सद्गुरु

അദ്ദേഹം വീണ്ടും ജന്മമെടുത്തു, ഇതേ പാതയില്‍ യാത്ര ചെയ്ത് സന്യാസം വരിച്ചു. ആ ദിഗംബര സന്യാസിയുടെ പേര്‌ ചക്രേശ്വരന്‍ എന്നായിരുന്നു. അദ്ദേഹത്തെ ശ്രീബ്രഹ്മാ എന്നും വിളിക്കുമായിരുന്നു. അദ്ദേഹം ‘സഞ്ചരിക്കുന്ന അഗ്നിപര്‍വതം’ പോലെയായിരുന്നു. അദ്ദേഹത്തിന്‍റെ പുരികമദ്ധ്യം അഗ്നിപോലെ ചൂടുള്ളതായിരുന്നു.

സഹസ്രഹാര ചക്രം ചലിപ്പിക്കപ്പെട്ട അവസ്ഥയില്‍ ഉള്ള ഒരാള്‍ പരമാനന്ദ നിലയിലായിരിക്കും. അവര്‍ക്ക്‌ ഭക്ഷണം നല്‍കുക, ശരീരശുദ്ധി വരുത്തുക, വസ്‌ത്രധാരണം ചെയ്യിക്കുക എന്നതൊക്കെ മറ്റുള്ളവര്‍ ചെയ്‌തു കൊടുക്കേണ്ടി വരും. ഇത്തരത്തിലുള്ള പരമാനന്ദാവസ്ഥയിലിരിക്കുന്നവരെ ‘അവധൂതര്‍’ എന്നു വിളിക്കുന്നു. ശ്രീരാമകൃഷ്‌ണ പരമഹംസനും ഇത്തരത്തിലുള്ള ഒരവധൂതനായിരുന്നു. ആഗ്നാചക്രത്തെ സ്‌പര്‍ശിച്ച രാമകൃഷ്‌ണന്‍ ആ അതിര്‍ത്തിക്കപ്പുറം പോകാനാഗ്രഹിച്ചില്ല. കാളീദേവിയെ ഉപാസിച്ചിരുന്ന രാമകൃഷ്‌ണന്‍ കൂടെകൂടെ ചില സമാധി നിലകളില്‍ ഇരിക്കുമായിരുന്നു. അപ്പോഴൊക്കെ കാളീദേവിയോടു സംവദിക്കുന്നതായും ദേവിക്കു ഭക്ഷണം നല്‍കുന്നതായും അദ്ദേഹത്തിനു തോന്നുമായിരുന്നു. ആ അവസ്ഥയില്‍ നിന്നു പുറത്തു കടക്കുമ്പോള്‍ ഒരു ചെറിയ കുട്ടിയെപ്പോലെ തേങ്ങിത്തേങ്ങി കരയുമായിരുന്നു. ചില ദിവസങ്ങള്‍ക്കു ശേഷം വീണ്ടും സമാധിയിലാകും.

സഹസ്രഹാര ചക്രം ചലിപ്പിക്കപ്പെട്ട അവസ്ഥയില്‍ ഉള്ള ഒരാള്‍ പരമാനന്ദ നിലയിലായിരിക്കും. അവര്‍ക്ക്‌ ഭക്ഷണം നല്‍കുക, ശരീരശുദ്ധി വരുത്തുക, വസ്‌ത്രധാരണം ചെയ്യിക്കുക എന്നതൊക്കെ മറ്റുള്ളവര്‍ ചെയ്‌തു കൊടുക്കേണ്ടി വരും. .

