सद्गुरु

വിദ്യാർത്ഥി :സദ്ഗുരോ, അങ്ങ് പല വട്ടം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, ജീവിതത്തിൽ തിക്തമായ അനുഭവങ്ങൾ ഉണ്ടാകുകയാണെങ്കിൽ, അതിനുള്ള കാരണം, നമ്മുടെ തന്നെ കഴിഞ്ഞ കാലത്തെ പ്രവൃത്തികളാണ് എന്ന്. ഭാവിയിൽ തിക്താനുഭവങ്ങൾ ഒഴിവാക്കുവാൻ ഞങ്ങൾ ഏതു തരത്തിലുള്ള പ്രവൃത്തികളാണ് ചെയ്യേണ്ടത്?

സദ്ഗുരു: ഏതെങ്കിലും അനുഭവത്തിന്‍റെ തിക്ത ഭാവം സംഭവിച്ച കാര്യത്തിൽ ഉള്ളതല്ല. അത് നിങ്ങൾ ആ അനുഭവത്തെ എങ്ങിനെ സ്വീകരിച്ചു എന്നുള്ളതിനെ ആശ്രയിച്ചാണ് നില്കുന്നത്. ഒരാൾക്ക് തിക്തമായ അനുഭവം വേറൊരാൾക്ക് അനുഗ്രഹമായിരിക്കും. ഒരിക്കൽ ദുഃഖം സഹിക്കവയ്യാതായ ഒരാൾ ഒരു ശവക്കല്ലറയിൽ വീണു തല തല്ലികരഞ്ഞു കൊണ്ട് പറഞ്ഞു, " എന്റെ ജീവിതം എത്ര നിരര്‍ത്ഥകമാണ്! നിങ്ങൾ പോയത് കൊണ്ട് എന്‍റെ ഈ ശരീരം എത്ര വിലകെട്ടതായിത്തീരുന്നു! നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! നിങ്ങളെ ഈ ലോകത്തുനിന്നും കൊണ്ടുപോകുവാനുള്ള ക്രൂരത വിധി എന്തിനു കാണിച്ചു? അല്ലായിരുന്നെങ്കിൽ സ്ഥിതി എത്ര വ്യത്യസ്തമായിരുന്നേനെ!"

ഇയാളുടെ വിലാപം കേട്ട ഒരു പാതിരി ചോദിച്ചു," ഈ കുഴിമാടത്തിൽ കിടക്കുന്ന ആൾ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ആരോ ആയിരിക്കും അല്ലെ ?"

" പ്രധാനപെട്ടതാണോ എന്നോ? തീർച്ചയായും അതെ." കൂടുതൽ ഉറക്കെ കരഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു. "ഇയാൾ എന്റെ ഭാര്യയുടെ ഒന്നാമത്തെ ഭർത്താവായിരുന്നു!"

സംഭവിക്കുന്ന കാര്യത്തിലല്ല അതിന്റെ കയ്പ് രസം നിറച്ചിട്ടുള്ളത്. നിങ്ങൾ അത് എങ്ങിനെ അനുഭവിക്കുന്നു എന്നതിലാണ്.

സംഭവിക്കുന്ന കാര്യത്തിലല്ല അതിന്റെ കയ്പ് രസം നിറച്ചിട്ടുള്ളത്. നിങ്ങൾ അത് എങ്ങിനെ അനുഭവിക്കുന്നു എന്നതിലാണ്. അതുപോലെ തന്നെ, മുൻപ് ചെയ്ത പ്രവൃത്തി അഥവാ കർമ്മം എന്ത് തന്നെയാകട്ടെ , അതും പ്രവൃത്തിയിലധിഷ്ഠിതമല്ല. നേരെ മറിച്ച് അത് ചെയ്യുവാനുണ്ടായ ഇച്ഛാശക്തിയെ അനുസരിച്ചാണിരിക്കുന്നത്. അറിവിൽ ഇച്ഛാ ശക്തിയില്ല. ഇച്ഛാ ശക്തിയില്ലെങ്കിൽ കർമ്മമില്ല. നിങ്ങൾ ആവശ്യമുള്ളത് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഏതു സന്ദർഭത്തിലും നിങ്ങൾ ചെയ്യുന്നത്, നിങ്ങളുടെ അറിവിനനുസരിച്ചും, കഴിവിനനുസരിച്ചും, നിങ്ങൾക്ക് സ്വയം വേണമെന്ന് തോന്നുന്ന കാര്യങ്ങളാണ്; ഇച്ഛ കൊണ്ട് മാത്രമേ കർമ്മത്തെ വളർത്തുവാൻ സാധിക്കുകയുള്ളു.; അത് നല്ലതോ ചീത്തയോ എന്നത് കണക്കിൽ വരുന്നില്ല. നിങ്ങളുടെ ഇച്‌ഛാ ശക്തിയുടെ ബലമാണ് കർമ്മത്തെ വളർത്തുന്നത്.

പലരും എന്നോട് ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കാറുണ്ട്, " അങ്ങയുടെ ജീവിതോദ്ദേശ്യം, ദൗത്യം, എന്താണ്?" "എനിക്ക് അങ്ങിനെ ഒരു ദൗത്യമൊന്നുമില്ല; ഞാൻ വെറുതെ ചുറ്റികളിച്ചു കൊണ്ടിരിക്കുകയാണ്” എന്ന് ഞാൻ മറുപടി പറയുമ്പോൾ ഞാൻ തമാശ പറയുകയാണ് എന്നാണ് അവർ വിചാരിക്കുന്നത്. ഈ ലോകത്തിൽ ജീവിക്കുന്നതിനെക്കുറിച്ച് എനിക്ക് പറയാവുന്ന ഏറ്റവും ഗഹനമായ പ്രസ്താവനയാണ് അത് എന്ന് അവർ മനസ്സിലാക്കുന്നില്ല. കാരണം ഇവിടെ പ്രത്യേകിച്ച് ഒരു ഇച്‌ഛാ ശക്തിയൊന്നും ഇല്ല - വേണ്ടത് ചെയ്യുന്നു എന്ന് മാത്രം. ഇതിൽ കർമ്മമില്ല. നിങ്ങൾ എന്തിൽ കൂടിയെല്ലാം കടന്നു പോയാലും അതിൽ കർമ്മമില്ല. നിങ്ങൾ ചെയ്യുന്നത് വെറുതെ ആവശ്യമനുസരിച്ച് സംഭവിക്കുക മാത്രമാണ്. അതുകൊണ്ട് കർമ്മം എന്ന് പറയുന്നത് നിങ്ങൾക്ക് ചെയ്യണമെന്ന് തോന്നുന്നതിനെക്കുറിച്ചു മാത്രമാണ്. പ്രത്യേകമായി ഒന്നും ചെയ്യേണ്ട ആവശ്യമില്ലെങ്കിൽ , നിങ്ങളുടെ പ്രവൃത്തി കർമ്മമാകുന്നില്ല. അതിൽ നല്ലതും ചീത്തയും വരുന്നില്ല.