പതിയിരിക്കുന്ന വിപത്തിൽനിന്നു പ്രകൃതിയെ രക്ഷിക്കാം
എല്ലാ മനുഷ്യനും അനിയന്ത്രിതമായ തോതിൽ വികസിക്കാനും പുരോഗതി നേടാനും ആഗ്രഹിക്കുന്നു. അനന്തമായി വികസിക്കാൻ നമ്മൾ ഇന്നു കണ്ടെത്തിയിരിക്കുന്ന മാർഗങ്ങൾ - അന്യരെ കീഴടക്കല്‍, ലോകത്തെ വെട്ടിപ്പിടിക്കൽ , നിയന്ത്രണം ഇല്ലാതെ സാധനങ്ങൾ വാങ്ങികൂട്ടൽ - ഇവയൊക്കെയാണ്
 
 

सद्गुरु

ചോദ്യം:- മറ്റു ഗ്രഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്നറിയാനായി കോടിക്കണക്കിനു രൂപ ചിലവാക്കുന്ന നമ്മൾ ഭൂമിയിലെ ജീവൻ നശിപ്പിക്കാനായി ചിലവഴിക്കുന്നത് അതിന്റെ ഇരട്ടി തുകയാണ്. സദ്‌ഗുരു, എവിടെയാണു മനുഷ്യനു പിഴച്ചത്? എന്താണ് നമുക്കു പറ്റിയ തെറ്റ്?

സദ്‌ഗുരു:- പ്രശ്നമെന്താണെന്നു വച്ചാല്‍, ലൌകികവും ഭൗതികവുമായ മാർഗ്ഗങ്ങളിലൂടെയുളള അനിയന്ത്രിതമായ വികസനമാണ് മനുഷ്യൻ കാംക്ഷിക്കുന്നത്. കാളവണ്ടിയിൽ ഇരുന്നു കാളയെ തെളിച്ചു പോകുന്ന ഒരുവന്‍ ചന്ദ്രനെ കീഴടക്കണം എന്നാണു മോഹമെങ്കിൽ, ആ അത്യാഗ്രഹത്തിന്റെന ഫലമായി അവനു ചിലപ്പോൾ അവന്റെ് കാളയെത്തന്നെ നഷ്ടപ്പെട്ടേക്കാം, പക്ഷെ ഒരിക്കലും അവന്റെവ സ്വപ്നം യാഥ്യാർഥ്യമാകാൻ പോകുന്നില്ല. ഈ അതിമോഹമാണ് മനുഷ്യന്റെ

നിലവിലെ അവസ്ഥയിൽ നിന്നു മെച്ചപ്പെട്ടു പുരോഗതിനേടണം എന്ന അഭിവാഞ്ഛ ആണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. പണം ഉള്ളവൻ കൂടുതൽ പണക്കാരനാകാനും, അധികാരം കൈയാളുന്നവൻ കൂടുതൽ അധികാരം കൈയടക്കാനും, സ്നേഹം അനുഭവിക്കുന്നവൻ കൂടുതൽ സ്നേഹം നേടിയെടുക്കാനും ആഗ്രഹിക്കുന്നു. നിലവിലെ അവസ്ഥയിൽ തൃപ്തിപ്പെടാൻ മനുഷ്യനൊരിക്കലും കഴിയുകയില്ല. അവന്റെയുള്ളിലെ എന്തോ ഒന്ന് അതിനു വിസമ്മതിക്കുന്നു. നിങ്ങൾക്ക് എന്തു കൈവശം ഉണ്ടോ അതിനേക്കാൾ നേടാനാണ് നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്. അവ ബോധത്തോടെ വീക്ഷിക്കുകയാണെങ്കിൽ നിങ്ങൾ കൊതിക്കുന്നത് പണത്തിനോ, ഭൂസ്വത്തിനോ, സ്നേഹത്തിനോ, സന്തോഷത്തിനോ വേണ്ടിയല്ല, മറിച്ചു വികാസത്തിനു വേണ്ടിയാന്നെന്നു മനസ്സിലാക്കാം.

