സദ്ഗുരു : ലോകം മുഴുവൻ മുന്പെങ്ങുമില്ലാത്ത പോലെ ഒരു പ്രത്യേക തരം ഭ്രാന്തമായ അവസ്ഥയിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ജനത ശരീരത്തെ വേണ്ടവിധം ഉപയോഗിക്കാത്തതാണ് ഇതിനു കാരണം. മുൻകാലങ്ങളിൽ കഠിനമായ ശാരീരിക പ്രവൃത്തിയിൽ ഏർപെട്ടിരുന്നതിനാൽ മനുഷ്യന്റെ ഒരുപാട് മാനസിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നു.നിങ്ങളുടെ ഉന്മാദ ഊർജത്തെ ശാരീരിക പ്രവർത്തിയിലൂടെ ചിലവാകിയതിനാലാണ് ഇത്‌ സാധ്യമായത്. മാനസിക പ്രശ്നങ്ങളുള്ള ഒരുപാട് പേരെ എനിക്കറിയാം ,പ്രത്യേകിച്ച് യുവാക്കൾ. ഇവർ എല്ലാ ദിവസവും നീന്തുവാനോ കളിക്കുവാനോ തുടങ്ങിയതു മുതൽ അവരുടെ എല്ലാ പ്രശ്നങ്ങളും ശരിയായി.ആവശ്യത്തിന് ശാരീരിക പ്രവൃത്തിയിലൂടെ ഊർജം ഉപയോഗിച്ച് തീർത്തതിനാലാണിത് സംഭവിച്ചത്.

ഇന്ന് മുൻപൊരിക്കലുമില്ലാത്തപോലെ ശാരീരിക പ്രവൃത്തിയിൽ ഏർപെടാത്തവനായി മനുഷ്യൻ മാറിയിരിക്കുന്നു.മുൻകാലങ്ങളിൽ മനുഷ്യന് വെറുതെ ഇരിക്കാൻ കഴിയുമായിരുന്നില്ല. ജീവിക്കാൻ വേണ്ടി ഒരുപാട് ശാരീരിക പ്രവൃത്തികൾ ചെയ്യേണ്ടിയിരുന്നു.ഇപ്പോഴത്തെ ജനത മുൻകാലത്തുള്ളവരെക്കാൾ കൂടുതൽ മാനസിക പ്രശ്നങ്ങളുള്ളവരായിമാറിയിരിക്കുന്നു. ഒരു സാധാരണ പ്രതിഭാസം എന്ന നിലയിൽ മുൻപും മാനസിക പ്രശ്നങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു. പക്ഷെ ഇന്നത്തെ അത്രയും വരില്ല. എല്ലാവരും വിവിധ തലത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉള്ളവർ എന്നത് ഇന്ന് സമൂഹത്തിൽ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു.

 

നിങ്ങളുടെ ഊർജം ഉപയോഗിക്കാത്തതാണ് ഇതിന് കാരണം. ഊർജം ഉപയോഗിക്കാതെ അടഞ്ഞു കിടക്കുന്നു. നിങ്ങൾ നിങ്ങളുടെ ഉന്മാദത്തെ മറികടന്നതുമില്ല ,അതേ സമയം അതിന്റെ പ്രശ്‌നം പരിഹരിക്കുന്നുമില്ല, ഇതു കൂടാതെ രോഗ ചികിത്സയും നടത്തുന്നില്ല.നിങ്ങൾ പുറത്തുപോയി പകൽ മുഴുവൻ മരം വെട്ടി ഒരു 100 മരക്കഷ്ണം മുറിച്ചിരുന്നെങ്കിൽ നിങ്ങളുടെ ഒരുപാട് ഊർജം ചിലവായേനെ.അങ്ങനെ നിങ്ങളുടെ ജീവിതം സമാധാനപൂർണമായേനെ.പക്ഷെ ഇന്നത്തെ കാര്യം അങ്ങനെയല്ല.നിങ്ങൾ നിങ്ങളുടെ ശരീരം മുൻപ് ഉപയോഗിച്ചിരുന്നത് പോലെ ഉപയോഗിക്കുന്നില്ല.അതുകൊണ്ട് നിങ്ങൾ മുൻപെന്നില്ലാത്തപോലെ അസുഖങ്ങൾ ഉണ്ടാക്കുന്നു. .

