ദക്ഷിണേന്ത്യയില്‍ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഒരു വലിയ ശിവഭക്തനായിരുന്നു. അദ്ദേഹത്തിന്‍റെ ഭക്തിയുടെ തീവ്രത ഇത്രയും അധികമായിരുന്നു, ഏതൊരാളും ഒരല്‍പം ഭസ്മം തൊട്ടു വന്നാല്‍ അവരെ അന്ധമായി വിശ്വസിക്കും. ഇങ്ങനെ ജീവിക്കുന്നത് ഒരു രാജാവെന്ന നിലയില്‍ വളരെ അപകടകരമാണ്. പക്ഷെ അദ്ദേഹം അത് അല്‍പം പോലും വകവെച്ചില്ല.

ശത്രുരാജ്യത്തെ രാജാവ്‌ ഇദ്ദേഹം ഇങ്ങനെ ആരെയും അന്ധമായി വിശ്വസിക്കുമെന്ന് മനസ്സിലാക്കി. അയാള്‍ ഒരു ശിവഭക്തനായി വേഷം കെട്ടി ഒരു വലിയ ഭസ്മക്കുറിയുമണിഞ്ഞു വന്നു. ഇയാളെ കണ്ട ഉടന്‍ അദ്ദേഹം അയാളെ താണു വണങ്ങി.

അയാള്‍ ഉടനെ തന്നെ ഒളിപ്പിച്ചു വെച്ചിരുന്ന വാളെടുത്ത് അദ്ദേഹത്തെ ആഞ്ഞു കുത്തി. വാള്‍ അദ്ദേഹത്തിന്‍റെ ശരീരം തുളച്ച് അപ്പുറത്തെത്തി.

ഈ ചിത്രം നിങ്ങള്‍ക്ക് ധ്യാനലിംഗക്ഷേത്രത്തില്‍ കാണാനാകും.

അദ്ദേഹം വീണു പോയി, എന്നാലും തന്‍റെ ഭടന്‍മാരോട് പറഞ്ഞു, രാജ്യാതിര്‍ത്തി വരെ ഇദ്ദേഹത്തിനു അകമ്പടിയായി പോകൂ, അല്ലെങ്കില്‍ ജനങ്ങള്‍ ഇയാളെ കൊല്ലും. ഇദ്ദേഹം ഭസ്മം അണിഞ്ഞിട്ടുണ്ട്, ഇയാള്‍ എന്തു ചെയ്തെന്നത് കാര്യമാക്കേണ്ട, ഇയാളെ സുരക്ഷിതമായ ഒരു സ്ഥലത്തെത്തിച്ച് വെറുതെ വിടുക.

ഇതാണ് ഭക്തി.

മഹാശിവരാത്രി ഫെബ്രുവരി 13, 2018ന് ഈശാ യോഗാ സെന്‍ററില്‍ അതിഗംഭീരമായി ആഘോഷിക്കപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇവിടെ ക്ലിക്ക് ചെയ്യൂ.