സമാധി എന്നാല്‍ എന്താണ്?

പരമോന്നത നിലയാണ്‌ മഹാസമാധി. ഒരു മനുഷ്യന്‍ തന്‍റെ ആത്മസാധനകള്‍ വഴി സമാധിനിലയിലെത്തിയ ശേഷം തിരിച്ചുവരാനുള്ള ബോധം അവര്‍ക്ക്‌ തീര്‍ച്ചയായും ഉണ്ടായിരിക്കും. പക്ഷേ ആത്മീയ ചരിത്രത്തില്‍ നോക്കുമ്പോള്‍ അങ്ങനെ സമാധി നിലയിലേക്കു ചെല്ലുന്നവര്‍ തിരിച്ചു വന്നതായി കാണുന്നില്ല.
 

सद्गुरु

സമാധിനിലയെന്നു പറയുന്നത്‌ ഒരു ആനന്ദമയമായ സ്ഥിതിയാണ്‌. അതില്‍ നിന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ചിലര്‍ തിരിച്ചുവരാറുണ്ട്‌. പക്ഷെ സമാധിനിലയിലെത്തുമ്പോള്‍ അബോധാവസ്ഥയിലാണെങ്കില്‍ തിരിച്ചുവരവ്‌ അസാദ്ധ്യമായിരിക്കും

ദക്ഷിണായന കാലം കഴിഞ്ഞ്‌ ഉത്തരായനം തുടങ്ങുന്ന ദിവസം താന്‍ മഹാസമാധിയാകാന്‍ പോവുകയാണെന്ന സന്ദേശം സ്വാമി നിര്‍മ്മലാനന്ദ അയച്ചിരുന്നു. ഈ സന്ദേശം കേട്ടപ്പോള്‍ അനുയായികള്‍ക്ക്‌ പല സംശയങ്ങളുമുണ്ടായി. സമാധിയാവുക എന്നാലെന്താണ്‌? സമാധി നിലയിലെത്താന്‍ എന്താണു ചെയ്യേണ്ടത്‌? എന്നൊക്കെയായിരുന്നു സംശയങ്ങള്‍. അതു മനസ്സിലാക്കിയ സദ്‌ഗുരു അതിനെക്കുറിച്ചു പറയാന്‍ തുടങ്ങി.

“സമാധിയില്‍ ആകെ എട്ട് നിലകളുണ്ട്‌. പരമോന്നതനിലയാണ്‌ മഹാസമാധി. ഒരു മനുഷ്യന്‍ തന്‍റെ ആത്മസാധനകള്‍ വഴി സമാധിനിലയിലെത്തിയ ശേഷം തിരിച്ചുവരാനുള്ള ബോധം അവര്‍ക്ക്‌ തീര്‍ച്ചയായും ഉണ്ടായിരിക്കും. പക്ഷേ ആത്മീയ ചരിത്രത്തില്‍ നോക്കുമ്പോള്‍ അങ്ങനെ സമാധി നിലയിലേക്കു ചെല്ലുന്നവര്‍ തിരിച്ചു വന്നതായി കാണുന്നില്ല. ഉദാഹരണത്തിന്‌ ഗൌതമബുദ്ധന്‍റെ പല ശിഷ്യന്മാരും സമാധിനിലയിലേക്കെത്തിയിട്ട്‌ പിന്നീട്‌ തിരിച്ചു വന്നില്ല. അവര്‍ക്ക്‌ വരാന്‍ സാധിച്ചില്ല. പക്ഷേ ശ്രീബുദ്ധന്‍ എട്ട് സമാധിനിലകളെയും പരിശോധിച്ചു മനസ്സിലാക്കി; ജ്ഞാനം ലഭിക്കും മുമ്പു തന്നെ അതു തനിക്കാവശ്യമില്ലെന്നു കരുതി ഉപേക്ഷിച്ചു. ആ സമാധിനില, തന്നെ ജ്ഞാനനിലയിലേക്കു കൊണ്ടുപോവുകയില്ലെന്ന്‍ ശ്രീബുദ്ധന്‍ മനസ്സിലാക്കിയിരുന്നു. സമാധിനിലയേക്കാളും ഉയരത്തിലാണ്‌ ജ്ഞാനനില.

