നിഗൂഡമായതിനെ അന്വേഷിക്കാം

 

सद्गुरु

പരിചിതമായതിനെ വിട്ട് നിഗൂഡമായതിനെ അന്വേഷിക്കുന്നതിനെക്കുറിച്ച് സദ്ഗുരു .

യുക്തിവാദത്തിന്റെ സത്തതന്നെ പരിചിതമായതിനെ കണ്ടുപിടിച്ച് അതുമായി ബന്ധപെടുത്തക എന്നതാണ് . നിഗൂഡതകൾ കണ്ടുപിടിക്കുന്നതിന് ഇത് തടസ്സമായിരിക്കും സൃഷ്ടിയുടെ ശരിയായ ഭാവം ഏകതകളിലും, സമാനതകളിലും പരിചിതങ്ങളിലുമല്ല . സൃഷ്ടിയുടെ ഏറ്റവും ഉപരിയായ തലത്തിൽ മാത്രമേ സമാനതയുള്ളു ഉദാഹരണത്തിന് വെളുത്ത തൊലിയുള്ള രണ്ട് പേരെയും കറുത്ത തൊലിയുള്ള രണ്ടുപേരെയും എടുത്താൽ പുറമെനിന്ന് നോക്കുമ്പോൾ അവർ രണ്ടും ഒരു തരത്തിലുള്ളവരാണെന്ന് പറയാം പക്ഷെ ആഴത്തിൽ ചിന്തിച്ചാൽ ഏതെങ്കിലും രണ്ടുപേർ എപ്പോഴെങ്കിലും ഒരുപോലെയായിരിക്കുമോ ?

സമാനതകൾക്കായി തിരയുമ്പോൾ യുക്തിവാദം ജീവിതത്തിനെ ബാഹ്യമായി മാത്രമേ കാണുന്നുള്ളൂ . ഉള്ളിലേക്കിറങ്ങിച്ചെന്നു നോക്കിയാൽ സമാനതകൾ വളരെ സങ്കിർണ്ണമാണെന്ന് കാണാം . സൂക്ഷ്മമായി പരിശോധിച്ചാൽ നിങ്ങളുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും - കൈവിരലിലെ രേഖകൾ , കണ്ണിലെ കൃഷ്ണമണി , തലമുടി തുടങ്ങിയവയെല്ലാം - അതുല്യമായതാണെന്ന് കാണാം . പ്രപഞ്ചത്തിൽ ഒരിടത്തും ഒന്നിനോട് തീർത്തും സമാനമായ മറ്റൊന്നിനെ കാണുവാൻ കഴിയുകയില്ല. ഒരാറ്റം മറ്റൊന്ന് പോലെയല്ല . ഓരോന്നിനും അതിന്റേതായ സവിശേഷ ഗുണങ്ങളുണ്ട് .


സമാനതകൾക്കായി തിരയുമ്പോൾ യുക്തിവാദം ജീവിതത്തിനെ ബാഹ്യമായി മാത്രമേ കാണുന്നുള്ളൂ . ഉള്ളിലേക്കിറങ്ങിച്ചെന്നു നോക്കിയാൽ സമാനതകൾ വളരെ സങ്കിർണ്ണമാണെന്ന് കാണാം .

നിങ്ങളുടെ മനസ്സിലെ യുക്തിബോധം നിലനിൽക്കുന്നത് നിങ്ങൾ കാണുന്ന സമാനതകളിലാണ്: . യുക്തിബോധം ശക്തമാകുംതോറും നിങ്ങളുടെ ചിന്തകൾ ഉപരിപ്ലവമാകുന്നു .

സൃഷ്ടിയുടെ നിഗൂഢതകളിലേക്ക് കടക്കണമെങ്കിൽ നിങ്ങളുടെ മനസ്സിനെ സമാനതകളൊഴിവാക്കി, പരിചിതമായ ചിന്താ മേഖലകൾക്ക് പുറത്തേക്ക് കടക്കുവാൻ പരിശീലിപ്പിക്കണം . നിങ്ങൾ ആദ്യമായി കാണുന്ന , അപരിചിതമായതിനെ നേരിടുമ്പോൾ അസ്വസ്ഥത തോന്നിയേക്കാം . അപരിചിതമായതായിരിക്കാം ദിവ്യമായത് ; എന്നാലും നിങ്ങൾക്ക് പരിചിതമായ ചെകുത്താനെ പരിചിതമല്ലാത്ത മാലാഖയെക്കാൾ സ്വീകാര്യമാണ്. ചെകുത്താനാണെങ്കിലും പരിചയമുണ്ടെങ്കിൽ സമാധാനമുണ്ട് . അപരിചിതൻ മാലാഖ ആയിരിക്കാം ; പക്ഷെ അപരിചിതമായതിനെ പരിശോധിക്കാൻ ആർക്കുണ്ട് ധൈര്യം ?

