सद्गुरु

ചോദ്യം: ഘര്‍വാപ്സി, പള്ളികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, ഇതെല്ലാം കാണിക്കുന്നത്, ന്യൂനപക്ഷ സമുദായങ്ങളുടെ നില അപകടത്തിലാണെന്നാണൊ? എന്താണ് അങ്ങയുടെ അഭിപ്രായം?

സദ്‌ഗുരു: അവിടവിടെ ഒറ്റപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാലും പൊതുവെ പറഞ്ഞാല്‍ ഇന്ത്യയിലെ സ്ഥിതി സമാധാനത്തോടു കൂടിയതാണ്; പ്രത്യേകിച്ച് നിയമ സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലാതെതന്നെ. അതിനു പ്രധാന കാരണം ഇവിടത്തെ ജനങ്ങളാണ്, അവരുടെ സഹജമായ പ്രകൃതമാണ്. ഒരു ചെറിയ ഗ്രാമത്തില്‍ എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍, അതറിഞ്ഞ് പോലീസു വന്നെത്താന്‍ ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലുമെടുക്കും. എങ്കിലും ജനങ്ങള്‍ പൊതുവേ ശാന്തരായിരിക്കും. ആ സ്ഥിതി തുടരുമെന്നുതന്നെ ആശിക്കാം. നൂറുകോടി ജനങ്ങളെ അവിടവിടെ കിടക്കുന്ന ചെറിയ പോലീസ് സേനകൊണ്ടും ആയുധങ്ങള്‍ കൊണ്ടും മാത്രം അടക്കി നിര്‍ത്താനാവില്ല.

അനിഷ്ട സംഭവങ്ങളുണ്ടാകുന്നതിനു കാരണം എവിടെയായാലും ഒരുകൂട്ടം തെമ്മാടികളാണ്. ഒരു മതവും അത് പ്രോത്സാഹിപ്പിക്കുന്നില്ല, അതിന് തിരികൊളുത്തുന്നുമില്ല

പുറമെ പറയുന്നത്ര വൈരവും വിദ്വേഷവുമൊന്നും ഇവിടെയില്ല. ദിവസേന ആയിരക്കണക്കിനാളുകളുമായി ഞാന്‍ ബന്ധപ്പെടാറുണ്ട്. വെറുപ്പും പകയുമൊന്നും അവിടെയെങ്ങും ഞാന്‍ കണ്ടിട്ടില്ല. അനിഷ്ട സംഭവങ്ങളുണ്ടാകുന്നതിനു കാരണം എവിടെയായാലും ഒരുകൂട്ടം തെമ്മാടികളാണ്. ഒരു മതവും അത് പ്രോത്സാഹിപ്പിക്കുന്നില്ല, അതിന് തിരികൊളുത്തുന്നുമില്ല. നാട്ടിലുണ്ടാകുന്ന കലാപങ്ങള്‍ക്ക് മതത്തിന്‍റെ നിറം കൊടുക്കുന്നത് തെറ്റാണ്. ഇവിടെ നടക്കുന്ന അക്രമങ്ങള്‍ ഭയാനകമാണ്. പക്ഷെ അതിനെ ഏതെങ്കിലും ഒരു മതത്തിന്‍റെ പ്രവണതയായി കാണരുത്. അത് വിഭാഗിയത സൃഷ്ടിക്കാനെ കാരണമാകൂ. ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ആ പ്രശ്നം സ്ത്രീപുരുഷ ഭേദത്തിന്‍റേതാണ്. അതിനെ ഏതെങ്കിലും മതത്തിന്‍റെ തലയില്‍ വെച്ചുകെട്ടുന്നത് ബുദ്ധിശൂന്യതയാണ്. കുറ്റവാളികള്‍ പിടിക്കപ്പെടും. ഡി.എന്‍.എ. പരിശോധനകളിലൂടെ അത് തെളിയിക്കപ്പെടുകയും ചെയ്യും. ഇത് ചെയ്യുന്നത് കുറ്റവാസനയുള്ളവരാണ്. മുമ്പു ചെയ്തിട്ടുള്ളപ്പോഴൊക്കെ പിടിക്കപ്പെടാതെ മാറാന്‍ കഴിഞ്ഞു എന്ന ധൈര്യവും അവര്‍ക്കുണ്ടാകും. പള്ളിക്കു നേരെയുള്ള ആക്രമണങ്ങള്‍ കടന്നുപരിശോധിച്ചാല്‍ മനസ്സിലാവും അതിനുള്ള ശരിയായ കാരണങ്ങള്‍. മതത്തോടുള്ള വെറുപ്പോടെ വൈരാഗ്യമൊ ആവില്ല അതിനു പുറകിലുള്ളത്.
വര്‍ഗീയ ലഹളകള്‍ക്കു പുറകില്‍ അധികവും കാണുന്നത് രാഷ്ട്രീയ താല്‍പര്യങ്ങളാണ്. അപൂര്‍വമായേ മതപരമായ കാരണങ്ങള്‍ കാണൂ.

