25 ജൂലൈ 2020, കോയമ്പത്തൂർ :
ഐക്യരാഷ്ട്ര സഭയുടെ പാരിസ്ഥിതിക സമിതിയായ UNEP,  ഐക്യരാഷ്ട്ര സഭയുടെ പാരിസ്ഥിതിക സമ്മേളനത്തിലും (UNEA)
അനുബന്ധ പരിപാടികളിലും നിരീക്ഷക പദവി വഹിക്കാൻ, തങ്ങളെ ക്ഷണിച്ചതായി ഈശ  ഫൗണ്ടേഷൻ അറിയിച്ചു.

NGO കൾക്ക് ഇങ്ങനെയുള്ള അംഗീകാരങ്ങൾ വളരെയധികം പ്രയോജനപ്രദങ്ങളാണ് . ആഗോള പരമായ ചർച്ചകളിൽ പങ്കെടുക്കാനും , സർക്കാരിന്റെ പ്രതിനിധികളുമായി സംവദിക്കാനും, പുതിയ നയരൂപീകരണങ്ങളിൽ  സ്വാധീനം ചെലുത്താനുമെല്ലാം, ഇത് വളരെയധികം സഹായകമാണ്. ഇന്ത്യ ആതിഥേയത്വം വഹിച്ച ആഗോള പരിസ്ഥിതി ദിന പരിപാടിയിൽ UNEPന്റെ കൂടെ ഇഷയും ഉണ്ടായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ, ഐക്യരാഷ്ട്രസഭയുടെ,  മരുഭൂമീകരണത്തിനെതിരായുള്ള  പോരാട്ടത്തിന്റെ  ഭാഗമായി രൂപീകരിച്ച , UNCCD യുടെ, പ്രതിനിധിതല സമ്മേളനത്തിലും ഇഷാ ഫൗണ്ടേഷൻ പങ്കെടുത്തിരുന്നു. ഈശാ  ഫൗണ്ടേഷൻ സ്ഥാപകനായ സദ്ഗുരു, സെപ്റ്റംബറിൽ ഡൽഹിയിൽ വച്ച് നടന്ന UNCCD COP14 ഉച്ചകോടിയിൽ, സംസാരിക്കാനായി ക്ഷണിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ റാലി ഫോർ റിവർ ക്യാംപെയിൻ തുടങ്ങിയതുമുതൽ, ഐക്യരാഷ്ട്രസഭയുടെ സമ്മേളനങ്ങൾ കൂടാതെ, UN Water, UNCCD, UNESCO,
തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ പല ഘടകങ്ങളിലേക്കും, സദ്ഗുരു ക്ഷണിക്കപ്പെട്ടിട്ടുണ്ട്.162 ദശലക്ഷം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട്, സകല റെക്കോർഡുകളും തകർക്കുന്ന രീതിയിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കി യതിനാൽ, ഈ ക്യാമ്പയിൻ ആഗോള തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.അതിനോടനുബന്ധമായി തന്നെ
'റാലി ഫോർ റിവേഴ്സി'ന്റെ   നയരൂപീകരണ ശുപാർശകൾ, ഭാരത സർക്കാരിന്റെ, നദികളെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദ്ദേശങ്ങളുടെ ആധാരശിലയായി മാറി.UN Environmentന്റെ 'പ്രകൃതിയോട് ചേർന്നു നിന്നുള്ള  പരിഹാരം' എന്ന ആശയമായ, Nature-Based Solutions coalitionന്റെ ഭാഗമായ 2019ലെ UN ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയിൽ,'റാലി ഫോർ റിവേർസ്'   അവതരിപ്പിക്കപ്പെട്ടിരുന്നു.

യുഎൻ സെക്രട്ടറി ജനറലിന്റെ, പ്രകൃതിയോട് ചേർന്ന പരിഹാരങ്ങളുടെ സമാഹാരത്തിൽ, 'റാലി ഫോർ റിവേഴ്‌സും'  ഉൾപ്പെട്ടിരിക്കുന്നു.

