सद्गुरु

കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വിപണിയുടെ നില താഴോട്ടേക്കാണ്. അതിനു കാരണം ചൈനയിലെ സാമ്പത്തിക സ്ഥിതിയില്‍ വന്ന വ്യതിയാനങ്ങളാണ്. വിപണിയിലെ ഈ തകര്‍ച്ച എങ്ങനെ നമുക്കു ഗുണകരമാക്കാം. സദ്‌ഗുരു വിവരിക്കുന്നു

ചോദ്യം: ഓഹരി വിപണിയിലുണ്ടായിട്ടുള്ള മാന്ദ്യം എന്നെ മാനസികമായി വല്ലാതെ ബാധിച്ചിരിക്കുന്നു. എന്‍റെ ഈ മൗഢ്യം ഞാന്‍ എങ്ങനെയാണ് മറികടക്കേണ്ടത്?

സദ്‌ഗുരു : വിഷാദം എന്ന പദം സൂചിപ്പിക്കുന്നത് നിങ്ങളുടെ തത്കാലത്തെ മനോഭാവത്തെയാണ്, മനസ്സിന്‍റെ സ്ഥായിഭാവത്തെയല്ല. വാസ്തവം പറഞ്ഞാല്‍, മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് മാന്ദ്യം സംഭവിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇവിടെ സംഭവിച്ചിട്ടുള്ളത് മനോഭാവത്തിനാണ് മാന്ദ്യം. മാനസിക പ്രവര്‍ത്തനങ്ങള്‍ കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പല വ്യക്തികള്‍ക്കും പലതരത്തില്‍ നിങ്ങളുടെ മനസ്സിനെ വിഷാദമഗ്നമാക്കാന്‍ സാധിക്കും. അവര്‍ നിങ്ങളില്‍ നിന്ന് കൈക്കലാക്കുന്നത് വിലപിടിച്ചതെന്തെങ്കിലുമാണെന്ന് നിങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടാല്‍, അത് നിസ്സാരവസ്തുക്കളാകാം, പണമൊ പ്രിയപ്പെട്ട ഒരാളോ ആകാം, ഉടനെ നിങ്ങളുടെ മനസ്സ് വിഷാദമൂകമായി.

അവര്‍ നിങ്ങളില്‍ നിന്ന് കൈക്കലാക്കുന്നത് വിലപിടിച്ചതെന്തെങ്കിലുമാണെന്ന് നിങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടാല്‍, ഉടനെ നിങ്ങളുടെ മനസ്സ് വിഷാദമൂകമായി

അതിനുള്ള പ്രധാനപ്പെട്ട കാരണം, സ്വന്തം സുഖവും സന്തോഷവും മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു എന്ന തെറ്റായ വിശ്വാസമാണ്. ആ വസ്തുവാകട്ടെ നൂറുശതമാനവും നിങ്ങളുടെ നിയന്ത്രണത്തിലല്ല താനും.
ഇപ്പോഴത്തെ കാര്യം...... ഓഹരി വിപണിയിലെ തകര്‍ച്ച നാടിനെ മുഴുവന്‍ മൗഢ്യം ബാധിക്കാന്‍ കാരണമായി. ആ മുതല്‍ എന്താണെന്ന് പലര്‍ക്കും അറിയുകയില്ല. ഗ്രാഫ് ഉയരുന്നതു കാണാറുണ്ട്, അതുകൊണ്ട്. മനസ്സ് സന്തോഷിക്കാറുണ്ട് എന്നുമാത്രം. ഇപ്പോള്‍ കാണുന്നത് ഗ്രാഫ് താഴേക്കു പോകുന്നതാണ്. അതുകൊണ്ട് ആകപ്പാടെ സങ്കടം. സംഭവിക്കുമെന്ന് പ്രതീക്ഷിച്ചത് സംഭവിച്ചില്ല എന്ന് ചുരുക്കം.

