सद्गुरु

കാശിയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും പുരാതനമായ മനുഷ്യവാസമുള്ള നഗരം .. മാർക്ക് ട്വൈൻ പറഞ്ഞിട്ടുണ്ട് ,"ബനാറസ് ചരിത്രത്തെക്കാൾ പഴയതാണ് ; പാരമ്പര്യത്തേക്കാൾ പുരാതനമാണ് , ഇതിഹാസങ്ങളേക്കാൾ പ്രാചീനമാണ്.കണ്ടാലോ ഇവയെല്ലാം കൂട്ടി ചേർത്തതിനെക്കാൾ രണ്ടിരട്ടി പഴക്കമുള്ളതാണ് ."

ആദിയോഗിയായ ശിവൻ പോലും കാശിയെ അത്രമാത്രം ഇഷ്ട്ടപ്പെട്ടതുകൊണ്ട് അവിടം വിട്ടു പോകാൻ ഇഷ്ടപ്പെട്ടില്ല . മുൻപ് അദ്ദേഹം കൈലാസത്തിലും പരിസരപ്രദേശങ്ങളിലുമാണ് പാർത്തിരുന്നത് . പിന്നീട് അദ്ദേഹം ഒരു രാജകുമാരിയെ വിവാഹം കഴിച്ചു . ആ രാജകുമാരിക്ക് കൂടുതൽ സൗകര്യങ്ങളുള്ള വാസസ്ഥലത്തിനുവേണ്ടി അദ്ദേഹം ബദരീനാദിലെത്തി . പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ആ വീട് നഷ്ട്ടപ്പെട്ടു.

ചൂടുള്ള ഉറവകളുള്ളതിനാലാണ് ശിവനും പാർവതിയും ബദരീനാദിൽ താമസമാക്കിയത് . സമുദ്ര നിരപ്പിൽ നിന്ന് 10,800 അടി ഉയരത്തിലായതിനാൽ അവിടെ തണുപ്പ് കൂടുതലായിരുന്നു . ഒരു ദിവസം അവർ ചൂടുറവയിൽ കുളിച്ച് വന്നപ്പോൾ വീടിനു മുൻപിൽ സുന്ദരനായ ഒരു കുഞ്ഞ് കിടക്കുന്നതു കണ്ടു . ശിവന് മനുഷ്യബീജം ഇല്ലാത്തതിനാൽ മനുഷ്യസ്ത്രീയായ തനിക്ക് കുഞ്ഞുങ്ങളുണ്ടാകാൻ സാധ്യതയില്ലെന്ന ഒരു ദുഃഖം പാർവ്വതിക്ക് ഉണ്ടായിരുന്നു . അതിന്റെ വിഷമത്തിലാണ് പാർവതി ഗണപതിയെ സൃഷ്ടിച്ചതും ആറു കുട്ടികളുടെ അവശിഷ്ടത്തിൽ നിന്ന് കാർത്തികേയനെ ഉണ്ടാക്കിയതും.


മുൻപ് ആദിയോഗി കൈലാസത്തിലും പരിസരപ്രദേശങ്ങളിലുമാണ് പാർത്തിരുന്നത് . പിന്നീട് അദ്ദേഹം ഒരു രാജകുമാരിയെ വിവാഹം കഴിച്ചു . ആ രാജകുമാരിക്ക് കൂടുതൽ സൗകര്യങ്ങളുള്ള വാസസ്ഥലത്തിനുവേണ്ടി അദ്ദേഹം ബദരീനാദിലെത്തി .

