ക്ഷേത്രങ്ങള്‍ എന്തിനുവേണ്ടി?

ശിവ എന്ന വാക്കിന്റെ വാച്യാർത്ഥം 'ഇല്ലാത്തത്' എന്നാണ്. അതായത് ക്ഷേത്രം പണിതത് ' ഇല്ലാത്തതിനാണ്‌. ഇല്ലാത്തതായ ഒരു ഇടത്തിലേക്ക് നിങ്ങൾക്ക് പ്രവേശിക്കുവാനുള്ള ഒരു ദ്വാരമാണ് ക്ഷേത്രം.
 

सद्गुरु

ക്ഷേത്രമെന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഈ ചട്ടക്കൂട്ടിൽ ഒരു ദ്വാരം ഉണ്ടാക്കുക എന്നതാണ്. അതായത്, ഭൗതികത നേർത്തതായി തീർന്ന് അതിനപ്പുറമുള്ളത് കാണപ്പെടുക എന്നർത്ഥം.

ഇപ്പോൾ ഭൂരിഭാഗം ആളുകളും തങ്ങളുടെ പഞ്ചേന്ദ്രിയങ്ങളിലാണ് മുഴുകിയിരിക്കുന്നത്. അതിനാൽ അത് മാത്രമാണ് സത്യമായി തോന്നിക്കുന്നത്; മറ്റൊന്നും അപ്രകാരം ആകുന്നില്ല. ശാരീരികമായ കാര്യങ്ങൾ മാത്രമാണ് ഇന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കുവാൻ സാധിക്കുന്നത്. നിങ്ങളുടെ അറിവ് ഈ അഞ്ച് ഇന്ദ്രിയങ്ങളിൽ ഒതുങ്ങി നില്‍ക്കുന്നത് കൊണ്ട് നിങ്ങൾ ജീവിതമെന്നറിയുന്നത് ശാരീരികമായ കാര്യങ്ങൾ മാത്രമായിരിക്കും. നിങ്ങളുടെ മനസ്സ്, വികാരങ്ങൾ, ജീവിതം ഇവയെല്ലാം ഭൗതികമാണ്.

നിങ്ങളുടെ അറിവ് ഈ അഞ്ച് ഇന്ദ്രിയങ്ങളിൽ ഒതുങ്ങി നില്‍ക്കുന്നത് കൊണ്ട് നിങ്ങൾ ജീവിതമെന്നറിയുന്നത് ശാരീരികമായ കാര്യങ്ങൾ മാത്രമായിരിക്കും

ഭൗതിക ജീവിതത്തെ ഒരു വസ്ത്രമായി, ഒരു ചട്ടക്കൂടായി,കാണുകയാണെങ്കിൽ, നമുക്ക് പറയാം നാം ഭൗതികതയുടെ ചട്ടക്കൂട്ടിലാണ് ജീവിക്കുന്നതെന്ന് അതിന്മേലാണ് നിങ്ങൾ നടക്കുന്നത്; നിങ്ങൾ നടക്കുന്ന ആ വസ്തു വാസ്തവികവുമാണ്. എന്നാൽ മുകളിലേക്ക് നോക്കിയാൽ അവിടം മുഴുവൻ ശൂന്യമായി കാണപ്പെടുന്നു. അവിടെയും നിങ്ങൾ ഭൗതികമായതു മാത്രമേ കാണുന്നുള്ളൂ - അതായത് നിങ്ങൾ ഒരു നക്ഷത്രത്തെയോ, സൂര്യനെയോ, ചന്ദ്രനെയോ ആണ് നോക്കുന്നത്; അവയെല്ലാം ഭൗതികമാണ്. ഭൗതികമല്ലാത്തതിനെ നിങ്ങൾ കാണുന്നില്ല.

നാം ക്ഷേത്രമെന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഈ ചട്ടക്കൂട്ടിൽ ഒരു ദ്വാരം ഉണ്ടാക്കുക എന്നതാണ്. അതായത്, ഭൗതികത നേർത്തതായി തീർന്ന് അതിനപ്പുറമുള്ളത് കാണപ്പെടുക എന്നർത്ഥം. ഭൗതികമായതിനെ സുതാര്യമാക്കുന്ന ശാസ്ത്രമാണ് പ്രതിഷ്‌ഠ. നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ ഭൗതികമായതിനപ്പുറം നിങ്ങൾക്ക് ദർശിക്കുവാൻ സാധിക്കും. ഈ താരതമ്യം ഒരു പടി കൂടി മുൻപോട്ടു കൊണ്ടുപോയാൽ ക്ഷേത്രം ഈ ചട്ടക്കൂട്ടിലുള്ള ഒരു ദ്വാരമായി കണക്കാക്കാം. അതിലൂടെ എളുപ്പത്തിൽ കടന്നു മുൻപോട്ടു പോകുവാൻ നിങ്ങള്‍ക്ക് സാധ്യമാകും. ഭൗതികമായതിനെ സുതാര്യമാക്കുന്ന ശാസ്ത്രമാണ് പ്രതിഷ്‌ഠ. നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ ഭൗതികമായതിനപ്പുറം നിങ്ങൾക്ക് ദർശിക്കുവാൻ സാധിക്കും