ഇതുപോലെയുള്ള സാഹചര്യങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. സാമ്പത്തിക കച്ചവടത്തിന്‍റെ തന്ത്രങ്ങള്‍ അറിയാത്തവര്‍ക്ക്, അധികം പേരും അറിയാത്തവരാണ്, മനസ്സിലാക്കാനായി പറയാം. കാലാവസ്ഥ പ്രവചനത്തിന്‍റെ പോലെയാണ് ഇതും. അവര്‍ ഓരോന്നു പറയുന്നു. ഉദാഹരണത്തിന്, ഒരാള്‍ തന്‍റെ കഴുതയെ മറ്റൊരാള്‍ക്ക് 100 ഡോളറിനു വിറ്റു. വില്‍ക്കുന്നയാള്‍ വാങ്ങിച്ചയാളുടെ വീട്ടിലേക്ക് കഴുതയെ എത്തിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ പിറ്റേദിവസം അയാള്‍ ഒഴിഞ്ഞ വണ്ടിയുമായി ചങ്ങാതിയുടെ പടിക്കലെത്തി പറഞ്ഞു

"ഞാനെന്തു ചെയ്യും, ഇന്നലെ രാത്രി കഴുത ചത്തു"

“സാരല്ല്യ, എനിക്ക് ചത്ത കഴുതയെ തന്നോളൂ” വാങ്ങിച്ചയാള്‍ പറഞ്ഞു.

“ചത്ത കഴുതയെ നിങ്ങളെന്തു ചെയ്യും?"

"ഞാനത് ഭാഗ്യക്കുറിയില്‍ വെക്കും.”

"ചത്ത കഴുതയ്ക്കുവേണ്ടി ആരെങ്കിലും നറുക്കെടുക്കുമൊ?"

"ആ കാര്യം നിങ്ങളറിയേണ്ട ഞാന്‍ നോക്കിക്കൊള്ളാം."

ഏതാണ്ടിതുപോലെയാണ് ഇന്നത്തെ സാമ്പത്തികരംഗം പരിസ്ഥിതി സംരക്ഷിക്കപ്പെടണമെങ്കില്‍ സമ്പദ്ഘടന തെല്ലൊന്ന് ദുര്‍ബലമാകണം എന്ന സ്ഥിതി.

അങ്ങനെ വിറ്റയാള്‍ വാങ്ങിയ ആളുടെ പടിക്കല്‍ ചത്ത കഴുതയെ കൊണ്ടുചെന്നിട്ടു. ഏതാനും ദിവസം കഴിഞ്ഞു വിറ്റയാള്‍ കണ്ണും തുറിച്ചു നിന്നുപോയി. ചത്ത കഴുതയെ വാങ്ങിയ ആളുടെ കൈയ്യില്‍ ധാരാളം പണം. അതയാള്‍ ഇഷ്ടംപോലെ ചിലവാക്കുന്നു.

"ഇതെങ്ങനെ സാധിച്ചു?" അയാള്‍ ചങ്ങാതിയോട് നേരിട്ടു ചോദിച്ചു.

ചങ്ങാതി കഥ വിസ്തിരിച്ചു ടിക്കറ്റ് ഒന്നിന് രണ്ടു ഡോളര്‍വെച്ച് ഞാന്‍ 500 ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റു. രണ്ടു ഡോളറിന് ഒരു കഴുതയെ കിട്ടുമെങ്കില്‍ ആരെങ്കിലും വേണ്ടെന്നു പറയുമോ? അങ്ങനെ അയാള്‍ 1000 ഡോളര്‍ സമ്പാദിച്ചു.

"നാട്ടുകാര്‍ ലഹള കൂട്ടിയില്ലേ?"

"എന്തിന്? നറുക്കു വീണയാള്‍ മാത്രം ദേഷ്യപ്പെട്ടു. അയാള്‍ക്ക് ഞാന്‍ ടിക്കറ്റിന്‍റെ വിലയായ രണ്ടു ഡോളര്‍ തിരിച്ചു കൊടുത്തു." അയാള്‍ നുറു ഡോളറെടുത്ത് ചത്ത കഴുതയെ വിറ്റയാള്‍ക്കു കൊടുത്തു

"ഇത് നിങ്ങള്‍ക്കിരിക്കട്ടെ. ഇപ്പോഴത്തെ കണക്ക് ഇങ്ങനെ. ആകെ കിട്ടിയത് 1000 ഡോളര്‍. അതില്‍ 100 നിങ്ങള്‍ക്ക് രണ്ടു ഡോളര്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയ ആള്‍ക്ക് ബാക്കി 898 ഡോളര്‍ എനിക്കും, എങ്ങനെയുണ്ട് എന്‍റെ കച്ചവടം?” എത്രയോ കാലമായി ജനങ്ങള്‍ ചത്ത കഴുതയെ വില്‍ക്കാന്‍ തുടങ്ങിയിട്ട്? അതിന്‍റെ വലുപ്പം കൂടിക്കൂടി വരുന്നുവെന്നുമാത്രം.