സുന്ദരനായ ഈ കുട്ടിയെ പടിവാതിൽക്കൽ കണ്ടപ്പോൾ പാർവതിയുടെ മാതൃത്വമുണർന്നു ; കുട്ടിയെ എടുക്കാനായി മുന്നോട്ട് നടന്നു . "വേണ്ട , ആ കുട്ടിയെ എടുക്കണ്ട . 11,000 അടി ഉയരത്തിൽ തനിയെ ഒരു കുട്ടി എത്തിയിട്ടുണ്ടെങ്കിൽ അവൻ അത്ര നല്ലവനാകില്ല . ഇവിടെയാരെയും കാണുന്നില്ല; ഇവന്റെ മാതാപിതാക്കളുടെ കാൽപ്പാടുകളൊന്നും മഞ്ഞിൽ കാണുന്നില്ല . ഇവൻ എങ്ങനെ തനിച്ച് നമ്മുടെ പടിക്കൽ വന്നു ചേർന്നു ? അവനെ ഉപേക്ഷിക്കൂ ", ശിവൻ പറഞ്ഞു . പാർവതി ചോദിച്ചു ," നിങ്ങൾക്ക് എങ്ങിനെ ഇത് പറയാൻ കഴിയുന്നു ? ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും സുന്ദരനായ കുട്ടി ". പാർവതി കുട്ടിയെ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി . അടുത്ത ദിവസം അവർ കുളി കഴിഞ്ഞ് വന്നപ്പോൾ കുട്ടി വാതിൽ അകത്തുനിന്നും കുറ്റിയിട്ടിരുന്നു . രണ്ടുപേരെയും അകത്ത് കയറുവാൻ സമ്മതിച്ചില്ല.

പാർവതിക്ക് സംശയമായി ."കുഞ്ഞിനെങ്ങിനെ വാതിൽ കുറ്റിയിടാനാകും?" ശിവൻ പറഞ്ഞു ,'11,000 അടി ഉയരത്തിൽ തനിച്ച് വരാൻ കഴിയുന്ന കുട്ടിക്ക് എന്ത് വേണമെങ്കിലും ചെയ്യാം . എന്തായാലും നമ്മൾ ഈ വീടു വിട്ട് പോകണം . നമുക്കിറങ്ങാം ." "പക്ഷെ ഇത് നമ്മുടെ വീടല്ലേ ?" പാർവതി ചോദിച്ചു . "അങ്ങിനെ ആയിരുന്നിരിക്കാം , നമ്മൾ ചീത്ത ആളുകളെ അകത്ത് കയറ്റിയതുകൊണ്ട് ഇനി അത് നമ്മുടേതല്ല .നമുക്ക് പോകാം ". അവർ കാന്തിസരോവരത്തിലേക്ക് മാറി . സമുദ്ര നിരപ്പിൽ നിന്നും 12,700 അടി ഉയരത്തിലായിരുന്നു അത് .

വീട്ടിനകത്ത് കയറി ശിവനെ പുറത്താക്കിയത് വിഷ്ണുവായിരുന്നു . വിഷ്ണു വിചാരിച്ചു , "ഒരു യോഗിക്ക് എവിടെയായാലും ഒന്നുപോലെയല്ലേ ? ശിവന് എവിടെയായാലും ഒന്നുപോലെ തന്നെ . പക്ഷെ എനിക്കോ ? എനിക്കിവിടെ നിൽക്കണം ". ശിവന് ഇതെല്ലാം അറിയാമായിരുന്നു . അതുകൊണ്ടാണ് അവർ കേദാറിനടുത്ത് കാന്തിസരോവറിലേക്ക് പോയത് . കുറച്ച് കാലത്തിനു ശേഷം കാന്തിസരോവറിലും തണുപ്പ് കൂടുതലായി . കൈലാസത്തിൽ നിന്ന് അവർ മാനസരോവറിലേക്ക് വന്നു , അവിടന്ന് ബദരീനാദിലേക്ക് ,പിന്നീട് കേദാര്നാദിലേക്ക്. എന്നിട്ടും രാജകുമാരിയുടെ തണുപ്പിനെക്കുറിച്ചും ഏകാന്തതയെക്കുറിച്ചുമുള്ള പരാതി മാറിയില്ല .