ആഗ്നാ ചക്രത്തെ സ്‌പര്‍ശിച്ച്‌ അവിടെത്തന്നെ നിന്നു പോയതു കാരണം ആഗ്രഹിക്കുന്ന നേരത്ത്‌ സമാധിയാകാനും ആഗ്രഹിക്കുന്ന സമയത്ത്‌ സമാധിയില്‍ നിന്നു പുറത്തു വരാനും അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ഇങ്ങനെയിരിക്കുമ്പോള്‍ തോത്താപുരി എന്നൊരു ജ്ഞാനി രാമകൃഷ്‌ണനെ സന്ദര്‍ശിച്ചു. പാരമ്യത്തിലെത്താനുള്ള എല്ലാ കഴിവുകളും ഉണ്ടായിട്ടും ഒരു അതിര്‍ത്തിയില്‍ തങ്ങി നില്‍ക്കുന്നതു കണ്ട്‌ അദ്ദേഹം രാമകൃഷ്‌ണനോടു സംസാരിച്ചുനോക്കി. പക്ഷെ രാമകൃഷ്‌ണന്‍ വഴങ്ങിയില്ല. തോത്താപുരി അരികിലുണ്ടായിരുന്ന ഒരു കണ്ണാടിച്ചില്ലെടുത്ത്‌ രാമകൃഷ്‌ണന്‍റെ പുരിക മദ്ധ്യേയുള്ള ആഗ്നാ ചക്രത്തില്‍ ശക്തിയായി സ്‌പര്‍ശിച്ചു. അതോടുകൂടി രാമകൃഷ്‌ണന്‍ പരമഹംസനായി.

ചക്രങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുക അല്ലെങ്കില്‍ ഉത്തേജിപ്പിക്കുക എന്നത്‌ മഹര്‍ഷിമാരെക്കൊണ്ടു മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമാണ്‌. പഴനി സ്വാമികള്‍ ഒരു ദണ്‌ഡുകൊണ്ട്‌ ആഗ്നാ ചക്രത്തെ സ്‌പര്‍ശിച്ചതും ശിവയോഗി പരമാനന്ദാവസ്ഥയിലേക്കു നീങ്ങിയതും, ഗുരുവും ശിഷ്യനും കണ്ടുമുട്ടിയതുമൊക്കെ അല്‍പസമയത്തെ കാര്യം മാത്രമാണ്‌. പക്ഷേ അടുത്ത നൂറുവര്‍ഷത്തേയ്ക്കുള്ള പദ്ധതിക്കും, ജനങ്ങള്‍ക്കു വരദാനമായി ലഭിക്കുവാന്‍ പോകുന്ന ധ്യാനലിംഗ നിര്‍മാണത്തിനുമുള്ള അടിത്തറ പാകിയത്‌ ആ സമയത്താണ്‌. യോഗ്യതയുള്ള ഒരാളിന്‍റെ പക്കല്‍ ധ്യാനലിംഗ നിര്‍മാണ പ്രവര്‍ത്തനം ഏല്‍പ്പിച്ച ആശ്വാസത്തില്‍ പഴനി സ്വാമികള്‍ വെള്ളിയങ്കിരി മലയില്‍ മഹാസമാധിയായി.

ഗുരു ഏല്‍പ്പിച്ച പണി നിറവേറ്റാന്‍ ശിവയോഗി വളരെ ബുദ്ധിമുട്ടി. എത്ര പരിശ്രമിച്ചിട്ടും ബാഹ്യഘടകങ്ങളുടെ എതിര്‍പ്പു കാരണം ധ്യാനലിംഗ നിര്‍മാണം നടത്താന്‍ ശിവയോഗിക്കു സാധിച്ചില്ല ശിവയോഗിയുടെ ജീവന്‍ ശരീരത്തെ ഉപേക്ഷിച്ച്‌ പറന്നകന്നു.

