രുദ്രാക്ഷം അനുഗ്രഹിച്ചു നല്‍കുന്നത് പവിത്രീകരണമാണോ?
രുദ്രാക്ഷം ഞാന്‍ പ്രത്യേകം തയ്യാറാക്കിയശേഷം മാത്രമേ വെളിയില്‍ കൊടുക്കാറുള്ളു. രുദ്രാക്ഷം ഒരു പ്രത്യേക കാലയളവ് ക്ഷേത്രത്തില്‍ വെക്കുന്നു. അതിനുശേഷം മാത്രമേ അത് വെളിയില്‍ കൊടുക്കുകയള്ളു.
 
 

सद्गुरु

എന്‍റെ അടുത്തിരിക്കുന്ന ഈ വ്യക്തിക്ക് ആരെങ്കിലും ആഭിചാരക്രിയ ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നിരിക്കട്ടെ. ചിലപ്പോള്‍ അയാള്‍ക്കുപകരം അടുത്തിരിക്കുന്ന നിങ്ങള്‍ക്ക് അത് കിട്ടിയെന്നിരിക്കും. രണ്ടുപേര്‍ പരസ്പരം വെടിവെയ്ക്കുമ്പോള്‍ ഉന്നം തെറ്റി മുന്നാമതൊരാള്‍ക്ക് വെടി കൊണ്ടെന്നിരിക്കും

അമ്പേഷി: രുദ്രാക്ഷം അനുഗ്രഹിച്ചു നല്‍കുന്നത് ഒരുതരത്തിലുള്ള പവിത്രീകരണമാണോ?

സദ്ഗുരു: സാധാരണ സ്ഥിതിയില്‍നിന്ന്, കുറെക്കൂടി ഉന്നത നിലയിലേക്ക് ഊര്‍ജത്തിന് മാറ്റം വരുത്തുന്നത് ഒരുതരത്തിലുള്ള പവിത്രീകരണമാണ്. എന്നാല്‍ ധ്യാനലിംഗ പ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിപ്പറയുമ്പോള്‍ അത് തികച്ചും വ്യത്യസ്തമായ തലത്തിലുള്ളതാണ്. രുദ്രാക്ഷം ഞാന്‍ പ്രത്യേകം തയ്യാറാക്കിയശേഷം മാത്രമേ വെളിയില്‍ കൊടുക്കാറുള്ളു. രുദ്രാക്ഷം ഒരു പ്രത്യേക കാലയളവ് ക്ഷേത്രത്തില്‍ വെക്കുന്നു. അതിനുശേഷം മാത്രമേ അത് വെളിയില്‍ കൊടുക്കുകയള്ളു. നിങ്ങള്‍ കടയില്‍ നിന്നു വാങ്ങുന്നത് അങ്ങനെയായിരിക്കില്ല. അവ വ്യത്യസ്തമാണ്.

rudraksha plantഅമ്പേഷി: ക്ഷുദ്രശക്തികളെ പ്രതിരോധിക്കാന്‍ രുദ്രാക്ഷം ഉപയോഗിക്കാമോ, ഗുരുനാഥാ?

