മനുഷ്യസ്വഭാവത്തെ അവന്‍റെ വികാരം നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ വികാരം അത്രത്തോളം പ്രബലമല്ലെങ്കിലും, ഇന്നും മനുഷ്യനെ സ്വാധീനിയ്ക്കുന്ന തീവ്രമായ ഘടകമാണത്. ഭൗതീകശരീരത്തെ ഉൽക്കടമായ അവസ്ഥയിൽ എത്തിയ്ക്കാൻ, പലരും പ്രാപ്തരല്ല. അതുപോലെതന്നെ ചിലര്‍ക്ക് മാത്രമേ സ്ഥിരമായി ഉയര്‍ന്ന തലത്തിലുള്ള മാനസികാവസ്ഥയില്‍ നില്‍ക്കാനാവുന്നുള്ളൂ. അവർക്ക് മനസ്സിനെ ചിലപ്പോള്‍ മാത്രമേ തീവ്രതയിലാക്കാന്‍ സാധിക്കുന്നുള്ളൂ. പൊതുവേ ഊര്‍ജ്ജപരമായ തീവ്രത, ആരുമനുഭവിക്കുന്നില്ല. എന്നാല്‍ വികാരത്തെ വളരെയധികം തീവ്രമാക്കാം. പ്രണയത്തിലല്ലെങ്കില്‍, കോപത്തിലെങ്കിലും നിങ്ങളുടെ വികാരം തീവ്രമാണ്. ഞാൻ നിങ്ങളെ അക്ഷേപിച്ചാൽ, ആ രാത്രി നിങ്ങൾക്ക് ഉറങ്ങാൻ കഴിയാത്ത വിധം നിങ്ങൾ വൈകാരികമായി തീവ്രതയിലാവും.

 

വികാരത്തെ മാധുര്യമുള്ളതും അത്ഭുതപ്പെടുത്തുന്നതുമാക്കാം, അതേപോലെ അപ്രിയവും ഭീകരവുമാക്കാം. മാധുര്യമുള്ളതാക്കാൻ നിങ്ങൾ പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വികാരത്തെ നിഷേധാത്മകതയിൽ നിന്ന് മാധുര്യമുള്ളതാക്കാൻ പര്യാപ്തമായ മാർഗ്ഗമാണ് ഉപാസന. നോക്കൂ, പ്രണയിക്കുന്നവർ ലോകത്ത് നടക്കുന്ന ഒന്നിലും താല്പര്യം പ്രകടിപ്പിയ്ക്കുന്നില്ല. വികാരത്തെ സ്വീകാര്യമാക്കിയതുകൊണ്ട്, അവരുടെ ജീവിതം ആനന്ദധായകമായി.

പ്രണയത്തിന്റെ, പതിന്മടങ്ങ്‌ കൂടുതലും മെച്ചപ്പെട്ടരൂപവുമാണ്- ഭക്തി. നിങ്ങൾ പ്രണയത്തിലായാൽ അവര്‍ നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ പോവാത്തതിനാല്‍, അവസാനം പ്രതിസന്ധിയിലായിതീരും. അതു കൊണ്ടാണ് എല്ലാവരും ദൈവത്തെ തിരഞ്ഞെടുത്തത്. അതൊരു പ്രേമബന്ധമാണെന്ന് മാത്രമല്ല, ദൈവത്തിന്റെ പ്രതികരണം ആരും പ്രതീക്ഷിയ്ക്കുന്നുമില്ല. നിങ്ങളുടെ ജീവിതം അതിമനോഹരമാവാന്‍ കാരണം, നിങ്ങളുടെ വികാരം മാധുര്യമുള്ളതായിരിക്കുന്നു. ആ മാധുര്യത്തിൽ ഭക്തർ വളരുന്നു.

ഉപാസന കൊണ്ട് അർത്ഥമാക്കുന്നത് നിങ്ങള്‍ അമ്പലവാസി ആകണമെന്നോ, എന്നും തേങ്ങാ ഉടയ്ക്കണമെന്നോ ഒന്നുമല്ല. ഈ നിലനില്പിലെ തന്റെ സ്ഥാനമെന്തെന്ന് ഉപാസകന് ബോധ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മാണ്ഡം അതിവിശാലമാണ്. അതിന്‍റെ തുടക്കമോ ഒടുക്കമോ നിങ്ങള്‍ക്കറിയില്ല. കോടാനുകോടി ഗാലക്സികളുണ്ട്. വിശ്വപ്രപഞ്ചത്തിൽ ഈ സൗരയൂഥം ഒരു ചെറിയ ബിന്ധുവാണ്. സൗരയൂഥം തന്നെ അപ്രത്യക്ഷമായാലും ആരും ശ്രദ്ധിയ്ക്കില്ല. ഈ ചെറിയ സൗരയൂഥത്തിൽ ഭൂമി അതിലും ചെറിയ ഒരു ബിന്ധുവാണ്. ആ ചെറിയ ബിന്ധുവിൽ നിങ്ങൾ ജീവിയ്ക്കുന്ന നഗരം അത്യന്തം സൂക്ഷ്മമാണ്. അവിടെ ജീവിയ്ക്കുന്ന നിങ്ങൾ വലിയ മനുഷ്യനും! ഇത് കാഴ്ച്ചപാടിലുള്ള വൈകല്യമാണ്. ഇതു കൊണ്ടുമാത്രമാണ് നിങ്ങളിലല്‍പ്പവും ഭക്തിയില്ലാതിരിക്കുന്നത്.

ശുഷ്കാന്തിയോടെയും കരുതലോടെയും നിങ്ങള്‍ ചുറ്റുപാടിനെ ശ്രദ്ധിക്കാന്‍ പഠിച്ചാല്‍, ഒരണുവിനെ പോലും അതിന്റെ സമ്പൂർണതയിൽ ഗ്രഹിക്കാനാവില്ലെന്നത് നിങ്ങള്‍ക്ക് ബോധ്യപ്പെടും. എല്ലാം നമ്മുടെ ബൗദ്ധികതയ്ക്കും ഉപരിയാണ്. നിങ്ങളെക്കാളുപരിയാണ് എല്ലാമെങ്കില്‍, സ്വാഭാവികമായി നിങ്ങള്‍ ഭക്തനായി മാറും.