എന്തുകൊണ്ട് മാതൃഭൂമി?
ഈ ഭൂമുഖത്ത് മറ്റേതൊരു രാജ്യത്തെക്കാളും കൂടുതല്‍ കാലം നമ്മളെ ഒരു രാഷ്ട്രം എന്ന നിലയക്ക് ഒരുമിച്ചു നിര്‍ത്തിപ്പോന്ന ഘടകം ഇത് സത്യാന്വേഷികളുടെ നാടാണ് എന്നതാണ്, സത്യവും മുക്തിയും അന്വേഷിക്കുന്നവരുടെ നാട്. ഈ അന്വേഷണം നമ്മളെ ഒരുമിപ്പിച്ചു.
 
 

सद्गुरु

ഈ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് നമ്മള്‍ അന്വേഷകരാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. പുറത്തുളള എന്തോ ഒന്നിനെ അന്വേഷിക്കുന്നതിനെപ്പറ്റിയല്ല, ജീവന്‍ എന്ന പ്രക്രിയയെ തന്നെ അന്വേഷിക്കുന്നതിനെ സംബന്ധിച്ചാണത്.

കിരണ്‍ ബേഡി: നമ്മുടെ രാഷ്ട്രത്തെ നമ്മള്‍ മാതരം എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് മാതൃഭൂമി? പിതൃഭുമി എന്ന് ആയിക്കൂടെ?

സദ്‌ഗുരു: ഒരു രാഷ്ട്രമെന്നാല്‍ അടിസ്ഥാനപരമായി അവിടത്തെ ജനങ്ങള്‍ ആണെങ്കില്‍ക്കൂടിയും, ഒരു ഭൂവിഭാഗത്തില്‍ നിന്നാണ് അതിരുകളും, ഓരോ രാജ്യത്തിന്‍റെ നിര്‍വ്വചനവും ഉണ്ടാകുന്നത്. ഭൂമിയെ നമ്മള്‍ അമ്മയെപ്പോലെയാണ് കണ്ടിട്ടുളളത്. കാരണം ഭൂമിയില്‍ ഒരു വിത്ത് വിതച്ചാല്‍, ആ വിത്ത് പൊട്ടിമുളച്ച് തഴച്ചു വളരുന്നു അമ്മയുടെ ഗര്‍ഭത്തില്‍ ഒരു കുഞ്ഞ് എന്ന പോലെ. ലോകത്തില്‍ ഏറെക്കുറെ എല്ലായിടത്തും, യുദ്ധോത്സുകരായ ചില സംസ്കാരങ്ങളില്‍ ഒഴികെ, സ്വന്തം രാഷ്ട്രത്തെ അമ്മയായിട്ടാണ് കണ്ടിട്ടുളളത്. ഭൂമിശാസ്ത്രപരമായാണ് ഓരോ രാഷ്ട്രവും നിര്‍വ്വചിക്കപ്പെട്ടിരുന്നത്.

ഭാരതവര്‍ഷം എന്ന പേരില്‍ അറിയപ്പെട്ടു പോരുന്ന ഈ രാഷ്ട്രമാകട്ടെ, സമാനതയുടെ പേരില്‍ ഒരിക്കലും നിര്‍വ്വചിക്കപ്പെട്ടിട്ടല്ല

കിരണ്‍ ബേഡി: അതുമാത്രമാണോ കാരണം? എന്നു തൊട്ടാണ് ഇതു തുടങ്ങിയത്?

സദ്‌ഗുരു : ഞാന്‍ പറയും, ഇത് ഭാരതീയ സംസ്കാരത്തോട് ഒപ്പമാണ് തുടങ്ങിയത് എന്ന്. ഈ ഭുമുഖത്തിലെ ഏറ്റവും പുരാതനമായ രാഷ്ട്രമാണ് ഇത്. ഇന്നത്തെ ഒരു രാഷ്ട്ര സങ്കല്‍പവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം അതീതമാണ് ഈ രാഷ്ട്രം. ആധുനിക രാഷ്ട്രങ്ങള്‍ ഭാഷ, മതം, വംശം, പ്രത്യയശാസ്ത്രം തുടങ്ങിയവയെ അടിസ്ഥാനമാക്കി ഏതെങ്കിലും തരത്തില്‍ ഒരുപോലെയുളള ജനങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കപ്പെട്ടവയാണ്. ഭാരതവര്‍ഷം എന്ന പേരില്‍ അറിയപ്പെട്ടു പോരുന്ന ഈ രാഷ്ട്രമാകട്ടെ, സമാനതയുടെ പേരില്‍ ഒരിക്കലും നിര്‍വ്വചിക്കപ്പെട്ടിട്ടല്ല. ഭാരതത്തില്‍ 50 കിലോമീറ്റര്‍ യാത്ര ചെയ്യുകയാണെങ്കില്‍ തന്നെ നമുക്കിത് ബോദ്ധ്യമാകും. ജനങ്ങളുടെ ഭാഷ, വേഷം, ഭക്ഷണം, ജീവിതരീതി എല്ലാം വ്യത്യസ്തമായിരിക്കും.

യൂറോപ്യന്‍മാര്‍ ഇവിടെ വന്നപ്പോള്‍ ഇത് എങ്ങനെ ഒരു രാഷ്ട്രമായി നിലകൊളളുന്നു എന്ന് അവര്‍ക്ക് അദ്ഭുതമായിരുന്നു. എന്താണ് ഇതിനെ ഒരു രാഷ്ട്രമാക്കി തീര്‍ക്കുന്ന ഘടകം? മതമല്ല, ഗോത്രമല്ല, ഭാഷയല്ല...