അപ്പോൾ ശിവൻ തീരുമാനിച്ചു - തണുപ്പുകാലത്ത് അവർ കാശിയിൽപോയി താമസിക്കും . ഇത്രയും മനോഹരമായ ഒരു പട്ടണം 12,000 ത്തിനും 15,000 ത്തിനും വർഷങ്ങൾക്കുമുമ്പേ പണിയുവാൻ സാധിക്കുമെന്ന് ആരും ചിന്തിച്ചിരിക്കുകയില്ല . വളരെ ഗംഭീരമായ ഒരു നഗര നിർമാണ പദ്ധതിയാണ് അവിടെ നമ്മൾ കാണുന്നത് . ആത്മീയ വിഷയങ്ങൾ , ശാസ്ത്രം , ഗണിതശാസ്ത്രം , സംഗീതം ,ജ്യോതിശാസ്ത്രം എന്നിവയിലെല്ലാം ഉള്ള അസാമാന്യ പ്രതിഭകൾ ഒരിടത്ത് സമ്മേളിച്ച് . അത് വിദ്യയുടെയും വിദ്യാഭ്യാസത്തിന്റെയും വേദിയായിത്തീർന്നിരുന്നു. അവിടത്തെ ബൗദ്ധിക വീര്യവും , സംഗീതവും , ആളുകളുമായുള്ള ഇടപെടലും , നഗരത്തിന്റെ രൂപകൽപ്പനയും ശിവന് വളരെ സന്തോഷം പ്രദാനം ചെയ്തു . കാശിയെ അത്രയും സ്നേഹിച്ച ശിവൻ അവിടം വിട്ടു പോകാൻ തയ്യാറായില്ല വേറൊരു കഥയനുസരിച്ച് ശിവൻ കാശിയിലേക്ക് വരുന്നത് ദിവ്യ ദത്ത രാജാവിന് സമ്മതമായിരുന്നില്ല . എന്തെന്നാൽ അദ്ദേഹം വന്നുകഴിഞ്ഞാൽ താനാകില്ല അവിടത്തെ ശ്രദ്ധാകേന്ദ്രം എന്ന് രാജാവിന് അറിയാമായിരുന്നു .രാജാവ് തന്റെ അഭിപ്രായം വ്യക്തമാക്കി . " പ്രജകളെല്ലാം രാജാവിനെ ബഹുമാനിച്ചാൽ മാത്രമേ ശരിയായി രാജ്യം ഭരിക്കുവാൻ സാധിക്കുകയുള്ളു. ഞാൻ ഇവിടം ഭരിക്കണമെങ്കിൽ ശിവൻ ഇവിടെ വരുവാൻ പാടില്ല. അദ്ദേഹം ഇവിടെ വന്നാൽ ഞാൻ ഇവിടം വിട്ടു പോകും."


അഗസ്ത്യമുനിയോട് കാശി വിട്ട് തെക്കുഭാഗത്തേക്ക് പോകുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നൂറിലധികം ശ്ലോകങ്ങളുള്ള ഒരു പദ്യമാണ് ആ പട്ടണത്തിന്റെ ഭംഗിയും അവിടം വിട്ടുപോകുവാനുള്ള വേദനയും വിവരിച്ചുകൊണ്ട് എഴുതിയത്.

ശിവൻ തന്റെ ഭൂതഗണങ്ങളിൽ രണ്ടുപേരെ രാജാവിനെ എങ്ങിനെ അവിടെനിന്നും പുറത്താക്കാമെന്ന് കണ്ടുപിടിക്കാൻ പറഞ്ഞയച്ചു. ഈ രണ്ടുപേർക്കും കാശി വളരെ ഇഷ്ട്ടപ്പെട്ടു. അതുകൊണ്ട് അവർ പട്ടണത്തിനു തൊട്ടു പുറത്ത് താമസമാക്കി. ശിവന്റെ അടുത്തേക്ക് അവർ തിരിച്ചു പോയില്ല. ശിവൻ രണ്ടുപേരെക്കൂടി അയച്ചു; അവരും തിരിച്ചു വന്നില്ല. ഇന്നും കാശിയുടെ നാല് മൂലകളിൽ ഗണ സ്ഥാനങ്ങളുണ്ട്. അവിടെ ഈ നാല് ഭൂതഗണ ങ്ങളാണ് ഇരിക്കുന്നത്. ശിവൻ ഗണപതിയേയും, കുബേരനെയും അയച്ചു; ആരും തിരിച്ചു വന്നില്ല. അവസാനം ശിവൻ തന്നെ കാശിയിലെത്തി. അദ്ദേഹത്തിനും തിരിച്ചുവരണമെന്ന് തോന്നിയില്ല .ഇതെല്ലാം പറഞ്ഞത് കാശിയുടെ ആകർഷണീയത കാണിക്കുവാനാണ്. അഗസ്ത്യമുനിയോട് കാശി വിട്ട് തെക്കുഭാഗത്തേക്ക് പോകുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നൂറിലധികം ശ്ലോകങ്ങളുള്ള ഒരു പദ്യമാണ് ആ പട്ടണത്തിന്റെ ഭംഗിയും അവിടം വിട്ടുപോകുവാനുള്ള വേദനയും വിവരിച്ചുകൊണ്ട് എഴുതിയത്.