सद्गुरु

ജ്ഞാനികളും സിദ്ധന്മാരും സ്ഥൂല ശരീരികളായും സൂഷ്‌മ ശരീരികളായും സഞ്ചരിച്ചിരുന്ന മലയാണ്‌ വെള്ളിയങ്കിരി മല. ശിവയോഗി, ശ്രീബ്രഹ്മ എന്നി ദിവ്യന്മാരുടെ ജന്മങ്ങളുടെ തുടര്‍ച്ചയായ സദ്‌ഗുരുവിനെ വെള്ളിയങ്കിരി മല മൌനമായി വരവേറ്റു.

ആ പുലര്‍വേളയില്‍ ബസ്‌സ്റ്റാന്റിലെ ആരവങ്ങളോ, ബഹളങ്ങളോ ഒന്നും ജഗ്ഗിയെ അലട്ടിയില്ല. അദ്ദേഹം ഗതകാല സഞ്ചാരത്തില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു. പല ചോദ്യങ്ങള്‍ക്കും ഇതിനകം ഉത്തരം ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ശരിയായ വഴിയിലൂടെയാണ്‌ യാത്രയെന്ന്‍ അദ്ദേഹത്തിനു ബോധ്യമായി. അദ്ദേഹം കുറച്ചു സ്നേഹിതരെ കണ്ടെത്തി. യോഗ, ധ്യാന പരിശീലനം എന്നിവ എല്ലാവര്‍ക്കും ലഭിക്കേണ്ട ഒന്നാണെന്നും അതില്‍ നിന്നുണ്ടാകുന്ന സന്തോഷം എല്ലാവര്‍ക്കും ലഭിക്കേണ്ടതാണെന്നും അതിന്‌ ഒരു വലിയ സ്ഥാപനം ഉയരേണ്ടതാണെന്നും അവരെല്ലാവരും കൂടി തീരുമാനിച്ചു.

ജഗ്ഗിയുടെ ചെറുപ്രായം മുതല്‍ക്കു തന്നെ തന്‍റെ കണ്ണില്‍ എപ്പോഴും ഒരു മലനിര കാണുമായിരുന്നു. ഏകദേശം 16 വയസ്സുവരെ അദ്ദേഹം കരുതിയിരുന്നത്‌ എല്ലാവര്‍ക്കും ഇതുപോലെ മലനിരകള്‍ കണ്ണില്‍ കാണുമെന്നായിരുന്നു

അങ്ങനെ കരൂര്‍, ഈറോഡ്‌, തിരുപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആശ്രമ സ്ഥാപനത്തിനാവശ്യമായ സ്ഥലം അന്വേഷിച്ച്‌ അവര്‍ നടന്നു. ആ അന്വേഷണം അവരെ വെള്ളിയങ്കിരി മലയില്‍ കൊണ്ടെത്തിച്ചു. ആ പ്രദേശത്തോടടുക്കുംതോറും അതുതന്നെയാണ്‌ ആശ്രമത്തിനു പറ്റിയ സ്ഥലം എന്ന്‍ അദ്ദേഹത്തിന്‍റെ മനസ്സു മന്ത്രിച്ചു. ജഗ്ഗിയുടെ ചെറുപ്രായം മുതല്‍ക്കു തന്നെ തന്‍റെ കണ്ണില്‍ എപ്പോഴും ഒരു മലനിര കാണുമായിരുന്നു. ഏകദേശം 16 വയസ്സുവരെ അദ്ദേഹം കരുതിയിരുന്നത്‌ എല്ലാവര്‍ക്കും ഇതുപോലെ മലനിരകള്‍ കണ്ണില്‍ കാണുമെന്നായിരുന്നു. കൂട്ടുകാരോട്‌ “നിങ്ങളും മലകള്‍ കാണുന്നുണ്ടോ” എന്ന്‍ ജഗ്ഗി ചോദിക്കുമ്പോള്‍ “നിനക്കെന്താ ഭ്രാന്തുണ്ടോ?” എന്നവര്‍ ചോദിച്ചു ചിരിക്കുമായിരുന്നു. വെള്ളിയങ്കിരിയില്‍ എത്തിയപ്പോള്‍, കഴിഞ്ഞ ജന്മങ്ങളില്‍ ആ മലയോടുണ്ടായിരുന്ന ബന്ധം ജഗ്ഗിയുടെ ബോധതലത്തില്‍ തെളിഞ്ഞു. നാളിതുവരെ കണ്ടുകൊണ്ടിരുന്ന മലകളില്‍ പ്രത്യേകിച്ചും ഏഴാമത്തെ മല കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മനതാരില്‍ എല്ലാം തെളിഞ്ഞു വന്നു. അതോടെ കണ്ണിലുണ്ടായിരുന്ന മലനിര മാഞ്ഞു പോകുകയും ചെയ്‌തു.

