ഒരു നേതാവിലുണ്ടാകേണ്ട ഗുണമെന്താണ്?
 
 

सद्गुरु

നേതൃത്വം എന്നത് നിങ്ങള്‍ സ്വയം പ്രഖ്യാപിക്കുന്ന ഒരു അന്തസ്സല്ല. നിങ്ങളുടെ പങ്കാളിത്തം അറിഞ്ഞ് ഉണര്‍ന്ന് മറ്റുള്ളവര്‍ നിങ്ങളെ നേതാവായി അംഗീകരിക്കണം.

"എന്‍റെ കഴിവിന്‍റെ കാല്‍ഭാഗം പോലും എന്‍റെ മേലധികാരിക്ക് ഇല്ല. എന്നാലോ അയാളുടെ കീഴെ ഞാന്‍ പണിയെടുക്കേണ്ടിവരുന്നു. ഈ അവസ്ഥ എന്നു മാറും"? ഒരാള്‍ എന്നോടു ചോദിച്ചു.

നേതൃത്വം എന്നത് നിങ്ങള്‍ സ്വയം പ്രഖ്യാപിക്കുന്ന ഒരു അന്തസ്സല്ല. അത്തരത്തില്‍ സ്വയമേ ഒരു പദവി കൈക്കലാക്കിയാല്‍ അത് വൃത്തികേടാണ്. നിങ്ങളുടെ പങ്കാളിത്തം അറിഞ്ഞ് ഉണര്‍ന്ന് മറ്റുള്ളവര്‍ നിങ്ങളെ നേതാവായി അംഗീകരിക്കണം. ഒരാള്‍ നിങ്ങളുടെ മേലധികാരിയായാല്‍ അതിനര്‍ത്ഥം അയാള്‍ക്ക് നിങ്ങളേക്കാള്‍ എന്തോ ഒരു കഴിവു കൂടുതലുണ്ട് എന്നാണ്. അതു ധനമാകാം, സ്വാധീനമാവാം,കൈക്കൂലികൊടുത്തു നേടിയതുമാവാം.

എന്തായാലും ആ കൂടുതലുള്ള ഒന്ന് നിങ്ങള്‍ക്കില്ല.
നിങ്ങളേക്കാള്‍ കൂടിയ പദവിയില്‍ ഇരിക്കുന്നതുകൊണ്ട് അയാള്‍ ചെയ്യുന്നതെല്ലാം ശരിയാകണമെന്നില്ല.
ആ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ എല്ലാം നേരെചൊവ്വെ ചെയ്തിരിക്കും എന്നുള്ളതിന് വല്ല ഉറപ്പും ഉണ്ടോ. ഇല്ലതന്നെ...
ഒരിക്കല്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ പോപ്പ് എത്തി.
അദ്ദേഹത്തെ സ്വീകരിക്കാന്‍ ആളുകള്‍ എത്തി. പോപ്പിന്‍റെ സഞ്ചാരത്തിനായി വിലകൂടിയ ഒരു കാറാണ് ഏര്‍പ്പാടാക്കിയിരുന്നത്.

ആ വാഹനത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റാരും കയറിയില്ല. അന്നുവരെ അത്തരമൊരു കാറില്‍ അദ്ദേഹം കയറിയിട്ടില്ലായിരുന്നു. അതുകൊണ്ട് അതു സ്വയം ഒന്ന് ഓടിച്ചുനോക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായി.
ആദ്യം മടികാട്ടിയ ഡ്രൈവര്‍, പോപ്പ് നിര്‍ബന്ധിച്ചതോടെ സമ്മതിച്ചു.

നിങ്ങളേക്കാള്‍ കൂടിയ പദവിയില്‍ ഇരിക്കുന്നതുകൊണ്ട് അയാള്‍ ചെയ്യുന്നതെല്ലാം ശരിയാകണമെന്നില്ല.
ആ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ എല്ലാം നേരെചൊവ്വെ ചെയ്തിരിക്കും എന്നുള്ളതിന് വല്ല ഉറപ്പും ഉണ്ടോ. ഇല്ലതന്നെ...

