सद्गुरु

സൃഷ്ടിയുടെ ക്ഷേത്രഗണിത ശ്രേണിയെക്കുറിച് സദ്ഗുരു .

ജീവിതം ഒരിക്കലും പരിപൂർണ്ണമാകില്ല എന്നത് ഒരു സാമാന്യ തത്ത്വമാണ് . മെച്ചപ്പെടുവാനുള്ള സാധ്യത എപ്പോഴും ഉണ്ടായിരിക്കും .. എന്നാലും സൃഷ്ടിക്കു പിന്നിലുള്ള ക്ഷേത്രഗണിത സന്തുലനം എപ്പോഴും കുറ്റമറ്റതായിരിക്കും . ലോകം അഭിവൃദ്ധി പ്രാപിക്കുന്നത് തന്നെ ഈ സന്തുലനം കാരണമാണ് . നമ്മുടെ മനുഷ്യ ജീവിതത്തെക്കുറിച്ചോർത്ത് നോക്കു - ഒരേസമയം എത്ര മൃദുലവും ബലമുള്ളതുമാണ് ; അവന്റെ കഴിവുകൾ എത്ര വലുതാണ് ; ഇതെല്ലാം അവന്റെ സൃഷ്ടിയുടെ പിറകിലുള്ള ആസൂത്രണത്തിന്റെ ഫലമാണ് .

വസ്ത്തുക്കളുടെ ക്ഷേത്ര നിർമിതി പഠിക്കുന്ന ഒരു ശാസ്ത്രശാഖ തന്നെ ഇന്ന് നിലവിലുണ്ട് . ഓരോ വസ്തുവിന്റെയും സൂക്ഷ്മഘടനയും തന്മാത്ര ഘടനയും - ഒരു ഷഡ്പദം മുതൽ ആന വരെയും , ഒരു മരം മുതൽ നദിയും സമുദ്രവും വരെയും , സൗരയൂഥങ്ങൾ അടങ്ങുന്ന ഈ പ്രപഞ്ചം മുഴുവനും ഇതിൽ ഉൾപ്പെടുന്നു . അടിസ്ഥാനപരമായി ഇവയുടെ ഘടനയിൽ വ്യത്യാസമില്ല - ആറ്റം മുതൽ പ്രപഞ്ചം വരെ ഒരേ ഘടനയാണ് കാണിക്കുന്നത് . ഈ രൂപരേഖ പരിപൂർണ്ണമായതുകൊണ്ടാണ് ജീവിതം ഒരേ സമയം മൃദുവും, ശക്ത്തവും , സുന്ദരവും ആയിരിക്കുന്നത് .

ഈ അടിസ്ഥാനപരമായ പൂർണത സ്വന്തം ജീവിതത്തിൽ കൊണ്ടുവരുവാൻ സാധിച്ചതിൽ നിന്നാണ് ആശ്ചര്യകരവും , സങ്കീർണവുമായ യോഗ ഉടലെടുത്തത് . പ്രപഞ്ചവുമായി ഒന്നിച്ച് പോകുവാൻ വേണ്ടി നമ്മുടെ ശരീരത്തിനെയും , മനസ്സിനെയും , വികാരങ്ങളെയും , കർമ്മ പദ്ധതിയെയും , ഊർജ്ജ സ്രോതസ്സിനെയും യോജിപ്പിക്കുക എന്നതാണ് യോഗയുടെ ജോലി.


ഏതാണ്ട് 15,000 വർഷങ്ങൾക്ക് മുൻപ് ആദിയോഗി ശിവൻ , അതായത് മഹാദേവൻ , ഈ പരിപൂർണാവസ്ഥ പ്രാപിച്ചു . തീർത്തും നിശ്ച്ചലനായിത്തതീർന്ന അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും സംശയമായി .

