ആജ്ഞാ ചക്രം – നിറങ്ങള്‍ക്കതീതമായ വ്യക്തത

ഏഴു ചക്രങ്ങളെക്കുറിച്ചുള്ള പരമ്പരയിൽ, ആജ്ഞാചക്രത്തെക്കുറിച്ചും, അതിന്‍റെ ഗുണങ്ങളെക്കുറിച്ചും, വൈരാഗ്യാവസ്ഥയുമായി അതിനുള്ള ബന്ധത്തെക്കുറിച്ചും, ഇഷ യോഗ സെന്‍ററുമായി അതിനുള്ള ബന്ധത്തെക്കുറിച്ചുമാണ് സദ്ഗുരു ഇവിടെ വിവരിക്കുന്നത്.
 

സദ്ഗുരു: ആജ്ഞാ എന്നത് അറിവിന്‍റെ ഉറവിടമാണ്. തിരിച്ചറിവിന്‍റെ ഏറ്റവും ഉയർന്ന സ്ഥലമാണത്. ഇതു വിശദമാക്കാന്‍ ഒരു കാര്യം പറയാം - വെള്ളവെളിച്ചം ഏഴ് അടിസ്ഥാന വർണ്ണങ്ങൾ ചേർന്നതാണെന്ന് എല്ലാവർക്കും അറിയാമല്ലോ. വെളിച്ചത്തിനു ഒരു നിറം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ - ഉദാഹരണത്തിന് മാന്തളിർ നിറം എടുക്കാം - അത് ചില ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗപ്രദമാകുകയുള്ളു. എന്നാൽ നിറമില്ലാത്ത വെളിച്ചം എല്ലാത്തിനും ഉപയോഗപ്രദമാകും. നാം അതിനെ സാധാരണയായി വെള്ളവെളിച്ചം എന്നാണ് പറയുന്നത് എങ്കിലും വാസ്തവത്തിൽ അതിനു നിറമില്ല - നിങ്ങൾക്കത് കാണുവാനും സാധിക്കുകയില്ല. നിങ്ങൾക്ക് വെളിച്ചത്തിന്‍റെ ഉറവിടം കാണാം, ഈ വെളിച്ചം പ്രതിഫലിപ്പിക്കുന്ന വസ്തുവിനെയും കാണാം. പക്ഷെ ആ വെളിച്ചത്തെ കാണുവാൻ സാധ്യമല്ല. ഏതെങ്കിലും വസ്തു ആ വെളിച്ചത്തെ തടുത്തു നിർത്തുമ്പോൾ മാത്രമാണ് നിങ്ങൾ ആ വെളിച്ചം കാണുന്നത്. സാധാരണ ഗതിയിൽ വെളിച്ചം നിറങ്ങളുള്ളതല്ല. എന്നാൽ ഈ നിറമില്ലാത്ത വെളിച്ചത്തെ ഏഴ് വർണ്ണങ്ങളായി വിഘടിപ്പിക്കാം.

ആജ്ഞ നിറമില്ലാത്തതാണ്. അതിനാലാണ് അതു വൈരാഗ്യവുമായി ബന്ധപ്പെട്ടിട്ടുള്ളത്. - ഏതു നിറവും സ്വീകരിച്ചാലും അതിന്‍റെ യാതൊരു ലക്ഷണവും നിങ്ങളിൽ ബാക്കി വെയ്ക്കാതെ, നിറമില്ലാത്ത അഥവാ നിറങ്ങൾക്കതീതമായ ഒരു അവസ്ഥ.

ആജ്ഞ നിറമില്ലാത്തതാണ്. അതിനാലാണ് അതു വൈരാഗ്യവുമായി ബന്ധപ്പെട്ടിട്ടുള്ളത്. - ഏതു നിറവും സ്വീകരിച്ചാലും അതിന്‍റെ യാതൊരു ലക്ഷണവും നിങ്ങളിൽ ബാക്കി വെയ്ക്കാതെ, നിറമില്ലാത്ത അഥവാ നിറങ്ങൾക്കതീതമായ ഒരു അവസ്ഥ. നമ്മൾ ചുവന്നതോ, നീലയോ, മഞ്ഞയോ വെളിച്ചം ഇട്ടു എന്നു വിചാരിക്കൂ - എല്ലാം വ്യത്യസ്തമായി കാണപ്പെടും. നിറമില്ലാത്ത വെളിച്ചം വസ്തുക്കളെ കൃത്യമായി കാണുവാൻ നിങ്ങളെ അനുവദിക്കും, അതിന്‍റെ യഥാർത്ഥ രൂപത്തിൽ. അതുപോലെ തന്നെ നിങ്ങൾ ആജ്ഞാ ചക്രത്തില്‍ ഉറച്ചു നിന്നാൽ എല്ലാ വസ്തുക്കളെയും അവയുടെ യഥാർത്ഥ രൂപത്തിൽ കാണുവാൻ കഴിയും.