വീണ്ടും ജന്മമെടുത്തു, ഇതേ പാതയില്‍ യാത്ര ചെയ്ത് സന്യാസം വരിച്ചു. ആ ദിഗംബര സന്യാസിയുടെ പേര്‌ ചക്രേശ്വരന്‍ എന്നായിരുന്നു. ചക്രേശ്വരന്‍ എന്നാല്‍ 114 ചക്രങ്ങളിലും മേധാവിത്വം ഉള്ള ആള്‍ എന്നര്‍ത്ഥം. തമിഴ്‌നാടു മുഴുവന്‍ അദ്ദേഹത്തിന്‌ അനുയായികള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ ശ്രീബ്രഹ്മ എന്നും വിളിക്കുമായിരുന്നു. അദ്ദേഹം ‘സഞ്ചരിക്കുന്ന അഗ്നിപര്‍വതം’ പോലെയായിരുന്നു. അദ്ദേഹത്തിന്‍റെ പുരികമദ്ധ്യം അഗ്നിപോലെ ചൂടുള്ളതായിരുന്നു. കഴിഞ്ഞ ജന്മത്തില്‍ ഗുരുവിന്‍റെ ദണ്‌ഡുകൊണ്ടു ജ്ഞാനം ലഭിച്ച ആളാണല്ലോ. ഗുരുവിന്‍റെ ആജ്ഞ നിറവേറ്റാന്‍ സാധിച്ചില്ലല്ലോ എന്ന വിഷമം നെഞ്ചില്‍ ശക്തിയായി പതിഞ്ഞു കിടന്നതു കാരണം ഈ ജന്മത്തിലെങ്കിലും ആ പണി ചെയ്‌തു തീര്‍ക്കണം എന്ന്‍ ശ്രീബ്രഹ്മ തീരുമാനിച്ചിരിക്കുകയായിരുന്നു.

കോയമ്പത്തൂരില്‍ അദ്ദേഹം ആ ഉന്നതമായ പ്രവൃത്തി തുടങ്ങി. ധ്യാനലിംഗം എന്നത്‌ ദൈവത്തിന്‍റെ ഉന്നതമായ വെളിപാടായതുകൊണ്ട്‌ ജീവിതത്തിന്‍റെ എല്ലാ സ്വഭാവങ്ങളും ഉള്‍ക്കൊണ്ടതായിരുന്നു. അതുകൊണ്ട്‌ സ്‌ത്രീകളും പുരുഷന്മാരും തീവ്രമായ ആത്മസാധനയില്‍ ഏര്‍പ്പെടേണ്ടതായി വന്നു. സ്‌ത്രീയും പുരുഷനും ഒന്നിച്ചിരിക്കുമ്പോള്‍ അവരുടെ ലക്ഷ്യങ്ങള്‍ അവഗണിക്കപ്പെട്ട്‌ മോശമായ കാര്യങ്ങളാണ്‌ പുറത്തുള്ളവര്‍ സംസാരിക്കുക. അതുകൊണ്ട്‌ സമൂഹത്തിന്‍റെ കഠിനമായ എതിര്‍പ്പു കാരണം കടുത്ത ക്ഷോഭത്തോടു കൂടി ശ്രീബ്രഹ്മ കോയമ്പത്തൂര്‍ വിട്ടു.

ശ്രീബ്രഹ്മയുടെ ഉള്‍മനസ്സ്‌ തെളിവുള്ളതായിരുന്നു. അതുകൊണ്ട്‌ ബാഹ്യാന്തരീക്ഷം അദ്ദേഹത്തിനൊരു പ്രശ്‌നവുമല്ലായിരുന്നു. എന്തു ചെയ്യണമെന്നു തീരുമാനിച്ചുവോ അതദ്ദേഹം ചെയ്‌തു. അദ്ദേഹത്തെ സമ്പത്തിച്ചിടത്തോളം മറ്റുള്ളവരെല്ലാം വിഡ്‌ഢികളായിരുന്നു. അവരെ അവഗണിച്ചു കൊണ്ട്‌ അദ്ദേഹം മുന്നോട്ടു നടന്നു.

