ഒരു കളിക്കു തയ്യാറാണൊ?
 
 

सद्गुरु

ഈ ലേഖനത്തില്‍ സദ്ഗുരു ചര്‍ച്ചചെയ്യുന്നത് കളികളേയും കായിക വ്യായാമങ്ങളേയും കുറിച്ചാണ്. ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ ഇതു രണ്ടിനുമാകും.

സദ്ഗുരു: (are you game?) ഇംഗ്ലീഷിലെ ഒരു സാധാരണ പ്രയോഗമാണിത്. അതിന്‍റെ അര്‍ത്ഥം ഏറ്റവും ലഘുവായി പറഞ്ഞാല്‍ ഏതെങ്കിലും ഒരു കാര്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണൊ എന്നാണ്. ആ കാര്യത്തെ നമുക്കിവിടെ ജീവിതമായി കണക്കാക്കാം. ആരോഗ്യപൂര്‍ണമായ ജീവിതത്തിന് കളികളും കായികാഭ്യാസങ്ങളും ഒരു പോലെ ആവശ്യമാണ്. ശാരീരികമായ വളര്‍ച്ചയില്‍ മാത്രമല്ല, ആദ്ധ്യാത്മികവും മാനസികവുമായ വികാസത്തിലും അവയ്ക്ക് വലുതായ പങ്കുണ്ട്. രണ്ടിലും പൊതുവായ ഒരു സവിശേഷത, കളിയായാലും കായിക വിനോദമായാലും പാതിമനസ്സോടെ നിങ്ങള്‍ക്കതില്‍ പങ്കുചേരാനാവില്ല. മറ്റു നിരവധി കാര്യങ്ങള്‍, ഉദ്യോഗമടക്കം നിങ്ങള്‍ അര്‍ദ്ധമനസ്സോടെ ചെയ്തുവെന്നു വരാം. ദാമ്പത്യജീതംപോലും മനസ്സില്ലാമനസ്സോടെ നിങ്ങള്‍ക്ക് മുമ്പോട്ടു കൊണ്ടുപോകാം. എന്നാല്‍ കളിയിലും കായികാഭ്യാസത്തിലും മുന്നേറണമെങ്കില്‍ നിങ്ങളുടെ മുഴുവന്‍ മനസ്സും അതിലര്‍പ്പിക്കേണ്ടതുണ്ട്. ശ്രദ്ധ മുഴുവനായും അതില്‍ പതിയുമ്പോഴേ കളി ഏതായാലും പൂര്‍ണരസം നുകരാനാവൂ....വിജയം നേടാനാവൂ.

പൂര്‍ണമായ ലയനം, ഓരോ കളിയുടേയും അവിഭാജ്യഘടകമാണ്.

പൂര്‍ണമായ ലയനം, ഓരോ കളിയുടേയും അവിഭാജ്യഘടകമാണ്. ലോകത്തിന്‍റെ ഏതോ ഒരു മൂലയില്‍ ഒരു ഫുട്ബോള്‍ പന്തയം നടക്കുന്നു. ലോകത്തിന്‍റെ മറ്റു പല മൂലകളിലുമായി ലക്ഷക്കണക്കിനാളുകള്‍ ആര്‍ത്ത് വിളിച്ചും കൈയ്യടിച്ചും അവരെ പ്രോത്സാഹിപ്പിക്കുന്നു. നേരത്തെ പറഞ്ഞ ലയനത്തിന്‍റെ അടയാളമാണിത്. കളിക്കാര്‍ കളിയില്‍ മുഴുവനായും ലയിക്കുമ്പോള്‍ കളി ജീവസ്സുറ്റതാകുന്നു. ഇതാണ് കളിയുടെ ജീവന്‍. ഇതുതന്നെയാണ് ജീവിത വിജയത്തിനും ആവശ്യം. ഓരോത്തരും കളിക്കുന്നത് വിജയിക്കാന്‍ വേണ്ടിയാണ്, അതേ സമയം പരാജയപ്പെടലും സാധാരണമാണ് എന്ന് ഓര്‍മ്മ വേണം. ജീവിതത്തിന്‍റെ കാര്യവും ഇതുപോലെത്തന്നെ. അതിലുമുണ്ട് ജയവും പരാജയവും. രണ്ടിനേയും സമചിത്തതയോടെ സ്വീകരിക്കാന്‍ ശീലിക്കണം. അവിടെയാണ് ജീവിതത്തിന്‍റെ ഗുണമേന്മ പ്രകടമാവുന്നത്.

 
 
 
 
  0 Comments
 
 
Login / to join the conversation1