ആന്തരിക സ്വാതന്ത്ര്യം

നിങ്ങൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെ പുറമെയുള്ള വസ്തുക്കൾ സ്വാധീനിക്കുന്നില്ലെങ്കിൽ നിങ്ങള്‍ക്കു ലഭിക്കുന്ന സ്വാതന്ത്ര്യം മഹത്തായതാണ്. നിങ്ങൾക്കുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്കായി ചിലവഴിക്കേണ്ടി വരുന്ന ഊർജ്ജവും വളരെ വലുതാണ്. പുറമെയുള്ള വസ്തുക്കൾ നിങ്ങളെ അത്രക്കുമേൽ ബാധിക്കുന്നില്ല; എന്തെന്നാൽ നിങ്ങൾ അവയെ അത്തരത്തിലാണ് എന്നും കണ്ടിട്ടുള്ളത്. ഒരു പുരുഷനെയോ, സ്ത്രീയെയോ അവരുടെ എല്ലാ അവയവങ്ങളോടും കൂടി - അന്നനാളം, കരൾ എന്ന് തുടങ്ങിയ അവയവങ്ങളോട് കൂടി - കാണുന്നു എന്ന് വിചാരിക്കുക. വൈദ്യശാസ്ത്രം പഠിച്ച പല ആളുകളും എന്നോട് പറഞ്ഞിട്ടുണ്ട്, ശരീരം കീറിമുറിച്ചുള്ള പഠനങ്ങൾക്കു ശേഷം തങ്ങൾക്കു വിവാഹം കഴിക്കേണ്ട എന്ന് തോന്നി എന്ന്. ശരീരത്തിന്‍റെ ഉള്ളിൽ എന്താണെന്ന് കണ്ടതിനു ശേഷം അവർക്കു ഒരു ശരീരവുമായും ഒരു ബന്ധവും വേണ്ട എന്ന് തോന്നി. അങ്ങിനെയാണ് അവർക്ക് ആദ്യം തോന്നിയത്. ഒരു പക്ഷെ പിന്നീട് അവർ ശരീരത്തിന്‍റെ ആവശ്യങ്ങൾക്ക് കീഴടങ്ങിയിട്ടുണ്ടാകാം.

കാഴ്ചയുടെ പരിമിതികൾക്കപ്പുറം കടന്നു കാഴ്ചയെ വികാരം കൊണ്ട് നിറം പിടിപ്പിക്കാതെ, വസ്തുക്കളെ അവയുടെ ശരിയായ രൂപത്തിൽ കാണുവാൻ തുടങ്ങുകയാണെങ്കിൽ, നിങ്ങള്‍ക്ക് ഈ ലോകവുമായി യാതൊരു ബന്ധവും വേണമെന്ന് തോന്നുകയില്ല. വസ്തുക്കളെ അവയുടെ ശരിയായ രൂപത്തിൽ കണ്ടു കഴിഞ്ഞാൽ പിന്നെ അവയെ കുറിച്ചുള്ള ജിജ്ഞാസയെല്ലാം അവസാനിക്കും. നിങ്ങൾ എല്ലാം കാണും; എന്നാൽ അവയൊന്നും നിങ്ങളെ ബാധിക്കുകയില്ല.

വൈരാഗ്യമെന്നാൽ ഒന്നിലും ഉൾപെടാതിരിക്കുക എന്നാണ് അർത്ഥമാക്കുന്നതെങ്കിൽ അത് തെറ്റാണ്. വസ്തുക്കളെ അവയുടെ യഥാർത്ഥ രൂപത്തിൽ, വികാരത്തിന്‍റെ മധുരിക്കുന്ന സഹായമില്ലാതെ കാണുമ്പോഴാണ് വിട്ടു നിൽക്കുവാൻ സാധിക്കുക. അപ്പോൾ നിങ്ങള്‍ക്കു വെറുപ്പ് തോന്നാം, നിരാശ തോന്നാം അല്ലെങ്കിൽ അകൽച്ച തോന്നാം - അതായത് നിങ്ങൾ അതിൽ നിന്നും വിട്ടു നിൽക്കും. ആവേശമില്ലാതെ പൂർണമായ തിരിച്ചറിവ് ലഭിക്കുകയാണെങ്കിൽ നിങ്ങള്‍ക്കു ജീവിതത്തിൽ സ്വയം ഉൾപ്പെടുവാൻ സാധിക്കുകയില്ല. വസ്തുക്കളെ അതാതിന്‍റെ യഥാർത്ഥ രൂപത്തിൽ കാണുമ്പോൾ വികാരത്തിന്‍റെ മധുരം കൂടി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആജ്ഞയെ സ്പര്‍ശിക്കുവാൻ ഈ സ്വച്ഛതയും വികാരത്തിന്‍റെ മാധുര്യവും തുല്യമായി ഉണ്ടാകണം.

