പ്രേതാത്മാക്കളുടെ സാന്നിധ്യം – നാലാം ഭാഗം
 
 

सद्गुरु

ശിലാകര്‍മ്മം നടക്കുന്ന സമയം പ്രേതബാധ അനുഭവിക്കുന്ന ചില ആളുകള്‍ എന്നെ സമീപിച്ചു. ഞാന്‍ അവരെ ക്ഷേത്രത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പത്തുമിനിട്ടിനുള്ളില്‍ അവര്‍ സാധാരണ രീതിയിലായി.

ഇതിനുകാരണം പ്രേതാത്മാവിന് ക്ഷേത്രത്തിനുള്ളില്‍ കടക്കാന്‍ കഴിയാത്തതാണ്.

ഏതുക്ഷേത്രം പണിയുമ്പോഴും രക്ഷാകവചങ്ങള്‍ സൃഷ്ടിക്കാറുണ്ട്, അതിനടുത്ത് ഇത്തരം അദൃശ്യശക്തികള്‍ക്ക് പെരുമാറുന്നതിന് സാധ്യമാവുംവിധം മറ്റൊരു ചെറിയ ക്ഷേത്രംകൂടി നിര്‍മ്മിക്കാറുണ്ട്

ഈ ആത്മാക്കളെല്ലാം ഇവിടേക്ക്, പ്രത്യേകിച്ച് എന്‍റെ അടുത്തേക്ക് ആകര്‍ഷിക്കപ്പെടുവാന്‍ ചില കാരണങ്ങളുണ്ട്. അതേസമയം ധ്യാനലിംഗക്ഷേത്രത്തിലേക്ക് അവയ്ക്ക് കടക്കുവാന്‍ കഴിയില്ല. കാരണം അതിന്‍റെ പ്രതിഷ്ഠസമയത്ത്, ഇത്തരം ആത്മാക്കള്‍ അതിലേക്ക് കടക്കാതിരിക്കാനുള്ള തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു. പ്രേതബാധമൂലം കഷ്ടപ്പാടുകള്‍ സഹിച്ചുകൊണ്ടിരുന്ന ചില ആളുകള്‍ ആ സമയത്ത് എന്നെ സമീപിച്ചു. ഞങ്ങള്‍ അവരെ ക്ഷേത്രത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പത്തുമിനിട്ടിനുള്ളില്‍ അവര്‍ സാധാരണ രീതിയിലായി. ഇതിനുകാരണം പ്രേതാത്മാവിന് ക്ഷേത്രത്തിനുള്ളില്‍ കടക്കാന്‍ കഴിയാത്തതാണ്.

ഏതുക്ഷേത്രം പണിയുമ്പോഴും ഇത്തരം രക്ഷാകവചങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇക്കാരണത്താല്‍ ഭാരതത്തില്‍ മഹാക്ഷേത്രങ്ങള്‍ പണിയുമ്പോള്‍ അതിനടുത്ത് ഇത്തരം അദൃശ്യശക്തികള്‍ക്ക് പെരുമാറുന്നതിന് സാധ്യമാവുംവിധം മറ്റൊരു ചെറിയ ക്ഷേത്രംകൂടി നിര്‍മ്മിക്കാറുണ്ട്. ആഭിചാര ക്രിയകള്‍ക്കുവേണ്ടി ഇത്തരം ക്ഷേത്രങ്ങള്‍ ഉപയോഗിക്കപ്പെടാറുണ്ട്.

എന്‍റെ കൂടെ ഇത്തവണ കേദാര്‍നാഥിലേക്ക് നടന്നുവന്ന ആളുകള്‍, വഴിയരികില്‍ ഞാന്‍ കുറച്ചുസമയം ചിലവഴിച്ച ഗൂഢക്ഷേത്രം ഓര്‍ക്കുന്നുണ്ടാവും. അത്തരം ആത്മാക്കള്‍ക്ക് വരുവാന്‍ വേണ്ടിയും, അവയെ സ്വന്തം കാര്യസാധ്യത്തിനുവേണ്ടി ഉപയോഗിക്കാന്‍വേണ്ട അറിവുള്ളവര്‍ക്ക്; അതിനുവേണ്ടിയുമാണ് ആ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന ക്ഷേത്രം ദുരുപയോഗപ്പെടുത്താതിരിക്കുവാനുള്ള ഒരു രക്ഷാമാര്‍ഗ്ഗം കൂടിയാണത്.
ധ്യാനലിംഗക്ഷേത്രത്തിന് ഒരു രക്ഷാധികാരി ആവശ്യമുള്ളതുകൊണ്ടല്ല, മറിച്ച് അവിടെ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ അതിന് കഴിയാത്തതുമായ ആത്മാക്കള്‍ക്കുവേണ്ടിയാണത്.

