കോയമ്പത്തൂരിനടുത്ത് പവിത്രീകരിക്കപ്പെട്ട ഇഷയോഗ കേന്ദ്രത്തിൽ 800 പേർ 32 രാജ്യങ്ങളിൽ നിന്നായി 7 മാസം ഒത്ത് കൂടുന്നു. പരമാനന്ദത്തോടെയും സമ്മർദ്ധമില്ലാതയും സാധനയിൽ അധിഷ്ടിതവുമായ പുതിയൊരു ജീവിതം ആരംഭിക്കുവാനായി. അച്ചടക്കത്തോടെയും സമയ ക്ലിപ്തതയോടെയുള്ള സാധനയിലൂടെയും ഓരോ അംഗവും കടന്ന് പോകുന്നു. ഇഷയുടെ വിവിധ പ്രവർത്തനങ്ങളിൽ സന്നദ്ധ സേവകരായി പ്രവർത്തിയ്ക്കുന്നു അവരുടെ തനതായ കഴിവുകൾ അർപ്പിച്ചു കൊണ്ട്. ആശ്രമത്തിലെ ആഘോഷങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും ഇഴുകി ചേരുന്നു. ഈ ബ്ലോഗ് പരമ്പരയിലൂടെ അവരുടെ സന്നദ്ധപ്രവർത്തനങ്ങളിലെ ഉയർച്ച താഴ്ചകളിലേയ്ക്കൊരു എത്തിനോട്ടത്തിന് നിങ്ങളെ ക്ഷണിയ്ക്കുകയാണ്.

 

രണ്ട് മാസം കഴിഞ്ഞാലും, സാധനപാതയിൽ പങ്കെടുത്തവർക്ക് സമയം പോകുന്നതറിയില്ല. എന്നും സൂര്യോദയത്തിന് മുൻപ് എഴുന്നേൽക്കും. രാവിലെ ശരീരത്തെ കഠിനമായി പരീക്ഷണത്തിലൂടെ കടത്തിവിടുന്ന വിയർപ്പൊഴുക്കിയുള്ള പരിശീലനം. പിന്നെ തുടർന്നുള്ള ദിനചര്യകൾക്ക് പുനസജ്ജമാക്കതക്കവിധം തീർത്ഥ കുണ്ടിൽ മുങ്ങി കുളി. തികച്ചും വിരസമല്ലാത്ത പക്ഷേ ക്ലേശകരമായ ദിനചര്യ മാനസികമായി നൂതന അനുഭവം നൽകുന്നതാണ്. വെല്ലുവിളിയും വൈവിധ്യവും നിറഞ്ഞ സേവകൾ അവരെ തികച്ചും പരീക്ഷണ വിധേയമാക്കുന്നു.

ഈ മാസം സന്നദ്ധസേവ അസാധാരണമായ ഒരു മാനം കൈവരിയ്ക്കുകയുണ്ടായി. അവർ ചരിത്രപരവും വിശാലവുമായ ഒരു പരിപാടിക്ക് സാക്ഷ്യം വഹിച്ചു - കാവേരി കാളിംഗ്. സദ്ഗുരുവിനൊപ്പം രണ്ട് സംസ്ഥാനങ്ങളിലൂടെ മോട്ടോർ സൈക്കിൾ യാത്ര ആരംഭിച്ചു, കാവേരിയുടെ വൃഷ്ടി പ്രദേശത്ത് 242 കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന പരിപാടിയുടെ ധനസംമ്പാദനത്തിന്റെ പ്രചാരണം നയിച്ചു, ഒരായുസ്സിൽ അപൂർവ്വമായി സംഭവിക്കുന്ന ഈ ദൗത്യത്തിന്റെ ഫലപ്രാപ്തിക്കായി സന്നദ്ധ സേവകർ ഫോൺ കോളുകൾക്ക്  മറുപടി പറഞ്ഞു സന്നദ്ധ സേവയിലൂടെ എല്ലാവരും ഒറ്റ ലക്ഷ്യത്തിലേയ്ക്കായി, ഈ മഹാ സംഭവത്തെ യഥാർത്ഥ തീവ്രതയോടെയും വികാരത്തോടെയും മുന്നോട്ട് നയിക്കാൻ പ്രചോദിതമായി

ഒരാളുടെ മുടി മുറിച്ചാൽ രണ്ട് മരത്തിന് സംഭാവന നൽകാനുള്ള പണം ലഭിക്കും.

