सद्गुरु

ഓരോ തവണ ഒരാള്‍ മുന്നില്‍ വരുമ്പോഴും അയാളുടെ അല്ലെങ്കില്‍ അവളുടെ ശരീരം അടിമുടി നോക്കി ഇയാള്‍ പുരുഷന്‍ ഇവള്‍ സ്ത്രീ എന്ന് വേര്‍തിരിവു നടത്തുന്നത് അറിവില്ലായ്മ മാത്രമാണ്

 

സദ്‌ഗുരു: ചെറുപ്പക്കാരായ കാമുകീ കാമുകന്‍മാര്‍ക്കിടയിലുള്ള വൈകാരികമായൊരു ബന്ധം ഇതാണ് സാമാന്യ ജനങ്ങള്‍ക്കിടയില്‍ പ്രണയത്തെകുറിച്ചുള്ള ധാരണ. അത് തികച്ചും ശരിയാണെന്നു പറയാന്‍ വയ്യ പ്രണയം അയല്‍വക്കത്തെ പെണ്‍കുട്ടിയോട് മാത്രമോ? അയല്‍ക്കാരി പെണ്‍കിടാവ് നിങ്ങളുടെ കണ്‍മുമ്പില്‍ ഒരപ്സരസ്സായി കാണപ്പെടുന്നു. അതിനുകാരണം, നിങ്ങളുടെ ബുദ്ധിയെ നിങ്ങളുടെ തന്നെ ഹാര്‍മോണുകള്‍ തട്ടികൊണ്ടുപോയിരിക്കുന്നു എന്നതാണ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനോടും നിങ്ങള്‍ക്ക് പ്രണയം തോന്നുമായിരുന്നു. പ്രണയം ആഴമുള്ള ഒരു വികാരമാണ്, എന്‍റേത് എന്ന തോന്നലാണ്. എന്തിന് ഒരാളോടുമാത്രമായി പ്രണയം തോന്നണം. ഈ ലോകം മുഴുവന്‍ നിങ്ങളാല്‍ സ്നേഹിക്കപ്പെടാനായി കാത്തു നില്‍ക്കുകയല്ലേ?

എന്തിന് ഒരാളോടുമാത്രമായി പ്രണയം തോന്നണം. ഈ ലോകം മുഴുവന്‍ നിങ്ങളാല്‍ സ്നേഹിക്കപ്പെടാനായി കാത്തു നില്‍ക്കുകയല്ലേ?

സ്ത്രീ പുരുഷന്‍ എന്ന ലിംഗഭേദത്തോടെ എപ്പോഴും എല്ലാ കാര്യങ്ങളേയും സമീപിക്കുക അത് വലിയൊരു പ്രശ്നമാണ്. അത് നമ്മള്‍ കഴിയുന്നത്ര ഒഴിവാക്കേണ്ടതാണ്. ഇന്നത്തെ ലോകത്തില്‍ "ബന്ധം" എന്ന വാക്ക് പറയുമ്പോഴേക്കും തന്നെ അത് സ്ത്രീപുരുഷ ബന്ധമായി മാത്രമാണ് സമൂഹം കാണുന്നത്. മറ്റൊരു തരത്തിലുള്ള ബന്ധത്തെ കുറിച്ച് ചിന്തിക്കാനാവാത്ത അവസ്ഥ. ചിലപ്പോഴെങ്കിലും അവിടെ ഒരു സ്ത്രീയും ഒരു പുരുഷനും ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും ജനം സങ്കല്‍പ്പിച്ചുണ്ടാക്കിക്കൊള്ളും. എന്തായാലും ഈ കാലത്ത് ബന്ധമെന്നു പറഞ്ഞാല്‍ രണ്ടുടലുകള്‍ തമ്മിലുള്ള ബന്ധം എന്നാണ് സാമാന്യ അര്‍ത്ഥം

എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ "എനിക്കൊരു ബന്ധമുണ്ട്" എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന് കുറച്ചധികം അര്‍ത്ഥമുണ്ടായിരുന്നു. അമ്മയോടും അച്ഛനോടും സഹോദരീ സഹോദരന്മാരോടും ബന്ധുക്കളോടുമൊക്കെയുള്ള ബന്ധം. അതിനുപുറമേ സൗഹൃദ ബന്ധങ്ങളും ധാരാളം, എന്നാല്‍ ഇന്ന് പ്രേരിതമായിട്ടുള്ള അഭിനിവേശം എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. നമ്മുടെ ഭാവന അത്രത്തോളം ശുഷ്കരമായിരിക്കുന്നു.