ഏതാണ്ട് 15,000 വർഷങ്ങൾക്ക് മുൻപ് ആദിയോഗി ശിവൻ , അതായത് മഹാദേവൻ , ഈ പരിപൂർണാവസ്ഥ പ്രാപിച്ചു . തീർത്തും നിശ്ച്ചലനായിത്തതീർന്ന അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും സംശയമായി . അദ്ദേഹത്തിന്റെ ശ്വാസവും , ഹൃദയ സ്പന്ദനവും , നാഡിത്തുടിപ്പും നിശ്ചലമായി. ജീവന്റെ ഏക ലക്ഷണം കണ്ണിൽനിന്നൊഴുകുന്ന ആനന്ദബാഷ്പം മാത്രമായിരുന്നു . നിശ്ചലതയുടെ ഈ പാരമ്യത്തിൽ നിന്ന് ആദിയോഗി ഉദാത്തമായ ഒരു നൃത്തത്തിലേക്ക് ചുവട് വെക്കും . താൻ നേടിയ ഈ പരിപൂർണ്ണത ഒരു തടസ്സമല്ലെന്നും , താൻ ഒരിടത്ത് ഒതുങ്ങി ഇരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഈ താണ്ഡവ നൃത്തത്തിലൂടെ കാണിച്ച് തന്നു . അദ്ദേഹത്തിന് സ്വയം മറന്ന് വന്യമായി നൃത്തം ചവിട്ടാം ; അതേസമയം പ്രപഞ്ചവുമായുള്ള സമതുലിതാവസ്ഥ നഷ്ട്ടപ്പെടുന്നുമില്ല .

‘ഭാവം’ എന്നറിയപ്പെടുന്ന ആന്തരീക അനുഭവത്തിന്റെയും , സൃഷ്ടിയുടെ ഉൽപ്പന്നമായ ‘രാഗ’ത്തിന്റെയും , ഓരോരുത്തരും സ്വയം കണ്ടെടുക്കുന്ന ‘താള’ത്തിന്റെയും ഈ പ്രപഞ്ചമാകുന്ന പ്രകൃതിയുടെയും തമ്മിലുള്ള പരിപൂർണ്ണതയുടെയും , സമതുലനാവസ്ഥയുടെയും പരമാനന്ദപ്രദമായ ഒരു ആവിഷ്ക്കാരമാണ് . ഭാവം അനേകം ഘടകങ്ങളുടെ ഫലമായാണ് സംഭവിക്കുന്നത് . രാഗം നിശ്ചയിക്കുന്നത് സൃഷ്ടാവാണ് .. എന്നാൽ എത്ര ഉന്മത്തമായി നൃത്തം വെച്ചാലും ചുറ്റുമുള്ള ലോകവുമായി സന്തുലിതാവസ്ഥ നിലനിർത്തുവാൻ പാകത്തിലുള്ള താളം നിശ്ചയിക്കുന്നത് ആരാണ് ? അനേകം യോഗികൾ, തത്ത്വജ്ഞാനികൾ, സന്യാസിമാർ എന്നിവരും, അതിലുപരി ശിവഭക്തന്മാരും ഈ സാദ്ധ്യത വെളിപ്പെടുത്തിയിട്ടുണ്ട് .

യോഗ എന്നാൽ യോജിപ്പ് എന്നാണ് . സ്വന്തം ശരീരത്തിന്റെയും വികാരങ്ങളുടെയും പരിമിതികളിൽ പെട്ടു കിടക്കുന്ന ഒരുവൻ അവനിൽത്തന്നെ പരിപൂർണ്ണത കൈവരിക്കുകയും അതുമൂലം അവൻ തനിക്കു ചുറ്റുമുള്ളതുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്താൽ അവൻ യോഗാവസ്ഥയിലാണെന്ന് പറയാം . ഈ സാധ്യത ബീജരൂപത്തിൽ നമ്മളിലോരോരുത്തരിലും ഉണ്ട് . ശ്രമിക്കാൻ തയ്യാറാണെങ്കിൽ ഈ പ്രപഞ്ചത്തെ മുഴുവൻ നമ്മളിൽ തന്നെ അനുഭവിക്കാൻ ഏവർക്കും സാധിക്കും . യോഗയിലെ ഈ അവസ്ഥയെക്കുറിച്ച് അനേകം കഥകളുണ്ട് . ശ്രീകൃഷ്ണന്റെ വായിൽ നോക്കിയ യശോദ ലോകം മുഴുവൻ അതിൽ കണ്ടതും , ശിവന്റെ ശരീരത്തെ ഈ പ്രപഞ്ചമായി കാണുന്നതും ഉദാഹരണങ്ങളാണ് . യോഗ എന്നാൽ തലകുത്തി നിൽക്കുന്നതോ രണ്ടുകാലിൽ നിൽക്കുന്നതിനു പകരം ഒറ്റക്കാലിൽ നിൽക്കുന്നതോ അല്ല .യോഗ എന്നാൽ യോജിച്ച് നിൽക്കുക എന്ന് മാത്രമാണാർത്ഥം .


