ചോദ്യം : അനുകമ്പയും സ്നേഹവും തമ്മിലുള്ള വ്യത്യാസം എന്താണ്??  

സദ്ഗുരു: നമുക്ക് നമ്മുടെ ഉള്ളിൽ പരിപോഷിപ്പിക്കാൻ കഴിയുന്ന വികാരങ്ങളിൽ, കെട്ടുപാടുകൾ ഉണ്ടാവാൻ ഏറ്റവും സാധ്യത കുറവും, 
അതേസമയം നമ്മെ കൂടുതൽ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നതും അനുകമ്പയാണ്. 

അനുകമ്പ ഇല്ലാതെയും നിങ്ങൾക്ക് ജീവിക്കാം.പക്ഷേ എന്തായാലും കുറച്ച് വികാരങ്ങൾ നിങ്ങൾക്കുണ്ട്, 
അവയെ മറ്റെന്തിനേക്കാളും അനുകമ്പയാക്കി മാറ്റുന്നതാണ് ഏറ്റവും നല്ലത്. 
എല്ലാ വികാരങ്ങളും നിങ്ങളെ എവിടെയെങ്കിലും ബന്ധിപ്പിച്ചു നിർത്തുന്നവയാണ്.
അനുകമ്പ വികാരങ്ങളുടെ മറ്റൊരു തലമാണ്, അത് നിങ്ങളെ സ്വതന്ത്രരാക്കും. 
അത് നിങ്ങളെ മറ്റൊന്നുമായും  മറ്റാരുമായും കൂട്ടി കെട്ടുന്നില്ല. 


സാധാരണയായി നിങ്ങളുടെ അഭിനിവേശമാണ് നിങ്ങളെ മുന്നോട്ടുനയിക്കുന്നത്.
സ്നേഹം എന്ന് നിങ്ങൾ പറയുന്നതെല്ലാം ഒരു പ്രത്യേക തരം ഇഷ്ടത്തിൽ നിന്നാണ് ആരംഭിക്കുന്നത്.

അതുകൊണ്ട് നിങ്ങളുമായി ചേർന്നുനിൽക്കുന്ന ആരെയെങ്കിലുമോ, 
എന്തിനെയെങ്കിലുമോ,  അത് ആശ്രയിക്കുന്നു. 
നിങ്ങൾ എപ്പോഴും എല്ലാറ്റിന്റെയും 
നന്മകളുടെ കണക്കെടുത്തു കൊണ്ടിരിക്കും. 

ചുരുക്കി പറഞ്ഞാൽ 
ഈ വികാരം വളരെ പരിമിതമാണ്. 
നിങ്ങൾ സ്നേഹിക്കുന്ന ആൾ നല്ല ആൾ ആയി തുടരുന്നത് വരെ മാത്രമേ നിങ്ങൾക്ക് അയാളെ സ്നേഹിക്കാൻ പറ്റൂ. 

അവർ മോശം വ്യക്തികൾ ആയി മാറുമ്പോൾ നിങ്ങൾക്ക് ഒരിക്കലും അവരെ സ്നേഹിക്കാൻ പറ്റില്ല. 
അനുകമ്പയുടെ ഗുണം ഇതാണ് 
ആരെങ്കിലും വളരെ മോശം ആണെങ്കിൽ, അയാളൊരു പിശാചിനെ പോലെയാണെങ്കിൽ പോലും, നിങ്ങൾക്ക് അയാളോട് കൂടുതൽ അനുകമ്പ ഉണ്ടാവുകയാണ് ചെയ്യുക. 
അതുകൊണ്ടുതന്നെ അനുകമ്പ എന്നത് സ്നേഹത്തേക്കാൾ എന്തുകൊണ്ടും,  വളരെയധികം സ്വാതന്ത്ര്യം തരുന്ന ഒന്നാണ്. 
അതൊരിക്കലും നിങ്ങളെ പരിമിതപ്പെടുത്തുന്നില്ല.
നല്ലത് ചീത്ത എന്ന വിവേചനം അതിനില്ല. 
സാധാരണയായി സ്നേഹം എന്ന് പറയുന്നത്, 
എപ്പോഴും ആരെങ്കിലുമായിട്ട്  ബന്ധപ്പെട്ടിരിക്കുന്നു. 

അത് വളരെ നിഷേധാത്മകം ആണ്.

പ്രണയിക്കുന്ന രണ്ടു പേർ ഒരുമിച്ച് ഇരിക്കുകയാണെങ്കിൽ ബാക്കിയുള്ള ലോകം മുഴുവൻ അവരുടെ മുന്നിൽ നിന്നും അപ്രത്യക്ഷമാകും.

അവർ, 

അവരൊരുമിച്ചുള്ള അവരുടെ സ്വന്തം ലോകം സൃഷ്ടിക്കും. 
അടിസ്ഥാനപരമായി ഇതൊരു ഗൂഢാലോചനയാണ്. 
നിങ്ങൾ എപ്പോഴും ഗൂഢാലോചന ഇഷ്ടപ്പെടുന്നവരാണ് കാരണം ഗൂഢാലോചനയിൽ നിങ്ങൾ സ്പെഷ്യൽ ആണെന്ന് നിങ്ങൾക്ക് തോന്നും.മറ്റാർക്കും അറിയാത്ത കാര്യം നിങ്ങൾക്കറിയാം. സാധാരണയായി അധികമാളുകൾക്കും സ്നേഹം വളരെ സന്തോഷം നൽകുന്നതിനുള്ള കാരണം അതൊരു ഗൂഢാലോചന ആയതുകൊണ്ട് മാത്രമാണ്. 

അവർ സ്നേഹത്തിൽ വീഴുന്നു അത് വളരെയധികം ആസ്വദിക്കുന്നു. പക്ഷേ അവർ കല്യാണം കഴിക്കുമ്പോൾ ലോകം മുഴുവനും അവരെക്കുറിച്ച് അറിയുന്നു. 
പൊടുന്നനെ അതിൻറെ എല്ലാ ആകർഷണങ്ങളും നശിക്കുന്നു 
കാരണം അത് ഇപ്പോൾ ഒരു ഗൂഢാലോചന അല്ല.എല്ലാവർക്കും അറിയുന്ന കാര്യമാണ്.

അതുകൊണ്ട് സ്നേഹത്തിൽ  ഗൂഢാലോചനയുടെ രസമുണ്ട്.
അതാണ് ആളുകൾക്ക് സന്തോഷം പകരുന്നത്. 
പക്ഷേ നിഷേധാത്മകത യുടെ സ്വഭാവം എന്താണെന്ന് വെച്ചാൽ,  നമുക്ക് ചുറ്റുമുള്ളതിനെ നാം ഒഴിവാക്കിയാൽ, ദുരിതം കടന്നുവരാം. 

നിങ്ങൾ അഭിനിവേശത്തിൽ  തുടങ്ങി 
അത് വികസിച്ച് അനുകമ്പയിലേക്ക് എത്തുകയാണെങ്കിൽ,  അത് വളരെ നല്ലതാണ്. 
എന്നാൽ അഭിനിവേശത്തിൽ തുടങ്ങി അഭിനിവേശത്തിൽ തന്നെ അവസാനിക്കുകയാണെങ്കിൽ,  നിങ്ങൾ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ വിളിച്ചു വരുത്തും.

എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന അഭിനിവേശമാണ് അനുകമ്പ. 

അത് നിഷേധാത്മകം ആകുമ്പോൾ നാമതിനെ അഭിനിവേശം എന്നും ഗുണാത്മകമാകുമ്പോൾ നാമതിനെ അനുകമ്പ എന്നും വിളിക്കുന്നു.