പ്രപഞ്ചത്തിന്‍റെ ആവാഹനം

 

ശരീരം ഒരു ആന്‍റിന പോലെയാണ്. നിങ്ങള്‍ അതിനെ ശരിയായ രീതിയില്‍ തിരിച്ചുവച്ചാല്‍ ഈ അസ്തിത്വത്തിലുള്ള എന്തും ഗ്രഹിക്കുവാന്‍ കഴിയും.ഈ അസ്തിത്വം ആകെത്തന്നെ ഒരു പ്രത്യേകതരം ജ്യാമിതിയിലാണ്. നിങ്ങളുടെ ശരീരവും അങ്ങനെതന്നെ. അതിനാല്‍ ശരീരം വളരെ വിപുലമായ സാധ്യതകള്‍ ഉള്ളതായിത്തീര്‍ന്നിരിക്കുന്നു.

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് വലിയ ഒരു കാറ്റടിച്ചാല്‍ നിങ്ങള്‍ വീടിനു മുകളില്‍ പോയി ടി.വി. ആന്‍റിന ശരിയായ രീതിയില്‍ തിരിച്ചു വയ്ക്കേണ്ടിവന്നിരുന്നു. (ഇപ്പോള്‍ അത് ഒരു പ്രശ്നമല്ല). ഒരു പ്രത്യേകദിശയില്‍ അതു തിരിച്ചു വച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ക്കു ടി.വി. ദൃശ്യങ്ങള്‍ ലഭിക്കുകയുള്ളൂ. നിങ്ങള്‍ക്കു പ്രിയപ്പെട്ട ഓപ്പറയോ ക്രിക്കറ്റ്മാച്ചോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പ്രതികൂലകാലാവസ്ഥമൂലം അത് അപ്രത്യക്ഷമാകുന്നു. അപ്പോള്‍ ആന്‍റിന വീണ്ടും കൃത്യമായി ട്യൂണ്‍ ചെയ്യണം. ഈ ശരീരവും അങ്ങനെയാണ്. നിങ്ങള്‍ അതിനെ ശരിയായ രീതിയില്‍ പിടിച്ചാല്‍ പ്രപഞ്ചത്തെ മുഴുവനും അതിലൂടെ ഗ്രഹിക്കുവാന്‍ കഴിയും. നിങ്ങള്‍ അതിനെ മാറ്റി മറ്റൊരു തരത്തിലാക്കിയാല്‍ പഞ്ചേന്ദ്രിയവ്യാപാരങ്ങള്‍ക്കപ്പുറമുള്ള ഒന്നുംതന്നെ നിങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ കഴിയില്ല. നിങ്ങളുടെ ശരീരം ഒരു ബാരോമീറ്റര്‍പോലെയാണ്. അത് എങ്ങനെ നോക്കണമെന്ന് അറിയാമെങ്കില്‍ അതിലൂടെ നിങ്ങളെക്കുറിച്ചും നിങ്ങളുടെ ചുറ്റുപാടിനെക്കുറിച്ചും ഒക്കെ അറിയാന്‍ പറ്റും. ശരീരം ഒരിക്കലും നിങ്ങളോടു കള്ളം പറയില്ല. നാം ശരീരത്തെ വിശ്വസിക്കുവാന്‍ പഠിക്കണം. ഭൗതികമായ ഈ ശരീരത്തെ നിരന്തരമായ സമ്മര്‍ദ്ദപ്രക്രിയയിലൂടെ ബോധവും ഗ്രഹണശേഷിയുമുള്ള ശക്തമായ ഒരു ഉപകരണമായി മാറ്റിത്തീര്‍ക്കുകയാണ് നാം ചെയ്യുന്നത്. ഈ ശരീരത്തെ ഭൂമിയില്‍നിന്നു സ്വീകരിച്ച ഭക്ഷണങ്ങളിലൂടെ രൂപം കൊണ്ട മാംസത്തിന്‍റെയും രക്തത്തിന്‍റെയും സമ്മര്‍ദ്ദരസതന്ത്രത്തിന്‍റെയും ഒരു കൂമ്പാരമായല്ലാതെ എങ്ങനെ മാറ്റിയെടുക്കാമെന്നതിന് ഒരു ശാസ്ത്രവും സാങ്കേതികവിദ്യയുമുണ്ട്. ശരീരത്തെ വായിക്കാന്‍ അറിയാമെങ്കില്‍ നിങ്ങളുടെ കഴിവുകളെയും പരിമിതികളെയും ഭൂതഭാവിവര്‍ത്തമാനങ്ങളെയും കുറിച്ചെല്ലാം അതില്‍ നിന്നു മനസ്സിലാക്കാം. അതിനാലാണ് നാം യോഗശരീരത്തില്‍നിന്ന് ആരംഭിക്കുന്നത്. നിങ്ങളുടെ ശരീരം ഒരു ബാരോമീറ്റര്‍ പോലെയാണ്. നിങ്ങള്‍ക്ക് അതു നോക്കാന്‍ അറിയുമെങ്കില്‍ നിങ്ങളെക്കുറിച്ചും നിങ്ങള്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ചും എല്ലാ കാര്യങ്ങളും അതിനു പറയാന്‍ കഴിയും.

ഈ ശരീരത്തെ ഭൂമിയില്‍നിന്നു സ്വീകരിച്ച ഭക്ഷണങ്ങളിലൂടെ രൂപം കൊണ്ട മാംസത്തിന്‍റെയും രക്തത്തിന്‍റെയും സമ്മര്‍ദ്ദരസതന്ത്രത്തിന്‍റെയും ഒരു കൂമ്പാരമായല്ലാതെ എങ്ങനെ മാറ്റിയെടുക്കാമെന്നതിന് ഒരു ശാസ്ത്രവും സാങ്കേതികവിദ്യയുമുണ്ട് .

