രോഗം – അതു നിര്‍ണ്ണയിക്കുന്നതില്‍ കര്‍മ്മത്തിനു പങ്കുണ്ടോ?
പ്രാരബ്ധം എന്നൊരു സംഗതിയുണ്ട്. അത് ഈ ജന്മത്തില്‍ അനുഭവിച്ചു തീര്‍ക്കാനുള്ളതാണ്. പ്രാരബ്ധകര്‍മ്മം നിങ്ങളുടെ ശരീരത്തിലും ബുദ്ധിയിലും മനസ്സിലും എല്ലാം കുറിച്ചുവെച്ചിട്ടുള്ളതാണ്. എന്നാല്‍ അതേറ്റവും ആഴത്തില്‍ പതിഞ്ഞു കിടക്കുന്നത് നിങ്ങളുടെ പ്രാണനിലാണ്, ഊര്‍ജ്ജത്തിലാണ്.
 
 

सद्गुरु

ചിലര്‍ എപ്പോഴും പലവിധ രോഗങ്ങളാല്‍ പീഡിതരാണ്. വേറെ ചിലരെ രോഗങ്ങള്‍ ഒരിക്കലും അലട്ടുന്നില്ല. രോഗവും അരോഗാവസ്ഥയും നിര്‍ണ്ണയിക്കുന്നതില്‍ കര്‍മ്മങ്ങള്‍ക്ക് എത്രത്തോളം പങ്കുണ്ട്?

ചോദ്യം : സദ്ഗുരു, നമുക്ക് ചുറ്റും എന്തെല്ലാം തരത്തിലുള്ള രോഗങ്ങളും അതുമൂലമുണ്ടാകുന്ന ദുരിതങ്ങളുമാണ് ഉള്ളത്. മനുഷ്യര്‍ അനുഭവിക്കുന്ന കൊടുംവേദന പലപ്പോഴും കണ്ടുനില്‍ക്കാനാവുന്നില്ല. ഒരാള്‍ പൂര്‍ണ ആരോഗ്യത്തോടെ ജീവിതം ആസ്വദിക്കുന്നു, ഇനിയൊരാള്‍ക്ക് രോഗവും വേദനയും ഒഴിഞ്ഞ നേരമില്ല. എന്താണിതിനു കാരണം?

രോഗത്തിനു പല വശങ്ങളുണ്ട്:

ഇഗ്ലീഷില്‍ രോഗത്തിനു ഡിസീസ് എന്നാണ് പറയുക. അതായത്, Dis – ease. Ease   എന്നാല്‍ സൌഖ്യം, disease ആകുമ്പോള്‍ സൌഖ്യമില്ലാത്ത അവസ്ഥ. ശരീരത്തിന് സ്വസ്ഥത കിട്ടാതാകുമ്പോള്‍ ഊര്‍ജ്ജത്തിനു ഇടര്‍ച്ച സംഭവിക്കുന്നു. ശരീരത്തിനു സ്വസ്ഥത നല്‍കണം. ഉദാഹരണമായി ഈശാ കേന്ത്രത്തില്‍ യോഗ പരിശീലിക്കാന്‍ വരുന്ന ആസ്തമാ രോഗികള്‍ കൃത്യമായി ധ്യാനവും ക്രിയയും ശീലിക്കാന്‍ തുടങ്ങുന്നതോടെ പലരുടെയും ആസ്ത്‌മ അപ്പാടെ അപ്രത്യക്ഷമാകുന്നു - ഇത് വളരെ സാധാരണമായ ഒരു അനുഭവമാണ്. പ്രാണശക്തിക്ക് പതറിച്ച വരുമ്പോഴാണ് സാധാരണ ഗതിയില്‍ ആസ്ത്‌മ പോലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നത്. ക്രിയ പരിശീലിക്കാന്‍ തുടങ്ങുന്നതോടെ അവരുടെ പ്രാണശക്തിക്ക് ഒരടുക്കും ചിട്ടയും കൈവരുന്നു എന്നതാണ്. ചിലരില്‍ ഇത് ഭാഗികമായിട്ടാകാം സംഭവിക്കുന്നത്‌, അതിനു കാരണം അവരുടെ അസുഖത്തിന് കര്‍മ്മസംബന്ധമായ വശങ്ങള്‍ കൂടിയുണ്ട് എന്നുള്ളതാണ്.  ചിലര്‍ക്ക് ധ്യാനം കൊണ്ടോ ക്രിയ ചെയ്യുന്നത് കൊണ്ടോ ഫലമൊന്നും കിട്ടുന്നില്ല. കര്‍മ്മങ്ങളുടെ തീവ്രമായ സ്വാധീനമാണ് അതിനു കാരണം. ബാഹ്യമായ സാഹചര്യങ്ങളും ആസ്ത്‌മയ്ക്ക് കാരണമാകുന്നുണ്ട്. അതിനു മാറ്റമില്ലാത്തിടത്തോളം കാലം രോഗത്തിനു ശമനമുണ്ടാകുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ.