ഒരിക്കല്‍ നീലഗിരിയില്‍ ശ്രീബ്രഹ്മാ താമസിക്കുകയായിരുന്നപ്പോള്‍ അവിടെയുണ്ടായിരുന്ന സേനാ നേതാവ്‌ ഒരു ആജ്ഞ പുറപ്പെടുവിച്ചിരുന്നു “റെയില്‍വേ സ്റ്റേഷനടുത്തുള്ള തീവണ്ടിപ്പാത ആരും മറികടക്കരുത്‌” എന്നായിരുന്നു അത്‌. പക്ഷേ ശ്രീബ്രഹ്മയുടെ ആശ്രമത്തിനും നഗരത്തിനും ഇടയ്ക്കായിരുന്നു ആ തീവണ്ടിപ്പാത. ശ്രീബ്രഹ്മയ്ക്ക്‌ അതു കടന്നുപോകാതെ നിവൃത്തിയില്ലായിരുന്നു. ആജ്ഞാലംഘനം നടത്തി അദ്ദേഹം ആ വഴിക്കു തന്നെ നടന്നു.

എന്നാല്‍ പട്ടാളം വെറുതേ വിടുമോ? ആജ്ഞാലംഘനം നടത്തിയ ശ്രീബ്രഹ്മയെ സൈന്യം തുറുങ്കിലടച്ചു. പക്ഷേ ജയിലില്‍ കിടക്കാന്‍ ആയിരുന്നില്ലല്ലോ അദ്ദേഹം ജന്മമെടുത്തത്‌. ചക്രേശ്വരനായി ജന്മമെടുത്തതു തന്നെ ഗുരുകല്‍പന നടപ്പിലാക്കാനായിരുന്നല്ലോ. അദ്ദേഹത്തിന്‌ ധാരാളം പണികള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം ജയിലഴികളുടെ ഇടയിലൂടെ പുറത്തേക്കിറങ്ങി. പകച്ചുപോയ പട്ടാളം അദ്ദേഹം സാധാരണ മനുഷ്യനല്ല എന്നു മനസ്സിലാക്കിയെങ്കിലും അദ്ദേഹത്തെ അറസ്റ്റു ചെയ്യാനുള്ള ഉത്തരവു കൈയിലുണ്ടായിരുന്നതു കാരണം അവര്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു കൊണ്ടിരുന്നു. അതുകണ്ട്‌ അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ക്ഷുഭിതരായി. “അദ്ദേഹം ഞങ്ങളുടെ ഗുരുവാണ്‌. അദ്ദേഹത്തെ നിങ്ങളിങ്ങനെ പിന്‍തുടരരുത്‌” എന്നപേക്ഷിച്ചു. ഈ അവസരത്തില്‍ ശ്രീബ്രഹ്മ അവിടെ നിന്ന ഒരു കുട്ടിയെ വിളിച്ച്‌ അവന്‍റെ ശിരസ്സില്‍ കൈവച്ചനുഗ്രഹിച്ച്‌ അടുത്തുണ്ടായിരുന്ന തടാകത്തിന്‍റെ ജലപ്പരപ്പില്‍ നടക്കാന്‍ പറഞ്ഞു. ആ കുട്ടി ജലോപരിതലത്തിലൂടെ നടന്നു. അങ്ങോട്ടുമിങ്ങോട്ടും ഓടി. അതു കാണാന്‍ ധാരാളം ജനങ്ങള്‍ അവിടെയെത്തി. ഇതൊക്കെ കണ്ട്‌ പട്ടാളം പിന്‍വാങ്ങി. പിന്നീട് ശ്രീബ്രഹ്മ തന്‍റെ പണി തുടര്‍ന്നു.

