കൂർമ നാഡി എന്നറിയപ്പെടുന്ന ശ്വസനത്തിൻ്റെ യോഗയിലെ പങ്കിനെ സദ്ഗുരു നിരീക്ഷിക്കുകയും , എങ്ങനെയാണു ഇത് വെറും ഓക്സിജൻ്റെയും കാർബൺ ഡൈയോക്സൈഡിൻ്റെയും കൈമാറ്റം മാത്രമല്ലാതിരിക്കുന്നത് വിശദീകരിക്കുകയും ചെയ്യുന്നു

സദ്ഗുരു: ശ്വസനം ഓക്സിജൻ്റെയും കാർബൺ ഡൈ ഓക്സൈഡിൻ്റെയും കൈമാറ്റം മാത്രമല്ല. നിങ്ങൾ കടന്നുപോകുന്ന വ്യത്യസ്ത തലത്തിലുള്ള ചിന്തകൾക്കും വികാരങ്ങൾക്കുമൊപ്പം, നിങ്ങളുടെ ശ്വാസവും വ്യത്യസ്ത തരം പാറ്റേണുകൾ സ്വീകരിക്കുന്നു. നിങ്ങൾ ദേഷ്യപ്പെടുമ്പോഴും , സമാധാനപരമായിരിക്കുമ്പോഴും , സന്തോഷപ്പെടുമ്പോഴും അല്ലെങ്കിൽ സങ്കടപ്പെടുമ്പോഴമെല്ലാം, നിങ്ങളുടെ ശ്വസനം സൂക്ഷ്മമായ പല മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ഏത് രീതിയിലാണ് നിങ്ങൾ ശ്വസിക്കുന്നത്, അതുപോലെയാണ് നിങ്ങൾ ചിന്തിക്കുന്നത്. നിങ്ങൾ ഏതുവിധത്തിലാണോ ചിന്തിക്കുന്നത് അതുപോലയാണ് നിങ്ങൾ ശ്വസിക്കുന്നത്.

ശരീരത്തിനെയും മനസ്സിനെയും കൊണ്ട് പല കാര്യങ്ങളും ചെയ്യാനുള്ള ഒരു ഉപകരണമായി ശ്വസനത്തെ ഉപയോഗിക്കാം. ബോധപൂർവ്വം ഒരു പ്രത്യേക രീതിയിൽ ശ്വസിക്കുന്നതിലൂടെ, നിങ്ങൾ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതും , അനുഭവിക്കുന്നതും , മനസ്സിലാക്കുന്നതും, വിചാരിക്കുന്നതും വരെ മാറ്റാൻ കഴിയുന്ന ഒരു ശാസ്ത്രമാണ് പ്രാണായാമം.

നിങ്ങളുടെ നിശ്വാസത്തിലൂടെ, നിങ്ങൾ ശ്വാസത്തിൻ്റെ ആഴമേറിയ കാമ്പിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, അത് നിങ്ങളെ യഥാർത്ഥത്തിൽ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നിടത്തേക്ക് കൊണ്ടുപോകും

നിങ്ങളുടെ ശ്വാസം ശ്രദ്ധിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ, ഈ ദിവസങ്ങളിൽ ആളുകൾ ഏറ്റവും സാധാരണമായി ചെയ്യുന്നഒന്നാണത്. നിങ്ങൾ ശ്വാസം ശ്രദ്ധിക്കുന്നു എന്ന് നിങ്ങൾ കരുതുന്നു, പക്ഷേ വായുവിൻ്റെ ചലനം മൂലമുണ്ടാകുന്ന സംവേദനങ്ങൾ മാത്രമേ നിങ്ങൾക്ക് ശ്രദ്ധിക്കാൻ കഴിയൂ. ആരെങ്കിലും നിങ്ങളുടെ കൈ തൊട്ടാൽ, മറ്റൊരാളുടെ സ്പർശം നിങ്ങൾക്കറിയാമെന്ന് നിങ്ങൾ കരുതുന്നതുപോലെ, എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന സംവേദനങ്ങൾ മാത്രമേ നിങ്ങൾ അറിയുന്നുള്ളു; മറ്റേയാൾക്ക് എങ്ങനെ തോന്നുന്നുവെന്ന് നിങ്ങൾക്കറിയില്ല.

ശ്വാസം ഈശ്വരൻ്റെ കരം പോലെയാണ്. നിങ്ങൾക്ക് അത് അനുഭവപ്പെടില്ല. വായു മൂലമുണ്ടാകുന്ന സംവേദനങ്ങളല്ല ഇത്. നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കാത്ത ഈ നിശ്വാസത്തെയാണ് കൂർമനാഡി എന്ന് വിശേഷിപ്പിക്കുന്നത്. ഈ ശരീരവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ചരടാണ്‌ ഇത് - തുടർന്നുകൊണ്ടേയിരിക്കുന്ന പൊട്ടാത്ത ചരട്. ഞാൻ നിങ്ങളുടെ ശ്വാസം എടുത്തുകളഞ്ഞാൽ, നിങ്ങളും നിങ്ങളുടെ ശരീരവും തകർന്നടിയും. കാരണം, നിങ്ങളും നിങ്ങളുടെ ശരീരവും കൂർമനാഡിയാലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു വലിയ വഞ്ചനയാണ്. രണ്ടെണ്ണം ഉണ്ട്, പക്ഷേ അവർ ഒന്നാണെന്ന് നടിക്കുകയാണ്. ഇത് വിവാഹം പോലെയാണ് - അവർ രണ്ടുപേരാണ്, എന്നാൽ അവർ പുറത്തുവരുമ്പോൾ അവർ ഒന്നാണെന്ന് നടിക്കുന്നു. ഇവിടെ രണ്ടുപേർ ഉണ്ട്, ശരീരവും പ്രാണനും , തികച്ചും രണ്ടു ദിക്കിലുള്ള രണ്ട് പേർ, എന്നാൽ അവർ ഒന്നാണെന്ന് നടിക്കുന്നു.

