും നിങ്ങൾ തെറ്റും ആയിരിക്കും . ശരിയും തെറ്റും ഉണ്ടെങ്കിൽ തെറ്റിദ്ധാരണകൾ ഉണ്ടാകും .നമ്മൾ ഒരിക്കലും ജീവിതത്തിന്റെ തെറ്റും ശരിയും കണക്കിലെടുത്തില്ല . നമ്മൾ ഓരോ ജീവനും അതിന്റെ പരമാവധി ആവിഷ്ക്കാരം ലഭിക്കുന്നുണ്ടോ എന്നാണ് ശ്രദ്ധിച്ചത് . ഇതിന് പരിപാലനം അത്യാവശ്യമാണ് .. ഒരു ചെടിയെപ്പോലെ , ഒരു മൃഗത്തെപ്പോലെ മനുഷ്യനും പരിപാലനം ആവശ്യമാണ് . പുറമെ നിന്നുള്ള പരിപാലനവും ആന്തരികമായുള്ള പരിപാലനവും വേണം . ഇത് ഭൂമിയിലെ എല്ലാത്തരം ജീവനും ബാധകമാണ് . അത് ഔന്നത്യമുള്ളതോ ഇല്ലാത്തതോ എന്നത് , അത് നല്ലതോ ചീത്തയോ എന്നതിനെ . അനുസരിച്ചല്ല . പുറമെ നിന്നും അകത്ത് നിന്നും എത്രത്തോളം പരിചരണം കിട്ടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . ഇത് തിരിച്ചറിഞ്ഞതുകൊണ്ട് നല്ലത് , ചീത്ത , ശരി , തെറ്റ് ഉയർന്നത് , താഴ്ന്നത് എന്നിങ്ങനെയുള്ള തരാം തിരിവുകൾ നമുക്കുണ്ടായില്ല . എല്ലാം സുതാര്യമായിരുന്നു . ഇതാണ് ആത്മീയത .

 
 
 
 
  0 Comments
 
 
Login / to join the conversation1