നിഗൂഢതയില്‍ മുങ്ങിയ ദിവ്യജ്ഞാനം (Mysticism)
നിഗൂഢമായ ദൈവജ്ഞാനം എന്ന സങ്കല്പം തന്നെ അജ്ഞാനം കൊണ്ടുണ്ടാകുന്നതാണ്. അത്തരം അജ്ഞാനത്തിനു ഒരു ദിവ്യ പരിവേഷം കൂടി നല്‍കുമ്പോഴാണ് മിസ്റ്റിസിസം പോലെയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത്.
 
 

सद्गुरु

യാഥാര്‍ത്ഥ്യം അറിയുകയും പങ്കാളിത്തം നേടുകയും ചെയ്യുക എന്നത് ജന്മാവകാശമാണ്. ആ ജന്മാവകാശം ലഭ്യമാകാതിരിക്കാനുള്ള കാരണം, സ്വയംകൃതമായ വികാരത്താലും ചിന്തയാലും നിങ്ങള്‍ക്ക് മത്ത് പിടിച്ചിരിക്കയാലാണ്

സദ്‌ഗുരു, അങ്ങ് നിഗൂഢതകള്‍ നിറഞ്ഞ ഒരു ദിവ്യജ്ഞാനിയാണല്ലോ. അങ്ങിനെ ഒരു ദിവ്യജ്ഞാനിയാകാന്‍ എങ്ങിനെ കഴിയും?

സദ്‌ഗുരു : നിഗൂഢമായ ദിവ്യജ്ഞാനം എന്ന സങ്കല്പം തന്നെ അജ്ഞാനം കൊണ്ടുണ്ടാകുന്നതാണ്. അത്തരം അജ്ഞാനത്തിനു ഒരു ദിവ്യ പരിവേഷം കൂടി നല്‍കുമ്പോഴാണ് മിസ്റ്റിസിസം പോലെയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത്. എന്നെ നിങ്ങള്‍ ഒരു ദിവ്യജ്ഞനായി കണക്കാക്കുന്നതുതന്നെ നിങ്ങളുടെ തെറ്റിദ്ധാരണ ഒന്നുകൊണ്ട് മാത്രമാണ്. സത്യത്തില്‍ ഞാനൊരു സാധാരണക്കാരന്‍ മാത്രമാണ്. എന്നെപ്പോലെ സാധാരണക്കാരനായ ഒരാള്‍ ശരിയായ വിധത്തിലും വീക്ഷണത്തിലും എപ്പോഴും കൃത്യമായി കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ തെറ്റായ വീക്ഷണവും തെറ്റിദ്ധാരണയുംകൊണ്ട് എന്നെ ഒരു ദിവ്യജ്ഞാനായി കണക്കാക്കുന്നു. അപ്രകാരമുള്ള ഒരാളെ ജനം അജ്ഞാനി എന്നോ, മാനസിക വിഭ്രാന്തി ഉള്ളവന്‍ എന്നോ പറയുന്ന ഒരാള്‍ക്ക്‌ തുല്യനായും കണക്കാക്കാം, അതുമല്ലെങ്കില്‍ സാധാരണക്കാരനേക്കാള്‍ ഭിന്നമായവനായോ കരുതാം.

നിങ്ങളെ ഇപ്പോള്‍ ബാധിച്ചിരിക്കുന്ന ആ ലഹരിയില്‍ നിന്ന് പുറത്ത് വന്നു കഴിയുമ്പോഴാണ് മനസ്സിലാകുക ജീവിതത്തിന് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ എന്ന്

ഇവിടെ ഏറ്റവും വലിയ പ്രശ്നം എന്താണെന്നാല്‍ മനുഷ്യന്‍ അവരവരുടേതായ ചിന്തകളിലും വിചാര വികാരങ്ങളിലും മുഴുകി മത്തുപിടിച്ചിരിക്കുകയാണ്. ആത്മീയ നടപടികളുകടെ ഉദ്ദേശം തന്നെ ഒരു വട്ടനാണെന്ന് വിശ്വസിക്കതക്കവണ്ണം പ്രേരിപ്പിക്കുന്ന ചിന്തകളില്‍ നിന്ന് അകല്‍ച്ച ഉണ്ടാക്കി, യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ വേണ്ടിയാണത്. നിങ്ങളെ ഇപ്പോള്‍ ബാധിച്ചിരിക്കുന്ന ആ ലഹരിയില്‍ നിന്ന് പുറത്ത് വന്നു കഴിയുമ്പോഴാണ് മനസ്സിലാകുക ജീവിതത്തിന് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ എന്ന്. നിങ്ങള്‍ ഇവിടെയിരുന്നു ജീവിത ചക്രത്തിലെ നടപടി ക്രമവുമായി ഇഴുകിച്ചേര്‍ന്നു അതിന്റെ ഓരോ തുടിപ്പും മിടിപ്പും സ്വായത്തമാക്കുകയാണ്.

