ജലം

 

ജലത്തിന് നമ്മുടെ ജീവിതത്തിലെ പ്രാധാന്യത്തെപ്പറ്റി സദ്ഗുരു പറയുന്നു.

വർഷങ്ങൾക്ക് മുൻപ് , ഞാൻ ഒരു കൃഷി സ്ഥലത്തു താമസിക്കുമ്പോൾ സഹായത്തിനായി ആ നാട്ടുകാരനായ ഒരാളെ നിർത്തിയിരുന്നു. ചിക്കെഗൗഡ എന്നായിരുന്നു അയാളുടെ പേര്. അയാൾക്ക് ചെവി കേൾകാത്തതുമൂലം, നാട്ടുകാർ എപ്പോഴും കളിയാക്കുമായിരുന്നു. എനിക്ക് അയാളുടെ സാന്നിധ്യം സൗകര്യമായിരുന്നു; എന്തെന്നാൽ എനിക്ക് സംസാരിക്കുന്നതിൽ അധികം താല്പര്യമില്ല.

ഒരു ദിവസം കാലത്ത് നാല് മണിക്ക് അയാൾ കലപ്പ തയ്യാറാക്കുന്നത് കണ്ടു. "എന്താണ് നിങ്ങൾ ചെയ്യുന്നത്?" ഞാൻ അയാളോട് ചോദിച്ചു.

"ഇന്ന് മഴ പെയ്യും," അയാൾ പറഞ്ഞു.

ഞാൻ മാനത്തേക്ക് നോക്കി. തെളിഞ്ഞ ആകാശമായിരുന്നു."എന്ത് വിഢിത്തമാണ് പറയുന്നത്? എവിടെയാണ് മഴ?"

അയാൾ ഉറപ്പിച്ചു പറഞ്ഞു, "ഇല്ല സ്വാമി, മഴ പെയ്യും."

അതുപോലെ തന്നെ സംഭവിച്ചു.

ആസന്നമായ ആഗോള പാരിസ്ഥിതിക വിപത്തും, ഇന്ന് രാജ്യത്തെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന കഠിനമായ ജല ദൗർലഭ്യവും വരൾച്ചയും എല്ലാം ഈ പിളര്‍പ്പിന്‍റെയും, കച്ചവടവത്കരണത്തിന്‍റെയും ഫലമാണ്.

ഈ സംഭവത്തിന് ശേഷം ഞാൻ രാത്രിയും പകലും ഇതിനെപറ്റി ആലോചിച്ചു. അയാൾക്ക് അനുഭവപ്പെട്ടത് എന്തുകൊണ്ട് എനിക്ക് അനുഭവപ്പെട്ടില്ല? ഞാൻ എന്‍റെ കയ്യ് പല തരത്തിൽ പിടിച്ചു നോക്കി; ഈർപ്പം, ഊഷ്‌മാവ്‌ എന്നിവ എത്രയുണ്ടെന്ന് മനസ്സിലാക്കുവാൻ ശ്രമിച്ചു; മാനത്തു കാണുന്ന ലക്ഷണങ്ങൾ മനസ്സിലാക്കുവാൻ ശ്രമിച്ചു. കാലാവസ്ഥാ പഠന ശാസ്ത്രത്തിന്‍റെ പുസ്തകങ്ങൾ വായിച്ചു നോക്കി; പക്ഷെ ഗുണമൊന്നും ഉണ്ടായില്ല. കുറച്ചു കാലത്തിനു ശേഷം, എന്‍റെ ശരീരവും, ചുറ്റുപാടും വിശദമായി പഠിച്ചപ്പോൾ, എനിക്ക് സംഭവിച്ച പ്രാഥമികമായ തെറ്റ് ഞാൻ മനസ്സിലാക്കി. നമ്മളെല്ലാവരും നമ്മുടെ ശരീരത്തിന്‍റെ ഭാഗങ്ങളായ ഭൂമി, ജലം, വായു, ഭക്ഷണം എന്നിവയെ ചരക്കുകളായിട്ടാണ് കാണുന്നത്; അല്ലാതെ ജീവിതത്തിന്‍റെ ഘടനാപരമായ ഭാഗമായിട്ടല്ല.

