മനസ്സ് - കോമാളിയും അഭ്യാസിയും
 
 

सद्गुरु

നിങ്ങളും നിങ്ങളുടെ മനസ്സിന്‍റെ പ്രവര്‍ത്തനവും തമ്മിലുള്ള അകലം വര്‍ധിച്ചുവന്നാല്‍ മനസ്സ് പിന്നീട് കുഴപ്പക്കാരനാകുകയില്ല. അതു വലിയ സ്വരലയമാണ്,ഒരു വലിയ സാധ്യതയാണ്.

മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള, പ്രത്യേകിച്ച് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ അടുത്തകാലത്തു വളരെയധികം പുരോഗതി കൈവന്നിട്ടുണ്ട്. മസ്തിഷ്കത്തിലേക്കു പായുന്ന ന്യൂറോണുകളുടെ പാതയില്‍ നോക്കിയാല്‍ അവയുടെ പ്രവര്‍ത്തനത്തില്‍ വന്‍തോതിലുള്ള സമയോജനം ദൃശ്യമാകും. ഈ യോജിപ്പു കാരണമാണ് ശരീരം സഫലമായി പ്രവര്‍ത്തിച്ചുപോരുന്നത്. ന്യൂറോണുകളുടെ സമര്‍ത്ഥവും ഏകോപിതവുമായ ഈ നൃത്തത്തിലൂടെ ഈ നിമിഷത്തില്‍പ്പോലും ശരീരത്തില്‍ കോടാനുകോടി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്‍ിരിക്കുന്നു.

എന്നാല്‍ അധികം ആളുകളുടെയും അനുഭവത്തില്‍ മനസ്സ് നിര്‍ഭാഗ്യവശാല്‍ കലങ്ങിമറിഞ്ഞ ഒരു അഭ്യാസവേദിയായി മാറിയിരിക്കുന്നു. സര്‍ക്കസ് വേദിയില്‍ നടക്കുന്നത് വളരെ ഏകോപിതമായ പ്രവര്‍ത്തനമാണ്. മനഃപൂര്‍വം അത് കുഴഞ്ഞുമറിഞ്ഞതായി അവര്‍ തോന്നിപ്പിക്കുന്നു. സര്‍ക്കസ്സിലെ കോമാളി പോലും അഭ്യാസം അറിയുന്ന ആളാണ്. അയാള്‍ വളരെ സമര്‍ത്ഥനും ചെയ്യുന്ന കാര്യങ്ങളെല്ലാം കൂട്ടിയിണക്കാന്‍ കഴിവുള്ളവനുമാണ്. എന്നാല്‍ ഒരു വിദൂഷകനായാണ് അയാളെ അവതരിപ്പിക്കുന്നത്.

നാം ഈ സര്‍ക്കസ് എങ്ങനെ നടത്തുന്നു എന്നതാണ് പ്രധാനം. നമ്മുടെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ സാധ്യതകളുണ്ടാക്കാന്‍ കഴിവുള്ള ഈ മനസ്സ് ദുഃഖത്തെ ഉത്പാദിപ്പിക്കുന്ന ഒരു യന്ത്രമായിക്കൂടി പ്രവര്‍ത്തിക്കുന്നത് എങ്ങനെ?


മനസ്സിന് സന്തോഷം അനുഭവപ്പെടുന്നതാണ് ശാന്തി. അത് വളരെ സന്തോഷകരമാകുമ്പോള്‍ ആഹ്ലാദമെന്നു പറയുന്നു.

നമുക്ക് ആ വഴിക്കു നോക്കാം. നിങ്ങള്‍ക്ക് സുഖം തോന്നുന്നത് എപ്പോഴാണ്? സന്തോഷവും ഉത്സാഹവുമൊക്കെ അനുഭവപ്പെടുമ്പോള്‍ അല്ലേ? നിങ്ങള്‍ രോഗബാധിതനായിരിക്കുമ്പോള്‍പ്പോലും സന്തോഷമുള്ള കാര്യങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ കുറേ സുഖം തോന്നും. അതായത് സുഖസ്ഥിതി എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ സന്തോഷം അനുഭവപ്പെടുന്നതാണ്. ശരീരം സന്തോഷപ്രദമായിരുന്നാല്‍ നാം അതിനെ ആരോഗ്യം എന്നുപറയുന്നു. മനസ്സിന് സന്തോഷം അനുഭവപ്പെടുന്നതാണ് ശാന്തി. അത് വളരെ സന്തോഷകരമാകുമ്പോള്‍ ആഹ്ലാദമെന്നു പറയുന്നു. നിങ്ങളുടെ വികാരങ്ങള്‍ സന്തോഷപ്രദമാകുമ്പോള്‍ സ്നേഹം എന്നുപറയുന്നു. അതു വളരെ ശാന്തവും സന്തോഷപ്രദവുമാകുന്നതാണ് കാരുണ്യം. നിങ്ങളുടെ ജീവഊര്‍ജം സന്തോഷപ്രദമായാല്‍ നാം അതിനെ ആനന്ദം എന്നുപറയുന്നു. അതു വളരെ സന്തോഷപ്രദമാകുന്നതാണ് ഹര്‍ഷോന്മാദം. ഓരോ മനുഷ്യജീവിയും അന്വേഷിക്കുന്നത് ഈ ആനന്ദമല്ലേ?

നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ ഉദാരമതിയും നല്ലവനുമായി പെരുമാറും. എല്ലാവരെയും സംബന്ധിച്ചും ഇതു ശരിയാണ്. നിങ്ങള്‍ ആകുലനും ഛിന്നമനസ്കനുമായിരിക്കുമ്പോള്‍ തീര്‍ച്ചയായും വെറുപ്പു പ്രകടിപ്പിക്കുന്നവനായിരിക്കും. അതായത് നിങ്ങളുടെയുള്ളില്‍ സന്തോഷമാണെങ്കില്‍ നിങ്ങള്‍ പ്രസരിപ്പിക്കുന്നതും സന്തോഷമായിരിക്കും. അതുപോലെ ഉള്ളില്‍ അസന്തുഷ്ടിയാണെങ്കില്‍ അസന്തുഷ്ടിയാണ് പുറത്തുവരുക. നിങ്ങളുടെ അയല്‍ക്കാരന്‍ സന്തുഷ്ടനായിരിക്കണമോ അസന്തുഷ്ടനായിരിക്കണമോ എന്നത് ചര്‍ച്ചാവിഷയമായിരിക്കാം! പക്ഷെ നിങ്ങള്‍ എപ്പോഴും ഉയര്‍ന്ന നിലയിലുള്ള സന്തുഷ്ടി അനുഭവിപ്പിക്കുന്നവനായിരിക്കണം! എല്ലായ്പോഴും അങ്ങനെതന്നെയാവണം.

അതായത് എല്ലാ മനുഷ്യജീവികളും സന്തോഷമാണ് അന്വേഷിക്കുന്നത്. അകത്തും പുറത്തും പുറത്തെ കാര്യം വരുമ്പോള്‍ ഓഅവിടെ ലക്ഷക്കണക്കിനു ഘടകങ്ങളുണ്ട്. ആര്‍ക്കും അവയുടെ മേല്‍ പൂര്‍ണമായ സ്വാധീനം ഇല്ല. പുറത്തുള്ള അവസ്ഥകളെ നമുക്ക് ശരിയാക്കുവാന്‍ കഴിയും. എന്നാല്‍ അവ ഒരു പരിധിവരെ നാം തന്നെ സൃഷ്ടിക്കുന്നവയാണ്. കുടുംബത്തിലോ ജോലിസ്ഥലത്തോ വിശാലമായ ഈ ലോകത്തോ നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള അവസ്ഥ നൂശുശതമാനം സൃഷ്ടിക്കുവാന്‍ കഴിയുമോ? അങ്ങനെ കഴിയുകയാണെങ്കില്‍പ്പോലും നിങ്ങളുടെ ശ്രമം അമ്പതു ശതമാനമേ ആകൂ. നിങ്ങള്‍ക്ക് നിയന്ത്രണത്തിനുള്ള കഴിവുണ്ട്. നിങ്ങള്‍ കഴിവുള്ളവനാണ്. എന്നാല്‍ അകത്തെ കാര്യങ്ങള്‍ വരുമ്പോഴോ? അവിടെ ഒരു ഘടകമേയുള്ളൂ. അത് നിങ്ങള്‍ തന്നെയാണ്. ഏറ്റവും കുറഞ്ഞത് നിങ്ങളെങ്കിലും നിങ്ങള്‍ ആഗ്രഹിക്കുന്ന നിലയിലാകണം. ലോകം നിങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് ഇരിക്കുകയില്ല എന്നത് ഒരു പ്രശ്നമല്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രകാരമാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ സ്വയം ദുഃഖം ഉണ്ടാക്കുന്നില്ല എന്നതു തീര്‍ച്ചയാണ്. നിങ്ങള്‍ ഉള്ളില്‍ ഉയര്‍ന്ന നിലയിലുള്ള സന്തോഷം വിഭാവനം ചെയ്യുകയും സൃഷ്ടിക്കുകയും വേണം. ഞാന്‍ എന്തായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാകാത്തതെന്തുകൊണ്ടാണ്? നിങ്ങളിലുള്ള മൗലികശേഷികള്‍ നിങ്ങളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നില്ല. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചു. ഒരു സ്ത്രീ ഉറങ്ങാന്‍പോയി. അവര്‍ക്കൊരു സ്വപ്നം ഉണ്‍ായി. സ്വപ്നത്തില്‍ പഴയരീതിയിലുള്ള ഒരാള്‍ അവരെ തുറിച്ചുനോക്കിക്കൊണ്‍ു നില്‍ക്കുന്നതായി കണ്ടു. അയാള്‍ അവരോടടുത്തടുത്തു ചെന്നു. അയാളുടെ ശ്വാസോച്ഛ്വാസം പോലും അവര്‍ക്ക് അനുഭവപ്പെട്ടു. അവര്‍ വിറച്ചുപോയി; ഭയം കൊണ്ടല്ല. അവര്‍ ചോദിച്ചു: "നിങ്ങള്‍ എന്നെ എന്തുചെയ്യാന്‍ പോകുന്നു?" അയാള്‍ പ്രതിവചിച്ചു: "കൊള്ളാം, ഇതു നിങ്ങളുടെ സ്വപ്നമാണ്.