സ്ത്രീപുരുഷന്‍ എന്ന വേര്‍തിരിവുകൂടാതെ മനുഷ്യനെ മനുഷ്യരായിമാത്രം കാണാന്‍ നമ്മള്‍ ശീലിക്കേണ്ടിയിരിക്കുന്നു. ഇത് സ്ത്രീ ഇത് പുരുഷന്‍ എന്നു വേര്‍തിരിച്ച് ഒരു പ്രത്യേകതരം ബന്ധത്തിനുമാത്രമേ ആവശ്യമുള്ളൂ. ഓരോ തവണ ഒരാള്‍ മുന്നില്‍ വരുമ്പോഴും അയാളുടെ അല്ലെങ്കില്‍ അവളുടെ ശരീരം അടിമുടി നോക്കി ഇയാള്‍ പുരുഷന്‍ ഇവള്‍ സ്ത്രീ എന്ന് വേര്‍തിരിവു നടത്തുന്നത് അറിവില്ലായ്മ മാത്രമാണ്. പ്രത്യേകം ശരീരഭാഗമാണ് നിങ്ങളുടെ ശ്രദ്ധക്ക് വിധേയമാകുന്നത് എങ്കില്‍, ഇനി മുതല്‍ ആ ശ്രദ്ധ തലച്ചോറിലേക്കു തിരിയട്ടെ. ജനനേന്ദ്രിയത്തെ വെറുതെ വിട്ടേക്കൂ.

പ്രപഞ്ചത്തിന്‍റെ കാതല്‍ പ്രേമമല്ല. സ്നേഹം എന്നത് കേവലം മാനുഷികമായൊരു വികാരമാണ്. അത് ഒരു മനുഷ്യന്‍റെ ആവശ്യമാണ്.

പ്രപഞ്ചത്തിന്‍റെ കാതല്‍ പ്രേമമാണ് - പൊതുവെ എല്ലാവരും ഉറക്കെപറയുന്ന ഒരാശയം. പ്രപഞ്ചത്തിന്‍റെ കാതല്‍ പ്രേമമല്ല. സ്നേഹം എന്നത് കേവലം മാനുഷികമായൊരു വികാരമാണ്. അത് ഒരു മനുഷ്യന്‍റെ ആവശ്യമാണ്. രണ്ടു മനുഷ്യര്‍ പരസ്പരം ആ ആവശ്യം നിറവേറ്റുന്നു. നിങ്ങളുടെ മൊത്തം വികാരങ്ങളിലെ മാധുര്യമാണ്. ആ ഒരു ഭാവത്തെയാണ് നിങ്ങള്‍ സ്നേഹം എന്ന് പറയുന്നത് കഷ്ടമെന്നു പറയട്ടെ, അത് കിട്ടില്ല എന്നുണ്ടെങ്കില്‍ സ്നേഹം കൊടുക്കാനും ഒരാള്‍ തയ്യാറാവുന്നില്ല.

ശാരീരികാവശ്യങ്ങളെ മാറ്റിനിര്‍ത്തികൊണ്ടുതന്നെ നമുക്ക് ദൃഢമായ നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. എന്‍റെ കാര്യം പറയാം. ലക്ഷകണക്കിനാളുകളുമായി ഞാന്‍ സ്നേഹബന്ധം പുലര്‍ത്തുന്നുണ്ട്. അവര്‍ക്ക് എന്നോട് സ്നേഹമുണ്ടോ ഇല്ലയോ എന്നത് എനിക്കു വിഷയമല്ല. എന്‍റെ സ്നേഹം എനിക്കു തിരിച്ചുകിട്ടുന്നുണ്ടോ എന്നതിനെ പറ്റിയും ഞാന്‍ ചിന്തിക്കാറില്ല. എന്നാലും ഞാന്‍ എല്ലാവരുമായി അഗാധ പ്രേമത്തിലാണ്. ഞാന്‍ കാണാത്തവരും അറിയാത്തവരും അതില്‍ പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം സ്നേഹം മറ്റുള്ളവരുടെ കാര്യമല്ല സ്നേഹം ഞാന്‍ തന്നെയാണ്. എന്‍റെ സ്വത്വമാണ്.

https://www.publicdomainpictures.net