സദ്ഗുരു : പണ്ട് കാലത്ത് ഈ മണ്ണ്, ഈ രാഷ്ട്രം, ഈ പുരാതന സംസ്കൃതി, അത്ഭുതാവഹമായ കഴിവുകളുടെയും ബുദ്ധിയുടെയും ഉറവിടമായിരുന്നു. ഈ കഴിവുകളും ബുദ്ധിശക്തിയും പഠനത്തിൽനിന്നും ഉണ്ടായതല്ല; നേരെ മറിച്ച് ഭക്തിയുടെ ഫലമായി ഉണ്ടായതായിരുന്നു. ആ ശാസ്ത്രജ്ഞരും, വൈദ്യന്മാരും. ഗണിത ശാസ്ത്ര വിദഗ്ധരും എല്ലാം തന്നെ ഉന്നതമായ ഭക്തിയുള്ളവരായിരുന്നു. എന്തെന്നാൽ ഭക്തിയിൽ നിങ്ങൾ എല്ലാം ഉൾക്കൊള്ളുന്നവരായിത്തീരുന്നു. അങ്ങിനെ ഉൾക്കൊള്ളുന്നവരാകുമ്പോൾ, ഒന്നും തന്നെ നിങ്ങൾക്കതീതമാകുകയില്ല.

ഭക്തിയുണ്ടാകുക എന്നാൽ അവബോധത്തിന്‍റെയും, ബുദ്ധിശക്തിയുടെയും ഒരു വ്യത്യസ്ത തലത്തിൽ എത്തുക എന്നാണ് മനസ്സിലാക്കേണ്ടത്; നിസ്സാരമായതിനെ തള്ളി ദൈവീകമായ സാധ്യതകളെ തന്നിലേക്ക് ക്ഷണിക്കുകയെന്നതാണ്.

ഭക്തിയുണ്ടാകുക എന്നാൽ അവബോധത്തിന്‍റെയും, ബുദ്ധിശക്തിയുടെയും ഒരു വ്യത്യസ്ത തലത്തിൽ എത്തുക എന്നാണ് മനസ്സിലാക്കേണ്ടത്; നിസ്സാരമായതിനെ തള്ളി ദൈവീകമായ സാധ്യതകളെ തന്നിലേക്ക് ക്ഷണിക്കുകയെന്നതാണ്. ഭക്തൻ രത്ന സിംഹാസനത്തിൽ ഇരിക്കുന്നില്ല; അപ്രകാരം ആകുവാൻ ആഗ്രഹിക്കുന്നുമില്ല . ഭക്തന്‍റെ ആഗ്രഹം ദൈവീകമായ ശക്തിയുടെ മടിത്തട്ടിൽ സ്ഥാനം പിടിക്കുക എന്നത് മാത്രമാണ്. ഈ ആഗ്രഹം എവിടേക്കെങ്കിലും യാത്രയാകണമെന്ന മോഹമല്ല. സൃഷ്ടിയെക്കുറിച്ചുള്ള അടിസ്ഥാനപരമായ അവബോധം മാറ്റുന്നത് മൂലം മാത്രമേ ഒരാൾക്ക് ദൈവത്തിന്‍റെ മടിത്തട്ടിൽ സ്ഥാനം ലഭിക്കുകയുള്ളൂ.

പരിമിതികളെ മറികടക്കാനുള്ള ഉപാധി

നമുക്കുള്ളിലെ എല്ലാവിധ പരിമിതികളേയും നശിപ്പിക്കുവാനുള്ള ഒരു മഹത്തായ ഉപാധിയാണ് ഭക്തി. ഈ പരിമിതികൾ മാനസികമായാലും, വികാരപരമായാലും, കർമ്മപരമായാലും, ഭക്തിയുടെ ശക്തമായ പ്രവാഹത്തിൽ എല്ലാ അതിരുകളേയും ലംഘിച്ച് മുന്നോട്ട് പോകുവാൻ നമുക്ക് സാധിക്കും. തുടർച്ചയായുള്ള സാധനയിലൂടെ അതികഠിനമായി പരിശ്രമിച്ചാൽ മാത്രമേ ഈ അതിരുകളെ മറികടക്കുവാനാകുകയുള്ളൂ. എന്നാൽ ഭക്തിയോടുകൂടിയ സാധനയിലൂടെ നിങ്ങൾ സ്വയം സൃഷ്ടിച്ചിട്ടുള്ള ഈ പരിമിതികളെ മറികടക്കുവാൻ സാധിക്കും. ഇവയിൽ കാലങ്ങളായി നിങ്ങൾക്കുള്ളിൽ വളർന്ന അവഗാഹത്തിന്‍റേതായ കാരാഗൃഹങ്ങളും ഉൾപ്പെടും.

