കോപം എന്നത് പരിധി വിടുന്ന ഒരു വികാരമാണ്. ആളുകൾ കോപാകുലരാകുന്നത്, കോപം ശക്തിയുടെ ലക്ഷണമാണ് , പ്രവൃത്തി ചെയ്യുവാൻ പ്രേരിപ്പിക്കും എന്ന് തുടങ്ങിയുള്ള തെറ്റായ ധാരണകൾ അനേകം ആളുകൾക്ക് ഉള്ളതുകൊണ്ടാണ്. തന്‍റെ ജീവിതം ബോധപൂർവം നയിക്കുവാൻ കഴിവില്ല എങ്കിൽ കോപം അതിനു പകരമായി വരുന്ന വിഷലിപ്‌തമായ ഒരു അനുഭവമായിരിക്കും.

കോപത്തെ ആരും മറികടക്കുവാൻ ശ്രമിക്കേണ്ടതില്ല; എന്തെന്നാൽ അത് സ്വയം സൃഷിടിക്കാതെ ഒരിക്കലും സംഭവിക്കുകയില്ല. കോപം ഒരാൾക്ക് സംഭവിക്കുന്ന ഒരു കാര്യമല്ല; ഒരാൾ ദേഷ്യം പിടിക്കുകയാണ് ചെയ്യുന്നത്. തന്‍റെ മനസ്സിന്‍റെയും വികാരങ്ങളുടെയും പ്രവൃത്തികളെ ബോധപൂർവം നിയന്ത്രിക്കുകയാണെങ്കിൽ, കോപം എന്ന അനുഭവം ഉണ്ടാകുകയില്ല. അപ്പോൾ അതിനെ മറികടക്കേണ്ട ആവശ്യവുമില്ല.

മാനസികമായി നോക്കിയാൽ കോപം എന്നത് സ്ഥിരബുദ്ധിയുടെ നഷ്ടമാണ്. കുടുംബത്തിന്‍റെയും, സമൂഹത്തിന്‍റെയും കാര്യത്തിൽ കോപത്തിന്‍റെ ആഘാതം നമുക്ക് അറിവുള്ളതാണ്. കുറച്ചു നീണ്ട കാലയളവിൽ ഒരാൾ കോപത്തിന് വശംവദനാണെങ്കിൽ അയാളുടെ ശരീരത്തിലെ രാസഘടന താളം തെറ്റുകയും, ശാരീരികമായ അസ്വസ്ഥതകളും, അസുഖങ്ങളും പിടിപെടുകയും ചെയ്യും.

തങ്ങളുടെ കോപത്തിലൂടെ ചില സന്ദർഭങ്ങൾ തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കുവാൻ ചിലർക്കെങ്കിലും സാധിച്ചിട്ടുണ്ടായിട്ടിക്കാം. എന്നാൽ അതുകൊണ്ട് കോപം ഒരു ഗുണകരമായ കാര്യമാക്കുന്നില്ല. കോപത്തെ ന്യായീകരിക്കുന്നത് നിങ്ങൾക്കുള്ളിലെ അപ്രിയമായ ഒരു വസ്തുവിന്‍റെ അംഗീകാരമാണ്. നിങ്ങൾക്കുള്ളിൽ തന്നെ അപ്രിയമായ അവസ്ഥ സൃഷ്ടിക്കുന്നത് ന്യായീകരിക്കാവുന്നതല്ല.

നിങ്ങൾക്ക് പ്രിയപ്പെട്ടതിനെ നിയന്ത്രിക്കുന്നതിനായി ഒരു സംവിധാനം ഒരുക്കുക. കോപം, താൻ തനിക്കു തന്നെ എതിരായി പ്രവർത്തിക്കുന്നതിന്‍റെ ലക്ഷണമാണ്; അതു തീർത്തും ബുദ്ധിപരമല്ലാത്ത ജീവിതത്തിന്‍റെ ലക്ഷണമാണ്.