ജ്ഞാനികളും സിദ്ധന്മാരും സ്ഥൂല ശരീരികളായും സൂഷ്‌മ ശരീരികളായും സഞ്ചരിക്കുന്ന മലയാണ്‌ വെള്ളിയങ്കിരി മല. ശിവയോഗിയുടെ ആഗ്നാ ചക്രത്തെ ചലിപ്പിച്ച്‌ ധ്യാനലിംഗ നിര്‍മാണം എന്ന വിത്തുപാകിയ പഴനിസ്വാമികള്‍ നടന്ന സ്ഥലമാണ്‌ വെള്ളിയങ്കിരി. ശിവയോഗിയുടെ അടുത്ത ജന്മത്തില്‍ “ഇയാള്‍ വീണ്ടും വരും” എന്നറിയിച്ച്‌ ഏഴു ചക്രങ്ങള്‍ വഴിയായും ശരീരത്യാഗം ചെയ്‌ത ശ്രീ ബ്രഹ്മയുടെ സ്ഥലവും അതു തന്നെയായിരുന്നു. ആ ജന്മങ്ങളുടെ തുടര്‍ച്ചയായ സദ്‌ഗുരുവിനെ, വെള്ളിയങ്കിരി മല മൌനമായി വരവേറ്റു.

വെള്ളിയങ്കിരിയിലെ ഏഴു മലകള്‍ ശരീരത്തിലെ ഏഴു ചക്രങ്ങളെ സൂചിപ്പിക്കുന്നതായി പറയപ്പെടുന്നു. ഈ മലക്ക് ദക്ഷിണ കൈലാസം എന്ന്‍ മറ്റൊരു നാമവുമുണ്ട്‌. മീനം, മേടം തുടങ്ങിയ മാസങ്ങളില്‍ വെള്ളിയങ്കിരി മലയില്‍ അതിനടുത്തുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഹര ഹരോ, ശിവ ശിവ എന്ന്‍ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ട്‌ മല കയറും. വെള്ളിയങ്കിരി മലയുടെ നെറുകയില്‍ ഉള്ളത്‌ പഞ്ചലിംഗേശ്വരന്‍ ആണ്‌. പഞ്ചഭൂതങ്ങള്‍ക്കായി വെവ്വേറെ പല ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും എല്ലാ ക്ഷേത്രങ്ങളെയും ഏകോപിച്ച്‌ ഒരു പഞ്ചഭൂതക്ഷേത്രമായി വിളങ്ങുന്നതാണ്‌ വെള്ളിയങ്കിരി. താഴ്‌വരയിലുള്ള പൂണ്ടി ഗണപതിയെ നമസ്‌കരിച്ചിട്ട്‌ ഭക്തന്മാര്‍ വളരെ പ്രയാസപ്പെട്ടാണ്‌ കുത്തനെയുള്ള മല കയറുന്നത്‌. വേങ്കടത്താന്‍ മലയിലെ കാളി ഗോപുരത്തില്‍ കയറുമ്പോള്‍ എത്രമാത്രം ബുദ്ധിമുട്ടുണ്ടോ അത്രയും ബുദ്ധിമുട്ടാണ്‌ വെള്ളിയങ്കിരിയിലെ ആദ്യത്തെ മലയിലേക്കുള്ള കയറ്റം.

മലകയറുന്ന ഭക്തന്മാര്‍ക്ക്‌ ദാഹശമനിയായി കൈതട്ടി, ആണ്ടി, പാമ്പാട്ടി എന്നീ നീരുറവകളില്‍ മധുരമുള്ള ജലമുണ്ട്‌. പാമ്പാട്ടി സിദ്ധര്‍ ഇവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു. മാത്രമല്ല, കുണ്ഡലിനി ശക്തിയുടെ അടയാളം സര്‍പമാണെന്നതും ഇവിടെ എടുത്തു പറയേണ്ടതാണ്‌. നാലാമത്തെ മലയില്‍ `ഒട്ടര്‍’ എന്നു പേരുള്ള ഒരു സിദ്ധന്‍റെ സമാധിയുണ്ട്‌. അഞ്ചാമത്തെ മലയ്ക്ക് `ഭീമന്‍ കളിയുരുണ്ട മല’ എന്ന പേരുണ്ട്‌. പഞ്ചപാണ്ഡവന്മാര്‍ വെള്ളിയങ്കിരിയില്‍ വന്നപ്പോള്‍ അര്‍ജുനന്‍ തപസ്സു ചെയ്‌തതായി കരുതപ്പെടുന്ന `അര്‍ജ്ജുനന്‍ തവപ്പാറ’ എന്ന സ്ഥലവും ഉണ്ട്‌. ആറാമത്തെ മലയില്‍ ധാരാളം വെള്ളമണലുണ്ട്‌. അത്‌ ഭഗവാന്‍റെ ഭസ്‌മമാണെന്ന്‍ ഭക്തന്മാര്‍ കരുതുന്നു.