എത്രയോ കാലമായി ജനങ്ങള്‍ ചത്ത കഴുതയെ വില്‍ക്കാന്‍ തുടങ്ങിയിട്ട്? അതിന്‍റെ വലുപ്പം കൂടിക്കൂടി വരുന്നുവെന്നുമാത്രം.

ഏതാനും വര്‍ഷംമുമ്പ് ഞാന്‍ ഡാവോസിലായിരുന്നപ്പോള്‍, ഓഹരി വിപണി ഏതാണ്ട് 12% ത്തോളം ഇടിഞ്ഞു. പട്ടണമാകെ മൗഢ്യത്തിലായി. ഒരു ആസ്ട്രേലിയന്‍ വ്യാപാരിക്ക് ഒരു ദിവസം തന്നെ 60 കോടി രൂപ നഷ്ടം വന്നു. ഞങ്ങള്‍ ഉച്ചഭക്ഷണത്തിന് തമ്മില്‍ കാണാമെന്ന് ഉറപ്പിച്ചിരുന്നു. അയാള്‍ വന്നു, പക്ഷെ വലിയ സങ്കടവും നിരാശയും, ഒന്നും ശരിയാവുന്നില്ല. മൊബൈല്‍ ഫോണ്‍ കാതോട് ചേര്‍ത്ത് അയാള്‍ കാത്തിരുന്നു.

"എന്തുപറ്റി?" ഞാന്‍ ചോദിച്ചു. “60 കോടി നഷ്ടമായി.”

"നിങ്ങളുടെ മൊത്തം സമ്പത്തിന്‍റെ 20% പോലുമില്ലല്ലൊ. 60 കോടി നഷ്ടം പറ്റിയതുകൊണ്ട് നിങ്ങളുടെ ജീവിതനിലവാരത്തില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് എനിക്കറിയാം. ചില അക്കങ്ങളില്‍ ചില്ലറ വ്യത്യാസങ്ങള്‍, അത്രയല്ലേയുള്ളൂ?”

ഈ കോടീശ്വരന്‍ വലിയ പരിസ്ഥിതി തല്‍പരനും കൂടിയായിരുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞു, "ഇന്നത്തെ നിലക്ക് പരിസ്ഥിതിയും സാമ്പത്തിക സ്ഥിതിയും നേര്‍ക്കു നേരിട്ടുള്ള പോരാട്ടത്തിലാണ്. പരിസ്ഥിതി മെച്ചപ്പെടുത്തണമെങ്കില്‍ സാമ്പത്തികസ്ഥിതി ഒന്ന് ക്ഷീണിക്കണമെന്ന നില, നിങ്ങള്‍ വലിയ പരിസ്ഥിതി പ്രേമിയാണല്ലോ, അതുകൊണ്ട് ഇങ്ങനെ സമാധാനിക്കാം. 60 കോടി കുറച്ച് പുക, മാലിന്യം, ഹരിത പാതകം ആകെപ്പാടെ നോക്കുമ്പോള്‍ ഉപഭോഗത്തില്‍ 60 കോടിയുടെ കുറവ്. നല്ലൊരു കാര്യം തന്നെ.”

