सद्गुरु

ഞാന്‍ ഇപ്പോഴും ഒരു ജീവന്‍രക്ഷാ യന്ത്രത്തിന്‍റെ സംരക്ഷണത്തിലാണ്. ധ്യാനലിംഗ പ്രതിഷ്ഠക്കുശേഷം എന്‍റെ ചില നാഡികള്‍ പ്രവര്‍ത്തനരഹിതമായി. മറ്റുള്ളവരില്‍ക്കൂടിയാണ് ഞാന്‍ നിലനില്‍ക്കുന്നത്.

അമ്പേഷി: അങ്ങ് കാല്‍ത്തള ധരിക്കുന്നത് എന്തുകൊണ്ടാണ്?

സദ്ഗുരു: തറയില്‍ ഉറച്ചു നില്‍ക്കുന്നതിനുവേണ്ടി (ചിരിക്കുന്നു). ഇവിടെയുള്ള എല്ലാ ബ്രഹ്മചാരികളും, മിക്കവാറും എല്ലാ അന്തേവാസികളും ചെമ്പുകൊണ്ടുള്ള മോതിരം ധരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

അമ്പേഷി: ശരിയാണ്, പാമ്പിന്‍റെ രൂപത്തിലുള്ളത്.

സദ്ഗുരു: പാമ്പ് ഒരടയാളം മാത്രം. അടിസ്ഥാനപരമായി അത് ചെമ്പുകൊണ്ടോ, മറ്റേതെങ്കിലും ലോഹം കൊണ്ടോ ഉള്ളതായ ഒരു മോതിരമാണ്. സ്വര്‍ണ്ണത്തിന്‍റെ ചിലവ് വഹിക്കാന്‍ കഴിയാത്തതുകൊണ്ട് ചെമ്പ് ഉപയോഗിക്കുന്നു എന്നേയുള്ളൂ. കാരണം, ആളുകള്‍ തീവ്ര സാധനകളിലേക്ക് പോകുമ്പോള്‍ ആകസ്മികമായി ശരീരത്തിനുപുറത്ത് കടക്കുന്നതിനുളള സാധ്യതയുണ്ട്. സാധകര്‍ അങ്ങനെ ശരീരത്തിനു വെളിയില്‍ എത്തിപ്പെടുകയില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ലോഹമോതിരം ധരിക്കുന്നത്. നിങ്ങളില്‍ പലരും ഇപ്പോള്‍ത്തന്നെ ധാരാളം ലോഹങ്ങള്‍ ധരിക്കുന്നുണ്ട്. ആദ്ധ്യാത്മിക പാതയില്‍ സഞ്ചരിക്കുന്നവര്‍ ആഭരണങ്ങളും ലോഹവസ്തുക്കളും ധരിക്കാറില്ല. അതിനാല്‍ ഞാന്‍ അവര്‍ക്ക് മോതിരവിരലില്‍ ഓരോ ചെമ്പുമോതിരം ഇട്ടുകൊടുക്കുന്നു.

ഒരിക്കല്‍ ഗുരു തന്‍റെ ശിഷ്യന് ഒരു മോതിരം ഇട്ടുകൊടുത്താല്‍ പിന്നെ അത് ഊരിമാറ്റാന്‍ പാടില്ല. അനുവാദമില്ലാതെ ഒരിക്കലും അത് ഊരിമാറ്റാന്‍ പാടില്ല

ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ മോതിരവിരലില്‍ ചില പ്രത്യേക നാഡികളുണ്ട്. അവയെ ഉത്തേജിപ്പിക്കാന്‍ സാധിക്കും. ചില പ്രത്യേക സാധനകള്‍
ചെയ്യുന്നവര്‍ അതെക്കുറിച്ച് തികച്ചും ബോധവാന്മാരാണ്. അബദ്ധത്തിന് ശരീരത്തില്‍ നിന്ന് വിട്ടുപോകാതിരിക്കാന്‍വേണ്ടി ഞാന്‍ അവര്‍ക്കൊരു മോതിരം ഇട്ടുകൊടുക്കുന്നു. ഒരിക്കല്‍ ഗുരു തന്‍റെ ശിഷ്യന് ഒരു മോതിരം ഇട്ടുകൊടുത്താല്‍ പിന്നെ അത് ഊരിമാറ്റാന്‍ പാടില്ല. അനുവാദമില്ലാതെ ഒരിക്കലും അത് ഊരിമാറ്റാന്‍ പാടില്ല. അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണത്.

ധ്യാനലിംഗ പ്രതിഷ്ഠാ സമയത്ത് തീവ്രമായ പ്രവൃത്തികളാവശ്യമായ ധ്യാനാവസ്ഥകള്‍ വേണ്ടിവന്നപ്പോള്‍, അതില്‍ ഭാഗഭാക്കായവര്‍ ഏത് സമയത്തും ശരീരം വിടാന്‍ സാധ്യതയുണ്ടായിരുന്നു. അങ്ങിനെ ഒന്ന് സംഭവിച്ചു, അതില്‍ ഒരാള്‍ ശരീരം വെടിഞ്ഞു. അതിന് ശേഷം ഞാനുമായി അടുത്ത് പെരുമാറിയിരുന്നവര്‍ എനിക്കും അത് സംഭവിക്കുമോ എന്ന് ഭയന്നിരുന്നു. അതിനാല്‍ അവര്‍ എന്നെ ചങ്ങലയിലാക്കി (ചിരിക്കുന്നു). നിങ്ങളും ശരീരവുമായുള്ള ബന്ധം കുറച്ചു കൂടി ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരുപകരണമാണിത്.