31 വയസ്സുള്ള രാജേഷ് കേരളത്തിലെ തിരൂർവാസി, മുടി മുറിയ്ക്കലിൽ വൈദക്ത്യമുള്ള അദ്ദേഹം ബാർബർ കിറ്റും സാധനപാതയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കൂടെ കരുതി. അദ്ദേഹത്തിന്റെ സഹപാഠികൾക്ക് ഇതൊരു സൗകര്യമായി. മുടി മുറിയ്ക്കാൻ വരുന്നവരരോട് കാവേരി കാളിംഗിലേയ്ക്ക് സംഭാവന ചോദിച്ചാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ റൂം മേറ്റ് മുന്നോട്ട് വച്ചു. ഈ നിർദ്ദേശം അദ്ദേഹം ആഹ്ലാദത്തോടെ പരീക്ഷിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ സഹപാഠികളിൽ മിക്കവർക്കും ഇത് സ്വീകാര്യമായി ഒരു യഥാർത്ഥ പ്രശ്ന പരിഹാരത്തിനായി അവർ സംഭാവന നൽകാൻ സന്നദ്ധരായി കാരണം 'കാവേരി കാളിംഗ്' എല്ലാവരുടേയും ഉത്തരവാദിത്വമായി മാറിയിരുന്നു. ഓരോ മുടി മുറിയ്ക്കലിനും കിട്ടിയ രണ്ട് മരം നടാനുള്ള പണം സ്വരൂകൂട്ടി രാജേഷ് 1000 മരങ്ങൾ നടാനുള്ള പണം സമ്പാദിച്ചു. ഞങ്ങൾ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു!

ഈ സംരംഭത്തിൽ ഭാഗഭാക്കാകാനായി സാദന പാതയിൽ പങ്കെടുത്തവർ ഓരോരുത്തരും അവരവരുടേതായ തനതായ മാർഗ്ഗങ്ങൾ സ്വീകരിച്ചു. അങ്ങിനെ ഇതുവരെ 50000 മരങ്ങൾക്കുള്ള പണം സ്വരൂപിച്ചു കഴിഞ്ഞു.

ഇതുവരെ കാവേരി കാളിംഗിന് വേണ്ടി സാദനപാതയിൽ പങ്കെടുത്തവർ എന്ത് ചെയ്തു?

life-in-sadhanapada-volunteering-for-cauvery-calling-global-cause-pic1

life-in-sadhanapada-volunteering-for-cauvery-calling-global-cause-pic2

 

പ്രധാനമായി ഓൻലൈൻ വഴിയും അല്ലാതെയും ബോധവത്കരണത്തിനും ധനസമാഹരണത്തിനും പ്രചാരണം നടത്തി. സാദനപാതയിൽ പങ്കെടുത്തവർ കൈകൊണ്ട ചില മാർഗ്ഗങ്ങളാണ് താഴെ പറയുന്നവ. :

  1. കാവേരി കാളിംഗിന് വേണ്ടി ഓൺലൈൻ ഗയിം വികസിപ്പിച്ചു.
  2. ടീ - ഷർട്ടിനും പോസ്റ്ററിനും രൂപം നല്കി.
  3. ബ്ലോഗുകൾ എഴുതി, ഇൻഫോ ഗ്രാഫിക്സിന് രൂപം നൽകി.
  4. കൂടുതൽ പ്രേക്ഷകരെ ആഘർഷിക്കാൻ വീഡിയോകൾ നിർമ്മിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തു
  5. ജലദൗർലഭ്യത്തെ കുറിച്ചും അഗ്രോഫോറസ്ട്രിയെ കുറിച്ചും ഗവേഷണം നടത്തി.