അങ്ങനെ ചെയ്യുന്നതുകൊണ്ട് സൃഷ്ടിയുടെ അഥവാ പ്രപഞ്ചത്തിന്റെ സ്പന്ദനത്തോടോപ്പം നിങ്ങളും സ്പന്ദിക്കുന്നു. അതില്‍ യാതൊരു നിഗൂഢതയും ഇല്ല, കാരണം ജീവിതക്രമം പല പല പരിണാമങ്ങളിലൂടെ സംഭവിക്കുന്നതാണ്. യാഥാര്‍ത്ഥ്യം അറിയുകയും പങ്കാളിത്തം നേടുകയും ചെയ്യുക എന്നത് ജന്മാവകാശമാണ്. ആ ജന്മാവകാശം ലഭ്യമാകാതിരിക്കാനുള്ള കാരണം, സ്വയംകൃതമായ വികാരത്താലും ചിന്തയാലും നിങ്ങള്‍ക്ക് മത്ത് പിടിച്ചിരിക്കയാലാണ്.

മനുഷ്യരാശിയുടെ ഇതുവരെയുള്ള ചരിത്രത്തില്‍, ഈ ഭൂമിയിലെ ജീവിതം മുമ്പൊരിക്കലും ഇത്രകണ്ട് ലളിതവും, പ്രവര്‍ത്തനക്ഷമവും ആയിരുന്നിട്ടില്ല. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍ ആവശ്യമുള്ളതെന്തും കിട്ടും. ജീവിക്കാന്‍ വേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഈ ആവരണം ഭേദിച്ചുകൊണ്ട് ജീവിതത്തിന്റെ അനന്ത സാദ്ധ്യതകളെ കുറിച്ചറിയാനുള്ള വെമ്പല്‍ ഉള്ളില്‍ കൊണ്ട് വരേണ്ടതല്ലേ? ലഭിക്കേണ്ട ക്ഷേമവും സുഖസൌകര്യങ്ങളും ലഭിച്ചതിനു ശേഷവും വീണ്ടും നിങ്ങളതിന് ശ്രമിക്കുന്നില്ലെങ്കില്‍ പിന്നെ അടുത്ത കാലത്തൊന്നും അതിനു സാധിക്കുകയില്ല. "എനിക്ക് അതും ഇതും ഒന്നും ചെയ്യാന്‍ പറ്റുകയില്ല, ധാരാളം ലോണുകളടക്കാനുണ്ട്." നിങ്ങളുടെ മനസ്സിനെ ഇപ്രകാരമുള്ള ചവറ്റുചിന്തകള്‍ കൊണ്ട് കുത്തി നിറച്ചിരിക്കുകയാണ്. നിങ്ങള്‍ക്ക് ഈ നിമിഷം പത്തുലക്ഷം ഡോളര്‍ തന്നാലും, സുഖസൌകര്യങ്ങള്‍ക്കു വേണ്ടി പുതിയ ലോണുകള്‍ നിങ്ങള്‍ എടുക്കും, പിന്നെ അതടക്കാനുള്ള തത്രപ്പാടാകും. അതല്ലേ നിങ്ങളുടെ പ്രശ്നത്തിന്റെ നിജസ്ഥിതി?

ഒരു ജീവിതകാലം വളരെ ഹൃസ്വമാണ്, ജീവിതത്തിന്റെ ആഴം തിരിച്ചറിയാന്‍ കഴിയാതെ പാഴാക്കികളയാനുള്ളതല്ല.

ഇപ്പോഴാണതിനുള്ള സമയം... വയറ്റുപ്പിഴപ്പിനായി കഷ്ടപ്പെടെണ്ടാത്തിടത്തോളം കാലം... ഇപ്പോഴാണതിനുള്ള സമയം. ഒരു ജീവിതകാലം വളരെ ഹൃസ്വമാണ്, ജീവിതത്തിന്റെ ആഴം തിരിച്ചറിയാന്‍ കഴിയാതെ പാഴാക്കികളയാനുള്ളതല്ല. ജീവിക്കാന്‍ വേണ്ടതായ, എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ വേണ്ടതായ ഏര്‍പ്പാടുകള്‍ ചെയ്തൂകഴിഞ്ഞ ഒരാള്‍ ജീവിതത്തിന്റെ പരിപൂര്‍ണമായ ആഴവും അളവും അറിയാന്‍ കഴിയാതെ മുന്നോട്ട് പോകുവാന്‍ പാടുള്ളതല്ല.

 

 
 
  0 Comments
 
 
Login / to join the conversation1