ജീവിത വിജയത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍

 

सद्गुरु

നമ്മുടെ സമൂഹത്തിൽ കാണുന്ന ഏതു സംഗതിയാണ് അങ്ങേയ്ക്ക് സന്തോഷം പ്രദാനം ചെയ്യുന്നത്? അതുപോലെ എന്താണ് അങ്ങയെ നിരാശപെടുത്തുന്നത്?

നമ്മൾ യുവത്വത്തിന്റെ നാടാണ്. അത് വലിയ ഒരു അവസരമാണ് നമുക്ക് തരുന്നത്. ഇന്ത്യയിലെ രാഷ്ട്രീയം ഒരു വലിയ സാധ്യതയായി മാറുവാൻ തക്കവണ്ണം ഇനിയും വളർന്നിട്ടില്ല.

അങ്ങയുടെ ദിനചര്യയെക്കുറിച്ച പറയാമോ? അങ്ങയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ജോലി എന്താണെന്നാണ് അങ്ങ് കരുതുന്നത് ?

എന്റെ ആത്മീയ സാധന കാലത്ത് 20 സെക്ക ന്റ് നേരത്തേക്കാണ് . ഞാൻ വെറുതെ ഇരിക്കും. അതോടുകൂടി ഞാൻ ഒരു ദിവസത്തെ നേരിടാൻ തയ്യാറാകും. ഞാൻ എല്ലാ ദിവസവും നടക്കാൻ പോകാറില്ല. ഞാൻ പ്രത്യേകിച്ച് വ്യായാമമൊന്നും ചെയ്യുന്നില്ല. പക്ഷെ നിങ്ങൾ എന്റെ കൂടെ ഒരു പർവതം കയറാൻ വരികയാണെങ്കിൽ ഞാൻ നിങ്ങളെക്കാൾ വളരെ മുന്നിലായിരിക്കും. സൃഷ്ടിയുടെ മൂലകാരണം തന്നെ നിങ്ങൾക്ക് ലഭിക്കുമ്പോൾ നിങ്ങൾക്ക് തീർത്തും ആരോഗ്യവാനായിട്ട് ഓരോ ദിവസത്തെയും നേരിടാമല്ലോ

സൃഷ്ടിയുടെ മൂലകാരണം തന്നെ നിങ്ങൾക്ക് ലഭിക്കുമ്പോൾ നിങ്ങൾക്ക് തീർത്തും ആരോഗ്യവാനായിട്ട് ഓരോ ദിവസത്തെയും നേരിടാമല്ലോ

വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതുകൊണ്ടാണ് ഇത് അകലെയാണെന്നു തോന്നുന്നത്. ആത്മീയ സാധന വളരെ നീണ്ട ഒരു പ്രക്രിയയായിട്ടാണ് തോന്നുന്നത്. ഇതിനു കാരണം ആളുകൾ പലതും ചെയ്യുന്നതിനിടയിൽ സ്വയം രസിക്കാൻ പല തവണ ഇടവേള എടുക്കുന്നു. സ്വയം രസിപ്പിക്കാൻ നോക്കിയില്ലെങ്കിൽ ഇത് വളരെ വേഗത്തിൽ വഴങ്ങി കിട്ടും. ആർക്കും ഇത് നിഷേധിക്കുവാൻ സാധ്യമല്ല. സൃഷ്ടിയും സൃഷ്ടികർത്താവും വിട്ടു കൊടുത്തേ പറ്റൂ.

എന്റെ ലക്‌ഷ്യം എല്ലാ ആളുകൾക്കും , അവർ ഏതു ജാതിയിലായാലും, വർഗ്ഗത്തിലായാലും, മതത്തിലായാലും, ലിംഗത്തിലായാലും , ഒരു തുള്ളി ആത്മീയ സാധന സാധ്യമാക്കി കൊടുക്കണമെന്നതാണ്. ഇത് ലോകത്തിനു സമർപ്പിക്കണമെന്നാണ് ഞങ്ങളുടെ മോഹം.

എന്ന്, എന്തിനുവേണ്ടിയാണ് അങ്ങ് ഇഷ ഫൌണ്ടേഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ച ചിന്തിച്ചത്? അതിന്റെ മുഖ്യ ലക്‌ഷ്യം എന്താണ് ?

