ഗൌതമ ബുദ്ധന്‍റെ ആത്മസാക്ഷാത്കാരം
അതെന്താണോ, അതെന്നില്‍ത്തന്നെയുണ്ട്, പിന്നെ എന്തിനാണ് ചുറ്റിലുമുള്ള സമസ്തലോകത്തില്‍ തിരയുന്നത്?” ഈ തോന്നലുണ്ടായ അതേ നിമിഷംതന്നെ തളര്‍ന്നവശനായ സിദ്ധാര്‍ത്ഥന് മുന്നോട്ടു നീങ്ങാനുള്ള ഊര്‍ജ്ജം കൈവരിക്കാനും, നദിക്കരയും കടന്ന്‍, ഇന്ന് ലോകപ്രസിദ്ധമായിത്തീര്‍ന്ന ആ ബോധിവൃക്ഷച്ചുവട്ടില്‍ ഇരിയ്ക്കാനും കഴിഞ്ഞു.
 
 

सद्गुरु

"അതെന്താണോ, അതെന്നില്‍ത്തന്നെയുണ്ട്, പിന്നെ എന്തിനാണ് ചുറ്റിലുമുള്ള സമസ്തലോകത്തില്‍ തിരയുന്നത്?” ഈ തോന്നലുണ്ടായ അതേ നിമിഷംതന്നെ തളര്‍ന്നവശനായ സിദ്ധാര്‍ത്ഥന് മുന്നോട്ടു നീങ്ങാനുള്ള ഊര്‍ജ്ജം കൈവരിക്കാനും, നദിക്കരയും കടന്ന്‍, ഇന്ന് ലോകപ്രസിദ്ധമായിത്തീര്‍ന്ന ആ ബോധിവൃക്ഷച്ചുവട്ടില്‍ ഇരിയ്ക്കാനും കഴിഞ്ഞു.

സദ്ഗുരു : ഏതാണ്ട് രണ്ടായിരത്തിയറുനൂറ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു പൌര്‍ണമി ദിവസം വലിയ ഒരു സംഭവം ഉണ്ടായി. ആ സംഭവത്തിനുശേഷം, അന്നുവരെ ലോകത്ത് തുടര്‍ന്നു പോന്നിരുന്ന സ്ഥിതിവിശേഷം പാടേ തുടച്ചു മാറ്റപ്പെട്ടു. ശ്രീ ഗൌതമബുദ്ധന്‍ തന്റെ തനതായ മൌന ശൈലിയില്‍ ലോകത്തെ എന്നന്നേക്കുമായി തകിടം മറിച്ചു. ലോകത്തെമ്പാടും ആത്മീക പാതയില്‍ അദ്ദേഹം ഒരു മാറ്റം കൊണ്ടുവന്നു. മനുഷ്യന്റെ ഔന്നത്യ തൃഷ്ണയുടെ എല്ലാ ഭാവങ്ങളിലും വ്യത്യസ്തമായ ഒരു വിശിഷ്ടമായ ഗുണം, അഥവാ മേന്മ അദ്ദേഹത്താല്‍ ആവിഷ്കരിയ്കപ്പെടുകയുണ്ടായി. ആ പുണ്യാത്മാവിന്‍റെ ആത്മീയ വികാസം, അഥവാ സാക്ഷാത്ക്കാരം, ഓരോ മുക്കിലും കോണിലുമുള്ള ആത്മീയ അന്വേഷകനിലും സുപ്രധാന മാറ്റമാണ് വരുത്തിവച്ചത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അത്രമാത്രം പ്രബലവും ശ്രേഷ്ഠവും ആയിത്തിര്‍ന്നു. ആത്മീയപാതയില്‍ വളരുന്ന ഏതൊരാള്‍ക്കും പിന്നെ ഗൌതമബുദ്ധനെ അവഗണിക്കാന്‍ പറ്റാതെയായി.

പരിപൂര്‍ണവും ദൃഡതയുമുള്ള ഒരു ഇഛ്ചാശക്തിയാണ് വേണ്ടതെന്നു അദ്ദേഹത്തിനു ബോധ്യം വന്നു.