സദ്ഗുരുവിനോടൊത്തുള്ള സഞ്ചാരം

സാധനപാതയിൽ പങ്കടുക്കുന്നവർ 7 മാസം ആശ്രമത്തിൽ തന്നെ സമയം ചിലവഴിക്കണമെന്നാണ്, പക്ഷേ കാവേരി വിളിയ്ക്കുമ്പോൾ അടങ്ങിയിരിയ്ക്കുന്നതെങ്ങിനെ? വിഡിയോ ഷൂട്ടിനായി സദ്ഗുരുവിന്റെ യാത്രയുടെ ചടുലതയ്ക്കൊപ്പം സഞ്ചരിച്ച ഒരു പങ്കാളി അനുഭവം പങ്ക് വയ്ക്കുകയുണ്ടായി.

“കല്പനാത്മകമായ വിരുന്ന് ശാലയിൽ നിന്ന് ഉത്തമമായ വീഡിയോ രംഗം ചിത്രീകരിയ്ക്കാനായി കാറിൽ തൂങ്ങി നിന്നു. ”

“''കാവേരി കാളിംഗിന്റെ ഫിലിം ഷൂട്ടിന് രണ്ടാഴ്ചത്തേയ്ക്കായി സജ്ജീകരിച്ച ടീം ആശ്രമത്തിൽ നിന്ന് യാത്രതിരിയ്ക്കുന്നതിന്റെ തലേ ദിവസം എന്നോടും തയ്യാറാകാൻ ആവശ്യപ്പെട്ടു. സദ്ഗുരുവിന്റെ കർമ്മ കുശലത നേരിൽ കാണാമെന്നത് മാത്രമല്ല, അതിന്റെ നേർകാഴ്ച ഫിലിമിലാക്കാനുള്ള അവസരം കൂടിയാണ്. അപ്പോൾ മുതൽ ഭ്രാന്തമായ പക്ഷേ തികച്ചും സജീവവും സംതൃപ്തി നൽകുന്നതുമായ സമയ നിഷ്ടയിൽ ഞാൻ അകപ്പെട്ടു.. ഏറ്റവും മനോഹരമായ പ്രദേശം മുതൽ ചെളിനിറഞ്ഞ് ചേലില്ലാത്ത കാമ്പുകൾ വരെ. കല്പനാത്മകമായ വിരുന്ന് ശാലയിൽ നിന്ന് ഉത്തമമായ രംഗം പകർത്താനായി കാറിൽ തൂങ്ങി നിന്നു വരെ ചിത്രീകരണം. ഒരു വൈശിഷ്ട്യമുള്ള യാത്രയായിരുന്നു അത്. കുട്ടികൾ, യാചകർ, മുഖ്യമന്ത്രിമാർ, എല്ലാവരും കാവേരി കാളിംഗിന് പിൻതുണയുമായി എത്തി. എന്നെ കണ്ണ് തുറപ്പിച്ച കാഴ്ചയായിരുന്നു അത്. എന്റെ സാധന സാധ്യതകൾക്ക് പുതിയ മാനം കൈവന്നതുപോലെ. ഞാൻ ആധരവും ഭക്തിയും ബഹുമാനവും കലർന്ന് വിനയാന്വിതനായി " അരുഷ്, 45, മുംബേ. ”

ആശ്രമം കേന്ദ്രമാക്കി.