അമ്പേഷി: അത് അങ്ങയെ ശരീരം വിട്ടുപോവുന്നതില്‍ നിന്ന് തടയുമോ?

സദ്ഗുരു: അബദ്ധത്തില്‍ പറ്റുന്നത് തടയും. അത് നിങ്ങള്‍ക്ക് ശരീരവുമായുള്ള ബന്ധം കുറച്ചുകൂടി ദൃഢതരമാക്കും.

അമ്പേഷി: എന്താണ് അതുമായി ബന്ധിപ്പിക്കുന്ന ഈ നൂല്?

സദ്ഗുരു: നിങ്ങള്‍ തൊട്ടുനോക്കി മനസ്സിലാക്കിക്കൊളളൂ.

അമ്പേഷി: അത് ഒരു പള്‍സ് പോലെ തോന്നുന്നു.

സദ്ഗുരു: അത് കൂടുതല്‍ സമയം പിടിച്ചുകൊണ്ടിരുന്നാല്‍, നീ ചെറുപ്പമാവും, വീണ്ടും ഈ ജീവിതം ആവര്‍ത്തിക്കേണ്ടി വരും. നിനക്കെന്തെങ്കിലും തോന്നുന്നുണ്ടോ?

അമ്പേഷി: തോന്നുന്നുണ്ട്. ഒരു പള്‍സില്‍ തൊടുന്ന പോലുണ്ട്. അതിന് ജീവനുള്ളതുപോലെ തോന്നുന്നു. എന്‍റെ കൈയ്ക്ക് ആകെ ടിക്, ടിക്, ടിക് എന്ന് അനുഭവപ്പെടുന്നു. സദ്ഗുരു, അങ്ങ് എന്തിനാണ് ഈ നൂല് അങ്ങയുടെ കാല്‍ത്തളയില്‍ കെട്ടിയിട്ടിരിക്കുന്നത്?

സദ്ഗുരു: ഞാന്‍ ഇപ്പോഴും ഒരു ജീവന്‍രക്ഷാ യന്ത്രത്തിന്‍റെ സംരക്ഷണത്തിലാണ്. ധ്യാനലിംഗ പ്രതിഷ്ഠക്കുശേഷം എന്‍റെ ചില നാഡികള്‍ പ്രവര്‍ത്തനരഹിതമായി. മറ്റുള്ളവരില്‍ക്കൂടിയാണ് ഞാന്‍ നിലനില്‍ക്കുന്നത്. അതെടുത്തു മാറ്റിയാല്‍ ഉടന്‍ തന്നെ ഞാന്‍....

അന്വേഷി: ആ ചരട് അങ്ങയെ മറ്റൊരാളുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് അല്ലേ?

സദ്ഗുരു: ശരിയാണ്. അത് മറ്റൊരാളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ ബന്ധം സ്ഥാപിക്കുന്നതിനായി, അവരെ ബന്ധപ്പെടുത്തി ചില പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. ആ ചരടു മാറ്റിയാല്‍ മൂന്നു ദിവസത്തിനുളളില്‍ എന്‍റെ ഊര്‍ജത്തിന്‍റെ അളവ് കുറഞ്ഞു തുടങ്ങും. എന്‍റെ പ്രാണമയകോശം പൂര്‍ണ്ണമായ നിലയില്‍ എത്തിയിട്ടില്ല എന്നതാണ് അതിന് കാരണം.

അന്വേഷി: നാഡികളെക്കുറിച്ചുള്ള ഈ അറിവ് അങ്ങയുടെ ഉള്ളിലുള്ളതാണോ അതോ ഏതെങ്കിലും ഗുരുവോ നാഡി വിദഗ്ധനോ പറഞ്ഞുതന്നതാണോ?
സദ്ഗുരു: ആരും എനിക്ക് ഒന്നും പറഞ്ഞുതന്നിട്ടില്ല. ശരീരവ്യവസ്ഥയെക്കുറിച്ച് അറിവുള്ളതുകൊണ്ട് അതിനനുയോജ്യമായ ഒരു ഉപകരണം കണ്ടുപിടിക്കുന്നു. മറ്റാരും ഇതുപോലൊരു കാര്യം ചെയ്തിട്ടുണ്ടാവില്ല. ആരും നാഡികളെ ഇതുപോലെ ഉപയോഗിച്ചിട്ടുണ്ടാവില്ല. മറ്റേതെങ്കിലും രീതിയില്‍ ചിലപ്പോള്‍ ഉപയോഗിച്ചിട്ടുണ്ടാവും. എനിക്ക് ചേരുന്ന ഒരു രീതി കണ്ടുപിടിച്ച് ലഭ്യമായ കാര്യങ്ങള്‍ ഉപയോഗപ്പെടുത്തി.