വണ്ടിയെടുത്ത പോപ്പിന് ഭയങ്കര സന്തോഷമായി. ശക്തിയേറിയ എന്‍ജിന്‍ പിടിപ്പിച്ച കാര്‍ നിരത്തിലൂടെ ചീറിപാഞ്ഞു. ഹൈവേകളില്‍ അനുവദനീയമായതിലും കൂടുതല്‍ വേഗത്തില്‍ പായുന്ന വാഹനം കണ്ട്, പോലീസ് കാറിനെ പിന്‍തുടര്‍ന്നു.
കുറെദൂരം പോയിക്കഴിഞ്ഞപ്പോള്‍ പോപ്പ് വണ്ടി നിറുത്തി.
പിന്നാലെ വന്നിരുന്ന പോലീസുകാര്‍ പോപ്പിനെ കണ്ട് പതുക്കെ പിന്‍വാങ്ങി. ഒരാള്‍ തന്‍റെ മേലധികാരിയെ ഫോണില്‍ വിളിച്ചു.
"സര്‍ ഓവര്‍സ്പീഡ് കേസ് ഒരെണ്ണം കിട്ടിയിട്ടുണ്ട്. പക്ഷെ കാറിലിരിക്കുന്ന ആളിന്‍റെ പേരില്‍ കേസെടുക്കാന്‍ ഭയമാവുന്നു"
"എന്താ കാരണം, അയാള്‍ കെന്നഡികുടുംബക്കാരനാണോ?'
"അല്ല"
"ക്ലിന്‍റ്റണ്‍ കുടുംബക്കാരനാണോ?"
"അല്ല സാര്‍"
"പിന്നെ ബുഷിനു പരിചയമുള്ളയാളാണോ?"
"പിറകിലിരിക്കുന്ന വി.ഐ.പി. ആരാണെന്ന് മനസ്സിലായില്ല. പക്ഷേ പോപ്പിനെതന്നെ സ്വന്തം ഡ്രൈവറാക്കിയിരിക്കുന്നു."

ഇങ്ങനെ ഇരിപ്പിടത്തിന്‍റെ ബലത്തില്‍ ഒരാളിന്‍റെ അന്തസ്സ് തീരുമാനിക്കപ്പെടുന്നു. ഒരു കഴിവുമില്ലാതെ പൊടുന്നനെ അവിടെ എത്തിപ്പെട്ടയാളാണെങ്കില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് നിങ്ങളതിനെ ശ്രദ്ധിക്കേണ്ടതില്ല.

നേതാവ് മറ്റുള്ളവരേക്കാള്‍ കഴിവുകൂടിയവനായിരിക്കേണ്ടേ?

വേണമെന്നില്ല. മറ്റുള്ളവരില്‍ ഒളിഞ്ഞിരിക്കുന്ന മുഴുവന്‍ കഴിവുകളും വെളിപ്പെടുത്താന്‍ അയാള്‍ക്ക് സാമര്‍ത്ഥ്യം ഉണ്ടായാല്‍ മതി. പലരും സ്വന്തം കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിരിക്കുകയില്ല. ഒരു പരിധിവിട്ട് പോകാന്‍ പലര്‍ക്കും സാധ്യമാകാതെ വന്നിരിക്കാം. അത്തരക്കാരെ കണ്ടെത്തി അവരുടെ സീമകള്‍ തകര്‍ത്ത് മുന്നേറാനുള്ള ഒരു സാഹചര്യം സൃഷ്ടിച്ചു കൊടുത്താല്‍ മതി. അവരില്‍ മറഞ്ഞിരിക്കുന്ന അപാരമായ കഴിവുകള്‍ പുറത്തുവരും. അത്തരത്തില്‍ അവരെ പ്രോത്സാഹിപ്പിച്ച്, പ്രേരിപ്പിച്ചു വിടുന്നതാണ് ഒരു നേതാവിനു വേണ്ട അവശ്യഗുണം.

നിങ്ങള്‍ക്കുള്ള പല കഴിവുകളും നിങ്ങളുടെ മേലധികാരിക്ക് ഇല്ലായിരിക്കാം. പക്ഷേ നേതൃസ്ഥാനത്തിനു വേണ്ട മേല്‍പ്പറഞ്ഞ ആ സാമര്‍ത്ഥ്യം അയാളില്‍ ഉണ്ടായിരിക്കാം.
ഇതേ കഴിവ് നിങ്ങള്‍ക്കും ഉണ്ടെങ്കില്‍ നിങ്ങളുടെ വളര്‍ച്ച തടയാന്‍ ആര്‍ക്കും ആവില്ല.
അതുകൊണ്ട് പിറുപിറുപ്പ് നിറുത്തുക. ഏതു സന്ദര്‍ഭത്തിലും നിങ്ങള്‍ പൂര്‍ണ്ണനായിത്തന്നെ ഇരിക്കണം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കണം. നിങ്ങളുടെ കഴിവിന് യോജിച്ച പദവിയില്‍ നിങ്ങള്‍ എത്തിച്ചേരും.
ജീവിതത്തില്‍ മുന്നേറിയവര്‍ ആരും മറ്റുള്ളവരെ പഴി പറഞ്ഞ് സമയംപാഴാക്കിയവരല്ല. സ്വന്തം കഴിവുകള്‍ പൂര്‍ണ്ണമായും വിനിയോഗിച്ച് പ്രവര്‍ത്തന നിരതരായിരുന്നതു കൊണ്ട് അവര്‍ ഉന്നതങ്ങളിലെത്തി.