എല്ലാ പ്രവൃത്തിയും ആശ്രമത്തിലിരുന്ന് പ്രത്യക്ഷത്തിലില്ലാതെ സൂക്ഷ്മമായി നിയന്ത്രിച്ച് കൊണ്ടിരിയ്ക്കുന്ന സംഘങ്ങളോടും കാണികളോടും ഒച്ച വച്ച് കൊണ്ട് സദ്ഗുരു മോട്ടോർ സൈക്കിളിൽ വിശ്രമമേതുമില്ലാതെ മഴയത്തും കാറ്റെത്തും യാത്ര ചെയ്യുന്നത് കാണുകയാണ്. നീണ്ട മണിക്കൂറുകൾ, ഉറക്കം വളരെ കുറവ്, പലപ്പോഴും ആഹാരം പോലും ഉപേക്ഷിച്ച് പരാതിയേതുമില്ലാതെ സന്നദ്ധ സേവകരും അവരെ തന്നെ ഈ പ്രവർത്തനങ്ങൾക്ക് സമർപ്പിച്ചു. സംഭാവനാപണം കൈകാര്യം ചെയ്യുന്നവർ ആയിരകളക്കിന് രസീതികൾ വേർതിരിയ്ക്കുന്നു. സാമൂഹ്യ മാധ്യമ നിയന്ത്രക സംഘം രാവും പകലുമിരുന്ന് തത്സമയം സംഭവസ്ഥലത്ത് നിന്ന് വിവരങ്ങൾ പങ്ക് വച്ചു കൊണ്ടിരുന്നു. മാധ്യമ നിയന്ത്രക സംഘം ലേഖനവിതരണത്തിന്റെ തിരക്കിലായിരുന്നു. അങ്ങിനെ പോകുന്നു.

“അത്എന്നെ സംബന്ധിക്കുന്നതാണ്  ”

"കാവേരി കാളിംഗുമായി കൂടുതൽ സമ്പർക്കമുണ്ടായപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ഇത് സദ്ഗുരുവിനേയോ കൃഷിക്കാരെയോ നദിയേയോ പ്രകൃതിയേയോ സഹായിക്കാൻ വേണ്ടിയുള്ളതല്ല - എന്നെ സഹായിക്കാനുള്ളതാണന്ന്: ഞാൻ ജീവിക്കുന്ന കാലത്തോളം എന്റെ ചോറ്റുപാത്രത്തിൽ ആഹാരം ഉണ്ടാകാൻ വേണ്ടി. ഒരു ദിവസം വെള്ളമോ ആഹാരമോ കിട്ടാതാകും എന്ന ചിന്ത പേടിപ്പിയ്ക്കുന്നതാണ്." അശ്വിനി, 27, സിൻസിനാറ്റി, യു എസ് എ ” 

നദി പോലൊഴുകാൻ പഠിയ്ക്കുന്നു.

ചിലർക്കെങ്കിലും ബഹുമുഖ പരിപാടിയായ കാവേരി കാളിംഗ് നദിയെ പോലെ ഒഴുകി പരക്കാനും ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനും പ്രചോദനമായി. .

life-in-sadhanapada-volunteering-for-cauvery-calling-global-cause-pic3

 

“കാവേരി കാളിംഗിനെ കുറിച്ച് ഞാനൊരു റാപ്പ് ഗാനം എഴുതി. "

“"ഒരു വ്യക്തി എന്ന നിലയിൽ സംഭാവന നൽകാൻ ഞാൻ പ്രാപ്തനായിരുന്നില്ല. എന്നാൽ ലോക പരിസ്ഥിതിയ്ക്ക് എന്നെന്നേയ്ക്കും സ്വാധീനം ചെലുത്താൻ പ്രാപ്യമായ ഒരവസരവും ഒരിടവും സദ്ഗുരു കാവേരി കാളിംഗിലൂടെ എനിയ്ക്ക് നല്കി. ആ ദിവസം ആർദ്രമായ സന്തോഷം എന്നിൽ നിറയുന്നതായി എനിയ്ക്ക് തോന്നി, അത് സർഗ്ഗ ഭാവനയുടേതായ ഒരു അത്മനൊമ്പരം എന്റെ പ്രവൃത്തിയിൽ സന്നിവേശിപ്പിച്ചു. അങ്ങിനെ ഒന്ന് എന്നിൽ നിലനിന്നിരുന്നുവെന്ന് ഞാൻ അതു വരെ മനസ്സിലാക്കിയിരുന്നില്ല. കാവേരി കാളിംഗിനെ കുറിച്ച് ഞാനൊരു റാപ്പ് ഗാനം വരെ എഴുതി. ഞാനതുവരെ ഒരു റാപ്പ് സംഗീതവും കേട്ടിട്ടില്ല!" ബാരൻ, 35, മെൽബൺ, ആസ്ത്രേലിയ.