അദ്ദേഹത്തിന് സംഭവിച്ച വമ്പിച്ച നഷ്ടം – ഞാന്‍ അത് നിസ്സാരമായി കാണുകയല്ല, തത്വോപദേശം ചെയ്യുകയുമല്ല. ഞാന്‍ ഉദ്ദേശിച്ചതിതാണ് നൂറു ശതമാനവും നമ്മുടെ അധീനത്തിലല്ലാത്ത സംഗതികളെ ആശ്രയിച്ചാണ് നമ്മുടെ ജീവിതത്തിലെ സുഖസന്തോഷങ്ങള്‍ എന്ന് നമ്മളെല്ലാവരും ഉറപ്പിച്ചിരിക്കുന്നു. ചിലര്‍ക്ക് പ്രധാനം ഓഹരി വിപണിയിലാണ്. വേറെ ചിലര്‍ക്ക് കുടുംബ ബന്ധങ്ങളാണ് എന്തായാലും അത് നമ്മുടെ പരിധിക്കു പുറമെയാണ്, അതുകൊണ്ടുതന്നെ അവ നമ്മുടെ പൂര്‍ണമായ അധീനത്തിലുമല്ല. നിങ്ങള്‍ക്ക് എത്രത്തോളം അധികാരവും പദവിയുമുണ്ടായാലും ബാഹ്യവസ്തുക്കളെ ഒരുപരിധിവരെ മാത്രമേ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാവൂ. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അനുഭവിക്കുന്ന സുഖവും സന്തോഷവും സമാധാനവുമെല്ലാം തികച്ചും ആകസ്മികമാണ് എന്ന ബോധമുണ്ടായിരിക്കണം. അതുകൊണ്ട് ആദ്യം വേണ്ടത് ആന്തരികമായ സ്വസ്ഥതയാണ്, എങ്കിലേ പുറംലോകം സുന്ദരമാവൂ. സ്വന്തം മനസ്സിനുള്ളില്‍ സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളുമൊന്നുമില്ലെങ്കില്‍ പുറത്തെ കാര്യങ്ങള്‍ വേണ്ട വിധം നിര്‍വഹിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.
വ്യക്തിനിഷ്ഠമായ സംരക്ഷണം, അതായത് സ്വന്തം മനസ്സിനെ താന്‍ ആരാണെന്ന ബോധത്തോടുകൂടി കാത്തുസൂക്ഷിക്കുക. ഇതുതന്നെയാണ് ആദ്ധ്യാത്മികത. നമ്മുടെ മന:സുഖം നഷ്ടപ്പെടുന്നത് പുറമെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ്. അവ നേടുന്നതാണ് ജീവിത ലക്ഷ്യം എന്ന് തെറ്റിദ്ധരിക്കുമ്പോഴാണ്. യാഥാര്‍ത്ഥ്യം എന്താണെന്ന് ബോദ്ധ്യപ്പെടുന്നതോടെ നിങ്ങള്‍ക്ക് ഒന്നും ഉണ്ടാവില്ല; എന്നാല്‍ എല്ലാം ഉണ്ടാവുകയും ചെയ്യും.

യാഥാര്‍ത്ഥ്യം എന്താണെന്ന് ബോദ്ധ്യപ്പെടുന്നതോടെ നിങ്ങള്‍ക്ക് ഒന്നും ഉണ്ടാവില്ല; എന്നാല്‍ എല്ലാം ഉണ്ടാവുകയും ചെയ്യും

ജീവിതത്തിന്‍റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കണമെന്ന് സത്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവൊ? എങ്കില്‍ അവനവന്‍റെ ആന്തരിക സൗഖ്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയണം. അതിനായി വേണ്ടത്ര സമയം ചിലവാക്കുകയും വേണം. അതു സാധിച്ചുവെങ്കില്‍ ദൈനദിന ജീവിതത്തില്‍ സ്വാഭാവികമായും വലിയ മാറ്റങ്ങള്‍ പ്രകടമാവും. എന്തായാലും തല്‍ക്കാലം വിപണി തളര്‍ച്ചയിലാണ്. ഈ സമയം ഞാന്‍ പറഞ്ഞ കാര്യത്തിനായി ചിലവഴിക്കൂ. പണം ഉണ്ടായിരുന്നപ്പോള്‍ അതിന്‍റെ അധീനത്തിലായിരുന്നു നിങ്ങളുടെ ജീവിതം മുഴുവനും, ഒന്നിനും സമയമില്ലാത്ത അവസ്ഥ. ഇപ്പോഴോ? വാതിലുകളെല്ലാം അടഞ്ഞുകിടക്കുന്നു. വേണ്ടത്ര സമയമുണ്ട്. അതിനെ ആകാവുന്നിടത്തോളം പ്രയോജനപ്പെടുത്തു.

https://upload.wikimedia.org/wikipedia/commons/3/36/Wall_Street_bubbles_-_Always_the_same_-_Keppler_1901.jpg