യോഗ എന്നാൽ തലകുത്തി നിൽക്കുന്നതോ രണ്ടുകാലിൽ നിൽക്കുന്നതിനു പകരം ഒറ്റക്കാലിൽ നിൽക്കുന്നതോ അല്ല .യോഗ എന്നാൽ യോജിച്ച് നിൽക്കുക എന്ന് മാത്രമാണാർത്ഥം .

ഈ ക്ഷേത്ര ഗണിത പരിപൂർണ്ണത പല തരത്തിൽ നേടാവുന്നതാണ് . ബുദ്ധിയിലൂടെയും , വികാരങ്ങളിലൂടെയും , ഊർജ്ജത്തിലൂടെയും , കർമ്മ ങ്ങളിലെ കൃത്യതയിലൂടെയും ഇതിനെല്ലാം ഉപരിയായി ഭക്തിയിലൂടേയും ഇത് നേടാൻ കഴിയും. ഇവയെല്ലാം മുക്തിയിലേക്കുള്ള മാർഗ്ഗങ്ങളാണ് . കർമ്മങ്ങളുടെ പ്രതിഫലനം മാത്രമായ വ്യക്തിത്വത്തെ ഉപേക്ഷിച്ചാൽ മാത്രമേ പ്രപഞ്ചവുമായി ലയിക്കുവാൻ സാധിക്കുകയുള്ളു .

ആദിയോഗി ശിവൻ അത്തരമൊരു ആനന്ദ നിർവൃതിയിലായിരുന്നതിനാലാണ് മറ്റൊന്നും തന്നെ അറിയാതിരുന്നത് . അദ്ദേഹം ചിലപ്പോൾ നിശ്ചലനായിരുന്നു വേറെ ചിലപ്പോൾ താണ്ഡവ നൃത്ത ത്തിലായിരുന്നു . മറ്റു ദേവന്മാർക്ക് അദ്ദേഹത്തിന്റെ ഈ അനുഭവം മനസ്സിലാക്കണമായിരുന്നു . അതിനുവേണ്ടി അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാൻ അവർ ഗൂഡാലോചന നടത്തി . വിവാഹിതനായാൽ അദ്ദേഹം ആ യുവതിയുടെ കാര്യങ്ങളിലും ചുറ്റുമുള്ളവരുടെ കാര്യങ്ങളിലും ശ്രദ്ധിക്കുമെന്നും അതുവഴി അദ്ദേഹത്തിന്റെ ഈ അനുഭവത്തെക്കുറിച്ച് കൂടുതൽ അറിയാമെന്നും അവർ കരുതി .

ഇതിനുവേണ്ടി അവർ കാമദേവനെ സമീപിച്ചു . ഒരു മരത്തിനു പുറകിൽ ഒളിച്ചു നിന്ന കാമദേവൻ , സമാധിയിലായിരുന്ന ആദിയോഗിക്കുനേരെ കാമത്തിന്റെ അസ്ത്രം തൊടുത്തു . ആനന്ദപൂർണ്ണമായിരുന്ന ആ സ്ഥിതിയിൽനിന്നുണർന്ന ആദിയോഗി , തന്റെ അമ്പ് ലക്‌ഷ്യം കണ്ടോ എന്നറിയാൻ എത്തിനോക്കുന്ന കാമദേവന്റെ മുഖത്തിന്റെ പകുതി ഭാഗം കണ്ടു. . കാമദേവന്റെ വികൃതി മനസ്സിലാക്കിയ ആദിയോഗി തന്റെ മൂന്നാമത്തെ കണ്ണ് തുറന്നു ; കാമദേവനെ ഭസ്മമാക്കി . കാമൻ വെറുമൊരു മനുഷ്യരൂപമല്ല; ഉള്ളിലുള്ള കാമത്തിന്റെ പ്രതിനിധിയാണ് മൂന്നാം കണ്ണ് എന്നത് ഉള്ളിലേക്ക് നോക്കാനുള്ള, ഭൗതികമല്ലാത്ത വസ്തുക്കളെ കാണാനുള്ള, കണ്ണാണ് .

കിട്ടിയ സന്ദർഭം ഉപയോഗിച്ച് ദേവന്മാർ അദ്ദേഹത്തെ സമീപിക്കുകയും ലോകകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു . അദ്ദേഹം അനുഭവിക്കുന്ന അത്യുജ്ജ്വലമായ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കണം . ആദിയോഗി ആ അഭ്യർത്ഥന നിരാകരിച്ചു .അദ്ദേഹം പറഞ്ഞു . "നിങ്ങൾക്ക് ഇത് സാധ്യമാവില്ല . ഇതിന് പരിപൂർണമായ ശ്രദ്ധ ആവശ്യമാണ് . അറിയാനുള്ള അങ്ങെയറ്റത്തെ മോഹം വേണം - സ്വന്തം ജീവനുപരി ഈ മോഹം ഉണ്ടാകണം .അങ്ങിനെയാണെങ്കിൽ മാത്രമേ ഇത്തരമൊരു ജീവിതം സാധ്യമാകു . അതുകൊണ്ട് എന്റെ സമയം നഷ്ടപ്പെടുത്താതിരിക്കു ."