ഭംഗിയായി ഒരുക്കി വച്ചിരിക്കുന്ന പൂക്കൾ കാണുന്ന ഒരാൾക്ക് സ്വാഭാവികമായിട്ടും അത് ആരാണ് ചെയ്തതെന്നറിയുവാനുള്ള ആഗ്രഹമുണ്ടായിരിക്കും. ഒരു കലാസൃഷ്ടി കണ്ടാലും അതിന്‍റെ ശില്‍പിയെ കുറിച്ചറിയുവാൻ ആഗ്രഹമുണ്ടാകും. അവിശ്വസനീയമെന്നു പറയട്ടെ മനുഷ്യ രൂപത്തിലുള്ള ഒരു ഉത്തമ സൃഷ്ടിയെ നമുക്ക് മുൻപിൽ കാണുമ്പോൾ വളരെ ചുരുക്കം ആളുകൾ മാത്രമേ "ഇതാരുടെ സൃഷ്ടിയാണ്?" എന്ന് ചോദിക്കുന്നുള്ളു. അതിനു മനുഷ്യർക്ക് നേരത്തെ ഉണ്ടാക്കി വെച്ച ഉത്തരങ്ങൾ ഉണ്ടുതാനും. ഭക്തി അത്തരത്തിലൊരു 'ഉണ്ടാക്കി വെച്ച' ഉത്തരമല്ല. അവിടെ എത്തുവാനുള്ള ഒരു ഉപകരണമാണ് ഭക്തി. നാം എത്തിച്ചേരുന്ന ഒരു അനുമാനമല്ല ഭക്തി. എല്ലാ അനുമാനങ്ങൾക്കും ഉപരിയായി നില്‍ക്കുവാനുള്ള വഴിയാണ് ഭക്തി. എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും അനുഭവത്തിലുള്ള പരിമിതികളേയും മറികടക്കുവാനുള്ള ഒരു ഒഴുക്കുണ്ടാക്കുവാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ് ഭക്തി.

ഈ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസങ്ങളിൽ നടന്നതെല്ലാം നിങ്ങൾ ശരിയായി ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ സ്വയം പരിശുദ്ധി നേടുക മാത്രമല്ല ചെയ്തിട്ടുള്ളത്; നിങ്ങളുടെ ചുറ്റുപാടിനും വിശുദ്ധി നൽകുവാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിനും, ഈ ലോകത്തിനും അതുകൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ ഭക്തി ഇരുപത്തിയൊന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രവൃത്തിയല്ല. ഈ ഭക്തി നിങ്ങളിൽ എന്നും കവിഞ്ഞൊഴുകണം. അതു നിങ്ങൾ ചെയ്യുന്ന ഒരു കാര്യമല്ല; നിങ്ങൾ അതിൽ ജീവിക്കണം. അതു നിങ്ങളുടെ ശ്വാസം പോലെയാണ്. ഭൈരവിയുടെ അനുഗ്രഹം, ആ ദേവിയുടെ കാൽപാടുകൾ നിങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ജയപരാജയങ്ങളെ കുറിച്ചോ, സമൃദ്ധിയേയും ദാരിദ്ര്യത്തേയും കുറിച്ചോ ജീവിതത്തേയും മരണത്തേയും കുറിച്ചോ വേവലാതിപ്പെടേണ്ട കാര്യമില്ല. ദൈവത്തിന്‍റെ മടിയിലിരിക്കുന്നവന് ഇവയെല്ലാം നിസ്സാരമാണ്, അവക്ക് യാതൊരു പ്രാധാന്യവുമില്ല.

ഭക്തിയുടെ പുനഃസ്ഥാപനം

ഈ പ്രക്രിയ നിങ്ങളെ വാസ്തവത്തിൽ അടിമപ്പെടുത്തുവാൻ തുടങ്ങട്ടെ. എന്തെന്നാൽ സൃഷ്ടിയുടെ പ്രക്രിയയും, സൃഷ്ടിയുടെ ഉത്ഭവവും നിങ്ങളെ അത്ഭുതപെടുത്തിയില്ലെങ്കിൽ നിങ്ങൾ ഒരു കല്ലായി പോലും ജീവിക്കുവാൻ അർഹതയുള്ളവനല്ല. ഇത് നിങ്ങളെ സ്പർശിക്കുന്നില്ലെങ്കിൽ, വേറെ എന്തു നിങ്ങളെ സ്പർശിക്കും? തമിഴ് നാട് സർക്കാരിന്‍റെ ഔദ്യോദിക ചിഹ്നം ഒരു ക്ഷേത്രമാണ്. ഈ നാട് എന്നും ഭക്തിയിൽ മുഴുകിയാണിരുന്നത്; എവിടെ പോയാലും അവിടം ഒരു ക്ഷേത്രമാണെന്ന പ്രതീതിയാണുണ്ടാകുന്നത്; അതിനാലാണ് ഈ ചിഹ്നം അവർ സ്വീകരിച്ചത്. ഇവിടുത്തെ മനുഷ്യരുടെ പ്രധാന ഭാഗം ഭക്തിയായിരുന്നു.