പരിചിതമായതിനോടൊട്ടിനിൽക്കാൻ എല്ലാവർക്കും ഇഷ്ടമാണ് . എല്ലാ ദിവസവും ഒരേ പാതയിലൂടെ നടക്കാനാണ് താൽപ്പര്യം .പ്രായം കൂടുന്തോറും അവരുടെ പരിചിതമേഖലകൾ ചുരുങ്ങി വരുകയും അവസാനത്തെ പെട്ടിയിലേക്ക് കടക്കുക എന്നത് മാത്രമായി അവരുടെ സാഹസികത ചുരുങ്ങുകയും ചെയ്യും . മരിച്ചാലും അവർ ആ പെട്ടിയിൽനിന്ന് പുറത്തുകടക്കുന്നില്ല . പരിചിതമായതിനെ തിരയുമ്പോൾ നിങ്ങൾ ഒരു 'യു ' ടേൺ ` എടുക്കുകയാണ് . കുറച്ച് കഴിയുമ്പോൾ നിങ്ങൾ ഒരു വൃത്തത്തിൽ സഞ്ചരിക്കുകയാവും പരിചിതമായതിനെ തിരയുന്നവർ മറ്റേതൊരു ജന്തുവിനെയുംപോലെ വട്ടത്തിൽ കറങ്ങുകയേ ഉള്ളു ഭൗകികമായതെല്ലാം ചാക്രികവുമാണ് . ആറ്റം മുതൽ സൗരയൂധം വരെ അപ്രകാരം തന്നെയാണ് ഒരു ചക്രത്തിൽ കറങ്ങി തുടങ്ങിയാൽ അതിൽനിന്ന് വിട്ടുവരുവാൻ സാധിക്കയില്ല .ഭൗതികതയ്ക്ക് അതിന്റേതായ ഒരു ശക്തിയുണ്ട് .

മുൻപോട്ട് പോകാനും പുതിയ കാര്യങ്ങൾക്കായി തിരച്ചിൽ നടത്തുവാനും മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. പരിചിതമായതിനെ തിരയാതിരിക്കാനാണ് മനസ്സിനെ പഠിപ്പിക്കേണ്ടത് . ഈ ജീവിതം സംസാരത്തിൽ നിന്നും സന്യാസത്തിലേക്കുള്ള ഒരു യാത്രയാണ് . സന്യാസമെന്നാൽ സന്യാസിയാകുക എന്നല്ല അർത്ഥം . ചാർക്കികമായതിൽനിന്ന് പുറത്തുകടക്കുക എന്നാണതിനർത്ഥം. സംസാരമെന്നാൽ കുടുംബം എന്നർത്ഥമില്ല -തുടർന്നുകൊണ്ടിരിക്കുന്ന പ്രവർത്തികൾ എന്നെ ഇതിനർത്ഥമുള്ളു . പരിചിതമായതിനെ തിരയുമ്പോൾ ദൈവയോഗത്താൽ ഒന്നിച്ച് വരുന്നതിനെ നമ്മൾ പ്രതീക്ഷിക്കും ഒരു കഥ ഓർമ്മ വരുന്നു . ശങ്കരൻ പിള്ളയുടെ മകൻ സ്ക്കൂളിൽ ചേർന്നു . ടീച്ചർ ചില വാക്കുകൾ കൊടുത്തിട്ട് അവയുടെ അർത്ഥം പറയുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു . 'ആകസ്മികം ' എന്ന വാക്കിന്റെ അർത്ഥം ആർക്കറിയാം?' ടീച്ചർ ചോദിച്ചു . ശങ്കരൻ പിള്ളയുടെ മകൻ കൈ പൊക്കി ഉത്തരം പറഞ്ഞു "എന്റെ അച്ഛനും അമ്മയും ഒരേ ദിവസമാണ് വിവാഹം കഴിച്ചത് .