ദേവന്മാർ ഉടനെ പാർവതിയെ വരുത്തി . ശക്തിയുടെ മൂർത്തീകരണമായി ദേവിയെ അവതരിപ്പിച്ചു . ഇതിലും യോഗ്യതയുള്ള വേറെ ആരുണ്ട് ? ദേവിയാരെന്നു മനസ്സിലാക്കിയ ശിവൻ മന്ദഹസിച്ചു . പക്ഷെ വീണ്ടും അവരുടെ ആവശ്യം നിരാകരിച്ചു. " ഒരു സന്യാസിക്ക് സ്ത്രീയുമായി എന്ത് ബന്ധം ?" പാർവതി അദ്ദേഹവുമായി ഒരു തർക്കം ആരംഭിച്ചു . " സൃഷ്ട്ടി തന്നെ പ്രകൃതിയും പുരുഷനും തമ്മിലുള്ള . ഭൗതികയോജനമാണ് ~. ഭൗതിക ജീവിതത്തിന്റെ അടിസ്ഥാനം തന്നെ പുരുഷ സ്ത്രീ ലിംഗങ്ങളാണ് . അവിടുന്ന് ഇത്ര വലിയ ഒരു സന്യാസിയാണെങ്കിൽ എന്തിനാണ് ഈ ഭൂമിയിൽ ഇരിക്കുന്നത് ? ഈ ഭൂമി തന്നെ സ്ത്രൈണമാണ് . എന്നെ നിരാകരിക്കുക വഴി പ്രകൃതിയെത്തന്നെയാണ് , അതായത് ഭൗതികമായ ആവിഷ്ക്കരണത്തെയാണ് , ഉപേക്ഷിക്കുന്നത് . ഈ പ്രപഞ്ചവും സൃഷ്ട്ടിയുമെല്ലാം സ്ത്രൈണമാണ് . സ്ത്രൈണതമൂലം ഉത്തേജിപ്പിക്കപ്പെട്ടില്ലെങ്കിൽ അങ്ങയുടെ പൗരുഷം കൊണ്ട് എന്ത് പ്രയോജനം ? എന്നെ ഒരു സ്ത്രീ എന്ന നിലയിൽ , ഒരു വ്യക്തി എന്ന നിലയിൽ അങ്ങെക്ക് നിരസിക്കാം ; പക്ഷെ എന്റെ സത്തയെ നിരാകരിക്കാനാവില്ല. അങ്ങയുടെ അറിവ് പങ്കുവെക്കുന്നതിനായി എന്നെ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ആ തർക്കത്തിന്റെ സത്തയിലാകൃഷ്ടനായ അദ്ദേഹം സമ്മതം മൂളി . നമ്മളെല്ലാവരും അതിന്റെ ഗുണം അനുഭവിക്കുന്നുണ്ട് .


മനുഷ്യന് പൂർണ്ണതയുടെ ഒരു ചെറിയ അംശം പോലും അനുഭവിക്കാൻ സാധിക്കുന്നത് ലയനത്തിന്റെ ഏതെങ്കിലും തലത്തിലാണ് .