ഒരുനല്ല നേതാവ് സ്വന്തം അനുയായികളോട് എങ്ങനെ പെരുമാറണം?

മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ചാട്ടവാര്‍ മതി,നേതാവാകേണ്ട. മറ്റുള്ളവരെ വിലങ്ങണിയിച്ച് അവര്‍ മികവോടെ പണിയെടുക്കണം എന്നു പ്രതീക്ഷിച്ചാല്‍, അതു വിഡ്ഢിത്തമാണ്. അണികളുടെ മേല്‍ അധികാരം പ്രയോഗിക്കാനാണ് ആഗ്രഹമെങ്കില്‍ നിങ്ങള്‍ ഒരു നേതാവായിരിക്കാനല്ല, അടിമകളെ സൂക്ഷിക്കാന്‍ ആണ് ഇഷ്ടപ്പെടുന്നത് എന്നാണ് അര്‍ത്ഥം. അത്തരമൊരു ചിന്ത മനസ്സിലുണ്ടെങ്കില്‍ അതു ദൂരേക്ക് വലിച്ചെറിയൂ.

അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലേ തികഞ്ഞ അര്‍പ്പണബുദ്ധിയോടെ അവര്‍ പണിയെടുക്കുകയുള്ളൂ അത്തരം ഒരു സാഹചര്യം സൃഷ്ടിക്കുന്നതാണ് ഒരു നേതാവിന്‍റെ ആദ്യത്തെ കടമ.

അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലേ തികഞ്ഞ അര്‍പ്പണബുദ്ധിയോടെ അവര്‍ പണിയെടുക്കുകയുള്ളൂ അത്തരം ഒരു സാഹചര്യം സൃഷ്ടിക്കുന്നതാണ് ഒരു നേതാവിന്‍റെ ആദ്യത്തെ കടമ. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്സുണ്ടാവണം. നിങ്ങളുടെ സ്നേഹവും താല്പര്യവും കണ്ട്, അവര്‍ നിങ്ങളോട് മാറാത്ത അടുപ്പമുള്ളവരായിത്തീരണം. നിങ്ങളുടെ സാമീപ്യം അവരില്‍ വിശ്വാസവും തന്‍റേടവും ഉണര്‍ത്തി വളര്‍ത്തണം.

സ്വന്തം താല്പര്യത്തിനു വേണ്ടി അനുയായികളെ ഉപയോഗിക്കുന്നവന്‍ നല്ല നേതാവേയല്ല.
ശക്തികൊണ്ട്, അവകാശം കൊണ്ട്, പദവികൊണ്ട്, മറ്റുള്ളവരേക്കാള്‍ അല്പം ഉയരത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നതും നല്ല തലവന്‍റെ ലക്ഷണമല്ല. അതില്‍നിന്നും അല്പം സന്തോഷമൊക്കെ ലഭിച്ചെന്നു വരാം. പക്ഷേ ജീവിതത്തിന്‍റെ യഥാര്‍ത്ഥ അമൃതം രുചിക്കാനുള്ള അവസരം നഷ്ടപ്പെട്ടുപോകും.
ചുറ്റുപാടുമുള്ളവരുടെ ജീവിതം സന്തോഷമയമാക്കുന്നതിലൂടെ അവരുടെയെല്ലാം പൂര്‍ണ്ണ പിന്തുണയും പ്രവര്‍ത്തനക്ഷമതയും നിങ്ങള്‍ക്കു ലഭിക്കും.

നിങ്ങളുടെ സാന്നിദ്ധ്യത്തില്‍, സഹകരണത്തില്‍, മുന്‍പുണ്ടായിരുന്നതിനേക്കാള്‍ പതിډടങ്ങ് മേډയോടെ പ്രവര്‍ത്തിക്കാനാവുന്നു എന്ന് അവര്‍ മനസ്സിലാക്കണം.
നിങ്ങളുടെ പങ്കാളിത്തം മതിപ്പേറിയതാണ്, ഏറെ ശ്രേഷ്ടമാണ്, എന്നു തിരിച്ചറിയുന്നതോടെ സ്വാഭാവികമായിത്തന്നെ മറ്റുള്ളവര്‍ നിങ്ങളോട് അടുക്കും. ഒരു തടസ്സവുമില്ലാതെ നേതാവായി അംഗീകരിക്കുകയും ചെയ്യും.

 
 
  0 Comments
 
 
Login / to join the conversation1