ഏഴാമത്തെ മലയില്‍ സ്വയംഭൂലിംഗമായി കാണപ്പെടുന്നതാണ്‌ വെള്ളിയങ്കിരി മലയിലെ പഞ്ചലിംഗേശ്വരന്‍. അവിടത്തെ കരുണാകടാക്ഷത്തില്‍, മലകയറി വന്നപ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ മാഞ്ഞുപോകുന്നു. ഒരു നവോന്മേഷം നമുക്കനുഭവപ്പെടുന്നു. സദ്‌ഗുരു ശ്രീബ്രഹ്മ ശരീരത്യാഗം ചെയ്‌ത സ്ഥലം ഏഴാമത്തെ മലയിലാണ്‌. അവിടെ എപ്പോഴും ശക്തിയായ കാറ്റു വീശിക്കൊണ്ടിരിക്കും. ശക്തിനിലയുടെ കടുത്ത പ്രകമ്പനങ്ങള്‍ നിറഞ്ഞ പ്രദേശമാണത്‌. അവിടെ ധ്യാനനിരതരായിരിക്കുന്നവര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ സാധിക്കും.

ഇത്രയും പുണ്യം നിറഞ്ഞ വെള്ളിയങ്കിരി മലയുടെ താഴ്‌വാരത്തില്‍ ആശ്രമം സ്ഥാപിക്കണമെന്ന്‍ ജഗ്ഗി ആഗ്രഹിച്ചു. ആ സ്ഥലത്തിന്‍റെ ഉടമസ്ഥന്‍ ആരാണെന്നും അത്‌ വിലയ്ക്കു വാങ്ങാന്‍ സാധിക്കുമോ എന്നും ഉള്ള ചിന്തയൊന്നും അദ്ദേഹത്തിനുണ്ടായില്ല

ഇത്രയും പുണ്യം നിറഞ്ഞ വെള്ളിയങ്കിരി മലയുടെ താഴ്‌വാരത്തില്‍ ആശ്രമം സ്ഥാപിക്കണമെന്ന്‍ ജഗ്ഗി ആഗ്രഹിച്ചു. ആ സ്ഥലത്തിന്‍റെ ഉടമസ്ഥന്‍ ആരാണെന്നും അത്‌ വിലയ്ക്കു വാങ്ങാന്‍ സാധിക്കുമോ എന്നും ഉള്ള ചിന്തയൊന്നും അദ്ദേഹത്തിനുണ്ടായില്ല. പക്ഷേ പതിനൊന്നാം ദിവസത്തില്‍ ആ ഭൂപ്രദേശം ഈഷായോഗ കേന്ദ്രത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മലയടിവാരത്തില്‍ ആശ്രമ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതേ സമയം തന്നെ കോയമ്പത്തൂരില്‍ പതിനൊന്നുപേരുടെ ശ്രമഫലമായി ഈഷായോഗ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

ജഗ്ഗിയുടെ യോഗധ്യാന പരിശീലനങ്ങള്‍, മനസ്സ്‌ ശരീരം വികാരങ്ങള്‍ എന്നിവയെ പ്രവര്‍ത്തനക്ഷമമാക്കി ബോധതല ശക്തികളെ ചലിപ്പിക്കുന്നതാണ്‌. സാധാരണയായി യോഗ എന്നു പറയുമ്പോള്‍ പലര്‍ക്കും ഓര്‍മ്മയില്‍ വരുന്നത്‌ ശരീരം വളച്ചു ചെയ്യുന്ന യോഗാസനങ്ങളാണ്‌. പക്ഷേ സദ്‌ഗുരുവിന്‍റെ യോഗ ഇത്തരത്തിലുള്ളതല്ല. മറിച്ച്‌, മനസ്സ്‌ ശരീരം ആത്മാവ്‌ എന്നിവ ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനോടും യോജിച്ച്‌ ഒന്നായിത്തീരുന്നതാണ്‌ ഈഷാ യോഗ. ചില ആസനങ്ങള്‍ പ്രാണായാമത്തില്‍ തുടങ്ങി, ശക്തിനില വളര്‍ത്തി, ഈ ലോകത്തില്‍ വെറുതെ ജീവിക്കുന്ന അവസ്ഥയില്‍ നിന്നും ആത്മീയതയിലേക്കെത്തുന്നതു വരെ സദ്‌ഗുരുവിന്‍റെ യോഗ പരിശീലനങ്ങള്‍ രൂപപ്പെടുത്തപ്പെട്ടിരിക്കുന്നു.