ആ കുട്ടിക്ക് കാര്യം ശരിയായി മനസ്സിലായിട്ടില്ല . അവന്റെ അസ്തിത്വത്തിനു കാരണം അവന്റെ മാതാപിതാക്കൾ വിവാഹിതരായി എന്നതാണ് . തന്റെ സൃഷ്ടിയുടെ കാരണം മനസ്സിലാക്കാതെ അവൻ ഒന്നിച്ചുവന്ന രണ്ട് തീയതികളെപ്പറ്റി ചിന്തിക്കുകയാണ് . ദൗർഭാഗ്യവശാൽ ഭൗതിക ശാസ്ത്രത്തിലും ബന്ധങ്ങൾ സ്ഥാപിക്കാൻ ആകസ്മികമായി സംഭവിക്കുന്നതിനെയാണ് ശാസ്ത്രജ്ഞർ കൂട്ടുപിടിക്കുന്നത് സംഭവങ്ങളെ അങ്ങിനെയും കാണാം ; പക്ഷെ അത് വളരെ ആഴം കുറഞ്ഞ ഒരു കാഴ്ച്ചപ്പാടായിരിക്കും . അസ്തിത്ത്വത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാൻ അതിനു കഴിയുകയില്ല . ചുറ്റുമുള്ളതെല്ലാം നിങ്ങൾക്ക് കാണുവാൻ സാധിക്കും ; പക്ഷെ സൃഷ്ടിയുടെ പ്രഭാവം കാണുവാൻ കഴിയുകയില്ല . അജ്ഞാതമായ ഇടങ്ങളിൽ ബോധപൂർവം ചരിക്കുവാൻ ഉറച്ച ശരീരവും അതിനേക്കാൾ ഉറച്ച വികാരങ്ങളും ആവശ്യമാണ് . 'ഉറച്ച ' എന്നതിന് 'പതറാത്തത് ' എന്നോ 'മരിച്ചത് ' എന്നോ അല്ല അർത്ഥം . 'ഉറച്ച വികാരങ്ങൾ ' എന്നാൽ നിങ്ങളുടെ മനസ്സിൽ സ്നേഹമോ അനുകമ്പയോ ഇല്ല എന്നർത്ഥവുമില്ല . സ്ഥിരത എന്നാൽ ശൂന്യത എന്നോ വരൾച്ചയെന്നോ അർത്‌ഥമില്ല . അത്തരമൊരു സ്ഥിരതയില്ലെങ്കിൽ നിങ്ങളുടെ മനസ്സ് വീണ്ടും പരിചിതമായതിനെ തിരഞ്ഞു തുടങ്ങും . നിങ്ങൾ അപരിചിതമായതിലേക്ക് കടന്നാൽ നിങ്ങളുടെ വികാരങ്ങൾ അണപൊട്ടിയൊഴുകും .


സ്ഥിരത എന്നാൽ ശൂന്യത എന്നോ വരൾച്ചയെന്നോ അർത്‌ഥമില്ല . അത്തരമൊരു സ്ഥിരതയില്ലെങ്കിൽ നിങ്ങളുടെ മനസ്സ് വീണ്ടും പരിചിതമായതിനെ തിരഞ്ഞു തുടങ്ങും .

കുറെയധികം അന്ത:സ്രവങ്ങൾ അഥവാ വികാരങ്ങൾ നിങ്ങൾക്ക് ഉൾക്കൊള്ളണമെങ്കിൽ സ്ഥിരത അത്യാവശ്യമാണ് . ചിലരുടെ വികാരങ്ങൾ ദുഷിച്ചതായതുകൊണ്ട് വികാരങ്ങൾ ഒന്നടങ്കം മോശമാകണമെന്നില്ല. വികാരങ്ങൾ മനുഷ്യജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഒരു ഭാഗമാണ് . കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകളായിട്ട് വികാരങ്ങളെ ജീവിതത്തിൽനിന്ന് പുറത്താക്കിയിരിക്കയാണ്, പ്രത്യേകിച്ചും പാശ്ചാത്യനാടുകളിൽ. ഇതിനാലാണ് മനുഷ്യർക്ക് പ്രേമവും നഷ്ടമായിരിക്കുന്നത്. ഇന്നെല്ലാം കണക്കുകൂട്ടിയാണ് ചെയ്യുന്നത് . വിവാഹത്തിന് മുൻപേ തന്നെ വിവാഹമോചിതരായാൽ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് നിബന്ധനകൾ ഉണ്ടാക്കുന്നു.

ഇത്രയും കണക്കുകൂട്ടലുകൾക്കിടയിൽ വികാരങ്ങളുടെ ഭംഗി ആസ്വദിയ്ക്കാൻ പറ്റുമോ ? വികാരങ്ങളെ കെട്ടഴിച്ചുവിട്ടണം. വികാരങ്ങളെ നിയന്ത്രിച്ചാൽ , പ്രേമത്തിൽ മുങ്ങുക , മതിമറക്കുക എന്നിവ അനുഭവിക്കാൻ സാധിക്കുകയില്ല .ഏതൊന്നിനെയും സ്നേഹത്തോടെ കാണുവാൻ നിങ്ങൾക്ക് സാധിക്കണം . ഇത് നിങ്ങളുടെ സ്വന്തം കാര്യമാണ് , മറ്റാരുടേയുമല്ല . നിങ്ങൾ തയ്യാറാണെങ്കിൽ ഒരു നായയെയോ , പുരുഷനെയോ , സ്ത്രീയെയോ , ഒരു കല്ലിനെയോ , എന്തിനെ വേണമെങ്കിലും സ്നേഹിക്കാം . കണ്ണടച്ച് സ്നേഹത്തിൽ മുഴുകി നിങ്ങൾക്ക് ഇവിടെ ഇരിക്കാം .

 
 
  0 Comments
 
 
Login / to join the conversation1