ശിവ പാർവതിമാരുടെ വിവാഹം കഴിഞ്ഞു .. പാർവതിക്ക് ഭർത്താവിനെ മാത്രമല്ല വേണ്ടിയിരുന്നത് ; അറിയാനും മോഹമുണ്ടായിരുന്നു . അതിനായി അവർ വളരെ കാലങ്ങളായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു .. ഇപ്പോൾ ദേവി ആവശ്യപ്പെട്ടു . " അവിടുത്തേക്കറിയുന്നത് എനിക്കും അറിയണം " ശിവൻ പുഞ്ചിരിയോടെ പറഞ്ഞു . "പ്രിയേ എന്റെ മടിയിൽ വന്നിരിക്കു ". " ഇല്ല . അതിനല്ല ഞാൻ ഇവിടെ വന്നിട്ടുള്ളത് ." തന്നെ മടിയിലിരുത്താനുള്ള ഒരു സൂത്രമാണതെന്ന് ദേവി വിചാരിച്ചു . അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു , "പ്രിയേ ഇവിടെ വന്നിരിക്കു". മനസ്സില്ലാമനസ്സോടെ പാർവതി മടിയിൽവന്നിരുന്നു . അദ്ദേഹം ദേവിയെ തന്നോടടുപ്പിച്ചു ; അവർ അദ്ദേഹത്തിന്റെ ദേഹത്തിന്റെ പകുതിയായി തീർന്നു . ദേഹത്തിന്റെ പകുതി പുരുഷനും പകുതി സ്ത്രീയുമായി തീർന്നു . ഇതുകൊണ്ടാണ് പല ക്ഷേത്രങ്ങളിലും ശിവനെ അർദ്ധനാരിയായി - പകുതി പുരുഷനും , പകുതി സ്ത്രീയുമായി ആരാധിക്കുന്നത് . ഇങ്ങിനെയാണ് ` അദ്ദേഹം ദേവിയെ യോഗ പഠിപ്പിച്ചത് . വാക്കുകളോ , ഉപദേശങ്ങളോ , പരിശീലനമോ ഇല്ലാതെ , തന്നിലേക്ക് ചേർത്തുകൊണ്ട് . മനുഷ്യന് പൂർണ്ണതയുടെ ഒരു ചെറിയ അംശം പോലും അനുഭവിക്കാൻ സാധിക്കുന്നത് ലയനത്തിന്റെ ഏതെങ്കിലും തലത്തിലാണ് . ലയനത്തിനുള്ള ഈ മോഹം ഭൗതികതലത്തിൽ പ്രകടമാക്കിയാൽ അത് ലൈംഗികതയായി മാറുന്നു . വൈകാരികമായ പ്രതിഫലനമാണ് ഉണ്ടാകുന്നതെങ്കിൽ അത് സ്നേഹവും സഹാനുഭൂതിയുമാകും . മനസ്സിലാണ് ഇത് പ്രകടമാകുന്നതെങ്കിൽ അതിനെ വിജയം , കീഴടക്കൽ അതുമല്ലെങ്കിൽ ഇന്നത്തെക്കാലത്ത് ഷോപ്പിംഗ് എന്ന് പറയും .എന്നാൽ നമ്മളിൽ ശാശ്വതമായ ഒരു പ്രതിഫലനമാണ് ഉണ്ടാകുന്നതെങ്കിൽ അതിനെ യോഗ എന്ന് വിളിക്കാം .

സംയോജനത്തിനുള്ള മോഹം എപ്പോഴുമുണ്ടായിരിക്കും . മനുഷ്യൻ സ്വത്തിനു വേണ്ടിയോ , ദാനത്തിനു വേണ്ടിയോ , കീഴ്പ്പെടുത്താൻ വേണ്ടിയോ , വിജയത്തിന് വേണ്ടിയോ , സന്തോഷത്തിനു വേണ്ടിയോ , ലഹരിക്ക്‌ വേണ്ടിയോ പ്രവർത്തിക്കട്ടെ , ഇതെല്ലാം ഒന്നാകുന്നതിനു വേണ്ടിയുള്ള മോഹങ്ങളാണ് . പക്ഷെ ഇവയെല്ലാം കാര്യക്ഷമത കുറഞ്ഞ വഴികളാണ് . യോഗ എതിർക്കുന്നത് കാര്യക്ഷമതയില്ലായ്മയെ മാത്രമാണ് . സൃഷ്ടിയുടെ പാരമ്യത്തിലെത്തിയ മനുഷ്യൻ കുറച്ചുകൂടി ബുദ്ധിപൂർവമായും, കഴിവോടുകൂടിയും പ്രവർത്തിക്കേണ്ടതാണ് . എത്രയോ കാലങ്ങളായി നാം അതുപോലുള്ള ഒരു സംയോജനത്തിനായി ശ്രമിക്കുന്നു ; പക്ഷെ അത് ഇതുവരെയായി ആർക്കും സാധിച്ചിട്ടില്ല . നിങ്ങളെല്ലാവരും ഈ പ്രതിജ്ഞ എടുക്കണം ; നാം കാര്യങ്ങൾ കൂടുതൽ ഈടുനിൽക്കുന്ന വിധത്തിൽ ചെയ്യും എന്ന് .നാം ഒന്നാകുന്നുവെങ്കിൽ സമഗ്രമായി അത് ചെയ്യണം . ഇത് നമ്മുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും ഉള്ളിൽ ഉറപ്പിക്കണം