ശ്രീബ്രഹ്മയുടെ ദ്വേഷ്യം വ്യക്തികളോടല്ല, ഒരു തലമുറയോടായിരുന്നു. എപ്പോഴൊക്കെ ധ്യാനലിംഗം രൂപപ്പെട്ടുവരുന്ന സാഹചര്യം ഉണ്ടായോ, അപ്പോഴൊക്കെ പ്രതികൂല സാഹചര്യമുണ്ടാക്കുന്ന ക്ഷുദ്രശക്തികളോടായിരുന്നു ദേഷ്യം. കോയമ്പത്തൂരിലുണ്ടായ പ്രതിബന്ധങ്ങള്‍ ശ്രീബ്രഹ്മയെ ശരിക്കും ക്ഷുഭിതനാക്കി. ആ ക്ഷോഭത്തില്‍ അദ്ദേഹം ഒരു ദിശനോക്കി യാത്ര ചെയ്യാന്‍ തുടങ്ങി. ക്ഷുഭിതനായ അദ്ദേഹത്തിന്‍റെ അടുത്തു പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ‘വിഭൂതി’ എന്നു പേരുള്ള ഒരു ശിഷ്യന്‍ മാത്രം ഗുരുവിനെ അനുഗമിച്ചു. അദ്ദേഹത്തിന്‌ ഭക്ഷണം തയാറാക്കി അരികില്‍ കൊണ്ടുവച്ചിട്ട്‌ മാറി നില്‍ക്കും. അദ്ദേഹം ഭക്ഷണം കഴിക്കും വരെ കാത്തു നില്‍ക്കും.

കടപ്പയില്‍ വച്ച്‌ ധ്യാനലിംഗം നിര്‍മിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി. പ്രാണപ്രതിഷ്‌ഠയില്‍ ആരൊക്കെയാണു പങ്കെടുക്കേണ്ടതെന്നും അദ്ദേഹം തീരുമാനിച്ചു.

എങ്ങോട്ടു പോകണം എന്ന വ്യക്തമായ ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു അത്‌. പക്ഷേ ആന്ധ്രയിലുള്ള കടപ്പ എന്ന സ്ഥലത്തുള്ള ഒരു ക്ഷേത്രത്തെ ലക്ഷ്യം വച്ചുള്ള സ്വാഭാവികമായ യാത്രയായി അത്‌ മാറി. കഴിഞ്ഞ ജന്മത്തില്‍ ഗുരുവായിരുന്ന പഴനി സ്വാമികള്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു അത്‌. ആ മഹാന്‍റെ ശക്തിയാണ്‌ ശ്രീബ്രഹ്മയെ അങ്ങോട്ടാകര്‍ഷിച്ചത്‌. അദ്ദേഹം കടപ്പയില്‍ താമസിച്ചു. ശ്രീബ്രഹ്മയുടെ തപശ്ശക്തി കൊണ്ടുണ്ടാക്കിയ അഗ്നിവ്യൂഹത്തിന്‍റെ ചൂടു സഹിക്കാന്‍ വയ്യാതെ അവിടത്തെ പൂജാരികള്‍ പോലും അവിടെ വരാന്‍ മടിച്ചു. ചില കര്‍മഫലങ്ങള്‍ കാരണം അദ്ദേഹത്തിനു രണ്ടുകൊല്ലംകൊണ്ട്‌ ആ ശരീരം ഉപേക്ഷിക്കേണ്ടതായി വരും എന്ന്‍ അറിയാമായിരുന്നു. അതുകൊണ്ട്‌ കടപ്പയില്‍ വച്ച്‌ ധ്യാനലിംഗം നിര്‍മിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി. പ്രാണപ്രതിഷ്‌ഠയില്‍ ആരൊക്കെയാണു പങ്കെടുക്കേണ്ടതെന്നും അദ്ദേഹം തീരുമാനിച്ചു.

ഈ ജന്മത്തിലല്ലെങ്കിലും അടുത്ത ജന്മത്തിലായാലും പദ്ധതിയനുസരിച്ച്‌ ധ്യാനലിംഗം നിര്‍മിക്കണം എന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. അതേ സമയം, മഹാരാഷ്‌ട്രയിലെ വജ്രേശ്വരി എന്ന സ്ഥലത്ത്‌ ഒരു ബാലയോഗിയുടെ ജീവന്‍ ശരീരം ഉപേക്ഷിക്കുവാന്‍ തയാറായി നില്‍ക്കുന്നത്‌ അദ്ദേഹത്തിന്‌ ദിവ്യദൃഷ്‌ടിയിലൂടെ കാണാനായി. അപ്പോള്‍ ഒരു പുതിയ പദ്ധതി അദ്ദേഹം രൂപീകരിച്ചു.