सद्गुरु

മുന്‍കാലങ്ങളില്‍ പശുക്കള്‍ കുടുംബത്തിന്‍റെ ഒരു ഭാഗം തന്നെയായിരുന്നു. കൃഷിനാശം സംഭവിക്കുന്നതും, ക്ഷാമവും, വരള്‍ച്ചയുമൊക്കെ ഈ രാജ്യം അനുഭവിച്ചിട്ടുണ്ട്. അപ്പോഴും വീട്ടില്‍ ഒരു പശുവുണ്ടെങ്കില്‍ കുട്ടികള്‍ പട്ടിണി കൂടാതെ ആരോഗ്യത്തോടെ ഇരിക്കുമായിരുന്നു.

സദ്‌ഗുരു : മനുഷ്യമാംസത്തിന്‍റെ രുചി എനിക്ക് ഇഷ്ടമാണെന്ന് കരുതുക. അത് കഴിക്കാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ? ആരെയും കൊല്ലില്ല, പക്ഷേ, ശവം തിന്നും. അനുവദിക്കാന്‍ കഴിയുമോ?

ഉണ്ണി ബാലകൃഷ്ണന്‍ : അനുവദിക്കാന്‍ കഴിയില്ല.

കന്നുകാലികളെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. അതായത് യുഗങ്ങളായി നമ്മുടെ ആരോഗ്യ പരിരക്ഷ നിര്‍വഹിച്ചിരുന്നത് പശുക്കളായിരുന്നു.

സദ്‌ഗുരു : ഇനി ഈ എതിര്‍പ്പ് എവിടെ നിന്നാണ് വരുന്നതെന്ന് പറയാം. കന്നുകാലികളെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. അതായത് യുഗങ്ങളായി നമ്മുടെ ആരോഗ്യ പരിരക്ഷ നിര്‍വഹിച്ചിരുന്നത് പശുക്കളായിരുന്നു. നമ്മുടെ സമ്പത് വ്യവസ്ഥയും ആരോഗ്യവും ഒക്കെ പശുക്കളുടെ ദാനമായിരുന്നു. കൃഷിനാശം സംഭവിക്കുന്നതും, ക്ഷാമവും, വരള്‍ച്ചയുമൊക്കെ നമ്മള്‍ അനുഭവിച്ചിട്ടുണ്ട്. ക്ഷാമകാലത്ത് പോലും വീട്ടില്‍ ഒരു പശുവുണ്ടെങ്കില്‍, കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കുമായിരുന്നു.

പശുക്കള്‍ വെറും മൃഗങ്ങളായിരുന്നില്ല, അവര്‍ കുടുംബത്തിന്‍റെ ഭാഗം തന്നെയായിരുന്നു. അമേരിക്കയില്‍ ചെന്നിട്ട്, നായയുടെ ഇറച്ചി കഴിക്കണമെന്ന് പറഞ്ഞാല്‍, എന്താകും സ്ഥിതി? നാട്ടുകാര്‍ റോഡിലിട്ട് തല്ലും. ഇവിടെ പശുവും അതുപോലെയാണ്, കുടുംബത്തിന്‍റെ ഭാഗം തന്നെയാണ്. ഇപ്പോള്‍ പട്ടണങ്ങളില്‍ കവര്‍ പാലാണ് കഴിക്കുന്നത്, അതുകൊണ്ട് പശുവുമായിട്ടുള്ള അത്തരത്തിലുള്ള ബന്ധം അവര്‍ക്ക് മനസ്സിലാവില്ല, പക്ഷേ, ഗ്രാമങ്ങളില്‍ അങ്ങിനെയല്ല. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍, എനിക്ക് പാലുതരുന്ന പശുവിനെ വീട്ടിലുള്ളവര്‍ കൊണ്ടുപോയി കാണിച്ചു തരുമായിരുന്നു. അത് ഒരു ബന്ധം സ്ഥാപിക്കാന്‍വേണ്ടിയാണ്. 'ആ പശുവിന്‍റെ പാലാണ് നീ കുടിക്കുന്നത്,' എന്ന് പറഞ്ഞു തരും. അതിനെ ഒന്നു തലോലിക്കുമ്പോള്‍, അതില്‍കൂടി നന്ദി നിറഞ്ഞ ബന്ധമാണ് ഉണ്ടാവുന്നത്.