പൂർവ്വ വിദ്യാർത്ഥി ബന്ധം

സാദന പാതയിലെ പൂർവ്വ വിദ്യാർദ്ധികൾ കാവേരി കാളിംഗുമായി സഹകരിയ്ക്കുകയുണ്ടായി. വീഡിയോ ടീമിന്റെ ഭാഗമായി കർണാടകയിലും തമിഴ്നാട്ടിലും യാത്രയുടെ ആദ്യാവസാനം അവർ പങ്കെടുത്തു. യഥാർത്ഥ പ്രചരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ അവർ പ്രവൃത്തി ആരംഭിച്ചിരുന്നു. കാവേരിയുടെ വ്യഷ്ടി പ്രദേശം നേരിൽക്കണ്ട് നിർണയിക്കാൻ തുടങ്ങിയ സമയം മുതൽ അവർ പരിപാടിയുടെ ഭാഗമായി. .

രംഗ നിരീക്ഷണവും കൃഷിക്കാരുടെ ഭാഗം കേൾക്കലും

"കാവേരി കാളിംഗിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ആഹ്ലാദമായി. ഞങ്ങൾ കാവേരിയുടെ ഇരു കരകളും നേരിൽ കണ്ട് വിശകലനം ആരംഭിച്ചപ്പോൾ മനസ്സിലായി പച്ചപ്പ് നശിച്ചതിന്റെ ഫലമായി സംഭവിച്ച മണ്ണിന്റെ ഘടനയിലെ നാശം, അത് കാരണം ജല ലഭ്യത കുറഞ്ഞത്. ഓരോ ഈവൻറിലും സമൂഹത്തിന്റെ വിവിധ രംഗത്ത് പ്രവർത്തിക്കുന്നവർ ഈ പരിപാടി യ്ക്ക് നൽകുന്ന ആശാവഹമായ പിൻതുണ ഞങ്ങൾ കണ്ടു. മൈസൂരിലും ഹൻസൂരിലും കൃഷിക്കാരുടെ അഭിപ്രായങ്ങൾ ഞങ്ങൾ കേട്ടു, അവർ കാവേരി കാളിംഗിനെ സർവ്വാത്മന സ്വാഗതം ചെയ്തു, ഇത് കാവേരി കാളിംഗ് എത്രത്തോളം ആവശ്യമുള്ളതാണന്ന് എന്നെ ഓർമിപ്പിച്ചു." വരുൺ, 29, ബംഗളൂരു 

കാവേരി കാളിംഗിന്റെ കലാശകൊട്ട്

കാവേരി കാളിംഗ് പ്രചരണം കോയമ്പത്തൂരിൽ സദ്ഗുരു അവസാനിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഒരു ദിവസം മുൻപ് സാധനപാദയിൽ പങ്കെടുക്കുന്നവർക്കെല്ലാം ഒരറിയിപ്പ് ലഭിച്ചു എല്ലാവരും സമാപനത്തിന് സന്നിഹിതരാകണമെന്ന്. അന്നേ ദിവസം അത്യുൽസാഹവൂർവ്വം ബസുകളുടെ ഒരു നീണ്ട നിരയോടെ ഞങ്ങൾ സദ്ഗുരുവിനോട് ഒത്ത് ചേരാൻ പുറപ്പെട്ടു. മണിക്കൂർ നീണ്ട ബസ് യാത്രയിലുടനീളം ആട്ടവും പാട്ടും കളികളുമായി കടന്ന് പോയി. സംഭവ സ്ഥലത്ത് എത്തിയ ഉടൻ അവർ സ്വാഭാഗികമായും ചാടിയിറങ്ങി അവിടെ അവശ്യം വേണ്ട കാര്യങ്ങൾ ചെയ്യാൻ ആരംഭിച്ചു. ചിലർ അവിടുത്തെ സജ്ജീകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെ സഹായിച്ചു. കുറച്ച് പേർ സന്നിഹിതരായവർക്ക് ആഹാരം വിളമ്പാൻ സഹായിച്ചു. പിന്നെ കുറെ പേർ സദ്ഗുരുവിനെ സ്വീകരിക്കാനായി റോഡിൽ കാത്ത് നിന്നു.