അന്വേഷി: ഈ കാല്‍ത്തള അങ്ങയെ എപ്പോഴും സ്പര്‍ശിച്ചുകൊണ്ടിരിക്കുന്നു. അതിലെ ചരട് 'ആന്‍റിന'യോ മറ്റോ ആണോ ?

സദ്ഗുരു: നിങ്ങള്‍ വേണമെങ്കില്‍ അതിനെ 'ആന്‍റിന' എന്നു വിളിച്ചോളു, എന്നാല്‍ അത് യാഥാര്‍ത്ഥത്തില്‍ ആന്‍റിനയല്ല. ഒരു ഇലക്ട്രിക് വയര്‍ പോലെയാണത്. എന്നാല്‍ ഇവിടെ നിന്നങ്ങോട്ടുള്ളത് വയര്‍ലെസ് ആണ്. ചിലരെ ഞാന്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തി, ചില അവസരങ്ങളെ ഉപയോഗപ്പടുത്തി, ചില സന്ദര്‍ഭങ്ങളില്‍ വൃക്ഷങ്ങളെപ്പോലും. എനിക്കെന്തങ്കിലും സംഭവിച്ചാല്‍ അവരുടെ ശരീരത്തെയും അതുപോലെ ബാധിക്കും. എന്‍റെ തോളില്‍ പരുക്ക് സംഭവിച്ചു എന്ന് വിചാരിക്കുക, അവരുടെ തോളിലും വേദന അനുഭവപ്പെടും.

നിങ്ങള്‍ വേണമെങ്കില്‍ അതിനെ 'ആന്‍റിന' എന്നു വിളിച്ചോളു, എന്നാല്‍ അത് യാഥാര്‍ത്ഥത്തില്‍ ആന്‍റിനയല്ല. ഒരു ഇലക്ട്രിക് വയര്‍ പോലെയാണത്

അന്വേഷി: ആ ചരടിനാല്‍ ബന്ധിക്കപ്പെട്ട ആളിനോ?

സദ്ഗുരു: അതെ അവര്‍ക്ക് ശരീരത്തില്‍ വേദന അനുഭവപ്പെടും. അപ്പോള്‍ അവര്‍ക്ക് മനസിലാവും എനിക്കേന്തോ കുഴപ്പം സംഭവിക്കുന്നു എന്ന്. അവര്‍ അതിനുശേഷം കൂടുതല്‍ ശ്രദ്ധാലുക്കളായിത്തീരും, അവര്‍ ചില പ്രത്യേക ക്രിയകളും, കൂടുതല്‍ സാധനയും ചെയ്യും. ചില പ്രത്യേക ക്രിയകള്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും ശരീരവ്യവസ്ഥ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തപ്പോള്‍, അവര്‍ പ്രത്യേക ക്രിയകള്‍ ചെയ്ത് അതിനെ കൂടുതല്‍ ഓജസ്സും കാര്യക്ഷമതയുമുള്ളതാക്കുന്നു. അങ്ങനെ അവര്‍ എനിക്കുവേണ്ടി എല്ലാ യോഗ പരിശീലനങ്ങളും ചെയ്യുന്നു. (ചിരിക്കുന്നു)

അന്വേഷി: അങ്ങ് എവിടെ ആയിരുന്നാലും, മറ്റേതങ്കിലും രാജ്യത്തായിരുന്നാലും, ഈ ബന്ധം പ്രാവര്‍ത്തികമായിരിക്കുമോ?

സദ്ഗുരു: എവിടെ എന്നത് ഒരു പ്രശ്നമല്ല.

അന്വേഷി: അങ്ങ് പറഞ്ഞുവരുന്നത്, മറ്റൊരാള്‍ എവിടെയോ ഇരുന്ന് ചെയ്യുന്ന ക്രിയകള്‍ അങ്ങയെ സുഖമാക്കാന്‍ സഹായിക്കുന്നു എന്നാണോ?
സദ്ഗുരു: അതെ. നോക്കൂ, എനിക്ക് മുറിവേല്‍ക്കുന്നതും അത് ഭേദമാകുന്നതും അത്ഭുതാവഹമായ രീതിയിലാണ്. മരുന്നുകള്‍കൊണ്ട് ഒരിക്കലും അത് സംഭവിക്കുകയില്ല. എന്‍റെ പേശികള്‍ക്ക് ക്ഷതം സംഭവിച്ചാല്‍, നീരുവന്ന് വീര്‍ക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. എന്നാല്‍ നാളെ രാവിലെ അത് അവിടെയുണ്ടാവില്ല. ഞാന്‍ ഒന്നും ചെയ്യുന്നതു കൊണ്ടല്ല അങ്ങിനെ സംഭവിക്കുന്നത്. എനിക്ക് വേദന വരുമ്പോള്‍ അത് അവര്‍ മനസ്സിലാക്കി, വേണ്ട ക്രിയകള്‍ ചെയ്യുന്നു.

https://www.publicdomainpictures.net