സദ്ഗുരു: ബാഹ്യശക്തികള്‍ക്ക് നിങ്ങളെ സ്പര്‍ശിക്കാനാവാത്ത വിധം, രുദ്രാക്ഷം നിങ്ങള്‍ക്കു ചുറ്റും ഒരു രക്ഷാകവചം തീര്‍ക്കുന്നു. മറ്റുള്ളവരെ ഉപദ്രവിക്കുവാന്‍ വേണ്ടി ക്ഷുദ്രശക്തികളെ ഉപയോഗപ്പെടുത്തുന്ന ആളുകള്‍ നിങ്ങളുടെ സംസ്കൃതിയിലുണ്ടോ? അതിലെത്രയെണ്ണം ഫലപ്രദമാകുന്നുണ്ടെന്ന് എനിക്കറിയില്ല. ഇന്ത്യയില്‍ വളര്‍ച്ച പ്രാപിച്ച അത് അതിപ്രാചീനമായ ഒരു ശാസ്ത്രമാണ്. വേദങ്ങളില്‍ ഒന്നായ അഥര്‍വവേദം ഊര്‍ജത്തെ സ്വന്തം കാര്യസാധ്യത്തിനും മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനും, അവര്‍ക്ക് രോഗമോ, മരണം തന്നെയോ സംഭവിപ്പിക്കുന്നതിനുവേണ്ടിയും ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. ആഭിചാരക്രിയയെന്നോ ക്ഷുദ്രപ്രയോഗമെന്നോ പറയപ്പെടുന്ന പല പ്രവര്‍ത്തികളും ഇതില്‍പെടുന്നു. ഒരുതരത്തിലുള്ള പ്രത്യക പരിശീലനങ്ങളാണ് അവ. ഇതില്‍ വിശ്വാസത്തിന്‍റെ കാര്യമില്ല. അതൊരു ശാസ്ത്രമാണ് ഫലവത്തായിത്തീരുന്ന ശാസ്ത്രം. ആന്തരിക വൃത്തികള്‍കൊണ്ടുള്ള വസ്തുനിഷ്ഠമായ ഒരു ശാസ്ത്രശാഖയാണത്.

കാമം, ക്രോധം, വിദ്വേഷം തുടങ്ങിയവകളാല്‍ നയിക്കപ്പെടുന്നവരാണ് ഇത്തരം ആഭിചാര പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും

കാമം, ക്രോധം, വിദ്വേഷം തുടങ്ങിയവകളാല്‍ നയിക്കപ്പെടുന്നവരാണ് ഇത്തരം ആഭിചാര പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും. സാധനകള്‍ ചെയ്യുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമാണ്. അതിനാല്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ അവര്‍ പ്രാവീണ്യം നേടുന്നില്ല. കുറച്ച് അറിവും കൂടുതല്‍ അടവുമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് ആരെങ്കിലും നിങ്ങളുടെ മേല്‍ ക്ഷുദ്രപ്രയോഗം നടത്താന്‍ ഉദ്ദേശിക്കുന്നു എന്നിരിക്കട്ടെ. ഒരു ആഭിചാരക്രിയയും ചെയ്യാതെ തന്നെ വെറുതെ ഒരു തലയോട്ടിയില്‍ രക്തം പുരട്ടി നിങ്ങളുടെ വീടിന്‍റെ മുന്‍വശം കൊണ്ടിട്ടാല്‍ മാത്രം മതി, അത് നിങ്ങളെ മാനസികമായി തളര്‍ത്താന്‍.

തൊണ്ണൂറുശതമാനം സന്ദര്‍ഭങ്ങളിലും ഇങ്ങനെയാണെങ്കിലും ചിലര്‍ക്ക് യാതൊന്നും ചെയ്യാതെ വിദൂരസ്ഥലത്തിരുന്നുകൊണ്ട് നിങ്ങളെ നശിപ്പിക്കാന്‍ സാധിക്കും. ഇങ്ങിനെയുള്ള അനുഭവങ്ങള്‍ക്ക് വിധേയരായ ധാരാളം പേര്‍ എന്‍റെ സഹായം അഭ്യര്‍ത്ഥിച്ചുവരാറുണ്ട്. ഞാന്‍ അവര്‍ക്കുവേണ്ടി പലതും ചെയ്യാറുണ്ട്. പല സന്ദര്‍ഭങ്ങളിലും ഈ ആഭിചാര ക്രിയകള്‍ നിങ്ങളെ ലക്ഷ്യമാക്കിയുളളതാവണമെന്നില്ല. എന്‍റെ അടുത്തിരിക്കുന്ന ഈ വ്യക്തിക്ക് ആരെങ്കിലും ആഭിചാരക്രിയ ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നിരിക്കട്ടെ. ചിലപ്പോള്‍ അയാള്‍ക്കുപകരം അടുത്തിരിക്കുന്ന നിങ്ങള്‍ക്ക് അത് കിട്ടിയെന്നിരിക്കും. രണ്ടുപേര്‍ പരസ്പരം വെടിവെയ്ക്കുമ്പോള്‍ ഉന്നം തെറ്റി മുന്നാമതൊരാള്‍ക്ക് വെടി കൊണ്ടെന്നിരിക്കും. പലപ്പോഴും ഇത് നിങ്ങളെ ഉദ്ദേശിച്ചാവില്ല മറ്റുള്ളവരെ ഉദ്ദേശിച്ചാണെങ്കിലും അതു ചിലപ്പോള്‍ നിങ്ങള്‍ക്ക് ഏറ്റു എന്നുവരാം. എന്നാല്‍ രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ഇത്തരം ശക്തിക്കള്‍ക്കെതിരെ നിങ്ങളുടെ ഊര്‍ജത്തിന്‍റെ രക്ഷാകവചം സൃഷ്ടിക്കപ്പെടും.

രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ക്ഷുദ്രശക്തിക്കള്‍ക്കെതിരെ നിങ്ങളുടെ ഊര്‍ജത്തിന്‍റെ രക്ഷാകവചം സൃഷ്ടിക്കപ്പെടും

അന്വേഷി: ഞങ്ങള്‍ക്ക് അത് ഏതു സമയത്തും ധരിക്കാനാവുമോ?ചിലര്‍ അത് കയ്യില്‍ ചുറ്റിയിരിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. അതു കഴുത്തിലിടുന്നതുപോലെ ഫലപ്രദമാണോ?

സദ്ഗുരു: തീര്‍ച്ചയായും നിങ്ങള്‍ക്കത് ഏതു സമയത്തും ധരിക്കാം, എന്നാല്‍ അത് ധരിക്കേണ്ടത് കയ്യിലല്ല, കഴുത്തിലാണ്. ചില പ്രത്യേക ആളുകള്‍ക്കുമാത്രം അത് കയ്യില്‍ ധരിക്കാം. അങ്ങനെ ധരിക്കുമ്പോള്‍ നിങ്ങളുടെ ജീവിതം വളരെ നിഷ്കര്‍ഷയോടെ വേണം നയിക്കുവാന്‍. സാധാരണക്കാര്‍ക്ക് അത് ബുദ്ധിമുട്ടാവും. കുടുംബമായി കഴിയുന്നവര്‍ അത് കഴുത്തില്‍ മാത്രമേ ധരിക്കാവു. കയ്യില്‍ ധരിക്കുന്നത് ശരിയല്ല. ഇവിടെ വരുന്ന ചെറുപ്പക്കാരികളായ സ്ത്രീകളോട് മോതിരം പെരുവിരലില്‍ ധരിക്കരുത് എന്ന് ഞാന്‍ പറയാറുണ്ട്. ആവശ്യമില്ലാത്ത പലതിനെയും അതിലേക്ക് ആകര്‍ഷിക്കാന്‍ അത് കാരണമാവും. മോതിര വിരലില്‍ മോതിരം ധരിക്കാം പെരുവിരലില്‍ പാടില്ല. മറ്റു നാലു വിരലിലുമാവാം ഏറ്റവും നല്ലത് മോതിരവിരലാണ് പക്ഷേ ഒരിക്കലും മോതിരങ്ങള്‍ പെരുവിരലില്‍ ധരിക്കരുത് സ്വര്‍ണ്ണം, ചെമ്പ് ഇവ പെരുവിരലില്‍ ഇട്ടാല്‍ ആഭിചാരപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ സൃഷ്ടിക്കുന്ന ക്ഷുദ്രശക്തികള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. മറ്റൊരാള്‍ നിയന്ത്രിക്കുന്ന ഇത്തരം ശക്തികള്‍ക്ക് വിധേയമാവുന്നത് ആപത്താണ്. നിങ്ങളുടെ മോതിര വിരലില്‍ ഒരാള്‍ മോതിരം ഇട്ടപ്പോള്‍ മറ്റൊരാളുടെ നിയന്ത്രണത്തിലാവുന്നതുപോലെ.

 
 
 
  0 Comments
 
 
Login / to join the conversation1