നിങ്ങളുടെ വീട്ടില്‍ ഒരു പശുവുണ്ടെന്ന് കരുതുക. നിങ്ങള്‍ വിഷാദത്തിലാണ്ടു പോകുമ്പോള്‍ നിങ്ങളുടെ പശുവും കണ്ണുനീര്‍ പൊഴിക്കും. മാനുഷികമായ വികാരങ്ങള്‍ ഉള്ള മൃഗമായതുകൊണ്ട്, അതിനെ കൊന്നാല്‍ അത് ഒരു കൊലപാതകമായാണ് ഈ രാജ്യത്ത് കണ്ടിരുന്നത്. നരഹത്യ പോലെതന്നെയായിരുന്നു അത്. ഇപ്പോള്‍ ഒരു വിഭാഗം ആളുകള്‍ ഗോമാംസം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, പശുവിനെ ആശ്രയിച്ച്, പശുവിനെ സ്നേഹിച്ചു കഴിയുന്നവര്‍ക്ക് അതൊരു കുറ്റകൃത്യം തന്നെയാണ്. നായയുടെ മാംസം കഴിച്ചാല്‍ എന്താണ് പ്രശ്നം? ഒരു പ്രശ്നവുമില്ല. പക്ഷെ, നായ സ്നേഹികള്‍ക്ക് അതൊരു ഘോരകൃത്യമാകും. ഗോസ്നേഹികള്‍ പക്ഷെ ഒന്നും പറയാന്‍ പാടില്ല, കാരണം മറുപക്ഷത്തുള്ളവര്‍ ഭൂരിപക്ഷത്തിലാണ്. അത് ന്യായമാണോ?

ആരെങ്കിലും സ്വന്തം വീട്ടില്‍ ഗോമാംസം കഴിക്കുന്നുണ്ടെങ്കില്‍ അത് തികച്ചും മറ്റൊരു വിഷയം. ബീഫ് കയറ്റിയയക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇന്ത്യയെത്തുന്നത് പക്ഷേ, ഗുരുതരമായ ഒരു കുറ്റം തന്നെയാണ്. ഒരു വ്യക്തി സ്വന്തം വീട്ടില്‍ ഗോഹത്യ നടത്തി മാംസം കഴിക്കുന്നുണ്ടെങ്കില്‍, അത് അധാര്‍മികമാണെങ്കില്‍ കൂടി, അതയാളുടെ സ്വാതന്ത്ര്യമാണ്. എന്റെ അഭിപ്രായത്തില്‍, ബീഫ് നിരോധിക്കുന്നതിന് പകരം ബീഫിന്‍റെ കയറ്റുമതി പൂര്‍ണമായും തടയുകയാണ് വേണ്ടത്. കാരണം ശാന്തിയും സമാധാനവും നിറഞ്ഞ ഒരു സംസ്കാരമാണ് നമുക്കുള്ളത്, കൊലപാതകത്തിന്‍റെ സംസ്കാരമല്ല. എല്ലാത്തിനും മേലെ ഇപ്പോഴും നമ്മള്‍ ഒരു കാര്‍ഷിക രാഷ്ട്രമാണ്. ജനസംഖ്യയുടെ 70% വും കര്‍ഷകരാണ്.

ഒരു വ്യക്തി സ്വന്തം വീട്ടില്‍ ഗോഹത്യ നടത്തി മാംസം കഴിക്കുന്നുണ്ടെങ്കില്‍, അത് അധാര്‍മികമാണെങ്കില്‍ കൂടി, അതയാളുടെ സ്വാതന്ത്ര്യമാണ്.

120 കോടി ജനതക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ കടമ. വരും തലമുറയ്ക്കുവേണ്ടി ഈ രാജ്യത്തിന്റെ സാംസ്കാരിക സമ്പത്ത് കാത്തു സൂക്ഷിക്കാനുള്ള ഒരേയൊരു വഴി ആവശ്യത്തിന് കന്നുകാലികളെ വളര്‍ത്തുക എന്നതാണ്. ഓരോ വീടുകളിലും അനവന്റെ കഴിവിനനുസരിച്ചുള്ള അത്രയും പശുക്കള്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ നാല്‍പ്പതോ അമ്പതോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മണ്ണ് ഒന്നിനും കൊള്ളാതാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ പറയുന്നത് ചുവന്ന മാംസം നിങ്ങളുടെ ജീവനെ അപകടത്തിലാക്കുമെന്നാണ്. എന്നിട്ടും നമ്മള്‍ അത് വേണമെന്ന് വാശിപിടിക്കുന്നു, കുറെ കൂടി അനാരോഗ്യം കിട്ടിയാല്‍ കൊള്ളാമെന്നു നിര്‍ബന്ധമുള്ളതുപോലെ. ആഗോളതാപനത്തിന്‍റെ 20 ശതമാനം കാരണമാകുന്നത് കന്നുകാലികളെ കൊന്നൊടുക്കുന്നതിനാലാണ്.

പാരിസ്ഥിതികമായി ഇതൊരു ദുരന്തമാണ്, ആരോഗ്യപരമായും ഇതൊരു ദുരന്തമാണ്. നമ്മുടെ സംസ്കാരത്തിനും, നമ്മുടെ വിശ്വാസ പ്രമാണങ്ങള്‍ക്കും ഇതു ദോഷകരമാണ്. മനുഷ്യ വികാരങ്ങളാണ് മറ്റെന്തിനെക്കാള്‍ പ്രധാനം. അതുകൊണ്ട്, ബീഫ് നിരോധിക്കുന്നതിന് പകരം കയറ്റുമതി നിരോധിക്കുകയാണ് വേണ്ടത്.