കര്‍മ്മങ്ങള്‍ രോഗത്തിനു കാരണമാകുന്നതെങ്ങിനെ?

പ്രാരബ്ധം എന്നൊരു സംഗതിയുണ്ട്. അത് ഈ ജന്മത്തില്‍ അനുഭവിച്ചു തീര്‍ക്കാനുള്ളതാണ്. പ്രാരബ്ധകര്‍മ്മം നിങ്ങളുടെ ശരീരത്തിലും ബുദ്ധിയിലും മനസ്സിലും എല്ലാം കുറിച്ചുവെച്ചിട്ടുള്ളതാണ്. എന്നാല്‍ അതേറ്റവും ആഴത്തില്‍ പതിഞ്ഞു കിടക്കുന്നത് നിങ്ങളുടെ പ്രാണനിലാണ്, ഊര്‍ജ്ജത്തിലാണ്.

ഒരു വിവരം എങ്ങിനെയാണ് ഊര്‍ജ്ജത്തില്‍ ആലേഖനം ചെയ്യപ്പെടുക?

ശാസ്ത്രീയമായി ഈ വിഷയം എത്രത്തോളം പഠനവിഷയമായിട്ടുണ്ട് എന്നെനിക്കു പറയാനാവില്ല. പക്ഷെ ശാസ്ത്രത്തിന്റെ ശ്രദ്ധ ഒരു ദിവസം ഈ വഴിക്ക് തിരിയുമെന്നു എനിക്കുറപ്പുണ്ട്.

ഒരു കാലത്ത് ഭാവിതലമുറക്ക്‌ ഉപയോഗപ്രദമാകും എന്നു തോന്നിയതെല്ലാം നമ്മുടെ പൂര്‍വികന്മാര്‍ ശിലകളില്‍ കൊത്തി വെച്ചിരുന്നു. അതിനു ശേഷമാണ് താളിയോലകളും കടലാസുമൊക്കെ ഉണ്ടായത്. ഇപ്പോള്‍ നമ്മള്‍ എത്തി നില്‍ക്കുന്നു, ഡിസ്കുകളിലും ചിപ്പുകളിലും. ഒരായിരം ശിലാഫലകങ്ങളില്‍ കൊത്തിവച്ചത് ഒരു പുസ്തകത്തില്‍ ഒതുക്കാനാവും. ആയിരം പുസ്തകങ്ങളിലുള്ളത് ഇപ്പോള്‍ നമുക്ക് ഒരു കോംപാക്റ്റ് ഡിസ്കില്‍ ഒതുക്കാനാകും. ആയിരം കോംപാക്റ്റ് ഡിസ്കിലുള്ളത് സൂക്ഷിച്ചു വെക്കാന്‍ ഇന്ന് നമുക്ക് ചെറിയൊരു ചിപ്പേ ആവശ്യമുള്ളൂ. ഒരു കോടി ചിപ്പിലുള്ളത് കുറിച്ച് വെക്കാന്‍ ഇത്തിരി ഊര്‍ജ്ജം മാത്രമേ വേണ്ടൂ എന്ന കാലവും വരും.

അത് സാദ്ധ്യമാകും എന്നെനിക്ക് ഉറപ്പിച്ചു പറയാനാകും. കാരണം എന്‍റെ ഉള്ളിലും നിങ്ങളുടെ ഉള്ളിലും അത് നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. ഏറ്റവും ആഴത്തില്‍ രേഖകള്‍ പതിഞ്ഞുകിടക്കുന്നത് ഊര്‍ജ്ജത്തിലാണ്. കര്‍മ്മത്തിന്‍റെതായ ഒരു "ബാക് അപ്പ്" ആണ് അതെന്നു പറയാം. സ്ഥിരബുദ്ധി നഷ്ടപ്പെട്ടാലും ആ രേഖകള്‍ നിങ്ങളുടെ ശരീരത്തില്‍ തന്നെ പതിഞ്ഞു കിടക്കും. ശരീരം നഷ്ടപ്പെട്ടാലോ? അപ്പോഴും അത് പ്രാണനില്‍ തന്നെ അവശേഷിക്കും.