നിലവിലെ അവസ്ഥയിൽ തൃപ്തിപ്പെടാൻ മനുഷ്യനൊരിക്കലും കഴിയുകയില്ല. അവന്റെയുള്ളിലെ എന്തോ ഒന്ന് അതിനു വിസമ്മതിക്കുന്നു. നിങ്ങൾക്ക് എന്തു കൈവശം ഉണ്ടോ അതിനേക്കാൾ നേടാനാണ് നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്

എത്രമാത്രം വികസിതരാകുമ്പോഴാണ് നിങ്ങൾ തൃപ്തരാകുക? നിങ്ങൾ ആഗ്രഹിക്കുന്നത് അനന്തമായ വികസനസാധ്യതയ്ക്കാണ്. എല്ലാ മനുഷ്യനും അനിയന്ത്രിതമായ തോതിൽ വികസിക്കാനും പുരോഗതി നേടാനും ആഗ്രഹിക്കുന്നു. അനന്തമായി വികസിക്കാൻ നമ്മൾ ഇന്നു കണ്ടെത്തിയിരിക്കുന്ന മാർഗങ്ങൾ - അന്യരെ കീഴടക്കല്‍, ലോകത്തെ വെട്ടിപ്പിടിക്കൽ , നിയന്ത്രണം ഇല്ലാതെ സാധനങ്ങൾ വാങ്ങികൂട്ടൽ - ഇവയൊക്കെയാണ്. വികസിക്കാനുള്ള ആഗ്രഹത്തെ നമ്മൾ പലവിധത്തിലുള്ള ഭൗതികവും ലൗകികവുമായ മാർഗങ്ങൾ ഉപയോഗിച്ചു തൃപ്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

ലൗകികമണ്ഡലം നിങ്ങൾക്ക് എത്രവലുതായി അനുഭവപ്പെട്ടാലും അതു വളരെ നിയന്ത്രിതമാണ്. ഇന്ന് നമ്മുടെ സമ്പത്-വ്യവസ്ഥ രൂപപ്പെട്ടിരിക്കുന്നതു പോലും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്. രാഷ്ട്രങ്ങൾ വളർച്ചാനിരക്കിനെക്കുറിച്ചാണ് എപ്പോഴും ചർച്ച ചെയുന്നത്. എല്ലാവരും കൂടുതൽ വാങ്ങിക്കൂട്ടുകയും കൂടുതൽ ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്നു എന്നതാണ് ഇതിന്റെ പൊരുൾ. പക്ഷെ ഈ ‘കൂടുതൽ' എവിടെ നിന്നാണാരംഭിക്കുന്നത്? അതെങ്ങനെയാണ് നേടാൻ കഴിയുന്നത്? ഈ കൂടുതൽ തേടിയാണ് മനുഷ്യൻ മറ്റു ഗ്രഹങ്ങൾ കീഴടക്കാനായി പരിശ്രമിക്കുന്നത്. ആ പുതിയ ഗ്രഹവും മനുഷ്യന്റെ കൈയിലെത്തിപ്പെട്ടാല്‍ പിന്നെ നാശത്തിന്റെ വക്കിലെത്താൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല.

ഭൂമി... നമ്മുടെ വിശിഷ്ടമായ ഗ്രഹം

ഭൂമി ഒരു വിശിഷ്ടമായ ഗ്രഹമാണ്. ഒന്നോ രണ്ടോ അല്ല, മറിച്ചു ദശലക്ഷക്കണക്കിനു ജീവജാലങ്ങളെ പരിപോഷിപ്പിക്കാൻ ഉതകുന്ന ആവാസവ്യവസ്ഥയാണ് ഭൂമിക്കുള്ളത്. ഈ ഗ്രഹത്തിൽ അധിവസിക്കുന്ന വൈവിധ്യമേറിയ മൃഗങ്ങൾ, പക്ഷികൾ സസ്യലതാതികൾ, ചെറുപ്രാണികൾ, പുഴുക്കൾ സൂക്ഷ്മാണുക്കൾ ഇവയൊക്കെ ആരെയും അതിശയിപ്പിക്കും. ദശലക്ഷക്കണക്കിനു ജീവജാലങ്ങളെ നാം കണ്ടെത്തി കഴിഞ്ഞിട്ടുണ്ടെങ്കിലും ഓരോവർഷവും പതിനായിരക്കണക്കിന് പുതിയ ജീവവംശങ്ങൾ ആണ് അനാവരണം ചെയ്യപ്പെടുന്നത്.