മനുഷ്യജീവികള്‍ കടന്നുപോകേണ്ടി വരുന്ന എല്ലാത്തരം ദുഃഖകരമായ കാര്യങ്ങളും അവരവരുടെ തന്നെ മനസ്സുകളില്‍ ഉത്പാദിപ്പിക്കപ്പെട്ടവയാണ്.

നിങ്ങളുടെ മനസ്സില്‍ നടക്കുന്നത് നിങ്ങളുടെ സ്വപ്നം മാത്രമാണ് അല്ലേ? നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയല്ല ജീവിതത്തില്‍ സംഭവിക്കുന്നത് എന്നതല്ല പ്രശ്നം. നിങ്ങളുടെ സ്വപ്നം പോലും നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെയല്ല ഉണ്ടാകുന്നത്! ഇവിടത്തെ പ്രധാന പ്രശ്നം നിങ്ങളുടെ മനസ്സ് നിങ്ങള്‍ ആവശ്യപ്പെടുന്നതുപോലെയല്ല പ്രവര്‍ത്തിക്കുന്നത്. അങ്ങനെയിരിക്കെ ബാഹ്യപരിതസ്ഥിതി ആഗ്രഹിക്കുന്നതുപോലെയാകുമെന്നു നാം പ്രതീക്ഷിക്കുന്നു. അകത്തുതന്നെ ഇവയെല്ലാം ശരിയാകേണ്ടതുണ്ട്. സന്തോഷവും സന്താപവും ഉണ്ടാകുന്നത് ഉള്ളില്‍ നിന്നാണ്. അവ പുറമെ നിന്ന് മഴപോലെ നിങ്ങളുടെ മേല്‍ ചൊരിയുകയില്ല. ബാഹ്യമായ പ്രചോദനങ്ങളോടുള്ള നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ചാണതിരിക്കുന്നത്. അകത്തുനിന്നു പ്രവര്‍ത്തിക്കുന്നതിനു പകരം നിങ്ങള്‍ പുറമേയുള്ള അവസ്ഥകളോടു പ്രതികരിക്കുന്നു. അതിനാല്‍ അസന്തുഷ്ടി നിങ്ങളുടെയുള്ളില്‍ വളര്‍ന്നുവരുന്നു. മനുഷ്യജീവികള്‍ കടന്നുപോകേണ്ടി വരുന്ന എല്ലാത്തരം ദുഃഖകരമായ കാര്യങ്ങളും അവരവരുടെ തന്നെ മനസ്സുകളില്‍ ഉത്പാദിപ്പിക്കപ്പെട്ടവയാണ്.

നിങ്ങളും നിങ്ങളുടെ മനസ്സും തമ്മില്‍ ഒരു വേര്‍തിരിവുണ്‍ാക്കുന്നതിനുള്ള ടെക്നോളജിയാണ് യോഗ. മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളും നിങ്ങളും തമ്മിലുള്ള അകലം കൂടുതലാകുന്നതോടെ മനസ്സ് ഒരു കുഴപ്പക്കാരനല്ലാതായിത്തീരുന്നു. അത് ഒരു വലിയ സാധ്യത അഥവാ സമസ്വരത തന്നെയാണ്. അതിനു നിങ്ങളെ വലിയ ഔന്നത്യത്തില്‍ എത്തിക്കാന്‍ കഴിയും. പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിനെക്കുറിച്ചും നിലനില്‍പ്പിന്‍റെ അന്തിമമായ പ്രകൃതം എന്താണ് എന്നതിനെക്കുറിച്ചും അറിയുന്നതിനുള്ള ഒരു പരീക്ഷണാത്മക യാഥാര്‍ഥ്യത്തിലേക്കുള്ള സഞ്ചാരമാണ് യോഗ എന്നത്. യോഗ എന്നാല്‍ അനുഭവം ആയിത്തീരുകയാണ്. ആശയമോ തത്വശാസ്ത്രമോ ചിന്തയോ ആയി ഗ്രഹിക്കുകയല്ല ചെയ്യുന്നത്. പ്രപഞ്ചത്തിന്‍റെ ഏകാത്മകതയെക്കുറിച്ച് ബുദ്ധിപരമായ ഒരു ആശയമായി നിങ്ങള്‍ വിശദീകരിച്ചാല്‍ അത് നിങ്ങളെ ടീപാര്‍ട്ടികളില്‍ അംഗീകാരം ഉള്ളവനായി മാറ്റിയേക്കാം. അല്ലെങ്കില്‍ സാമൂഹ്യമായ മാന്യത ലഭിച്ചേക്കാം. ഒരുപക്ഷേ നോബല്‍സമ്മാനം വരെ ലഭിച്ചേക്കാം. പക്ഷേ അതുകൊണ്ട് മറ്റൊരു പ്രയോജനവുമില്ല.

 
 
  0 Comments
 
 
Login / to join the conversation1