വികാരപ്രകടനത്തിനായി മാറ്റിവച്ചിട്ടുള്ള ഊര്‍ജ്ജം

ഓരോരുത്തരുടെയും കര്‍മ്മബന്ധങ്ങള്‍ക്കു അനുസൃതമായാണ് ഊര്‍ജ്ജം പ്രവര്‍ത്തിക്കുന്നത്. വളരെ സങ്കീര്‍ണമായ ഒരു വിഷയം, എന്നാലും ചുരുക്കി പറയാം. ഓരോ തലത്തിനും ഇത്ര അളവ് ഊര്‍ജ്ജം പ്രയോജനപ്പെടുത്തണം എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ശാരീരിക പ്രവൃത്തികള്‍ക്കുള്ളത്, വികാരങ്ങള്‍ക്കുള്ളത്, വിചാരങ്ങള്‍ക്കുള്ളത്, ശരീരത്തിനകത്തുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്, അങ്ങിനെ ഒരോന്നിനുമുണ്ട് പ്രത്യേകമായ ഒരളവു ഊര്‍ജ്ജം.

ഇന്നത്തെ ആധുനിക യുഗത്തില്‍ വികാരങ്ങള്‍ പൂര്‍ണമായും പ്രകടിപ്പിക്കാന്‍ സാഹചര്യങ്ങള്‍ ആര്‍ക്കും സാവകാശം നല്‍കുന്നില്ല. അതിനായി മാറ്റിവെച്ചിട്ടുള്ള ഊര്‍ജ്ജം മറ്റു കാര്യങ്ങള്‍ക്കായി വിനിയോഗപ്പെടുത്താനും സാദ്ധ്യമല്ല. ആ ഊര്‍ജ്ജം വികാരമായി തന്നെ പ്രകടമാകണം. അല്ലാത്ത പക്ഷം അത് ഉള്‍വലിഞ്ഞു ശരീരത്തിനകത്ത് ഓരോരോ തോന്ന്യവാസങ്ങള്‍ കാട്ടി തുടങ്ങും.

emotionalഅമേരിക്കക്കാരില്‍ മൂന്നിലൊരാള്‍ എന്ന കണക്കിന് മാനസികാസ്വാസ്ഥ്യം ഉള്ളവരാണ് എന്ന് കേള്‍ക്കുന്നു. അവരുടെ സാംസ്ക്കാരിക പശ്ചാത്തലത്തില്‍ വികാര പ്രകടനങ്ങള്‍ക്ക് ഇടമില്ല എന്നതാണ് പ്രധാനപ്പെട്ട കാരണം. വൈകാരികമായ ഏതു പ്രകടനവും വ്യക്തിയുടെ ദൌര്‍ബല്യമായാണ് അവര്‍ കാണുന്നത്. അതുകൊണ്ട് 90% ആള്‍ക്കാരും അവരുടെ വികാരങ്ങള്‍ ഏറെയും ഉള്ളില്‍ അമര്‍ത്തി വെക്കുകയാണ് പതിവ് - സ്നേഹമായാലും, സങ്കടമായാലും, സന്തോഷമായാലും - അത് പുറത്ത് കാണിക്കാന്‍ അവര്‍ക്ക് ഭയമാണ്, നാണക്കേടാണ്. ഉറക്കെ ചിരിക്കുന്നത് അന്തസ്സിനു ചേരാത്തത്, പൊതുസ്ഥലത്തു കരഞ്ഞാല്‍ അതും അന്തസ്സിനു ചേരാത്തത്.

ആധുനിക സംസ്ക്കാരം – അത് നിയന്ത്രിത സംസ്കാരമെന്നാണ് ഞാന്‍ പറയുക. സമൂഹം നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ പെരുമാറാന്‍ നാം നിര്‍ബന്ധിതരാകുന്നു.

ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ള ഊര്‍ജ്ജം

ആധുനിക സമൂഹത്തില്‍ ശാരീരികമായ പ്രവര്‍ത്തനങ്ങളുടെ തോത് വളരെയധികം കുറഞ്ഞിരിക്കുന്നു. പഴയകാലത്തുള്ളവര്‍ ചെയ്തിരുന്നതുപോലെയുള്ള അദ്ധ്വാനമൊന്നും ഇന്നുള്ളവര്‍ ചെയ്യുന്നില്ല. ശരീരാവയവങ്ങളെ വേണ്ടവിധം പ്രവര്‍ത്തിപ്പിക്കുന്നില്ല എന്നുതന്നെ പറയാം. ശാരീരിക പ്രവൃത്തികളിലൂടെയാണ് പ്രാരബ്ധ കര്‍മ്മങ്ങളില്‍ വലിയൊരു ഭാഗം പൂര്‍ത്തീകരിക്കപ്പെടുന്നത്. ഓരോ വ്യക്തിയിലും അതിന്റെ തോതിന് ഏറ്റക്കുറച്ചിലുണ്ടാകും. ഇതിനായി മാറ്റിവെച്ചിട്ടുള്ള ഊര്‍ജ്ജവും ഇതിനായി തന്നെ ചിലവഴിക്കണം. അല്ലാത്ത പക്ഷം അത് പല ദോഷങ്ങളും ഉളവാക്കും. രോഗങ്ങള്‍ക്കു കാരണമാകും.

ശാരീരിക പ്രവൃത്തികളിലൂടെയാണ് പ്രാരബ്ധ കര്‍മ്മങ്ങളില്‍ വലിയൊരു ഭാഗം പൂര്‍ത്തീകരിക്കപ്പെടുന്നത്

പഴയ കാലത്ത് കേട്ടിട്ടു പോലുമില്ലാതിരുന്ന പല നാഡീരോഗങ്ങളും, മാനസീക വൈകല്യങ്ങളും ആധുനീക സമൂഹത്തില്‍ ധാരാളമായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ശാരീരികമായി അദ്ധ്വാനിക്കുമ്പോള്‍ അതിനുള്ള ഊര്‍ജ്ജം സമൃദ്ധമായി വിനിയോഗിക്കപ്പെടുന്നു. എന്നാല്‍ ഇന്നത്തെ ആളുകള്‍ മേലനങ്ങി പണിയെടുക്കുന്നതില്‍ വിമുഖരാണ്.

പ്രത്യേകം ചില മേഖലകളിലുള്ളവര്‍, ഉദാഹരണത്തിന് കായിക താരങ്ങള്‍, പര്‍വതാരോഹകര്‍ തുടങ്ങിയവര്‍ അവരുടെ ഊര്‍ജ്ജം വേണ്ടവിധത്തില്‍ ചിലവഴിക്കുന്നവരാണ്. അവരുടെ മാനസിക നില തികച്ചും വേറൊരു തലത്തിലായിരിക്കും, കാരണം അവര്‍ ദേഹാദ്ധ്വാനമുള്ള പണികളിലും വ്യായാമങ്ങളിലും വ്യാപൃതരാണ്. അങ്ങിനെയുള്ളവരില്‍ അമിതമായ ലൈംഗികാസക്തിയോ, ശാരീരിക തൃഷ്ണകളോ സാധാരണയായി കാണാറില്ല. അവരുടെ ഊര്‍ജ്ജം വേണ്ട വിധത്തില്‍ ഉപയോഗിക്കപ്പെടുന്നതുകൊണ്ട് അവര്‍ ഊര്‍ജ്ജസ്വലരായി കഴിയുന്നു.