life-in-sadhanapada-volunteering-for-cauvery-calling-global-cause-pic4

life-in-sadhanapada-volunteering-for-cauvery-calling-global-cause-pic5

"2000 വൃക്ഷങ്ങൾ നടുമെന്ന് പ്രതിജ്ഞ ചെയ്തു ഇപ്പോൾ തന്നെ 600 വൃക്ഷങ്ങളുടെ സംഭാവന പൂർത്തിയാക്കി കഴിഞ്ഞു "

"സദ്ഗുരുവും സംഘവും തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിൽ പങ്കെടുക്കാനും സ്വീകരണത്തിനുമായി ഞാൻ സപ്തംബർ 17ന് മണിക്കൂറുകൾ കാത്തിരുന്നു. ഞാൻ അത്ഭുതം കൂറുകയായിരുന്നു, ബോധവത്കരണത്തിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാൻ രാഷ്ട്രീയ രാജ്യ സംസ്ഥാന ജാതി മത ഭേദമില്ലാതെ ഒരു വലിയ ലക്ഷ്യത്തിനായി അനേകം യോഗങ്ങളിൽ പങ്കെടുത്തു കൊണ്ട്, ഈ 62 മത്തെ വയസ്സിൽ 14 ദിവസം കൊണ്ട് 3080 കിലോമീറ്റർ എങ്ങിനെ യാത്ര ചെയ്യാൻ കഴിഞ്ഞെന്ന്. അതെനിയ്ക്ക് വല്ലാത്ത പ്രചോദനമായി. എന്നിൽ പ്രചോദിതമായ നിശ്ചയദാർഢ്യവും ഏകാഗ്രതയും തികച്ചും വിത്യസ്തമായ ഒരു സമീപനത്തിന്റെ സാധ്യത തുറന്നിട്ട് കൊണ്ട്, അവിടെ സന്നിഹിതരായവരോട് സംഭാവന അഭ്യർത്ഥിക്കാൻ ആരംഭിച്ചു. ആദ്യപടിയായി 2000 വൃക്ഷങ്ങൾക്ക് സംഭാവന സമാഹരിയ്ക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഞാൻ ഇതുവരെ തന്നെ 600 വൃക്ഷങ്ങൾക്കുള്ള സംഭാവന സമാഹരിച്ച് കഴിഞ്ഞു." ശുശ്രീ, 24, ഭുബനേശ്വർ, ഒറീസ്സ .

life-in-sadhanapada-volunteering-for-cauvery-calling-global-cause-pic6

“എനിയ്ക്ക് ശേഷം ഇരുന്ന വിദേശി അലറി 'കാവേരിയേ രക്ഷിയ്ക്കൂ ' എന്ന് ”

“ നദീ സ്തുതി പാടി കൊണ്ട് ഞങ്ങൾ കൊടിയും കാവേരി കാളിംഗിന്റെ ബോർഡുകളുമായി റോഡിൽ നിൽക്കുകയായിരുന്നു, അതിലൂടെ കടന്ന് പോകുന്നവർ കേൾക്കതക്കവിധം 'കാവേരി കാവേരി' എന്ന് ഉച്ചത്തിൽ ഓർമിപ്പിക്കുകയായിരുന്നു. പെട്ടെന്ന് എന്റെ സമീപം നിന്ന വിദേശി 'കാവേരിയേ രക്ഷിയ്ക്കൂ' എന്ന് അലറി. എന്ത് സംഭവിച്ചു എന്ന് എനിയ്ക്ക് മനസ്സിലായില്ല. പക്ഷേ എന്റെ കണ്ണിലൂടെ കണ്ണീർ വരുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ജീവിയ്ക്കാത്ത ഒരു മനുഷ്യന് കാവേരിയെ കുറിച്ച് ഇത്രയധികം വേവലാതി ഉണ്ടന്ന് കണ്ടപ്പോൾ, അതെന്നെ വല്ലാതെ സ്വാധീനിച്ചു. അതെന്നെ പരിപാടിയിൽ കൂടുതൽ തീഷ്ണതയോടെ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. എന്റെ കഴിവിന്റെ പരമാവതി ഞാൻ പ്രവർത്തിച്ചു. കൂടുതൽ കൂടുതൽ പേരെ ബോധ്യവാന്മാരാക്കുന്നതിനും കൂടുതൽ സംഭാവന നൽകാൻ പ്രേരിപ്പിക്കാനും." കൃതി, 20, റാഞ്ചി, ഝാർഘണ്ട്