ഭൗതികമായതിനെ സുതാര്യമാക്കുന്ന ശാസ്ത്രമാണ് പ്രതിഷ്‌ഠ

ഇന്ന് ക്ഷേത്രങ്ങൾ പണിയുന്നത് വ്യാപാര കേന്ദ്രങ്ങൾ പണിയുന്നത് പോലെയാണ് - കോൺക്രീറ്റും, കമ്പിയും ഉപയോഗിച്ചുള്ള സൗധങ്ങൾ. ഒരു പക്ഷെ അവയുടെ ഉപയോഗവും സമാനമാകും; ഇന്ന് എല്ലാം വ്യാപാരമാണല്ലോ. ഞാൻ ക്ഷേത്രം എന്ന് പറയുമ്പോൾ പുരാതന കാലത്ത് ഉണ്ടാക്കിയിരുന്ന ക്ഷേത്രങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഈ രാജ്യത്ത്, പണ്ട് ശിവന് മാത്രമാണ് ക്ഷേത്രങ്ങൾ പണിതിരുന്നത്; വേറെ ആർക്കും ക്ഷേത്രങ്ങൾ ഇല്ലായിരുന്നു.

പിന്നീട് ആളുകൾ ഉടനടി സ്വാസ്ഥ്യം ലഭിക്കണമെന്ന് ആഗ്രഹിച്ചു തുടങ്ങിയപ്പോഴാണ് മറ്റുള്ള ക്ഷേത്രങ്ങൾ നിർമിച്ചു തുടങ്ങിയത്. ഈ ശാസ്ത്രം ഉപയോഗിച്ച് അവർ പലതരം നിർമിതികൾ നടത്തി. ഇവ പലേ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുവാൻ തുടങ്ങി. പലതരം ഊർജങ്ങളും, പലതരം മൂർത്തികളും സൃഷ്ടിക്കപ്പെട്ടു. ധനമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഒരു തരത്തിലുള്ള മൂർത്തിയെ സൃഷ്ടിക്കുക. നിങ്ങൾക്ക് ഭയമുണ്ടെങ്കിൽ അതിനെ ചെറുക്കാനുള്ള മൂർത്തിയെ സൃഷ്ടിക്കുക. ഇത്തരം ക്ഷേത്രങ്ങൾ ഇവിടെ ഉയർന്നു വന്നത് കഴിഞ്ഞ ആയിരത്തി ഒരുനൂറോ, ആയിരത്തി ഇരുനൂറോ വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. അതിനു മുൻപ് ശിവക്ഷേത്രങ്ങൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.

ശിവ എന്ന വാക്കിന്റെ വാച്യാർത്ഥം 'ഇല്ലാത്തത്' എന്നാണ്. അതായത് ക്ഷേത്രം പണിതത് ' ഇല്ലാത്തതിനാണ്‌. 'ഉള്ളത്' ഭൗതികമാണ്; ' ഇല്ലാത്തത്' ഭൗതികതക്കപ്പുറമുള്ളതാണ്. ക്ഷേത്രം എന്നാൽ ഇല്ലാത്തതായ ഒരു ഇടത്തിലേക്ക് നിങ്ങൾക്ക് പ്രവേശിക്കുവാനുള്ള ഒരു ദ്വാരമാണ്.

എഡിറ്റരുടെ കുറിപ്പ് : ഇന്നലെ (24-2-2017)  മഹാശിവരാത്രി നാളില്‍, ഈഷ യോഗ സെന്‍റെറിൽ  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശിഷ്ട സാന്നിധ്യത്തില്‍, യോഗിയും മിസ്റ്റിക്കും പദ്മവിഭൂഷൺ ജേതാവും ന്യൂയോർക്ക് ടൈംസിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കളുടെ പട്ടികയിൽ പെടുന്ന വ്യക്തിയുമായ സദ്ഗുരുവിന്റെ കാര്‍മ്മികത്വത്തില്‍ യോഗേശ്വര്‍ ലിംഗയുടെ പ്രതിഷ്ടാകര്‍മ്മവും, ആദിയോഗിയുടെ ഉത്തുംഗമായ വിഗ്രഹത്തിന്‍റെ അനാച്ഛാദന നിര്‍വ്വഹണവും വിപുലമായ രീതിയില്‍ആഘോഷിച്ചു.

 
 
 
 
  0 Comments
 
 
Login / to join the conversation1