ശരീരത്തെ വേണ്ടവിധം പ്രവൃത്തിപ്പിക്കാതിരിക്കുമ്പോള്‍ അതിനായി മാറ്റി വെച്ചിട്ടുള്ള ഊര്‍ജ്ജം ഒരു കൂട്ടിലകപ്പെട്ടതു പോലെയായിത്തീരുന്നു. അതിന്‍റെ ഫലമായി ഒരുതരം പൊറുതിമുട്ടല്‍ അനുഭവിക്കാന്‍ ഇടവരുന്നു. അത് പിന്നീട് ഒരു രോഗാവസ്ഥയായി മാറുന്നു. പുറത്തേക്കു പ്രവഹിക്കാനാകാതെ ഉള്ളില്‍ കിടന്ന് ഞെരുങ്ങുന്ന ഊര്‍ജ്ജം, ആ വ്യക്തിയെ ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കാന്‍ അനുവദിക്കുന്നില്ല. അവരുടെ നടപ്പും, നില്‍പ്പും, ഇരിപ്പും കണ്ടാലേ തോന്നും, എന്തോ പന്തികേടുണ്ടല്ലോ എന്ന്. പരിശ്രമത്തിലൂടെ ചിലര്‍ അവരുടെ പെരുമാറ്റത്തില്‍ സ്വാഭാവികമല്ലാത്ത ഒരു "ഭംഗി" കലര്‍ത്തുന്നത് കാണാറുണ്ട്‌, അവരുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒക്കെ. അത് പക്ഷെ ബാഹ്യമായി മാത്രമാണ്. ഉള്ളിലെ ഊര്‍ജ്ജത്തെ ഞെരുക്കിവച്ച് അന്യര്‍ക്കുവേണ്ടി വേറൊരു മുഖം പുറത്ത് കാണിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അസ്വസ്ഥത വരുത്തുകയേയുള്ളു. ഞെരുക്കിയമര്‍ത്തപ്പെട്ട ആ ഊര്‍ജ്ജം സ്വയം പ്രകടിപ്പിക്കാനായി മറ്റു വഴികള്‍ നിശ്ചയമായും തേടും. അത് രോഗാവസ്ഥക്ക് കാരണമാകുന്നു.

ഈ കാരണം കൊണ്ടാണ് ആത്മീയസ്ഥാപനങ്ങളിലുള്ളവരെ ശാരീരികപ്രവൃത്തികളില്‍ വ്യാപ്രുതരാകുവാന്‍ നിര്‍ബന്ധിക്കുന്നത്. പലരുടെയും വിചാരം, അദ്ധ്യാത്മീകത എന്നാല്‍ ഏതെങ്കിലും ഒരു മരച്ചുവട്ടിലിരുന്നു ഉറക്കം തൂങ്ങുക എന്നാണ്. ആ ധാരണ തികച്ചും തെറ്റാണ്.

Bodyഇവിടെയുള്ള സദാ കര്‍മ്മനിരതരായിരിക്കുന്ന ബ്രഹ്മചാരികളെ കണ്ടു പലരും അതിശയപ്പെടാറുണ്ട്, “ആദ്ധ്യാത്മീക സാധനകള്‍ അനുഷ്ടിക്കാന്‍ വന്നവര്‍ ഇത്ര അധികം ജോലികള്‍ ചെയ്യേണ്ടതുണ്ടോ?” ഈ കൂട്ടരില്‍ അധികം പേരും ദിവസത്തില്‍ ഇരുപതു മണിക്കൂറും ജോലി ചെയ്യുന്നവരാണ്‌. അവരുടെ ആദ്ധ്യാത്മീക സാധനയുടെ ഒരു പ്രധാന ഭാഗം തന്നെയാണ് അവര്‍ ചെയ്യുന്ന ജോലികളും. പ്രാരബ്ധ കര്‍മ്മങ്ങള്‍ക്കായി ഓരോരുത്തരിലും നിക്ഷിപ്തമായിട്ടുള്ള ഊര്‍ജ്ജം അതാതിന് അനുവദിച്ചിട്ടുള്ള ചാലിലൂടെ തന്നെ ചിലവഴിക്കപ്പെടണം, ഒരഞ്ചു വര്‍ഷത്തിനുള്ളിലെങ്കിലും, അതാണ്‌ എന്‍റെ ഉദ്ദേശം. പല വിധ കര്‍മ്മങ്ങളിലൂടെ ആ ഊര്‍ജ്ജം ചിലവഴിച്ചു കഴിഞ്ഞാല്‍ പിന്നെ കര്‍മ്മോദ്യുക്തനാവേണ്ട ആവശ്യമില്ല. ചെയ്യുന്നുവെങ്കില്‍ തന്നെ അത് അവനവന്‍റെ ഇച്ഛക്കനുസരിച്ചായിരിക്കും, ഒരു വിധ നിര്‍ബന്ധങ്ങള്‍ക്കും വഴങ്ങിക്കൊണ്ടായിരിക്കില്ല.

“സ്വസ്ഥമായി, നിശ്ചലമായി ഇരിക്കൂ”, അങ്ങിനെ ഒരാളോട് ഞാന്‍ പറഞ്ഞാല്‍ എത്ര നേരം വേണമെങ്കിലും അയാള്‍ക്ക്‌ ഒരു ബുദ്ധിമിട്ടും കൂടാതെ അടങ്ങിയിരിക്കാനാകണം.