സമാധിനിലയെന്നു പറയുന്നത്‌ ഒരു ആനന്ദമയമായ സ്ഥിതിയാണ്‌

സമാധിനിലയെന്നു പറയുന്നത്‌ ഒരു ആനന്ദമയമായ സ്ഥിതിയാണ്‌. അതില്‍ നിന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ചിലര്‍ തിരിച്ചുവരാറുണ്ട്‌. പക്ഷെ സമാധിനിലയിലെത്തുമ്പോള്‍ അബോധാവസ്ഥയിലാണെങ്കില്‍ തിരിച്ചുവരവ്‌ അസാദ്ധ്യമായിരിക്കും. ഇതാണ്‌ പൊതുവേ ഉള്ള അവസ്ഥ. എന്നാല്‍ ഇതിന്‌ അപവാദമായി ചിലര്‍ സമാധിനിലയിലേക്കെത്തും മുമ്പു തന്നെ എപ്പോള്‍ പുറത്തു വരണമെന്ന്‍ തീരുമാനിച്ചു കൊണ്ടു പ്രവര്‍ത്തിക്കും. അപ്പോഴും ചിലര്‍ക്കു തിരിച്ചുവരവിനുള്ള ബോധാവസ്ഥ ഉണ്ടായെന്നുവരില്ല.

മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നത്‌ ശ്രീരാമകൃഷ്‌ണ പരമഹംസനെയാണ്‌. സമാധിനിലയിലേക്ക് എത്തിച്ചേരുന്ന പരമഹംസന്‌ ആ അവസ്ഥയില്‍ത്തന്നെ തുടരാനായിരുന്നു ആഗ്രഹം. പക്ഷേ അത്‌ അസാധ്യമായപ്പോള്‍ അദ്ദേഹം കാളിദേവിയെ പ്രാര്‍ത്ഥിച്ച്‌, “ദേവീ എനിക്കു സമാധിനില തരൂ” എന്ന്‍ കേണപേക്ഷിക്കുമായിരുന്നു. അങ്ങനെ പല പ്രാവശ്യത്തെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷം സമാധി നിലയിലേക്കെത്താനും തിരിച്ചു വരാനുമുള്ള കഴിവ്‌ അദ്ദേഹത്തിനു നിയന്ത്രണവിധേയമായി. ആ അനുഭവത്തെ അദ്ദേഹം തന്‍റെ ശിഷ്യന്മാര്‍ക്ക്‌ പറഞ്ഞു കൊടുത്തു.

സമാധി എന്ന പദം പലരാലും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. സമാധി എന്ന പദത്തിനര്‍ത്ഥം മരണം എന്നാണെന്ന്‍ പലരും കരുതുന്നു. സമാധി എന്ന പദത്തെ സമാ+ധി എന്നു പിരിക്കുമ്പോള്‍ സമാ എന്നത്‌ സമനില എന്നും ധി എന്നാല്‍ ബുദ്ധി എന്നുമാണര്‍ത്ഥം. ബൌദ്ധികമായി സമനിലയിലെത്തുന്നതിന്‌ സമാധി എന്നു പറയുന്നു. മൂന്നു ദിവസത്തെ സമാധി കഴിഞ്ഞിട്ടു തിരിച്ചു ബോധതലത്തിലേക്കു വരുന്ന ഒരാളോടു ചോദിച്ചാല്‍ മൂന്നു ദിവസത്തെ കണക്കല്ല പറയുക മറിച്ചു ചില സെക്കന്റുകളുടെ കണക്കാക്കിയിരിക്കും പറയുക.