വികസിക്കാനും പുരോഗതി പ്രാപിക്കാനുമുള്ള അഭിവാഞ്ഛ ഉൾപ്രേരണാജനകം ആണ്. ഭൗതിക വിഭവങ്ങൾ ചൂഷണം ചെയ്യുക മാത്രമാണ് വികസിക്കാൻ സഹായകരമാകുന്ന ഹേതു എന്നു മനുഷ്യൻ തെറ്റിദ്ധരിച്ചിരിക്കുന്നു. വികസിക്കാനായി വേറെ മാർഗങ്ങൾ ഒന്നും മുന്നിലില്ലാത്തതിനാൽ മനുഷ്യൻ ലൗകികതയുടെ പിറകെ പായുന്നു. ഭൗതികമായ വികസനത്തിനു സഹായകരമാകുന്ന ഒരുവസ്തു മാത്രമാണ് മനുഷ്യന് ഇന്നു ശാസ്ത്രം, ശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള കണ്ടെത്തലുകൾ എങ്ങനെ ചൂഷണം ചെയ്യാം എന്ന ചിന്തയിലേക്കു മാത്രമായി ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഭൂമിയും സമുദ്രവും ചൂഷണം ചെയ്തു കഴിഞ്ഞു. അതിലും തൃപ്തനാകാതെ അതിനുമപ്പുറത്തുള്ളവ കൈയടക്കാനുള്ള സാധ്യതയാണ് മനുഷ്യൻ ആരായുന്നത്. ജീവിതം എന്നത് ചൂഷണം എന്ന അര്‍ത്ഥത്തിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു. സൂക്ഷ്മാണുക്കളിൽ നിന്നു പോലും ഇന്നു പ്രോടീൻ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ബാക്റ്റീരിയയെപോലും വെറുതെ വിടാൻ മനുഷ്യൻ ഇന്ന് ഒരുക്കമല്ല!

എല്ലാ ജീവജാലങ്ങൾക്കും മനുഷ്യനിൽ നിന്നു സംരക്ഷണം നൽകേണ്ട സ്ഥിതിവിശേഷമാണ് ഇന്നു നിലനിൽക്കുന്നത്. കടുവയെപ്പോലുള്ള ഒരു ഉഗ്രമൃഗത്തിനു പോലും ഇന്ന് മനുഷ്യനിൽ നിന്നു സംരക്ഷണം നേടേണ്ട സ്ഥിതി സംജാതമായിരിക്കുന്നു. കടുവ എന്ന പേരുപോലും മനുഷ്യനെ ഭയപ്പെടുത്തേണ്ടതാണ്. എന്നാൽ ഇന്ന്, ആ വന്യജീവിക്കു പോലും മനുഷ്യനിൽനിന്നു സംരക്ഷണം തേടേണ്ടി വരുന്നു. ഭൂമിയിൽ ലഭ്യമായ വിഭവങ്ങളുടെ കേന്ദ്രഭാഗവും ചൂഷണത്താൽ നാശത്തിന്റെങ വക്കിലാണ്. ഇവയൊന്നും ഇനി അധികകാലം നിലനിൽക്കില്ല എന്ന സത്യം മനസിലാക്കിയതോടെയാണ് മനുഷ്യൻ ജീവിക്കാനും ചൂഷണം ചെയ്യാനും മറ്റുസ്ഥലങ്ങൾ തേടി പോകുന്നത്. ജീവൻ നിലനിർത്താൻ കെല്പുള്ള ഒരുഗ്രഹം എപ്പോഴാണോ കണ്ടുപിടിക്കപെടുന്നത് അതിന്റെ മേൽ അധികാരം സ്ഥാപിക്കാനായി ലോകരാജ്യങ്ങൾ തമ്മിൽ ഭീകരമായ യുദ്ധം തന്നെ നടന്നേക്കാം. അതുകൊണ്ടു തന്നെ പുതിയ ഒരു ഗ്രഹം അവർ കണ്ടുപിടിക്കാതെയിരിക്കട്ടെ എന്നു ഞാൻ ആശിക്കുന്നു. സിനിമയിൽ പോലും ‘നക്ഷത്രങ്ങളും’ ‘യുദ്ധവും’ ഒരുമിച്ചു പ്രയോഗിക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ് നമ്മൾ.

ജീവൻ നിലനിർത്താൻ കെല്പുള്ള ഒരുഗ്രഹം എപ്പോഴാണോ കണ്ടുപിടിക്കപെടുന്നത് അതിന്റെുമേൽ അധികാരം സ്ഥാപിക്കാനായി ലോകരാജ്യങ്ങൾ തമ്മിൽ ഭീകരമായ യുദ്ധം തന്നെ നടന്നേക്കാം.