ഇത് ഒരു ചെറിയ കാര്യമായി തോന്നാം; എന്നാൽ ഇത് വാസ്തവത്തിൽ മാനവ ജീവിതത്തിന്‍റെ ദുരന്തമാണ്. ആസന്നമായ ആഗോള പാരിസ്ഥിതിക വിപത്തും, ഇന്ന് രാജ്യത്തെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന കഠിനമായ ജല ദൗർലഭ്യവും വരൾച്ചയും എല്ലാം ഈ പിളര്‍പ്പിന്‍റെയും, കച്ചവടവത്കരണത്തിന്‍റെയും ഫലമാണ്. പരമ്പരാഗതമായ ബുദ്ധി നശിക്കുവാൻ അനുവദിച്ചത് മൂലം, നമ്മൾ മറന്നു പോയത് ഈ ദേഹം ഈ ഭൂഗോളത്തിന്‍റെ തന്നെ ഒരു ഭാഗമാണ് എന്ന സത്യമാണ്; ആ ഭൂമി അതിലും ബൃഹത്തായ സൗരയൂഥത്തിന്‍റെ ഭാഗമാണ്; സൗരയൂദ്ധം പ്രപഞ്ചത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. ഇതെല്ലാം മാറ്റി നിർത്തി പരിശോധിച്ചാൽ നമ്മൾ ചെന്നെത്തുന്നത് ജീവന്‍റെ പരമമായ ഏകതയിലേക്കാണ്. ഇതിന്‍റെ ഫലമോ, നമ്മൾ തവണകളായി ആത്മഹത്യ ചെയ്യുകയാണ്.

ഈ നാട്ടിൽ അടുത്ത പത്തു വർഷത്തിൽ സംഭവിക്കുവാൻ പോകുന്നു എന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള പാരിസ്ഥിതികമായ സാമൂഹ്യവിപത്ത്, ലോകാവസാനം പ്രവചിക്കുന്ന, അപായത്തെപ്പറ്റി എപ്പോഴും മുറുമുറുക്കുന്നവരുടെ വെറും ജല്പനങ്ങളല്ല. ദുരന്തസൂചനകൾ വളരെ വ്യക്തമാണ്, നമ്മൾ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ, എന്നും ഒഴുകിക്കൊണ്ടിരിക്കുന്ന നദികൾ മഴക്കാലത്ത് മാത്രമൊഴുകുന്നവയായി തീരും. പലേ നദികളും എന്നെന്നേക്കുമായി അപ്രത്യക്ഷമാകുകയും ചെയ്യും. (പലതും ഇപ്പോഴേ അപ്രത്യക്ഷമായിക്കഴിഞ്ഞു). കഴിഞ്ഞ എഴുപതു വർഷത്തിനിടയിൽ, നമ്മുടെ ആളോഹരി ജലത്തിന്‍റെ ലഭ്യത അറുപതു ശതമാനം കുറഞ്ഞു കഴിഞ്ഞിരിക്കുന്നു.

തമിഴ് നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട്, പനകൾ ഉണങ്ങിയാൽ അത്യാഹിതം അടുത്തുവരുന്നു എന്ന് പറയാം. ഈ സ്ഥലത്തു കഴിഞ്ഞ പത്തു വർഷത്തിൽ ഉണ്ടായ പാരിസ്ഥിതിക നശീകരണം സങ്കല്പിക്കുവാൻ പോലും സാധ്യമല്ല. ഭൂഗർഭജലവിതാനം വേഗത്തിൽ താഴ്ന്നുകൊണ്ടിരിക്കുന്നു. സസ്യജാലങ്ങൾ കുറയുമ്പോൾ സാധാരണ സംഭവിക്കുന്നത് പോലെ കാലവർഷം സമയം തെറ്റിയാണ് വരുന്നത്. രാജ്യത്തെ മറ്റു പല സ്ഥലങ്ങളിലും സ്ഥിതി ഇതുപോലെ തന്നെ ഗുരുതരമാണ്.