കഴിഞ്ഞവർഷം 'റാലി ഫോർ റിവേഴ്സ്' വലിയ രണ്ട് പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. മഹാരാഷ്ട്രയിലെ 
യവത്മാൽ ജില്ലയിലെ വാഗാദി നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള  പദ്ധതിക്ക്  സംസ്ഥാന സർക്കാരിന്റെ അംഗീകാരവും സഹായവും ലഭിച്ചിരുന്നു.
അടുത്തിടെ മഹാരാഷ്ട്ര സർക്കാർ, ഈ പദ്ധതിയെ നടപ്പിൽ വരുത്തുന്നത് നിരീക്ഷിക്കാനായി പ്രത്യേക വാഹനങ്ങൾ അനുവദിച്ചിരുന്നു.'നദീ വീര' എന്നറിയപ്പെടുന്ന 'റാലി ഫോർ റിവേഴ്‌സി'ന്റെ  സന്നദ്ധപ്രവർത്തകർ
സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങായി എപ്പോഴും കൂടെയുണ്ട്.
കഴിഞ്ഞവർഷം സെപ്തംബറിൽ, കുറച്ചു ദശകങ്ങളായി വളരെ ശോഷണം അനുഭവിക്കുന്ന, ദക്ഷിണേന്ത്യയുടെ പ്രധാനപ്പെട്ട ഒരു ജീവനാഡിയായ, കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാനായി 'കാവേരി കോളിംഗ്' എന്ന ഒരു പദ്ധതി സദ്ഗുരു ആവിഷ്കരിച്ചിരുന്നു. ഈ പദ്ധതി നടപ്പിൽ വരുത്താനായി, 'കാവേരി കോളിംഗ്' പ്രവർത്തകർ രണ്ടു സംസ്ഥാനങ്ങളിലായാണ് പ്രവർത്തിക്കുന്നത്.- കർണാടകയും തമിഴ്നാടും.

ഈ 12 വർഷ പദ്ധതിക്ക്,
2.42 ബില്യൺ  മരങ്ങൾ, നദീതീരത്തുള്ള സ്വന്തം കൃഷിയിടങ്ങളിൽ നട്ടുപിടിപ്പിക്കാൻ കർഷകരെ സഹായിക്കുക എന്നുള്ള ഒരു ലക്ഷ്യം കൂടിയുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ നദികളുടെ പുനരുജ്ജീവനത്തിനുള്ള ഉത്തമ മാതൃകയായി കാവേരി കോളിംഗ് ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

ഈ രണ്ടു പദ്ധതികളും, പാരിസ്ഥിതികമായ ഗുണങ്ങൾ ലഭ്യമാക്കുന്ന സാമ്പത്തിക ആസൂത്രണങ്ങൾ ആയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. വനവൽക്കരണ കൃഷി സമ്പ്രദായത്തിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും, ഒപ്പംതന്നെ പരിസ്ഥിതിയിൽ ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നുള്ളതാണ് ലക്ഷ്യം.ഈ പദ്ധതി, അഞ്ച് ദശലക്ഷത്തിലധികം കർഷകരെ, തങ്ങളുടെ കൃഷിയിടത്തിൽ ഉയർന്ന വരുമാനം ലഭ്യമാക്കുന്ന മരങ്ങൾ നട്ടു പിടിപ്പിക്കാനും, 84 ദശലക്ഷം ആളുകൾക്ക്, ആഹാരവും കുടിവെള്ളവും ലഭ്യമാവുന്ന അന്തരീക്ഷം സംജാതമാക്കാനും  സഹായിക്കും.

ഈശ  ഫൗണ്ടേഷൻ, 2007 മുതൽ, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തികവും സാമൂഹികവുമായ കൗൺസിലിന്റെ, പ്രത്യേക ഉപദേഷ്ടാവ് എന്ന പദവി വഹിച്ചുവരുന്നു.