വര്‍ഗീയ ലഹളകള്‍ക്കു പുറകില്‍ അധികവും കാണുന്നത് രാഷ്ട്രീയ താല്‍പര്യങ്ങളാണ്. അപൂര്‍വമായേ മതപരമായ കാരണങ്ങള്‍ കാണൂ. സമുദായികവും വര്‍ഗീയവും മതപരമായ പൊട്ടിത്തെറികളും കൂട്ടക്കൊലകളും അന്തരാഷ്ട്രവേദിയില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനായി മനഃപൂര്‍വ്വം ഇതെല്ലാം പെരുപ്പിച്ചു കാണിക്കുന്നു. ഇന്ത്യ, ലോകത്തിലെ ഏറ്റവും ഭയാനകമായ ദേശമായി ചിത്രീകരിക്കപ്പെടുന്നു. ഇന്ത്യയില്‍ ഒരു ന്യൂനപക്ഷവും അപകടാവസ്ഥയിലല്ല. ഇവിടെ എല്ലാവര്‍ക്കും ഒരുപോലെയുള്ള പൗരാവകാശങ്ങളുണ്ട്. ഇന്ത്യയിലെ പൊതു സമൂഹത്തില്‍ ഭൂരിപക്ഷവും മതസൗഹാര്‍ദ്ദം പുലര്‍ത്തുന്നവരാണ്. ഒരാളും ഞാന്‍ ഇന്ന മതക്കാരനാണെന്നു പറഞ്ഞ് ഇവിടെ മാറിനില്‍ക്കാറില്ല.

ന്യൂനപക്ഷ സമുദായം, ഭൂരിപക്ഷ സമുദായം, ഇതെല്ലാം രാഷ്ട്രീയപാര്‍ട്ടികള്‍ നട്ടുനനച്ചു വളര്‍ത്തിയ വിഷയങ്ങളാണ്

ന്യൂനപക്ഷ സമുദായം, ഭൂരിപക്ഷ സമുദായം, ഇതെല്ലാം രാഷ്ട്രീയപാര്‍ട്ടികള്‍ നട്ടുനനച്ചു വളര്‍ത്തിയ വിഷയങ്ങളാണ്. അവശത, ഏതു വിധത്തിലുള്ളതായാലും അനുഭവിക്കുന്നവര്‍ക്ക് ജാതിമത വ്യത്യാസമില്ലാതെ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും അവസരങ്ങളും നല്‍കണം. നാടിന്‍റെ ഉന്നമനത്തില്‍ മാത്രം ശ്രദ്ധ ഊന്നി ദിവസം ഇരുപതു മണിക്കൂറോളം പണിയെടുക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. അദ്ദേഹത്തെ നിങ്ങള്‍ അനുകൂലിക്കുന്നോ എതിര്‍ക്കുന്നോ എന്നത് പ്രശ്നമല്ല. പ്രതിപക്ഷമുണ്ടായാല്‍ ഭരണത്തിന് കൂടുതല്‍ ഊക്കുണ്ടാകും. ആ ഊക്കു നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അത് നമ്മള്‍ പരമാവധി പ്രയോജനപ്പെടുത്തണം. മാതൃഭൂമിയെ പ്രതിയുള്ള അഭിമാനവും ആവേശവും, ഈ ചുരുങ്ങിയ കാലത്തിനിടക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. അത് ചെറിയൊരു കാര്യമല്ല. അതിനു വേണ്ടത്ര പിന്‍ബലം നല്‍കാന്‍ നമ്മള്‍ തയ്യാറിയില്ലെങ്കില്‍ ആ ജ്വാല അണഞ്ഞുപോയേക്കും. വീണ്ടും അത് ആളിക്കത്താന്‍ ഇനിയും പത്തുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവരും. ഒരു രാഷ്ട്രീയത്തിന്‍റെ ചരിത്രത്തില്‍ പത്തുവര്‍ഷം ചെറിയൊരു കാലയളവാണ്. എന്നാല്‍ ഒരു തലമുറയുടെ ആയുസ്സില്‍ പത്തുവര്‍ഷം വളരെയധികം ദൈര്‍ഘ്യമേറിയതാണ്. ആ പത്തു വര്‍ഷത്തിനിടയില്‍ ഒരു തലമുറതന്നെ കടന്നുപോകും.

https://upload.wikimedia.org/wikipedia/commons/3/39/Emergency_trains_crowded_with_desperate_refugees.jpg