കണ്ണ് അടച്ച് കൊണ്ടേ സാധന ചെയ്യാവോ?

life-in-sadhanapada-volunteering-for-cauvery-calling-global-cause-pic7

life-in-sadhanapada-volunteering-for-cauvery-calling-global-cause-pic8

ധ്യാന നിരതരാകാൻ കണ്ണടച്ച് നിശ്ചലമായി ഇരിക്കേണ്ടത് ആവശ്യമല്ല എന്നത് സാധനപാതയിൽ പങ്കെടുത്തവർ അനുഭവത്തിലൂടെ മനസ്സിലാക്കി. സാധനപാതയിലെ കഠിനവും കർക്കശവുമായ സന്നദ്ധസേവ അത് സാധ്യമാക്കുന്നു.

Sadhguru സദ്ഗുരു പറയുന്നു: "നിങ്ങളെ വെളിപ്പെടുത്തുക എന്നതാണ് വിശാലമായ രീതിയിൽ യോഗയുടെ ലക്ഷ്യം. ഒരിടത്ത് കണ്ണടച്ച് സമാധാനമായിട്ടിരിക്കുക. നിങ്ങളേ തന്നെ ഈ ലോകത്തിന്റെ വിശാലതയിലേയ്ക്ക് തുറന്നിടുക. ആ ഒരു ബോധ്യം ഒട്ടുമിക്ക മനുഷ്യർക്കുമില്ല. അവരുടെ ബോധ്യം ,ആത്മാർപ്പണം പ്രവൃത്തിയിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ്. സന്നദ്ധ സേവനം അസാധാരണമായ ഒരു സാധ്യതയാണ്. സേവയിലൂടെ നിങ്ങളെ തന്നെ സമർപ്പിക്കാനുള്ള ഒരു ഉത്തമ മാർഗ്ഗം. "

" സേവിക്കുക എന്ന പ്രകൃയിലേയ്ക്ക് നമ്മെ എങ്ങിനെ പരിവർത്തന വിധേയമാക്കണമെന്ന് സന്നദ്ധ സേവനം പഠിപ്പിയ്ക്കുന്നു. സന്നദ്ധ സേവനമെന്നാൽ സന്നദ്ധമാകലാണ്. ഇഷ്ടമുള്ളത് മാത്രം ചെയ്യുന്നതിനുള്ള സന്നദ്ധതയല്ല എന്തും ചെയ്യാനുള്ള സന്നദ്ധത.."

 

അടുത്തതായി ആഘോഷങ്ങൾ !

എന്നെത്തേയും ആശ്രമത്തിലെ സന്തോഷ നിമിഷങ്ങൾ മാറ്റി വച്ചാൽ, സാധനപാതയിൽ കഴിഞ്ഞ രണ്ട് മാസം ധാരാളം ആഹ്ലാദ പ്രായകമായ അനുഭവങ്ങൾ സംഭവിച്ച് കഴിഞ്ഞു. ഇനിയുള്ള സമയം ജീവിതത്തെ ആഘോഷമായി മാറ്റാൻ പഠിപ്പിക്കുകയാണ്, ത്യാഗത്തിലൂടെ. ആത്മീയ യാത്ര ആനന്ദധായകമല്ലന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?

എഡിറ്ററുടെ കുറിപ്പ്: സാധനപാതയെ കുറിച്ച് കൂടുതൽ അറിയാനും തുടങ്ങാനിരിക്കുന്ന ബാച്ചിലേയ്ക്ക് പ്രീ - രജിസ്ടർ ചെയ്യാനും ഇവിടെ here.