നിങ്ങളുടെ നിശ്വാസത്തിലൂടെ, നിങ്ങൾ ശ്വാസത്തിൻ്റെ ആഴമേറിയ കാമ്പിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, അത് നിങ്ങളെ യഥാർത്ഥത്തിൽ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നിടത്തേക്ക്കൊണ്ടുപോകും. നിങ്ങളെ എവിടെ, എങ്ങനെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞുകഴിഞ്ഞാൽ, നിങ്ങൾക്ക് ഇഷ്ടാനുസരണം അത് അഴിക്കാൻ കഴിയും. വസ്ത്രങ്ങൾ ഉരിയുന്നതുപോലെ ബോധപൂർവ്വം, നിങ്ങളുടെ ശരീരത്തെയും അനായാസമായി ഉരിയാൻ കഴിയും. നിങ്ങളുടെ വസ്ത്രങ്ങൾ എവിടെയാണ് ബന്ധിച്ചിരിക്കുന്നതെന്ന് നിങ്ങൾക്കറിയുമ്പോൾ, അവ ഉപേക്ഷിക്കുന്നത് എളുപ്പമാണ്. അത് എവിടെയാണ് കെട്ടിയിരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, ഏത് വഴിയിലൂടെ വലിച്ചാലും അത് ഉരിഞ്ഞുവരില്ല. നിങ്ങൾ അവയെ കീറിമുറിക്കണം. അതുപോലെ, നിങ്ങളുടെ ശരീരം എവിടെയാണ് ബന്ധിച്ചിരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, അത് ഉപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അതിനെ ഏതെങ്കിലും വിധത്തിൽ കേടുവരുത്തുകയോ തകർക്കുകയോ ചെയ്യണം. എന്നാൽ ഇത് എവിടെയാണ് ബന്ധിച്ചിരിക്കുന്നതെന്ന് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾക്ക് വ്യക്തമായ ഒരു അകലത്തിൽ അതിനെ പിടിക്കാം. നിങ്ങളത് ഉപേക്ഷിക്കാൻ‌ താൽ‌പ്പര്യപ്പെടുമ്പോൾ‌, നിങ്ങൾ‌ക്കത് ബോധപൂർ‌വ്വം ഉപേക്ഷിക്കാൻ‌ കഴിയും. അപ്പോൾ ജീവിതം വളരെ വ്യത്യസ്തമാവുന്നു. .

ആരെങ്കിലും മനപ്പൂർവ്വം ശരീരം പൂർണ്ണമായും വെടിയുമ്പോൾ , ഇത് മഹാസമാധി ആണെന്ന് നമ്മൾ പറയുന്നു. ഇതിനെയാണ് പൊതുവേ മുക്തി അഥവാ ആത്യന്തികവിമോചനം എന്ന് വിളിക്കുന്നത്. ശരീരത്തിനുള്ളിലുള്ളതും ശരീരത്തിന് പുറത്തുള്ളതും തമ്മിൽ വ്യത്യാസമില്ലാത്ത ഒരു വലിയ സമചിത്തതയാണ് ഇത്. അപ്പോൾ കളി പൂർത്തിയായി.

ഓരോ യോഗിയുടെയും തീവ്രാഭിലാഷമാണ് ഇത് . ബോധപൂർവ്വം അല്ലെങ്കിലും, ഓരോ മനുഷ്യനും ഇതിനായാണ് പ്രവർത്തിക്കുന്നത് - അവർ വികസിക്കാൻ ആഗ്രഹിക്കുന്നു, ഇതാണ് ആത്യന്തിക വികാസം. അവർ ഇതിനു വേണ്ടി തവണകളായാണ് പോകുന്നത്. പക്ഷെ ഇത് വളരെ നീണ്ടതും അസാധ്യവുമായ പ്രക്രിയയാണ്. നിങ്ങൾ 1, 2, 3, 4 എന്നിങ്ങനെ എണ്ണിയാൽ ,നിങ്ങൾ അനന്തമായി എണ്ണിക്കൊണ്ടേയിരിക്കും. നിങ്ങൾ ഒരിക്കലും അനന്തതയിൽ എത്തുകയില്ല. ഇതിൻ്റെ വ്യര്‍ത്ഥത ഒരാൾ മനസ്സിലാക്കുമ്പോൾ, സ്വാഭാവികമായും അതിനുവേണ്ടി അയാൾ അകത്തേക്ക് തിരിയുന്നു - ശരീരത്തിൽ നിന്ന് ജീവിത പ്രക്രിയയുടെ ചരട് അഴിക്കുന്നതിലൂടെ.

Editor’s Note: Get the latest updates from the Isha Blog. Twitter, facebook, or browser extensions, take your pick.

This article is based on an excerpt from the May 2014 issue of Forest Flower. Pay what you want and download. (set ‘0’ for free). Print subscriptions are also available.