സത്യാന്വേഷകന്‍റെ വഴിയില്‍ കര്‍മത്തിനുള്ള സ്ഥാനം
ഏതെങ്കിലും കൃത്യമായ ഒരു പ്രമാണത്തില്‍ വിശ്വസിച്ച് അതില്‍തന്നെ മനസ്സുറപ്പിച്ച് മുന്നോട്ടു പോവുകയാണെങ്കില്‍ ഏല്ലാം വ്യക്തവും ഭദ്രവുമായിരിക്കും. എന്നാല്‍ കേവലമായ ആദ്ധ്യാത്മികത മാത്രമാണ് നിങ്ങളുടെ മനസ്സിലുള്ളത് എങ്കില്‍ അവ്യക്തതയും ആശയകുഴപ്പവുമായിരിക്കും നിങ്ങളുടെ അനുഭവം.
 
 

सद्गुरु

ലക്ഷ്യത്തിലെത്താനുള്ള ധൃതിയിലാണ് മനസ്സ് എങ്കില്‍ ഒന്നും വ്യക്തമാവുകയില്ല. അദ്ധ്യാത്മിക സഞ്ചാരവും ഇതുപോലെയാണ്. ചുറ്റുമുള്ളതെല്ലാം കുഴഞ്ഞു മറിഞ്ഞാണ് കാണപ്പെടുക, എന്നാലും നിങ്ങള്‍ യാത്ര തുടരുന്നു. അതാണ് വേണ്ടതും.

ആദ്ധ്യാത്മീക മാര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ഏതൊരു സാധകന്‍റെ മനസ്സിലുമുള്ള ചിന്ത ഇതാണ്. "കഴിയുന്നതും വേഗം എനിക്ക് ലക്ഷ്യത്തിലെത്തിച്ചേരണം.” അതിനുവേണ്ടി നൂറു ജന്മം കാത്തിരിക്കാന്‍ തയ്യാറല്ല. ഈ നൂറു ജന്മത്തിനിടയില്‍ ഒരായിരം ജന്മം അനുഭവിച്ചു തീര്‍ക്കാനുള്ള കര്‍മ്മഫലം സ്വരൂപിക്കാനിടയുണ്ട്. അതുകൊണ്ടാണ് ഈ തിടുക്കം. ആദ്ധ്യാത്മികതയിലേക്കു പ്രവേശിക്കാനായി ദീക്ഷ സ്വീകരിക്കുന്നതോടെ, നിങ്ങളുടെ മുമ്പില്‍ പുതിയ പുതിയ കവാടങ്ങള്‍ തുറക്കപ്പെടുകയായി, പുതിയ മാനങ്ങളിലേക്ക് നിങ്ങളെ എത്തിക്കാനുള്ള കവാടങ്ങള്‍. അത് ഈ ഒരു മാര്‍ഗത്തില്‍ മാത്രം ഉള്ളതാണ്. ആദ്ധ്യാത്മീകതയിലേക്കു തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ശാന്തമായ ഒരു ജീവിതം നയിക്കാമായിരുന്നു. എന്നാല്‍ അതില്‍ ജീവിത ചൈതന്യത്തിന്‍റെ നിറവുണ്ടാകുമായിരുന്നില്ല. അതില്‍ കൂടതല്‍ അടുപ്പം മരണത്തോടാകുമായിരുന്നു. മൗലീകമായ മാറ്റങ്ങള്‍ നിങ്ങളുടെ മനസ്സില്‍ അതുളവാക്കുമായിരുന്നില്ല. കാര്യമായ അല്ലലൊന്നുമില്ലാത്ത ഒരു സാധാരണ ജീവതമായി അത് കഴിഞ്ഞുപോകുമായിരുന്നു.

ആദ്ധ്യാത്മീക മാര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ഏതൊരു സാധകന്‍റെ മനസ്സിലുമുള്ള ചിന്ത ഇതാണ്. "കഴിയുന്നതും വേഗം എനിക്ക് ലക്ഷ്യത്തിലെത്തിച്ചേരണം.”

ആദ്ധ്യാത്മീക മാര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ഏതൊരു സാധകന്‍റെ മനസ്സിലുമുള്ള ചിന്ത ഇതാണ്. "കഴിയുന്നതും വേഗം എനിക്ക് ലക്ഷ്യത്തിലെത്തിച്ചേരണം.” അതിന്‍റെ അര്‍ത്ഥം അദ്ധ്യാത്മിക മാര്‍ഗത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് പ്രയാസങ്ങളും പ്രതിസന്ധികളുമാണ് എന്നാണൊ? അതല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ജീവിതരീതി പെട്ടെന്ന് അതിവേഗത്തിലാവുമ്പോള്‍, ചുറ്റുമുള്ളവരേക്കാള്‍ നിങ്ങളുടെ ജീവിതവേഗം ധൃതഗതിയിലാവുമ്പോള്‍ എന്തോ അഹിതം സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ ഉണ്ടാകാനിടയുണ്ട്. അങ്ങനെയൊരു ആശങ്ക വേണ്ട. കൂടെയുള്ളവര്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ നിങ്ങള്‍ കുതിച്ചുപായുന്നു എന്നുമാത്രം ധരിച്ചാല്‍ മതി.