ഇനിയും നമുക്ക് പലതും ചെയ്തു നോക്കാം. മഴവെള്ള കൊയ്ത്, വനവത്കരണം, വൃക്ഷതൈകൾ ഉണ്ടാക്കുവാനുള്ള നഴ്സറികൾ സ്ഥാപിക്കുക, ജനസംഖ്യ കർശനമായി നിയന്ത്രിക്കുക, എന്നിവയെല്ലാം. പക്ഷെ ഇതൊന്നും സർക്കാർ പദ്ധതിയായി മാത്രം നടപ്പാക്കുവാൻ സാധ്യമല്ല.

ഇനിയും നമുക്ക് പലതും ചെയ്തു നോക്കാം. മഴവെള്ള കൊയ്ത്, വനവത്കരണം, വൃക്ഷതൈകൾ ഉണ്ടാക്കുവാനുള്ള നഴ്സറികൾ സ്ഥാപിക്കുക, ജനസംഖ്യ കർശനമായി നിയന്ത്രിക്കുക, എന്നിവയെല്ലാം. പക്ഷെ ഇതൊന്നും സർക്കാർ പദ്ധതിയായി മാത്രം നടപ്പാക്കുവാൻ സാധ്യമല്ല. പാരിസ്ഥിതിക പ്രശനം ഇന്ന് പൊതുജനപ്രസ്ഥാനമായി മാറിയിരിക്കുന്നു. ഈ പ്രസ്ഥാനത്തിൽ അറിവും കഴിവുമുള്ള ആളുകൾ തങ്ങളുടെയും മറ്റുള്ളവരുടെയും ഈ ലോകത്തിലെ തുടർന്നുള്ള ജീവിതത്തിനു വേണ്ടി കാര്യമായ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

എന്നാൽ പൗര ധർമത്തെ കുറിച്ച് ഒരു ക്ലാസ് എടുത്തതുകൊണ്ട് ഗുണമൊന്നും ഉണ്ടാകുവാൻ പോകുന്നില്ല. ആത്മീയമായ ഒരു കാഴ്ചപാട് ഇപ്പോൾ പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണ്; എന്തെന്നാൽ അതിലൂടെയാണ്, മനുഷ്യൻ ഒരു വേർപെട്ടു നിൽക്കുന്ന ദ്വീപല്ല എന്ന സത്യം ഓരോ മനുഷ്യരെയും ഓര്‍മ്മപ്പെടുത്തുവാൻ സാധിക്കുന്നത്. ഈ ഓർമപ്പെടുത്തൽ തത്ത്വശാസ്ത്രപരമല്ല. അസ്തിത്വവാദപരമാണ്. നാം ഇടക്കിടെ മറന്നു പോകുന്നു ഒരു സത്യത്തിലേക്ക് നമ്മെ വിളിച്ചുണർത്തുന്ന ഒരു കാഹളമാണ് യോഗ. ആ സത്യമിതാണ്, നാം ജീവിക്കുന്ന ലോകത്തിൽ നിന്നും ഭിന്നമായി നിൽക്കാൻ നമുക്ക് സാധ്യമല്ല. നമ്മുടെ നദികളോടും വനങ്ങളോടും നാം എന്ത് ചെയ്താലും അത് നമ്മോട് തന്നെയാണ് ചെയ്യുന്നത്.

കുറിപ്പ്: നമ്മുടെ നദികളെ പുരുദ്ധരിക്കുവാനായി രാജ്യവ്യാപകമായി നടത്തപെടുന്ന "നദികളെ രക്ഷിക്കൂ" എന്ന പരിപാടിയിൽ നിങ്ങൾക്ക് എങ്ങിനെ പങ്കെടുക്കാം എന്നറിയുന്നതിനു RallyForRivers.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.