മൂന്നു ദിവസത്തെ സമാധി കഴിഞ്ഞിട്ടു തിരിച്ചു ബോധതലത്തിലേക്കു വരുന്ന ഒരാളോടു ചോദിച്ചാല്‍ മൂന്നു ദിവസത്തെ കണക്കല്ല പറയുക മറിച്ചു ചില സെക്കന്റുകളുടെ കണക്കാക്കിയിരിക്കും പറയുക

ചില മഹാന്മാര്‍ ഇങ്ങനെ ജന്മാന്തര യാത്ര നടത്തുന്നു എന്നു നിങ്ങള്‍ക്കറിയാമോ? ഇങ്ങനെയുള്ള അത്ഭുതാവാസ്ഥയില്‍ ചില യോഗികള്‍ 400 അല്ലെങ്കില്‍ 500 വര്‍ഷങ്ങള്‍ ജീവിക്കുന്നു. നിങ്ങളുടെ കണക്കനുസരിച്ചാണു അത്രയും വര്‍ഷങ്ങള്‍; അവര്‍ക്കാണെങ്കില്‍ ചില നിമിഷങ്ങള്‍ മാത്രമാണത്‌. ഇതിന്‍റെ അര്‍ത്ഥം മനസ്സിലാക്കണമെങ്കില്‍ ഈ പ്രപഞ്ചത്തില്‍ നിന്നും നിങ്ങളെ പുറത്തേക്കെടുക്കണം. ഈ ലോകത്തില്‍ ലൌകിക കാര്യങ്ങളിലേര്‍പ്പെട്ടുകൊണ്ട്‌ ഈ അവസ്ഥയെ മനസ്സിലാക്കുവാനോ അനുഭവിച്ചിരിക്കുവാനോ സാധിക്കുകയില്ല. കാരണം സ്ഥലകാലങ്ങളാല്‍ നിങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവയാല്‍ ബന്ധിക്കപ്പെടാതിരിക്കുമ്പോള്‍ സ്ഥിതി വ്യത്യസ്‌തമാണ്‌.

ഈ പ്രപഞ്ചത്തെ നിങ്ങള്‍ വീക്ഷിക്കുന്ന രീതി, മനസ്സിലാകുന്ന രീതി, അനുഭവിക്കുന്ന രീതി തുടങ്ങിയവയെല്ലാം തന്നെ മിഥ്യയാണ്‌. എല്ലാം ഉള്ളതുപോലെ തോന്നും; പക്ഷേ ഒന്നുമില്ലാത്തതുപോലെയാണ്‌. നമ്മുടെ മുന്നില്‍ കാണുന്നതൊക്കെ മിഥ്യയാണെന്നും മായയാണെന്നും തിരിച്ചറിയേണ്ടതുണ്ട്‌. മായ എന്നാല്‍ ഉള്ളതുപോലെ തോന്നുകയും അതേ സമയം ഇല്ലാത്തതുമാണ്‌. പ്രപഞ്ചത്തില്‍ എല്ലാം തന്നെയും ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുകയാണ്‌. അങ്ങനെയല്ല എന്നാര്‍ക്കും പറയാന്‍ സാധിക്കുകയില്ല നിങ്ങള്‍ കാരണങ്ങളിലൂന്നിയ അറിവില്‍ നിന്നും അകബോധ ജ്ഞാനത്തിലേക്കു ചെല്ലുമ്പോള്‍ എല്ലാം ഒന്നായി മാറുന്ന സ്ഥിതിയിലെത്തും.

“ഞങ്ങള്‍ക്കു സമാധിനില ലഭിക്കുമോ? ഞങ്ങള്‍ക്ക്‌ സമാധിയാകാന്‍ സാധിക്കുമോ?” എന്ന്‍ അനുയായികള്‍ താല്‍പര്യപൂര്‍വം ആരാഞ്ഞു.