ഏതാണ്ട് പത്തുവര്‍ഷക്കാലത്തോളം നീണ്ടുനിന്നതും ശാരീരികമായി അപകടത്തിലേക്ക് നയിയ്ക്കുന്നതുമായ കഠിന ആത്മീയ പരിശ്രമങ്ങള്‍ക്ക് ശേഷം, ഗൌതമബുദ്ധന്‍ തളര്‍ന്നവശനായിനായിക്കഴിഞ്ഞിരുന്നു. മരണത്തോടടുത്തു എന്നു തോന്നും വിധം അദ്ദേഹത്തിന്റെ ശരീരം താറുമാറായിപ്പോയിരുന്നു. വളരെ ശക്തിയായി ഒഴുകിക്കൊണ്ടിരുന്നതും എന്നാല്‍ മുട്ടോളം ആഴമുള്ളതുമായ നിരഞ്ജന നദി അദ്ദേഹത്തിന് ആ സമയം ഒരു ചെറിയ അരുവി പോലെ തോന്നി. ആ നദിയിലേയ്കിറങ്ങി മറു വശത്തുകടക്കാനായി ശ്രമിച്ചു. പക്ഷേ പകുതിദൂരം പിന്നിട്ടപ്പോഴേക്കും, ഒരടിപോലും മുന്നോട്ടുനീനിങ്ങാനാവത്ത വിധം പരിക്ഷീണിതനായിപ്പോയി. ഇത്തരം പരിതസ്ഥിതിയില്‍പ്പോലും പിന്തിരിയുന്നവനല്ലായിരുന്നു ഗൌതമന്‍. ഈ സമയം അവിടെ ഉണ്ടായിരുന്ന ഒരു മരക്കൊമ്പില്‍ തൂങ്ങിപ്പിടിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെ നിന്നു. വളരെയധികം നേരം, മണിക്കൂറുകള്‍തന്നെ അദ്ദേഹം അവിടെത്തന്നെ അങ്ങിനെ നിന്നു എന്നാണ് പറയപ്പെടുന്നത്.

വാസ്തവത്തില്‍ വളരെയേറെ മണിക്കൂറുകള്‍ അവിടെത്തന്നെ നിന്നോ, അതോ ആ സമയത്തെ ക്ഷീണാവസ്ഥയില്‍ അവിടെ നിന്ന ഏതാനും നിമിഷം, മണിക്കൂറുകളായി തോന്നിയതാണോ, ഇതൊന്നും നമുക്കറിഞ്ഞുകൂട. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിനൊരു വെളിപ്പാടുണ്ടായി, "താനന്വേഷിക്കുന്നതെന്താണോ അത് തന്‍റെയുള്ളില്‍ത്തന്നെയുണ്ട്,” പിന്നെ എന്തിനാണ് താനിത്ര കഷ്ടപ്പെടുന്നത് എന്നദ്ദേഹത്തിനു തോന്നി. പരിപൂര്‍ണവും ദൃഡതയുമുള്ള ഒരു ഇഛ്ചാശക്തിയാണ് വേണ്ടതെന്നു അദ്ദേഹത്തിനു ബോധ്യം വന്നു. 'അതെന്നില്‍ത്തന്നെയുണ്ട്, പിന്നെ എന്തിനാണ് ചുറ്റിലുമുള്ള സമസ്തലോകത്തില്‍ തിരയുന്നത്?' ഈ തോന്നലുണ്ടായ അതേ നിമിഷംതന്നെ വിണ്ടും മൂന്നാലടികൂടി മുന്നോട്ടുവയ്ക്കാനുള്ള ഊര്‍ജ്ജം കൈവരിക്കാനും, നദിക്കരയും കടന്ന്‍, ഇന്ന് ലോകപ്രസിദ്ധമായിത്തീര്‍ന്ന ആ ബോധിവൃക്ഷച്ചുവട്ടില്‍ ഇരിയ്ക്കാനും കഴിഞ്ഞു.

ഇരുന്ന ഉടനെ ഉറച്ചതും തീവ്രമായതുമായ ഒരു തീരുമാനമെടുത്തു. "പരമമായതും ആത്യന്തികവുമായ സത്യത്തിന്റെ നിതാന്തമായ പ്രകാശരശ്മികള്‍ എന്നില്‍ ഉടലെടുത്തില്ലെങ്കില്‍, ഒന്നുകില്‍ ഈശ്വരസാക്ഷാത്കാരം നേടുന്നവരേയ്കും ഞാന്‍ ഇവിടെനിന്നും ഇളകുകയില്ല, അല്ലെങ്കില്‍ ഈ ഇരുപ്പില്‍ത്തന്നെ ജീവത്യാഗം ചെയ്യും.” ആ ഉറച്ച വിശ്വാസവും ദൃഢനിശ്ചയമായിരുന്നു അദ്ദേഹത്തിന്‍റെ ഈശ്വരസാക്ഷാത്കാരത്തിന് കാരണഭൂതനായത്. ഈ തീരുമാനം എടുത്തശേഷം അടുത്തനിമിഷത്തില്‍, മനസ്സിലെന്താണോ അദ്ദേഹം ഉദ്ദേശിച്ചത്, അതേ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്തു. ലക്ഷ്യം എന്താണോ അതുമാത്രം പ്രഥമവും പരമവും ആയിത്തീരുമ്പോള്‍ കേവലം ഒരുനിമിഷം മാത്രം മതിയാകും, ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍.

Photo credit to : https://pixabay.com/en/buddha-statue-religion-symbol-862402/

 
 
  0 Comments
 
 
Login / to join the conversation1