മനുഷ്യന്റെ നിഷ്‌ഠകളിൽ ഏറ്റവും ശ്രേഷ്‌ഠമായത് സ്വയം ഒരു ഉയർന്ന തലത്തിലേക്ക് ഉയരുവാനുള്ള ശ്രമമാണ്. ഈ ശ്രമമാണ് മനുഷ്യ ജന്മത്തിന്റെ ഉദ്യേശം സഫലീകരിക്കുന്നത്. ഇത് തന്നെയാണ് എല്ലാ ജീവികൾക്കും സൗഖ്യവും നൽകുന്നത്. പതിറ്റാണ്ട് മുൻപ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷന്റെ പ്രാഥമിക ഉദ്ദേശം എല്ലാ ആളുകളിലും ഈ ശ്രമം നടത്തുന്നതിനുള്ള ത്വര ഉണർത്തുകയും വർധിപ്പിക്കുകയും ചെയ്യുക അതുവഴി അവരിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരിക എന്നതാണ്.

ഇപ്പോൾ എത്ര രാജ്യങ്ങളിൽ ഇഷ ഫൌണ്ടേഷൻ പ്രവർത്തിക്കുന്നുണ്ട് ? അതിന്റെ ഇതുവരെയുള്ള പ്രവർത്തനം അങ്ങ് എങ്ങിനെയാണ് വിലയിരുത്തുന്നത്?

ലോകമെമ്പാടുമുള്ള 250 നഗര കേന്ദ്രങ്ങളിൽ നിന്നുള്ള 3 മില്യൺ സന്നദ്ധ പ്രവർത്തകർ ആണ് ഇന്ന് ഇഷയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ ആസ്ഥാനം ദക്ഷിണേന്ത്യയിലെ വെള്ളിയാൻ ഗിരിയുടെ താഴ്വാരത്തിലുള്ള ഇഷ യോഗ സെന്ററിലും , യൂ.എസ്. എ യിലെ ടെന്നീസ്‌സിയിലുള്ള ഇഷ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയന്‍സസിലുമാണ്.

ജീവിത വിജയം എന്താണ്? പലതരം പരാജയങ്ങളിലൂടെ കടന്നു പോയതിനുശേഷമേ ഒരാൾക്കു വിജയം കൈവരിക്കാനാകുകയുള്ളുവെന്ന് സാധാരണ പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇതിനെക്കുറിച്ചു അങ്ങേയ്ക്കു എന്താണ് പറയുവാനുള്ളത്?

ഈ ജീവിതത്തിലെ സാധാരണ സംഭവങ്ങൾ ആണ് ജീവിതലക്ഷ്യം എന്ന് കരുതുന്നവർക്ക് , ജയവും പരാജയവും ഉണ്ടായിരിക്കും. ഈ ജീവിതത്തെ ഒരു ഉയർന്ന സാധ്യതയിലേക്കുള്ള ചവിട്ടുപടിയായി മാത്രം കാണുന്നവർക്ക് പരാജയങ്ങളില്ല . എല്ലാ സന്ദർഭങ്ങളും നമ്മുടെ നന്മക്കായി ഉപയോഗിക്കുക.

ജയവും പരാജയവും വെറും ആശയങ്ങൾ മാത്രമാണ്. നിങ്ങളുടെ ഓരോ ആശയങ്ങളും , വിചാരങ്ങളും, അനുഭൂതികളൂം , മൂല്യങ്ങളും എവിടെ നിന്നോ വന്നതാണ് , എന്നിട്ട് അവ നിങ്ങളെ ഉള്ളിൽ നിന്നും ഭരിക്കുന്നു.