ധ്യാനലിംഗക്ഷേത്രത്തിന് ഒരു രക്ഷാധികാരി ആവശ്യമുള്ളതുകൊണ്ടല്ല, മറിച്ച് അവിടെ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ അതിന് കഴിയാത്തതുമായ ആത്മാക്കള്‍ക്കു വേണ്ടിയാണത്.

ഞാന്‍ ഈ ദേഹം വെടിയുന്നതിനുമുമ്പ് ധ്യാനലിംഗ ക്ഷേത്രത്തിനടുത്തും ഇത്തരം ഒരു ക്ഷേത്രം നിര്‍മ്മിക്കും. ഭാവിയില്‍ ഒരുത്തരും ധ്യനാലിംഗക്ഷേത്രത്തെ ഒരുവിധത്തിലും ദുരുപയോഗപ്പെടുത്താതിരിക്കാന്‍ വേണ്ടിയതാണിത്. ധ്യാനലിംഗ ക്ഷേത്രത്തിന്‍റെ രക്ഷാധികാരിയായിരിക്കും ഈ ക്ഷേത്രം. ധ്യാനലിംഗക്ഷേത്രത്തിന് ഒരു രക്ഷാധികാരി ആവശ്യമുള്ളതുകൊണ്ടല്ല, ഇത്, മറിച്ച് അവിടെ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ അതിന് കഴിയാത്തതുമായ ആത്മാക്കള്‍ക്കുവേണ്ടിയാണത്. അവയെ അങ്ങിനെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. കാരണം, മറ്റുയാതൊരു കുഴപ്പങ്ങളുമില്ലാത്ത അവ പ്രേതാത്മാക്കളായി എന്നേയുള്ളു. അവയ്ക്ക് ശരീരമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്? ഈ ആത്മാക്കളെ സന്തോഷിപ്പിക്കാനായി ഞാന്‍ ഒരു ഗൂഢക്ഷേത്രം നിര്‍മ്മിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് അവയുമായി കൂട്ടുകൂടുകയും ചെയ്യാം (ചിരിക്കുന്നു).

എന്റെ വീട്ടിലെ ക്ഷേത്രം ഇത്തരത്തിലുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ മറ്റൊരു രീതിയിലാണ് അവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. എന്‍റെ ശരീരത്തിന്‍റെ പുനര്‍ജീവനം മറ്റു ഘടകങ്ങളുടെ സഹായത്തോടെ അവിടെയാണ് നടന്നത്. കാന്തശക്തിയാലെന്നവണ്ണം അവ അവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുമെങ്കിലും, ഞാന്‍ കൂട്ടിക്കൊണ്ടുപോവുമ്പോഴല്ലാതെ ക്ഷേത്രത്തില്‍ കയറാറില്ല. ചിലരെ ഞാന്‍ കൈക്കുപിടിച്ച് കൂട്ടിക്കൊണ്ടുപോയിട്ടുണ്ട് (ചിരിക്കുന്നു). ഇത്തരം കാര്യങ്ങള്‍ ഒന്നും ഞാന്‍ പറയാന്‍ പാടില്ലാത്തതാണ്. ഈ ദിവസങ്ങളിലെല്ലാം ഞാന്‍ സംസാരിച്ചിരുന്നത് തികച്ചും യുക്തിഭദ്രമായിട്ടാണ്. എന്നാല്‍ ഈ വര്‍ഷാവസാന നാളില്‍ നിങ്ങള്‍ എന്നെക്കൊണ്ട് എന്തിന് ഇങ്ങിനെയൊക്കെ സംസാരിപ്പിക്കണം. ഏതായാലും നിങ്ങള്‍ ശ്രദ്ധിച്ചോളൂ, പുതുവര്‍ഷവും അവയെപ്പോലെ ശബ്ദമുണ്ടാക്കാതെ കടന്നുവരും.

ഈ ആത്മാക്കള്‍ക്ക് തലച്ചോറില്ല, പ്രവണതകള്‍ മാത്രമേയുള്ളു. വേണ്ടത്ര ശാരീരിക ക്ഷമതയില്ലാത്തപ്പോള്‍ അവയെ കൈകാര്യം ചെയ്താല്‍ അവ നിങ്ങള്‍ക്കെതിരായി തിരിഞ്ഞെന്നുവരും.