ആജ്ഞയും ഈശയും

ഈശാ യോഗ കേന്ദ്രത്തിന്‍റെ ചിഹ്നം ഒരു ത്രികോണവും അതിനെ ചുറ്റി ഒരു വളയവും ആണ് .- ഇത് ആജ്ഞയുടെ ചിഹ്നമാണ്. നിങ്ങൾ ആരെയെങ്കിലും കണ്ടു മുട്ടുമ്പോൾ ആദ്യമായി കാണിക്കുന്നത് നിങ്ങളുടെ മുഖമാണ്. സാധാരണയായി നമ്മുടെ മുഖം കണ്ടാണ് ആളുകൾ നമ്മെ തിരിച്ചറിയുന്നത്. നിങ്ങളുടെ മുഖം മാത്രമേ പ്രാധാന്യം അർഹിക്കുന്നുള്ളു എന്നല്ല അതിനർത്ഥം. - നിങ്ങളുടെ ജീവിതത്തെ കൊണ്ടു നടക്കുന്ന യഥാർത്ഥ വസ്തുക്കൾ നിങ്ങളുടെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്.

എന്നെ ഈ ലോകം ബഹുമാനിക്കുന്നത് എന്‍റെ സ്വച്ഛതകൊണ്ടാണ്. എന്‍റെ സ്വത്വത്തിന്‍റെ മറ്റു പല ഭാഗങ്ങളും ജനങ്ങൾ അറിയുന്നതേയില്ല. സ്വച്ഛത പ്രധാനപ്പെട്ട കാര്യമല്ല എന്നല്ല ഞാൻ പറയുന്നത്; അത് എല്ലാമല്ല എന്ന് മാത്രമേ പറയുന്നുള്ളു. സ്വച്ഛത മാത്രമാണെങ്കിൽ അത് ജീവിതത്തിൽ നിസ്സംഗത, അകൽച്ച, പിന്മാറ്റം എന്നിവയായിരിക്കും സൃഷ്ടിക്കുക.

ഈശ യോഗ കേന്ദ്രത്തിലും ഞാൻ ആളുകളെ ആദ്യമായി കാണിക്കുന്നത് ആജ്ഞയാണ്‌. ഇത് ലോകത്തിൽ ആകമാനം സ്വീകരിക്കപ്പെട്ടതായതു കൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. ആജ്ഞയിൽ സാധന അനുഷ്‌ഠിക്കുന്നവർ എല്ലാ കാലത്തും ബഹുമാനിക്കപ്പെടും. ഞാൻ വിശുദ്ധി മുൻപിൽ വെച്ചാൽ ഞങ്ങളെ വിചിത്ര സ്വാഭാവികളായിട്ടായിരിക്കും ജനങ്ങൾ കാണുക. അനാഹതം മുൻപിൽ വെച്ചാൽ ഞങ്ങൾ ചിന്താകുഴപ്പത്തിൽ പെട്ടവരാണെന്നായിരിക്കും ആളുകളുടെ അനുമാനം. എന്നാൽ ആജ്ഞയാണ്‌ മുൻപിൽ കാണിക്കുന്നത് എങ്കിൽ ആളുകൾ നിങ്ങളെ നല്ലവരും ആത്മീയതയിൽ ശ്രദ്ധയുള്ളവരും ആയി കാണും. മുഖം എപ്പോഴും ആജ്ഞയാണ്‌; എന്തെന്നാൽ ആജ്ഞ വ്യക്തതയാണ്. എന്നെ ഈ ലോകം ബഹുമാനിക്കുന്നത് എന്‍റെ സ്വച്ഛതകൊണ്ടാണ്. എന്‍റെ സ്വത്വത്തിന്‍റെ മറ്റു പല ഭാഗങ്ങളും ജനങ്ങൾ അറിയുന്നതേയില്ല. സ്വച്ഛത പ്രധാനപ്പെട്ട കാര്യമല്ല എന്നല്ല ഞാൻ പറയുന്നത്; അത് എല്ലാമല്ല എന്ന് മാത്രമേ പറയുന്നുള്ളു. സ്വച്ഛത മാത്രമാണെങ്കിൽ അത് ജീവിതത്തിൽ നിസ്സംഗത, അകൽച്ച, പിന്മാറ്റം എന്നിവയായിരിക്കും സൃഷ്ടിക്കുക.

എല്ലാം യഥാർത്ഥ രൂപത്തിൽ കാണുകയാണെങ്കിൽ, നിങ്ങൾക്കുള്ളിൽ വികാരത്തിന്‍റെ മാധുര്യമില്ലെങ്കിൽ ഈ കളി കളിക്കുവാൻ നിങ്ങൾ സന്നദ്ധരാകില്ല. ആഹ്ലാദം നിങ്ങളിൽ തുളുമ്പി നിൽക്കണം. അപ്പോൾ, പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെങ്കിൽ കൂടി നിങ്ങൾ ഈ കളി കളിക്കുവാൻ തയ്യാറാകും.

 
 
 
  0 Comments
 
 
Login / to join the conversation1