അത് ഇനി പറയുന്നതുപോലെ വളരെ ലളിതമാണ്. ഫോണിനെക്കുറിച്ചോ അതുപോലുള്ള ഉപകരണങ്ങളെക്കുറിച്ചോ നിങ്ങള്‍ക്ക് കൂടുതല്‍ അറിയാമെങ്കില്‍ അതിനെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയും. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയിലെ സെല്‍ഫോണ്‍ കമ്പനികള്‍ ഒരു സര്‍വ്വേ നടത്തി. തൊണ്ണൂറ്റേഴു ശതമാനം സെല്‍ഫോണ്‍ ഉപഭോക്താക്കളും അവരുടെ ഉപകരണത്തിന്‍റെ കഴിവുകളുടെ ഏഴുശതമാനത്തോളം മാത്രമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നതാണ് ആ പഠനം (സ്മാര്‍ട്ട് ഫോണല്ല പഴയമന്ദബുദ്ധിഫോണുകളാണ്) കണ്ടെത്തിയത്.

ആ ഉപകരണത്തിന്‍റെ പോലും കഴിവുകളുടെ ഏഴുശതമാനം മാത്രമാണ് നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഇവിടെ പറയുന്നത് നിങ്ങളുടെ ശരീരമെന്ന ഉപകരണത്തിന്‍റെ ഉപയോഗപ്പെടുത്തലിനെക്കുറിച്ചാണ്. ഭൂമിയിലെ മറ്റെല്ലാ ഉപകരണങ്ങളും ഈ ഉപകരണത്തില്‍ നിന്നുണ്ടായവയാണ്. ഇതിന്‍റെ എത്ര ശതമാനമാണ് നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്? ഒരു ശതമാനത്തില്‍ താഴെമാത്രം. ഭൗതിക ലോകത്തില്‍ ജീവിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ക്കുമാത്രം. ശരീരത്തിന്‍റെ കഴിവുകളില്‍ ഒരു ശതമാനംപോലും ജീവിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ക്കായി നിങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടിവരുന്നില്ല. നാം എല്ലാ നിസ്സാരകാര്യങ്ങളും അതുകൊണ്ടു ചെയ്തുകൊണ്ടിരിക്കുന്നു. കാരണം ഇപ്പോള്‍ നമ്മുടെ ജീവിതഗ്രഹണശേഷി ഭൗതികപ്രകൃതിയിലുള്ള കാര്യങ്ങളില്‍ മാത്രം പരിമിതമാണ്. എന്നാല്‍ നിങ്ങളുടെ ശരീരം ഈ പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളും ഗ്രഹിക്കാന്‍ കഴിവുള്ളതാണ്. നിങ്ങള്‍ അതിനെ ശരിയായി ഉപയോഗപ്പെടുത്തിയാല്‍ മതി. ഈ പ്രപഞ്ചത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഒരുതരത്തില്‍ ഈ ഭൗതികശരീരവുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഈ പ്രപഞ്ചത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഒരുതരത്തില്‍ ഈ ഭൗതികശരീരവുമായും ബന്ധപ്പെട്ടിരിക്കുന്നു.

സാധാരണ മനുഷ്യന്‍ മിനിറ്റില്‍ പന്ത്രണ്ടുമുതല്‍ പതിനഞ്ചു തവണ വരെ ശ്വാസോച്ഛ്വാസം ചെയ്യുന്നു. നിങ്ങള്‍ അത് പതിനൊന്നായി കുറയ്ക്കുകയാണെങ്കില്‍ ഭൂമിയുടെ ഏറ്റവും ബാഹ്യതലം വരെയോ അന്തരീക്ഷം വരെയോ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. (അതായത് കാലാവസ്ഥാ ശാസ്ത്രപ്രകാരമുള്ള സംവേദനം നിങ്ങള്‍ക്കുണ്ടാകും) ശ്വാസോച്ഛ്വാസക്രമം ഒന്‍പതായി കുറയ്ക്കാമെങ്കില്‍ ഈ ഗ്രഹത്തിലെ ജീവജാലങ്ങളുടെ ഭാഷ നിങ്ങള്‍ക്കു വശമാകും. ശ്വാസക്രമം ഏഴായി കുറച്ചാല്‍ ഭൂമിയുടെ തന്നെ ഭാഷ അറിയാറാകും. അഞ്ചായി കുറയ്ക്കുമ്പോള്‍ സൃഷ്ടിയുടെ പ്രഭവത്തിന്‍റെ ഭാഷ തന്നെ വശമാകും. നിങ്ങളുടെ ശ്വാസം പിടിക്കാനുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കുന്ന കാര്യമല്ല ഇവിടെ പറയുന്നത്. ശ്വാസം പിടിച്ച് എണ്ണം കുറയ്ക്കേണ്ടതുമില്ല. ഹഠയോഗയുടെയും ക്രിയയുടെയും ഒരുമിച്ചുള്ള പ്രയോഗം നിങ്ങളുടെ ശ്വാസകോശത്തിന്‍റെ ക്ഷമത ക്രമമായി വര്‍ദ്ധിപ്പിക്കും. എല്ലാറ്റിനുമുപരി നിങ്ങള്‍ക്ക് ഒരു പ്രത്യേകദിശാബോധം ഉണ്ടാകുന്നതിന് ഇതു സഹായിക്കുന്നു. നിങ്ങളുടെ ശരീരവ്യൂഹം ഒരു സ്ഥിരാവസ്ഥ നേടുന്നു. ഒരു അനായാസത. അവിടെ നിശ്ചലതയോ പൊട്ടിത്തെറിയോ ഇല്ല എല്ലാം ഗ്രഹിക്കുന്നു. അത്രമാത്രം.