രോഗങ്ങള്‍ക്ക് കര്‍മ്മസംബന്ധമായ ചില കാരണങ്ങള്‍ ഉണ്ട്. അത്തരത്തിലുള്ള കാരണങ്ങള്‍ കൊണ്ടല്ലാതെ വാസ്തവത്തില്‍ ആരും തന്നെ രോഗികളാകേണ്ട കാര്യമില്ല. ആധുനീക ചികിത്സാശാസ്ത്രം വളരെയധികം പുരോഗമിച്ചിട്ടുണ്ട്. എന്നിട്ടും രോഗങ്ങളുടെ എണ്ണവും രോഗികളുടെ എണ്ണവും കൂടിവരുന്നതായാണ് കാണുന്നത്.

ഇതു തന്നെയാണ് നമ്മുടെ ശരീരത്തിനകത്തും സംഭവിക്കുന്നത്‌. ഒരു തരത്തിലുള്ള ഊര്‍ജ്ജത്തെയും കെട്ടികിടക്കാന്‍ അനുവദിക്കരുത്. അവ നേര്‍വഴികളിലൂടെ പുറത്തേക്കൊഴുകട്ടെ. രോഗങ്ങളെ ഒരു പരിധിവരെ ഒഴിച്ചുനിര്‍ത്താനാകും

ഈ നൂറ്റാണ്ടില്‍ നാം ഏറ്റവും അധികം ചിലവഴിക്കുന്നത് മാനസികമായ ഊര്‍ജ്ജമാണ്, ചിന്തകള്‍ക്കായി നീക്കി വെച്ചിട്ടുള്ള ഊര്‍ജ്ജം. എല്ലാ തരത്തിലുള്ള ഊര്‍ജ്ജവും -  ശാരീരികം, മാനസീകം, ബുദ്ധിപരം, വൈകാരീകം മുതലായി എല്ലാം - അതാതിന്റെ തോതില്‍ ഉപയോഗിച്ചു തീര്‍ക്കേണ്ടതാണ്. ഉദാഹരണമായി കേന്ദ്ര ബജറ്റിന്‍റെ കാര്യം തന്നെ എടുക്കാം - ആരോഗ്യ പരിപാലനത്തിനു ഇത്ര ശതമാനം, വിദ്യാഭ്യാസത്തിന്, വികസനപ്രവര്‍ത്തനങ്ങള്‍ക്ക്, വ്യവസായങ്ങള്‍ക്കും, കൃഷിക്കും ഇത്ര ശതമാനം എന്നിങ്ങനെയാണല്ലോ പങ്കുവെപ്പ്. വലിയൊരു ശതമാനം ഊര്‍ജോല്‍പ്പാദനത്തിനായും മാറ്റിവെക്കുന്നു. ഇതെല്ലാം നിര്‍ദേശിക്കപ്പെട്ട തോതില്‍ തന്നെ പ്രയോജനപ്പെടുത്തിയില്ല എങ്കില്‍ രാജ്യത്തിന്റെ പൊതുവായ സാമ്പത്തികാവസ്ഥ, മനുഷ്യരുടെ ജീവിതനിലവാരം, ഭാവി തലമുറയുടെ ക്ഷേമൈശ്വര്യം ഇതെല്ലാം തകരാറിലാവും.

ഇതു തന്നെയാണ് നമ്മുടെ ശരീരത്തിനകത്തും സംഭവിക്കുന്നത്‌. ഒരു തരത്തിലുള്ള ഊര്‍ജ്ജത്തെയും കെട്ടികിടക്കാന്‍ അനുവദിക്കരുത്. അവ നേര്‍വഴികളിലൂടെ പുറത്തേക്കൊഴുകട്ടെ. രോഗങ്ങളെ ഒരു പരിധിവരെ ഒഴിച്ചുനിര്‍ത്താനാകും.

ആരോഗ്യവാനയിരുന്നാല്‍ മാത്രമേ ഒരു വ്യക്തിയുടെ ജീവിത നിലവാരം ഭദ്രവും
ശക്തവുമാകുകയുള്ളു, ജീവിതത്തിന്റെ എല്ലാ തുറകളും സമീകൃതമുള്ളതും, സ്വരച്ചേര്‍ച്ചയുള്ളതുമാകു!

 
 
  0 Comments
 
 
Login / to join the conversation1