“നിങ്ങളെ സമാധിനിലയിലേക്കു കൊണ്ടു ചെല്ലാനുള്ള ശക്തിനില ഇവിടെയുണ്ട്‌. പക്ഷേ ലക്ഷ്യമെന്താണ്‌? കര്‍മ്മവിന കാരണം അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ബാഹ്യലോകത്തു നിന്നും മറഞ്ഞു നില്‍ക്കുന്ന ഒരു വഴിയായി അതിനെ കാണാം. അപ്പോള്‍ സ്വര്‍ഗത്തില്‍ ഇരിക്കുന്നതുപോലെ തോന്നാം. പക്ഷേ അത്‌ സ്വാതന്ത്ര്യം തരില്ല. ആനന്ദം ലഭിച്ചേക്കാം, പക്ഷേ സ്വാതന്ത്ര്യം ലഭിക്കില്ല. മറ്റൊരു കര്‍മ്മവിന പോലെ ആയിത്തീരും. ഇപ്പോള്‍ നിങ്ങള്‍ സമാധിനിലയായിട്ടല്ല, മറിച്ച്‌ സ്വയം മനസ്സിലാക്കാനുള്ള ഒരുപാധിയായിട്ടാണ്‌ ശക്തിനിലയെ പ്രയോജനപ്പെടുത്തേണ്ടത്‌.”

നിങ്ങളെ സമാധിനിലയിലേക്കു കൊണ്ടു ചെല്ലാനുള്ള ശക്തിനില ഇവിടെയുണ്ട്‌. അപ്പോള്‍ സ്വര്‍ഗത്തില്‍ ഇരിക്കുന്നതുപോലെ തോന്നാം ആനന്ദം ലഭിച്ചേക്കാം, പക്ഷേ സ്വാതന്ത്ര്യം ലഭിക്കില്ല.

എന്നാല്‍, എല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന വിജി സമാധിനിലയാണ്‌ തന്‍റെ ലക്ഷ്യമെന്നും അതുമാത്രമാണു ലക്ഷ്യമെന്നും പറഞ്ഞ്‌ അതിനു വേണ്ടിയുള്ള ആത്മ സാധനകളില്‍ മുഴുകി. പ്രാണപ്രതിഷ്‌ഠയില്‍ ഏര്‍പെട്ടിരുന്ന മൂന്നുപേരും അനുഭവരീതിയിലും, ശക്തിനിലയിലും മാനസികമായും തങ്ങളുടെ വ്യക്തിത്വ വിശേഷങ്ങളെ മാറ്റി നിര്‍ത്തി ഒരേ വ്യക്തിയായി മാറി ധ്യാനലിംഗത്തില്‍ ശക്തിനില നിലനിര്‍ത്താനായി വളരെ തീവ്രതയോടെ ആത്മസാധനയില്‍ മുഴുകിയിരുന്ന കാലഘട്ടമായിരുന്നു അത്‌. ആ സാഹചര്യത്തില്‍ മൂന്നുപേരില്‍ ആരെങ്കിലും ലക്ഷ്യത്തില്‍ നിന്നും അല്‍പം വ്യതിചലിച്ചാലും അത്‌ പ്രാണപ്രതിഷ്‌ഠയെ പ്രതികൂലമായി ബാധിക്കും എന്ന്‍ സദ്‌ഗുരു മനസ്സിലാക്കിയിരുന്നു.

ഇങ്ങനെയിരിക്കുമ്പോഴാണ്‌ സ്വാമി നിര്‍മ്മലാനന്ദയെ സന്ദര്‍ശിക്കാനായി രങ്കണ്ണ മലയിലേക്ക് സദ്‌ഗുരുവും വിജിയും യാത്ര പുറപ്പെട്ടത്‌. കൂട്ടത്തില്‍ അവരുടെ സ്‌നേഹത്തിന്‍റെ അടയാളമായ കുഞ്ഞ്‌, രാധേയും ഉണ്ടായിരുന്നു.

 
 
  0 Comments
 
 
Login / to join the conversation1