ഈ ആത്മാക്കള്‍ക്ക് തലച്ചോറില്ല, പ്രവണതകള്‍ മാത്രമേയുള്ളു. വേണ്ടത്ര ശാരീരിക ക്ഷമതയില്ലാത്തപ്പോള്‍ അവയെ കൈകാര്യം ചെയ്താല്‍ അവ നിങ്ങള്‍ക്കെതിരായി തിരിഞ്ഞെന്നുവരും. ഇവരില്‍ ചിലര്‍ എന്‍റെ വീടിന്‍റെ മേല്‍ക്കൂരയില്‍ തുടര്‍ച്ചയായി മാസങ്ങളോളം ഉണ്ടായിരുന്നു. പോകാനാവാതെ അവര്‍ കാത്തു കാത്തിരുന്നു. ധ്യാനലിംഗ പ്രതിഷ്ഠയ്ക്ക് ശേഷം എന്‍റെ ആരോഗ്യ സ്ഥിതി ഭദ്രമല്ലാത്തതിനാല്‍ ഞാന്‍ അവയുമായി ഇടപെടാതെ ഒഴിഞ്ഞുനിന്നു. നോക്കൂ, ഈ ആത്മാക്കള്‍ക്ക് തലച്ചോറില്ല, പ്രവണതകള്‍ മാത്രമേയുള്ളു. വേണ്ടത്ര ശാരീരിക ക്ഷമതയില്ലാത്തപ്പോള്‍ അവയെ കൈകാര്യം ചെയ്താല്‍ അവ നിങ്ങള്‍ക്കെതിരായി തിരിഞ്ഞെന്നുവരും. പ്രതിഷ്ഠയ്ക്കുശേഷം ഞാനവരെ വെറുതെ വിട്ടിരിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ പത്തു പതിനൊന്ന് മാസക്കാലമായി ഞാന്‍ അവയെ പലതിനേയും ക്ഷേത്രത്തില്‍ കൊണ്ടുവന്ന് പൂര്‍ണ്ണമായി മോചിപ്പിച്ചു. അതുകാരണം ക്ഷേത്രത്തിലെ ഊര്‍ജസ്ഥിതി കൂടുതല്‍ സമൃദ്ധമായിത്തീര്‍ന്നു. വീണ്ടും ഒരു ശരീരം സ്വീകരിച്ച് സാക്ഷാത്കാരം ലഭിക്കുന്നതിനിടയില്‍ അവ പലതിലും കുടുങ്ങിപ്പോവാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. നിങ്ങളുടെ ഈ ബുദ്ധിശക്തിയുള്ളപ്പോള്‍ സാക്ഷാത്കാരം നേടിത്തരുക എത്ര പ്രായസമാണെന്ന് അറിയുന്നുണ്ടോ? (ചിരിക്കുന്നു) ഈ ശരീരമില്ലായിരുന്നെങ്കില്‍ എനിക്ക് നിങ്ങളെ എന്തു വേണമെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞാനെന്തെങ്കിലും ചെയ്താല്‍ നിങ്ങളുടെ ശരീരം ഇവിടെ മരിച്ചു വീഴും. ഞാന്‍ പല കാര്യങ്ങളും വിശദീകരിക്കേണ്ടതായിവരും. ഒടുവില്‍ അത് വലിയ ബുദ്ധിമുട്ടാകും. എന്നാല്‍ നിങ്ങള്‍ക്കു ശരീരമില്ലായിരുന്നു എങ്കില്‍ ഞാന്‍ എന്തു ചെയ്താലും മറ്റൊരാളത് അറിയുകയില്ല.

അറിവോടെയായാലും അല്ലാതെയായാലും എല്ലാ ജീവനും ആഗ്രഹിക്കുന്നത് മോചനമാണ്. അവരവരുടെ പരിമിതികള്‍കൊണ്ടോ ഭയം കൊണ്ടോ തെറ്റിദ്ധാരണകള്‍ കൊണ്ടോ അങ്ങിനെ കാംക്ഷിക്കുന്നില്ല എന്ന് തോന്നുമെങ്കിലും, എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്നത് മോചനം മാത്രമാണ്. നിങ്ങളുടെ ശരീരത്തിന് ഞാന്‍ ഉത്തരം പറയേണ്ടതില്ലെങ്കില്‍ നിങ്ങളേയും എളുപ്പത്തില്‍ മോചിപ്പിക്കാനാവും. അതിനാലാണ് ഗുരുക്കന്മാര്‍ നിങ്ങളുടെ ശരീരം പക്വമാകുന്നതുവരെ കാത്തിരിക്കുന്നത്. മരണസമയമാവുമ്പോള്‍ അദ്ദേഹം ഇടപെട്ട് ചെയ്യാനുള്ളത് ചെയ്യും. ചിലപ്പോള്‍ കുറെ ദിവസങ്ങള്‍ മുമ്പു തന്നെ നിങ്ങളെ വിടപറയാന്‍ അദ്ദേഹം അനുവദിക്കും.

 
 
  0 Comments
 
 
Login / to join the conversation1