ഇരുണ്ടുകൂടുന്ന അത്യാഹിതം

ചൂഷണം ചെയ്യാനുള്ള അഭിവാഞ്ഛ മനുഷ്യനിൽ ഉൾപ്രേരണയാല്‍ ഉണ്ടാകുന്നതാണ്, ബോധപൂര്വംഷ ഉണ്ടാകുന്നതല്ല. ഇതിൽനിന്നു മുക്തി നേടാനുള്ള ഒരേയൊരു മാർഗം അവബോധം കൈവരിക്കൽ ആണ്. മനുഷ്യരാശി എന്നവബോധത്തെ മുൻനിർത്തി പ്രബുദ്ധതയോടെ ചിന്തിച്ചുതുടങ്ങുന്നുവോ അന്നു മുതല്‍ ഉൾപ്രേരണാജനകശക്തി നമ്മെ ഭരിക്കാതാകും, നാം വേണ്ടതു മാത്രം ചെയ്യും,. ആവശ്യമുള്ളതു കൊണ്ടു തൃപ്തിപ്പെടാൻ മനുഷ്യൻ ശീലിക്കുകയും അത്യാഗ്രഹത്തിന്റെ പിന്നാലെ പായാൻ വിസമ്മതിക്കുകയും ചെയ്യും. ഈ അവബോധം വളർത്തിയെടുക്കാൻ നമ്മൾ പരാജയപ്പെടുകയാണെങ്കിൽ ആസന്നമായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളാൽ തകർക്കപ്പെടുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. ഇന്ത്യയിലെ നദികളിൽ പലതും ഇന്നു നാശത്തിന്റെയ വക്കിലാണ്. ഇന്ത്യയിലെ എല്ലാ നദികളും വർഷംതോറും എട്ടു ശതമാനത്തോളം ക്ഷയിക്കുകയും ഫലശൂന്യമാകുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതു തുടരുകയാണെങ്കിൽ പതിനഞ്ചു വർഷത്തിനകം ഇന്ത്യയിലെ നദികളെല്ലാം നാശത്തിനിരയാകും. പല നദികൾക്കും ഇപ്പോൾ സമുദ്രത്തിലേക്ക് ഒഴുകിയെത്താനുള്ള ജലവിതാനംപോലും അപ്രാപ്യമാണ്. നദികളുടെ ഈ തോതിലുള്ള തകർച്ച ഭീതിജനകമാണ്.

1947-ൽ ഒരു വ്യക്തി ഉപയോഗിച്ചുകൊണ്ടിരുന്ന കുടിവെള്ളത്തിന്റ ഇരുപത്തഞ്ചു ശതമാനം മാത്രമേ ഇന്നു ലഭ്യമായുള്ളു. 2050 ആകുമ്പോഴേക്കും ഇതു പതിനെട്ടു ശതമാനമായി കുറയും. വെള്ളത്തിനു റേഷന്‍ ഏര്‍പ്പെടുത്തേണ്ട ഗതികേടു വരും, കുപ്പിവെള്ളം ഉപയോഗിച്ചു നാം കുളിക്കാൻ ശീലിക്കേണ്ട കാലം സംജാതമായേക്കാം. തെരുവില്‍ ജീവിക്കുന്നവര്‍ക്കു ജീവൻ നിലനിർത്താൻ പോലും ജലം ലഭ്യമാകാത്ത സാഹചര്യത്തിൽ, ബാക്കിയുള്ളവര്‍ക്കെനന്തു സംഭവിച്ചാലും ഞങ്ങളുടെയൊക്കെ ഭാവി സുഖകരവും സുരക്ഷിതവുമായി തുടര്‍ന്നു പോകും എന്നൊരു വിഡ്ഢിയും ദിവാസ്വപ്നം കാണേണ്ടതില്ല!

നദികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക

ഒഴുകുന്ന നദിയുടെ ഗതിയിലുടനീളം രണ്ടുകരയിലും ഓരോ കിലോമീറ്റർ ഇടവിട്ട് ജലം തങ്ങിനിൽക്കാൻ സഹായിക്കുന്ന തരത്തിലാക്കുന്നതു പ്രയോജനം ചെയ്യും. അവിടെ കൃഷിയോ കൃഷിക്കായി നിലം ഉഴുന്നതോ അനുവദിക്കരുത്. സർക്കാരിന്റെ അധീനതയിലുള്ള ഭൂമിയാണെങ്കിൽ അവിടെ വനവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക. സ്വകാര്യ വ്യക്തികളുടെ മേൽനോട്ടത്തിലാണ് ഭൂമിയെങ്കിൽ അവിടെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക. ഇതിനായി വൃക്ഷത്തൈകൾ സൗജന്യമായി ലഭ്യമാക്കണം. എന്തുവില കൊടുത്തായാലും നദീതീരത്തു വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണം, അവിടെ കൃഷിക്കായി ഉഴുതുമറിച്ച രാസവള നിബിഡമായ മണ്ണല്ല വേണ്ടത്. ഇതു നടപ്പിലാക്കാനായി പത്തുവർഷത്തോളമായി ഞാൻ പരിശ്രമിക്കുകയാണ്. ഇപ്പോൾ ആന്ധ്രപ്രദേശിലെയും മദ്ധ്യപ്രദേശിലെയും നേതൃത്വം ഈ പ്രശ്നം കാര്യഗൗരവത്തോടെ പരിഗണിക്കുന്നു എന്നത് ആശ്വാസകരമാണ്.

ഉപജീവന മാർഗത്തിനു വേണ്ടിയാണ് കർഷകൻ കഷ്ടപ്പെടുന്നത്. പതിയിരിക്കുന്ന പ്രകൃതിദുരന്തങ്ങളെക്കുറിച്ച് അവർ ബോധവാന്മാരല്ല. നദികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലേ നിയമനിര്‍മ്മാണങ്ങൾ ഫലവത്താകൂ.

ഉപജീവന മാർഗത്തിനു വേണ്ടിയാണ് കർഷകൻ കഷ്ടപ്പെടുന്നത്. പതിയിരിക്കുന്ന പ്രകൃതിദുരന്തങ്ങളെക്കുറിച്ച് അവർ ബോധവാന്മാരല്ല. നദികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്

നവംബർ10

നദികളെ സംരക്ഷിക്കാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കാനായി നദിയുടെ ഉത്ഭവംതൊട്ട് അവസാനം വരെയുള്ള പ്രവാഹപ്രദേശം മുഴുവൻ സഞ്ചരിച്ചുകൊണ്ട് 100 പേർ മദ്ധ്യപ്രദേശിൽ മാറ്റത്തിന്റെ പാതയൊരുക്കാന്‍ ശ്രമിക്കുകയാണ്. ഈ 1400 കിലോമീറ്റർ അവർ 90 ദിവസം കൊണ്ടു പിന്നിടും. യാത്രയ്ക്കിടയ്ക്കു ഗ്രാമപ്രദേശങ്ങളില്‍ നിന്നും കൂടുതൽ ആൾക്കാർ ഈ അവബോധ പ്രവർത്തനത്തിന്റെ ഭാഗമാകും. അവർ കടന്നുപോകുന്ന ഓരോ ഗ്രാമത്തിലും യോഗങ്ങൾ സംഘടിപ്പിക്കും. മുഖ്യമന്ത്രിയും ചിലയിടങ്ങളില്‍ ഈ യാത്രയെ അനുഗമിക്കും. ഞാനും അതിന്റെ ഒരു ഭാഗമായി അവിടെ ഉണ്ടാകും. എല്ലാ യുവതീ യുവാക്കളും നദീ സംരക്ഷണത്തിനായുള്ള ഈയാത്രയിൽ ഭാഗഭാക്കാവണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ഇതൊരു ദേശീയതരംഗം ആകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നാടൊട്ടുക്കുള്ള നദികളുടെ ജീവിതദൈർഘ്യം ഉയർത്താൻ ഇതു സഹായകരമായേക്കും. ഇതൊരു ശാശ്വത പരിഹാരമല്ല. പക്ഷെ ചെറിയ ചില മാറ്റങ്ങൾ വരുത്താൻ ഇതിനാകുമെന്നു തീർച്ചയാണ്. ജനങ്ങൾ അവബോധത്തോടെ ജീവിക്കാൻ ശീലിക്കുമ്പോൾ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരമാകുകയുള്ളു. അതു മാത്രമാണ് പതിയിരിക്കുന്ന വിപത്തിൽനിന്നു പ്രകൃതിയെ രക്ഷിക്കാനുള്ള ഏക മാർഗം.

 
 
 
 
  0 Comments
 
 
Login / to join the conversation1