• പരിത്യാഗമെന്നാല്‍ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ സ്വതന്ത്രമാകാന്‍ ശ്രമിക്കുന്നുവെന്നാണ്, നിര്‍ബന്ധപ്രേരണകളില്‍ നിന്നും അവബോധത്തിലേക്ക്.freedom-1
  • നിങ്ങള്‍ ആഹാരത്തെക്കുറിച്ചോ, ഒരു പ്രവൃത്തിയെക്കുറിച്ചോ, അതല്ല, വ്യക്തികളെക്കുറിച്ചോ നിര്‍ബന്ധമുള്ളവരാണെങ്കില്‍ - അതു ശരിയോ തെറ്റോ എന്നതല്ല പ്രശ്നം, ബന്ധനമോ സ്വാതന്ത്ര്യമോ എന്നതാണ്. freedom-2
  • യോഗയുടെ  ആത്യന്തികമായ   ഉദ്ദേശം    നിങ്ങളുടെ എല്ലാപരിധികളും തകര്‍ത്ത്, സ്വാതന്ത്ര്യം അറിയുക എന്നതാണ്.freedom-3
  • എത്രതന്നെ ലളിതമായ സാധനയായാലും, നിങ്ങള്‍ എല്ലാദിവസവും അതു ചെയ്തുകൊണ്ടിരുന്നാല്‍, സാവകാശം, പടിപടിയായി, അതു നിങ്ങള്‍ക്കുള്ളില്‍ ഒരു പുതിയതലത്തിലുള്ള സ്വാതന്ത്ര്യം സൃഷ്ടിക്കും.freedom-4
  • മറ്റുള്ളവരെക്കുറിച്ചു പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നതിനര്‍ത്ഥം നിങ്ങള്‍ അവരുടെ ജീവിതം ക്രമീകരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. അതു പാടില്ല. സ്വന്തം ജീവിതം നേരെയാക്കാന്‍ ശ്രമിക്കുക. അതാണ് സ്വാതന്ത്ര്യം.freedom-5