ഏതാനം സമയംകൊണ്ട് ഇത് നിങ്ങളുടെ ശരീര വ്യവസ്ഥയിൽ അടിഞ്ഞുകൂടുന്നു. അപ്പോൾ നിങ്ങളുടെ ശരീരത്തിനും വികാരത്തിനും പുറത്തേക്ക് പോകാനുള്ള ഒരു വഴി ആവശ്യമായി വരുന്നു. അങ്ങനെയാണ് ബാറുകളും ക്ലബ്ബ്കളും ഡിസ്കോകളും നിലവിൽ വന്നത്. മനുഷ്യർക്ക്‌ അവരുടെ മാനസിക പ്രശ്നങ്ങൾ എങ്ങനെയെങ്കിലും എവിടെയെങ്കിലും പരിഹരിക്കേണ്ടിയിരിക്കുന്നു. ഈ ഡിസ്കോകൾ കാണാൻ ഭ്രാന്ത് പോലെയാണ് അവിടെ നിങ്ങൾക് ശ്വസിക്കാൻകൂടി കഴിയില്ല.മുഴുവൻ പുകയും വിയർപ്പും പക്ഷെ എന്നിട്ടും ആളുകൾ ആഘോഷിക്കുന്നു. നിങ്ങൾക് നൃത്തം കളിക്കാൻ പോലും കഴിയില്ല എല്ലാവരും തമ്മിൽ തമ്മിൽ തട്ടിമുട്ടും പക്ഷെ ഇതൊന്നും കാര്യമാക്കാനില്ല. നിങ്ങൾക് ഇത് ചെയ്തേ മതിയാവൂ.ഇല്ലെങ്കിൽ നിങ്ങൾക് ഭ്രാന്ത് പിടിക്കും അതുകൊണ്ട് ഒരാഴ്ചത്തെ വിഭ്രാന്തി നിങ്ങൾ ശനിയാഴ്ച തീർക്കുന്നു. അടുത്ത ആഴ്ച വീണ്ടും വിഭ്രാന്തി അടിഞ്ഞുകൂടുന്നു, വീണ്ടും ശനിയാഴ്ചത്തേക്ക് വേണ്ടി കാത്തിരിക്കുന്നു

കാമത്തിൽ നിന്നും സ്നേഹത്തിലേക്ക്

നിങ്ങൾ സ്നേഹിക്കുമ്പോൾ നിങ്ങൾ തൃപ്തരാകുന്നു. കൂടുതലായി ഒന്നും ആവശ്യമില്ല. ഒരു ജീവിതകാലം മുഴുവൻ നിങ്ങൾക്കിങ്ങനെ ഇരിക്കാം. കാമംകൊണ്ട് നിങ്ങൾക്കെവിടെയും ഇരിക്കാൻ കഴിയില്ല. ഒന്നുകിൽ നിങ്ങൾ ഏതെങ്കിലും ഭ്രാന്തമായ പ്രവൃത്തിയിൽ ഏർപ്പെടും അല്ലെങ്കിൽ തീർച്ചയായും ഭ്രാന്തനായി മാറും.