എന്താണ് ഇതിനെ ഒരു രാഷ്ട്രമാക്കി തീര്‍ക്കുന്ന ഘടകം? മതമല്ല, ഗോത്രമല്ല, ഭാഷയല്ല...

എല്ലാ മതങ്ങളും ഉണ്ടാകുന്നതിനു മുന്‍പേ തന്നെ ദേശീയത ഇവിടെ ഉണ്ടായിരുന്നു. ഒരു മതവും ഇല്ലാതിരുന്ന കാലത്തും ഈ രാജ്യം ഇവിടെ ഉണ്ടായിരുന്നു. ഹിമാലയത്തിനും, ഹിന്ദുസരോവരത്തിനും ഇടയ്ക്കുളള ഈ ഭൂവിഭാഗത്തിനെ നമ്മള്‍ ഹിന്ദുസ്ഥാന്‍ എന്നു വിളിച്ചു പോന്നു. ഒരു പ്രത്യേക മതത്തിനെ പ്രതിനിധീകരിക്കുവാനല്ല ഒരു ഭൂമിശാസ്ത്രപരമായ വിവരണം എന്ന നിലയ്ക്കു മാത്രം. ഇതൊരു മതപരമായ അടയാളമല്ല സാംസ്കാരികവും, ഭൂമിശാസ്ത്രപരവും ആയ സാരൂപ്യമാണ്.

ഈ ഭൂമുഖത്ത് മറ്റേതൊരു രാജ്യത്തെക്കാളും കൂടുതല്‍ കാലം നമ്മളെ ഒരു രാഷ്ട്രം എന്ന നിലയക്ക് ഒരുമിച്ചു നിര്‍ത്തിപ്പോന്ന ഘടകം ഇത് സത്യാന്വേഷികളുടെ നാടാണ് എന്നതാണ്, സത്യവും മുക്തിയും അന്വേഷിക്കുന്നവരുടെ നാട്. ഈ അന്വേഷണം നമ്മളെ ഒരുമിപ്പിച്ചു. ഇത് നമ്മള്‍ കണ്ടുപിടിച്ച ഒന്നല്ല, അറിയാനും, സാക്ഷാത്ക്കരിക്കാനും, സ്വതന്ത്രരാവാനും ഉളള മനുഷ്യചേതനയുടെ സ്വാഭാവിക പ്രേരണയാണത്. മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ടതല്ല. മനുഷ്യന്‍റെ പ്രകൃതമാണിത്.
മനുഷ്യന്‍റെ അതിജീവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിപാലിക്കപ്പെട്ടാല്‍, ജീവിതത്തെപ്പറ്റിയും അതിന്റെ നിലനില്പ്പിനെപ്പറ്റിയും അറിയാനുളള വാഞ്ച സ്വാഭാവിമായും മനുഷ്യനില്‍ ഉണ്ടാകും

ഈ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് നമ്മള്‍ അന്വേഷകരാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. പുറത്തുളള എന്തോ ഒന്നിനെ അന്വേഷിക്കുന്നതിനെപ്പറ്റിയല്ല, ജീവന്‍ എന്ന പ്രക്രിയയെ തന്നെ അന്വേഷിക്കുന്നതിനെ സംബന്ധിച്ചാണത്. വിശ്വാസപ്രമാണങ്ങളോ, മസ്തിഷ്ക പ്രക്ഷാളനമോ കൊണ്ട് എത്രതന്നെ ഒരു മനുഷ്യനെ മലീമസമാക്കാന്‍ ശ്രമിച്ചാലും, ഒരിക്കല്‍ മനുഷ്യന്‍റെ അതിജീവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിപാലിക്കപ്പെട്ടാല്‍, തന്‍റെ നിലനില്‍പ്പിനെപ്പറ്റിയും, തനിക്കു ചുറ്റുമുളള കാര്യങ്ങളെപ്പറ്റിയും ഒക്കെ അറിയാനുളള വാഞ്ച സ്വാഭാവിമായും മനുഷ്യനില്‍ ഉണ്ടാകും. നമ്മള്‍ ശാസ്ത്രമെന്നോ, ആത്മീയതയെന്നോ, അന്വേഷണം എന്നോ എന്ത് പേരിട്ടുവിളിച്ചാലും അടിസ്ഥാനപരമായി, മനുഷ്യചേതനയ്ക്ക് അതിന്‍റെ ഇപ്പോഴുളള പരിമിതികളുടെ കൂച്ചുവിലങ്ങുകള്‍ ഭേദിച്ച് അവയ്ക്ക് അതീതമായി പോകുവാനുളള ഒരു ത്വര സ്വാഭാവികമായും ഉണ്ട്. ഈ പ്രേരണയെ, ഈ അന്വേഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മള്‍ രാഷ്ട്രനിര്‍മ്മാണം നടത്തിയിരിക്കുന്നത്. നമ്മള്‍ ഈ അന്വേഷണം സജീവമായി നിലനിര്‍ത്തുന്നിടത്തോളം, നമ്മുടെ ദേശീയത തകര്‍ക്കപ്പെടില്ല. നമ്മള്‍ ഒരേ തരക്കാരായി പരിവര്‍ത്തനപ്പെടാനായി പ്രയ്ത്നിക്കാതിരുന്നാല്‍ നമ്മള്‍ എപ്പോഴും ഒന്നാണ്.

 
 
 
 
  0 Comments
 
 
Login / to join the conversation1