ജയവും പരാജയവും വെറും ആശയങ്ങൾ മാത്രമാണ്. നിങ്ങളുടെ ഓരോ ആശയങ്ങളും , വിചാരങ്ങളും, അനുഭൂതികളൂം , മൂല്യങ്ങളും എവിടെ നിന്നോ വന്നതാണ് , എന്നിട്ട് അവ നിങ്ങളെ ഉള്ളിൽ നിന്നും ഭരിക്കുന്നു. നിങ്ങൾ തെരുവിൽ കഴിയുന്ന ഒരു ഭിക്ഷക്കാരനാണെങ്കിൽ , ഒരു ഹോട്ടലിൽ കയറി മസാലദോശ കഴിക്കാൻ പറ്റിയാൽ അത് ഒരു വലിയ വിജയമാകും. സമൂഹത്തിലെ വിവിധ ഇടപാടുകളിൽ പെട്ട് കഴിഞ്ഞാൽ , വിജയത്തെ കുറിച്ചുള്ള നിങ്ങളുടെ സങ്കൽപം നിങ്ങളുടേതായിരിക്കുകയില്ല; അത് മറ്റാരുടെയോ ആയിരിക്കും. മറ്റാരുടെയെങ്കിലും വിജയ സങ്കൽപ്പത്തിന് അടിമയാകാതിരിക്കുക എന്നതാണ് ആദ്യത്തേതും ഏറ്റവും പ്രധാനപെട്ടതുമായ വിജയം. ജയവും പരാജയവും നിങ്ങളുടെ ജീവിതത്തിൽ ലഭിച്ച ധനത്തിന്റെയോ അംഗീകാരത്തിന്റെയോ അളവനുസരിച്ചുള്ളതല്ല. ഏറ്റവും വിഷമം പിടിച്ച സന്ദർഭങ്ങളിൽ സന്തോഷത്തോടെ മുന്നോട്ട് നീങ്ങുവാൻ പഠിച്ചാൽ നിങ്ങൾ ശരിക്കും വിജയിച്ചു എന്ന് പറയാം. ജീവിതം നമ്മുടെ മുൻപിൽ പല സാഹചര്യങ്ങൾ കൊണ്ട് വരുന്നു. അവയെല്ലാം നമ്മൾ ആഗ്രഹിക്കുന്ന താരത്തിലുള്ളവയാകില്ല. പക്ഷെ നമ്മൾ അവയെ എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്നത് നമ്മുടെ മാത്രം കാര്യമാണ്. ഇവയെയെല്ലാം എങ്ങിനെ നേരിടുന്നു എന്നുള്ളത് 100% നമ്മുടെ മാത്രം കാര്യമാണ്.

അങ്ങ് പഠിപ്പിക്കുന്ന കാര്യങ്ങൾ ഉള്ള പലേ പുസ്തകങ്ങളുമുണ്ട് . അങ്ങയുടെ പാഠങ്ങളുടെ സത്ത എന്താണ് ?

ഞാൻ ഒന്നും പഠിപ്പിക്കുന്നില്ല, എനിക്ക് ഒരു തത്വശാസ്ത്രവുമില്ല. എന്റെ കൈയിൽ ഉള്ളത് ചില പ്രവർത്തന രീതികളാണ്. ഒരാളെ തന്റെ ഉള്ളിൽ തന്നെ അറിവിന്റെ ഒരു പുതിയ തലം തുറക്കുവാൻ സഹായിക്കുന്ന ഒരു സാങ്കേതിക വിദ്യ. ഒരു വാചകത്തിൽ പഠിപ്പിക്കണമെങ്കിൽ ഞാൻ പറയും: "നിങ്ങൾക്ക് ഇപ്പോൾ ഉള്ള അനുഭവങ്ങളുടെ പരിധിയിൽ പെട്ടുപോകാതിരിക്കു " പരിധിയുണ്ടെങ്കിൽ അത് ലംഘിക്കുവാനുള്ളതാണ് . അനുഭവത്തിന്റെ അടുത്ത തലത്തിലേക്ക് നിങ്ങൾക്ക് ഉയരാം. ഇത് കുറച്ചു തവണ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും സത്യത്തിന്റെ പലേ തലങ്ങൾ ഇനിയും നിങ്ങളുടെ അകത്തും പുറത്തുമുണ്ടെന്ന്. തടസ്സങ്ങളെ തള്ളി മാറ്റിയാൽ വേറെ എന്തെങ്കിലും തുറന്നു വരും. നിങ്ങളുടെ ഉള്ളിലുള്ള എല്ലാ അതിരുകളെയും തകർത്താൽ നിങ്ങൾ "ജീവൻ മുക്തൻ " ആയിത്തീരും.

 
 
  0 Comments
 
 
Login / to join the conversation1