നിങ്ങള്‍ ആത്മാര്‍ത്ഥമായും അദ്ധ്യാത്മിക മാര്‍ഗത്തിലാണ് എങ്കില്‍ ഒന്നും സ്പഷ്ടമായിരിക്കുകയില്ല. എല്ലാറ്റിനും ഒരുതരം മങ്ങലായിരിക്കും. ആദ്ധ്യാത്മികതയിലേക്കു തിരിഞ്ഞു കഴിഞ്ഞാല്‍ എല്ലാം സ്പഷ്ടവും ശാന്തവുമാകുമെന്നാണ് സാമാന്യ ധാരണ, അതു ശരിയല്ല. ഏതെങ്കിലും കൃത്യമായ ഒരു പ്രമാണത്തില്‍ വിശ്വസിച്ച് അതില്‍തന്നെ മനസ്സുറപ്പിച്ച് മുന്നോട്ടു പോവുകയാണെങ്കില്‍ ഏല്ലാം വ്യക്തവും ഭദ്രവുമായിരിക്കും. എന്നാല്‍ കേവലമായ ആദ്ധ്യാത്മികത മാത്രമാണ് നിങ്ങളുടെ മനസ്സിലുള്ളത് എങ്കില്‍ അവ്യക്തതയും ആശയകുഴപ്പവുമായിരിക്കും നിങ്ങളുടെ അനുഭവം.

ഏതാനും വര്‍ഷം മുമ്പ്, അന്ന് ഞാന്‍ ജര്‍മിനിയിലായിരുന്നു, ഒരു പരിപാടി കഴിഞ്ഞടുത്ത പരിപാടി ഫ്രാന്‍സിലാണ്. 440 കിലോമീറ്ററോളം കാറില്‍ യാത്ര ചെയ്തുവേണം അവിടെ എത്താന്‍. സാധാരണ രീതിയില്‍ അഞ്ചുമണിക്കൂര്‍ മതി അത്രയും ദൂരം പിന്നിടാന്‍. എന്തോ, അത്രയും നേരം യാത്രക്കായി നീക്കിവെക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ തിടുക്കം കൂട്ടി. ഞങ്ങളുടെ വാഹനം മണിക്കൂറില്‍ 200 കി.മീ. വേഗത്തില്‍ പായാന്‍ തുടങ്ങി. അതിമനോഹരമായ ഭൂപ്രദേശമാണ് അത് എന്ന് കേട്ടിരുന്നു. ആ പ്രകൃതിഭംഗി ആസ്വദിക്കാനായി ഞാന്‍ പുറത്തേക്കു നോക്കി. ഒന്നും വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. പുറത്ത് മഞ്ഞുപെയ്തുകൊണ്ടിരുന്നു, ഞങ്ങളുടെ കാര്‍ അതിവേഗത്തില്‍ ഓടികൊണ്ടിരുന്നു.

വേഗത കൂടുന്തോറും കാഴ്ചകള്‍ അവ്യക്തമായിത്തീരുന്നു. പുറം കാഴ്ചകള്‍ ആസ്വദിക്കണമെങ്കില്‍ യാത്ര സാവധാനത്തിലാകണം

വേഗത കൂടുന്തോറും കാഴ്ചകള്‍ അവ്യക്തമായിത്തീരുന്നു. പുറം കാഴ്ചകള്‍ ആസ്വദിക്കണമെങ്കില്‍ യാത്ര സാവധാനത്തിലാകണം, യാത്രയ്ക്ക് സാവകാശം വേണം. ലക്ഷ്യത്തിലെത്താനുള്ള ധൃതിയിലാണ് മനസ്സ് എങ്കില്‍ ഒന്നും വ്യക്തമാവുകയില്ല; എല്ലാം ഒരു പുകപോലെയായിരിക്കും, ഒന്നും കൃത്യമായി കാണുന്നില്ല. എന്നാലും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. അദ്ധ്യാത്മിക സഞ്ചാരവും ഇതുപോലെയാണ്. ചുറ്റുമുള്ളതെല്ലാം കുഴഞ്ഞു മറിഞ്ഞാണ് കാണപ്പെടുക, എന്നാലും നിങ്ങള്‍ യാത്ര തുടരുന്നു. അതാണ് വേണ്ടതും.

ഇതാണൊ ശരിയായ മാര്‍ഗം?

അല്ല എന്നു തോന്നുന്നുണ്ടെങ്കില്‍ ആദ്യം മുതലേ തുടങ്ങാം. പരിണാമം തുടങ്ങിയിടത്തുനിന്നും പടിപിടായി ഉയരാം. പക്ഷെ അത്യുന്നതിയിലെത്താന്‍ ഒരു കോടി ജന്മങ്ങള്‍ എടുക്കേണ്ടി വന്നേക്കും.വേഗത്തില്‍ ലക്ഷ്യം പ്രാപിക്കണമെന്നുള്ളവര്‍ക്ക് ഒരു മാര്‍ഗമേയുള്ളു. തിടുക്കമില്ലാത്തവര്‍ക്ക് വേറെയും ഒരു വഴിയുണ്ട്. ഏതാണ് വേണ്ടത് എന്നുറപ്പിച്ചു തീരുമാനിക്കണം. അതിവേഗപാതയില്‍ പ്രവേശിച്ച് സാവധാനം പോകുക സാദ്ധ്യമല്ല, അതപകടമാണ്. സാമാന്യ വാഹനങ്ങള്‍ക്കുള്ള വഴിയില്‍ കൂടി അതിവേഗം പോകാന്‍ ശ്രമിക്കുന്നത് കുറ്റകരവുമാണ്. ഏതുവഴിക്കു പോകണം എന്നത് സാധകന്‍റെ തീരുമാനമാണ്. വഴിയോരക്കാഴ്ചകള്‍ ആസ്വദിക്കണൊ അതോ അതിവേഗം ലക്ഷ്യത്തിലെത്തണൊ?

 
 
  0 Comments
 
 
Login / to join the conversation1