നിങ്ങൾ സ്നേഹിക്കുമ്പോൾ നിങ്ങൾ തൃപ്തരാകുന്നു. കൂടുതലായി ഒന്നും ആവശ്യമില്ല. ഒരു ജീവിതകാലം മുഴുവൻ നിങ്ങൾക്കിങ്ങനെ ഇരിക്കാം. കാമംകൊണ്ട് നിങ്ങൾക്കെവിടെയും ഇരിക്കാൻ കഴിയില്ല. ഒന്നുകിൽ നിങ്ങൾ ഏതെങ്കിലും ഭ്രാന്തമായ പ്രവൃത്തിയിൽ ഏർപ്പെടും അല്ലെങ്കിൽ തീർച്ചയായും ഭ്രാന്തനായി മാറും. നിങ്ങൾക് ചില മാനസിക വിഭ്രാന്തി ഉള്ളപ്പോൾ നിങ്ങൾക് കാമത്തിൽ മാത്രമേ ഇരിക്കാൻ കഴിയുകയുള്ളു. നിങ്ങളുടെ കാമം ലൈംഗികതക്കുവേണ്ടിയാകാം, അല്ലെങ്കിൽ ഭക്ഷണത്തിനു വേണ്ടിയോ അല്ലെങ്കിൽ ചില പ്രത്യേക പ്രവർത്തിക്കോ വിനോദത്തിനോ വേണ്ടി ആകാം. എന്തുതന്നെ ആയിരുന്നാലും കാര്യമില്ല കാരണം നിങ്ങൾ എന്തോ ചെയ്യുവാനുള്ള കാമം വളർത്തിയിരിക്കുന്നു. ഇതില്ലാതെ നിങ്ങൾക് ജീവിക്കാൻ കഴിയില്ല.നിങ്ങളുടെ ജോലി പോലും നിങ്ങളുടെ കാമത്തെ ഫലപ്രദമായി പുറം തള്ളാനുള്ള വഴിയാണ്. എന്തെന്നാൽ ഇത് വളരെ ജനകീയവും സ്വീകാര്യവുമായ വഴിയാണ്. ഇന്ന് ജനങ്ങൾ ജോലി ചെയ്തുകൊണ്ടേ ഇരിക്കുന്നു. ജോലി ചെയ്യുക ജോലി ചെയ്യുക അവർ എന്തെങ്കിലും വിശേഷപ്പെട്ടത് സൃഷ്ടിക്കുന്നത് കൊണ്ടല്ല ഇങ്ങനെ ജോലി ചെയ്യുന്നത്. മറിച്ച് അവർക്ക് ജോലി ചെയ്തേ മതിയാവൂ അല്ലെങ്കിൽ അവർക്ക് തങ്ങളെ എന്തു ചെയ്യണമെന്നറിയില്ല.

നിങ്ങൾക് ഈ വിഭ്രാന്തിയെ ജാഗ്രതയോടെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ആരുംർക്കും ഒരിക്കലും അറിയുന്നില്ല അവരുടെ ഉള്ളിൽ ഈ മാനസികനില ഉണ്ടെന്ന്. നിങ്ങൾക് തന്നെ ഇത് മറക്കാനാണ് ഇഷ്ടം. ഇത് മറക്കാൻ വേണ്ടി നിങ്ങൾ സാധ്യമായതെല്ലാം ചെയ്യും.എല്ലാ വിനോദങ്ങളും വന്നത് നിങ്ങളുടെ ഭ്രാന്ത് മറച്ചുവെക്കാനാണ്.നിങ്ങൾ പൂർണ സ്വബോധമുള്ള ആളായിരുന്നെങ്കിൽ നിങ്ങൾക് വിനോദങ്ങൾ ആവശ്യമായി വരില്ല.നിങ്ങളുടെ ഭ്രാന്ത് മറച്ചുവെക്കാൻ വേണ്ടി നിങ്ങൾക് വിനോദങ്ങൾ ആവശ്യമാണ്. നിങ്ങളുടെ വിനോദങ്ങൾ എടുത്തുമാറ്റിയാൽ നിങ്ങൾക് നിങ്ങളുടെ മനസ്സ് കൈവിട്ടുപോകും.മനുഷ്യന്റെ ഭ്രാന്ത് മറച്ചുവെക്കാൻ അവന് വിനോദം ആവശ്യമാണ്.അവൻ പൂർണബോധമുള്ള ആളായിരുന്നെങ്കിൽ അവന് വിനോദത്തിന്റെ ആവശ്യം വരില്ല. അവന് ശാന്തമായി ഒരിടത്തിരുന്ന് ചെടികൾ വളരുന്നത് നോക്കി ഇരിക്കാം. അവന് വിനോദത്തിന്റെ ആവശ്യം വരില്ല.