ഭക്തി അത്യധികം ശക്തിയുള്ള ഒരു ഉപാധിയാണ്. നിങ്ങള്‍ക്കുള്ളിലെ എല്ലാ എതിർപ്പുകളേയും നശിപ്പിക്കുന്ന ഒരു ബുൾഡോസറാണത്. ഭക്തിയുണ്ടെങ്കിൽ മറ്റെല്ലാം ഒന്നിച്ചു വരും.

ഈ ഭാവം പുനഃപ്രതിഷ്ഠിക്കുവാനുള്ള സമയമായി. ഇല്ലെങ്കിൽ, ഭക്തിയില്ലാതെ നാം മറ്റേതെങ്കിലും ജന്തുവിനേപ്പോലെയാകും. നാം എന്തിനിവിടെ വന്നു എന്നു നമ്മൾ അത്ഭുതപ്പെടും. നാം വെറുതെ തിന്നുകയും, ഉറങ്ങുകയും, സന്താനോത്പാദനം നടത്തുകയും ചെയ്തു ഒരു ദിവസം മരിച്ചുപോകുകയാണെങ്കിൽ, അതിനിടയിൽ എപ്പോഴെങ്കിലും, നമ്മുടെ സജീവമായ ബുദ്ധി ഈ ചോദ്യം ഉന്നയിക്കും - " ഞാൻ ഇവിടെ എന്തുചെയ്യുകയാണ്? എന്‍റെ ജീവിതത്തിന്‍റെ യഥാർത്ഥ സ്ഥിതി എന്താണ്?"

അനുഗ്രഹം സഹജമാക്കുക

ഭക്തി അത്യധികം ശക്തിയുള്ള ഒരു ഉപാധിയാണ്. നിങ്ങള്‍ക്കുള്ളിലെ എല്ലാ എതിർപ്പുകളേയും നശിപ്പിക്കുന്ന ഒരു ബുൾഡോസറാണത്. ഭക്തിയുണ്ടെങ്കിൽ മറ്റെല്ലാം ഒന്നിച്ചു വരും. ഇരുപത്തിയൊന്ന് ദിവസത്തെ ഈ സാധന ഉദ്ദേശിക്കുന്നത് നിങ്ങളിൽ സദാ സമയവും ഭക്തി നിറക്കുക എന്നതാണ്. ഒരിടത്തു നിങ്ങൾ ഭക്തിയോടെ പെരുമാറുമ്പോൾ മറ്റൊരിടത്തു അപ്രകാരമല്ലെങ്കിൽ അതിനർത്ഥം നിങ്ങൾ വെറുതെ അഭിനയിക്കുകയാണെന്നാണ്. അത് വാസ്തവമാണെങ്കിൽ, നിങ്ങൾ ഓരോ നിമിഷവും, എല്ലാ വസ്തുക്കളുമായും അപ്രകാരമാണ് പെരുമാറുന്നത് എങ്കിൽ, അതാണ് ശരിയായ ഭക്തി.

ഭക്തിയില്ലാത്ത ഹൃദയം തരിശുനിലം പോലെയാണ്. അതിനു സന്തോഷം ലഭിക്കുവാൻ വളരെ അധികം പ്രയത്നവും ഉത്തേജനവും ആവശ്യമായി വരും. ഭക്തി നിറഞ്ഞ ഹൃദയം ഫലഭൂയിഷ്ഠമായ ഭൂമിപോലെയാണ്. അതിൽ സ്വാഭാവികമായും സന്തോഷം നിറഞ്ഞിരിക്കും. ഭക്തിയുടെ ഒരു വേലിയേറ്റം തന്നെ നമുക്ക് ആവശ്യമുണ്ട്. നിങ്ങൾ ഭക്തിയിൽ മുങ്ങിയിരിക്കുകയാണെങ്കിൽ ആനന്ദം സ്വാഭാവികമായി ലഭിക്കും. ദയവായി ഇത് നിങ്ങൾക്കും നിങ്ങൾക്ക് ചുറ്റുമുള്ളവർക്കും സാധ്യമാക്കുക.