കൂടുതൽ പേരും  ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ  പോലും അത് ആകെ അവതാളത്തിലാക്കും . ഈ പ്രപഞ്ചം മുഴുവൻ അവർ തലയിൽ കൊണ്ട് നടക്കുന്നൊന്നുമില്ല. വെറും  ജീവിക്കാനുള്ളത് സമ്പാദിക്കാനും,  പ്രതുൽപ്പാദനം നടത്താനും,  പിന്നെ ഒരു ദിവസം മരിച്ചു പോവാനും വേണ്ടി എന്തെല്ലാം കലഹമാണ് അവരുണ്ടാക്കുന്നത് ! പ്രശ്നമെന്താണെന്നു വെച്ചാൽ സന്തോഷമായിട്ടിരിക്കേണ്ടതെങ്ങനെയെന്നു നിങ്ങൾക്കറിയില്ല. സന്തോഷം നിലനിർത്തേണ്ടത് എങ്ങനെയെന്നും  നിങ്ങൾക്കറിയില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ,  ചുറ്റുമുള്ള സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാണെങ്കിൽ മാത്രം നിങ്ങൾ കുറച്ച് സന്തോഷവാനായേക്കും.സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ നിങ്ങൾ സംഘർഷത്തിലാകും.  പുറത്തെ സാഹചര്യങ്ങളെ എപ്പോഴും നിങ്ങൾക്ക് അനുകൂലമായി നിലനിർത്തണമെങ്കിൽ,  വളരെ സങ്കുചിതമായ ജീവിതമായിരിക്കണം നിങ്ങൾ നയിക്കേണ്ടത്. ഇപ്പൊ,  നിങ്ങളുടെ മുഴുവൻ ജീവിതവും ഒരു റൂമിനുള്ളിൽ മാത്രമാണെങ്കിൽ,  90 ശതമാനം കാര്യങ്ങളും നിങ്ങൾക്ക് വേണ്ടത് പോലെ തന്നെ സംഭവിക്കും. 10 ശതമാനം മാത്രമേ നിങ്ങളുടെ നിയന്ത്രണത്തിലല്ലാതെയിരിക്കൂ. എന്നാൽ നിങ്ങളുടെ ജീവിതത്തിന്റെ വ്യാപ്തി ഈ ലോകത്തോളം തന്നെ വളരെ വലുതാണെങ്കിൽ,  10 ശതമാനം കാര്യങ്ങൾ മാത്രമേ നിങ്ങൾക്ക് വേണ്ടത് പോലെ സംഭവിക്കൂള്ളൂ. 90 ശതമാനവും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല. 

ചുറ്റുമുള്ള സാഹചര്യങ്ങൾ നിങ്ങൾക്ക്അനുകൂലമല്ലാതെ ഇരിക്കുമ്പോൾ നിങ്ങൾ ദുരിതത്തിലാ  വുകയാണെങ്കിൽ,സ്വാഭാവികമായും നിങ്ങൾ നിങ്ങളുടെ ജീവിതത്തിൻറെ 
പല സാധ്യതകളും വെട്ടിക്കുറയ്ക്കും,  
അത് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതു കൊണ്ട്. 

ചുറ്റുമുള്ള സാഹചര്യങ്ങൾ ഒരിക്കലും നൂറുശതമാനവും നിങ്ങൾക്ക് വേണ്ടത് പോലെ ആവില്ല.

കൂടുതൽ കാര്യങ്ങളും  നിങ്ങൾക്ക് അനുകൂലമായല്ല സംഭവിക്കുന്നത് എന്നതുകൊണ്ട് കുറഞ്ഞത് നിങ്ങളെങ്കിലും നിങ്ങൾക്ക് അനുകൂലമായി നിലകൊള്ളേണ്ടതുണ്ട്.  
എങ്കിൽ അവിടെ യാതൊരു പ്രശ്നവും ഉണ്ടാവില്ല. 

നിങ്ങളുടെ ശരീരവും മനസ്സും  വികാരങ്ങളും എനർജിയും നിങ്ങളിൽനിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ നിങ്ങൾ എപ്പോഴും വളരെയധികംസന്തോഷത്തിലായിരിക്കും. സങ്കടമല്ല, സന്തോഷമാണ് തിരഞ്ഞെടുക്കേണ്ടത് എന്നൊന്നും ആർക്കും വന്നു നിങ്ങളെ പഠിപ്പിക്കേണ്ട ആവശ്യമുണ്ടാവില്ല. 

നിങ്ങൾക്ക് അങ്ങനെയുള്ള യാതൊരു ഗ്രന്ഥത്തിന്റെയും ആവശ്യമുണ്ടാവില്ല. 

പക്ഷേ ഇപ്പോൾ എങ്ങനെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് നിങ്ങൾക്ക് അറിയില്ല, കാരണം നിങ്ങളുടെ ശരീരവും മനസും 
നിങ്ങളുടെ കയ്യിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നില്ല.
അവ നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, 
ഉറപ്പായും നിങ്ങൾ നിങ്ങളെ സന്തോഷത്തിൽ തന്നെ നിലനിർത്തും. 

നിങ്ങൾ  സന്തോഷത്തിൽ തന്നെ നിലനിൽക്കുക എന്നത്, ഭാവിയിൽ നേടിയെടുക്കേണ്ട എന്തെങ്കിലും സംഗതിയല്ല.
നിങ്ങൾക്ക്  വളരെ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ  മാത്രമേ നിങ്ങളുടെ ശരീരവും മനസ്സും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുകയുള്ളൂ. 

  നിങ്ങളുടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും എന്തെങ്കിലും ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത് , മറിച്ച് അത് നിങ്ങളുടെ കഴിവിനെയാണ് ആശ്രയിക്കുന്നത്. നിങ്ങൾ ഏതെങ്കിലും രീതിയിൽ ഉൽക്കണ്ഠയി ലോ വിഷാദത്തിലോ  ആണെങ്കിൽ, നിങ്ങളുടെ കാര്യക്ഷമത കുറയുന്നു.

അപ്പോൾ എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യണമെന്നുണ്ടെങ്കിൽ ഏറ്റവും ആദ്യം വേണ്ടത് നിങ്ങളുടെ ഉള്ളിൽ സന്തോഷവും സമാധാനവും ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും വർത്തിക്കുക എന്നുള്ളത് നിങ്ങളെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടുള്ള കാര്യമേ ആവരുത്. അത് ഒരിക്കലും ഒന്നിനെയും ആശ്രയിച്ചും ആയിരിക്കരുത്. നിങ്ങളുടെ സഹജഭാവം അതാണ്.  അപ്പോൾ നിങ്ങളുടെ ശരീരവും മനസ്സും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കും. എന്താണോ നിങ്ങൾക്ക് ചെയ്യേണ്ടത് അത് വളരെ അനായാസം ചെയ്യാൻ കഴിയും.